Saturday, February 14, 2009

ചെങ്ങറ പ്രശ്നത്തിന്മേൽ ഉമ്മൻ ചാണ്ടിയുടെ ഉപവാസം

ദലിതരും ആദിവാസികളും മറ്റ് ഭൂരഹിതരും 560 ദിവസമായി ചെങ്ങറയിൽ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഇന്ന് പത്തനംതിട്ടയിൽ ഉപവാസം അനുഷ്ഠിച്ചു.

യു.ഡി.എഫ്. കൺ‌വീനർ പി.പി.തങ്കച്ചൻ ഉപവാസസമരം ഉത്ഘാടനം ചെയ്തു. യു.ഡി.എഫിലെ ഘടക കക്ഷികളുടെ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.

ചില യു. ഡി. എഫ്. നെതാക്കൾ നേരത്തെതന്നെ ചെങ്ങറ സമരത്തിനനുകൂലമായ നിലപാട് എടുത്തിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഉപവാസത്തോടെ യു.ഡി.എഫ്. മൊത്തതിൽ ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെങ്ങറയിൽ ഉപരോധം ഏർപ്പെടുത്തിയ തോട്ടം തൊഴിലാളി സംഘടനകളോട് ഉമ്മൻ ചാണ്ടി ഉപരോധം പിൻ‌വലിക്കാൻ അഭ്യർത്ഥിച്ചു. തൊഴിലുറപ്പാക്കുക എന്ന അവരുടേ ആവശ്യത്തിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

തൊഴിലാളികളെ ഭൂരഹിതർക്കെതിരെ ഉപയോഗിക്കുകയാണ് ഭരണ മുന്നണി ചെയ്തുകൊണ്ടിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ഇരുകൂട്ടരുടെയും ന്യായമായ അവകാശങ്ങൾ അംഗീകരിക്കണമെന്ന ഉമ്മൻ ചാണ്ടിയുടെയും യു.ഡി.എഫിന്റെയും നിലപാട് സ്വാഗതാർഹമാണ്.

ചെങ്ങറ സമരനായകൻ ളാഹ ഗോപാലനും ഞാനും ഭൂരഹിതരുടെ പ്രശ്നം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം ചെയ്തു.

3 comments:

പുരികപുരാണം said...

TV യില്‍ കണ്ടു സര്‍,
ഇങ്ങു മണലാരണ്യത്തില്‍ നിന്നു TV യില്‍ കണ്ടു സഹതപിക്കാനെ ഞങ്ങള്‍ പ്രവാസിക്ക് കഴിയുഗയുള്ളൂ. കാരണം സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ താല്പര്യമുള്ള അനേകര്‍ ഇവിടെയുണ്ട്. പക്ഷെ അവര്‍ ഏറ്റെടുത്ത ബാദ്യതകള്‍ എല്ലാറ്റില്‍ നിന്നും അവരെ അകറ്റി നിറുത്തുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സമരം തുടങ്ങി 560 ദിവസം കഴിഞ്ഞപ്പോൾ പിന്തുണയുമായെത്തി ഉപവാസം അനുഷ്ഠിച്ച ഉമ്മൻ ചാണ്ടിയ്ക്കും, പെട്ടെന്നു സാമൂഹിക ബോധമുണ്ടായി അതിനു പിന്തുണ നൽ‌കിയ താങ്കൾക്കും അഭിവാദനങ്ങൾ !

B.R.P.Bhaskar said...

പൂരികപുരാണത്തിന്: അകലെ നിന്നുള്ള അനുഭാവത്തിന് നന്ദി.

സുനില്‍ കൃഷ്ണന് : രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ താല്പര്യം കണക്കിലെടുത്താണല്ലൊ ഓരോന്ന് ചെയ്യുന്നത്. കോണ്‍ഗ്രസ്സുകാരനായ വി.എം സുധീരൻ‍, സി.എം.പി.ക്കാരനായ സി.പി.ജോണ്‍ തുടങ്ങി പല യു.ഡി.എഫുകാരും നേരത്തെതന്നെ ചെങ്ങറ സമരക്കാരോട് അനുഭാവം കാട്ടിയിരുന്നു. യു.ഡി.എഫ്. മൊത്തത്തില്‍ പിന്തുണ രേഖപ്പെടുത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ ഉപവാസത്തോടെയാണ്. തെരഞ്ഞെടുപ്പു ഇതില്‍ ഘടകമല്ലേയെന്ന് നിങ്ങള്‍ക്ക് ചോദിക്കാം. യു.ഡി.എഫിനൊപ്പം(കെ.ആര്‍.ഗൌരി ഒഴികെ)ആദിവാസി ഭൂനിയമ പ്രശ്നത്തില്‍ എപ്പോഴും വോട്ട് ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. മുത്തങ്ങയിലെ വെടിവെയ്പ്പിനുശേഷം ആ കക്ഷി ആദിവാസികളോട് അനുഭാവം പ്രകടിപ്പിച്ചതും അങ്ങനെയുള്ള പരിഗണനയിലാകാം. ഇപ്പോള്‍, അധികാരത്തിലിരിക്കുമ്പോള്‍, അന്ന് കാട്ടിയ അനുഭാവം കാണാനില്ലല്ലൊ. ഓരോ കാലത്തും ഓരോരുത്തരെയും ഞാന്‍ വിലയിരുത്തുന്നത് ആ സമയത്ത് അവര്‍ എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്.