Sunday, February 15, 2009

അമേരിക്കൻ പട്ടാളത്തിന് ഹിന്ദിക്കാരെയും തമിഴരെയും മതി

അമേരിക്കൻ പട്ടാളം ഹിന്ദിയും തമിഴും അറിയാവുന്ന ഇന്ത്യാക്കാരുൾപ്പെടെ 550 താൽക്കാലിക കുടിയേറ്റക്കാരെ തേടുന്നതായി ന്യൂ യോർക്ക് ടൈംസ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ. റിപ്പോർട്ട് ചെയ്തതായി ദ് ഹിന്ദു പത്രത്തിന്റെ വെബ്‌സൈറ്റിൽ കാണുന്നു.

റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ചുരുങ്ങിയ കാലയളവിൽ അമേരിക്കൻ പൌരത്വവും നൽകുമത്രെ. സ്ഥിര കുടിയേറ്റത്തിന് അവസരം തേടുന്ന ഇന്ത്യാക്കാർക്ക് സുവർണ്ണാവസരം!

അമേരിക്കൻ മൂരാച്ചിക്ക് മലയാളം അറിയാവുന്നവരെ വേണ്ടെന്ന് തോന്നുന്നു. കേന്ദ്രത്തെപ്പോലെ സാമ്രാജ്യത്വവും നമ്മെ അവഗണിക്കുകയാണോ?

4 comments:

Ramachandran said...

കിട്ടിയ ചാന്‍സിനു അല്പം ആക്കിഫിക്കേഷന്‍ നടത്തിയപ്പോള്‍ ഒരു പ്രധാനകാര്യം വിട്ടു ബി.ആര്‍.പി. കുറഞ്ഞ ചിലവില്‍ കാര്യം സാധിക്കാനുള്ള ത്വരയിലാണ് വിളി വരുന്നത്. മുതലാളിത്തത്തിന്റെ ഓരോ രീതികളേയ്..

CHEAPER KILLERS
from Socialist Courier by egoutture

"The United States army is to accept immigrants with temporary US visas, for the first time since the Vietnam war, according to the New York Times. Until now immigrants have had to have permanent residency - a "green card" - in order to qualify for the services. But those with temporary visas will be offered accelerated citizenship if they enrol, the Times says.
(BBC News, 15 February)

This sums up how capitalism operates. They need you to work for the lowest possible wage and may have to let poorer workers into their country to depress your wages, and if you don't want to kill people? They will use lower paid workers to do the job.

Capitalism sucks.

B.R.P.Bhaskar said...

രാമചന്ദ്രന്: ഇറാക്കില്‍ കടന്നുകയറിയപ്പോള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് കുവൈത്തില്‍നിന്ന് ശാപ്പാട് എത്തിക്കാന്‍ ആളെയെടുത്തത് കേരളത്തില്‍ നിന്നാണ്. ഗ്വാന്റനാമൊ ബേയില്‍ ഭീകരരെ പൂട്ടിയിടാനുള്ള കൂടുണ്ടാക്കാന്‍ ആശാരിയെ തേടി വന്നതും ഇവിടെത്തന്നെ. ഇപ്പൊഴാണ് മലയാളിയെ വേണ്ടാതായത്.

Ramachandran said...

ബി ആർ പിക്ക്

മുകളിലെ കമന്റില്‍ ഇട്ട cheap killers എന്ന കുറിപ്പിലെ പ്രസക്തമായ പോയിന്റല്ലേ ( ഏറ്റവും കുറഞ്ഞ ചിലവിൽ അല്ലെങ്കിൽ ഏറ്റവും ക്ലാഭകരമായി മനുഷ്യനെ കൊല്ല്ലാനുള്ള മാർഗങ്ങൾ അന്വേഷിച്ചു നടക്കുന്ന മുതലാളിത്തത്തിന്റെ ലാഭത്തിനു വേണ്ടിയുള്ള അന്വേഷണത്തെക്കുറിച്ചുള്ള വിമർശനമല്ലേ) ബി.ആര്‍.പിയെപ്പോലെ പരിചയസമ്പന്നനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ മനസ്സില്‍ ആ വാര്‍ത്ത കാണുമ്പോള്‍ വരേണ്ടത് എന്നോർത്തു പോയി.
അതിനെക്കുറിച്ചെഴുതുകയും ജനങ്ങള്‍ക്ക് അവര്‍ കാണാത്ത ആംഗിളുകള്‍ കാണിച്ചു കൊടുക്കുകയും ചെയ്യുക എന്നത് ഒരു മാധ്യമപ്രവര്‍ത്തകന്റെ താങ്കളെപ്പോഴും പറയുന്ന “ധാര്‍മ്മിക ബാദ്ധ്യതയില്‍ ”പെടും എന്ന് ചിന്തിച്ചു പോയി (അതോ രാഷ്ട്രീയ കക്ഷികളുടെ തീരുമാനങ്ങള്‍ ചാനലുകളിലും പത്രത്താളുകളിലും വിശകലനം ചെയ്യുമ്പോള്‍ എടുത്തുപയോഗിക്കേണ്ട പദം മാത്രമാണോ അത്?)..

ആ പോയിന്റ് കമന്റ് വഴി ചൂണ്ടിക്കാണിച്ചപ്പോഴും "പണ്ട് ഗൾഫിലേക്കും ഗ്വാന്റനാമൊ ബേയില്‍ ഭീകരരെ പൂട്ടിയിടാനുള്ള കൂടുണ്ടാക്കാനും വിളിച്ചിരുന്നു" എന്നൊക്കെ ചൂണ്ടിക്കാട്ടി ആദ്യം പറഞ്ഞ പോയിന്റില്‍ തന്നെ പിടിച്ച് നില്‍ക്കാന്‍ നോക്കുന്നത് നിരാശയുളവാക്കി എന്ന് പറഞ്ഞോട്ടെ. തമിഴനെ വിളിക്കുന്നത് തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയിലെ ഇടപെടലുകള്‍ക്കാകാം. ഹിന്ദിയും തമിഴും ഉൾപ്പെടെ 35 ഭാഷകളിൽ ഏതെങ്കിലും ഒന്നിലോ അതിലധികം ഭാഷകളിലോ പ്രാവീണ്യം ഉള്ള 550 പേരെ ആകെ എടുക്കുന്നു എന്ന് കേട്ട ഉടനെ കേന്ദ്രത്തെപ്പോലെ സാമ്രാജ്യത്വവും നമ്മെ അവഗണിക്കുകയാണോ എന്ന് വർണ്ണ്യത്തിലാശങ്ക തോന്നണമെങ്കിൽ അസാമാന്യ ഭാവന വേണേ...നമിക്കുന്നു.

സാര്‍ത്ഥവാഹകസംഘം മുന്നോട്ട് തന്നെ പോകും എന്നര്‍ത്ഥം വരുന്ന പ്രൊഫൈലിലെ വാചകം തിരിച്ച് പ്രയോഗിച്ചാലും പല രീതിയിലും ശരിയാകും. ഇല്ലേ?പ്രത്യേകിച്ചും പത്രങ്ങളിലും ചാനലുകളിലുമൊക്കെ കാണുന്ന പ്രത്യേക തരം
അനാലിസിസിന്റെയും, ശരീരഭാഷാ പഠനത്തിന്റെയും ഒക്കെ പശ്ചാത്തലത്തില്‍.

പറഞ്ഞെന്നേ ഉള്ളൂ.

B.R.P.Bhaskar said...

കുറഞ്ഞ ചിലവില്‍ കാര്യം സാധിക്കാനാവുന്നിടത്ത് അത് ചെയ്യുന്നത് പാതകമല്ല. സാമാന്യബുദ്ധിയുള്ള ആരും ചെയ്യുന്ന ഒന്നാണത്. ഏതായാലും രാമചന്ദ്രന്റെ നീണ്ട പ്രതികരണം ഇനിയും ഈ വിഷയത്തില്‍ അദ്ദേഹത്തില്‍നിന്ന് പുതുതായി ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്ന സ്ഥിതിക്ക് ഞാന്‍ ചര്‍ച്ചയില്‍ നിന്ന് വിരമിക്കുന്നു.