Saturday, May 16, 2009

അത് കടലായിരുന്നില്ല!

പിണറായി വിജയൻ ഇസ്ലാമിന്റെ മാർത്തട്ടിനോട് ചേർന്നു നിന്ന് അലകൾ ഉയർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടു.

അബ്ദുൾ നാസർ മ്‌അദനി കൊണ്ടുവന്നത് കടലായിരുന്നില്ല, ഒരു ബക്കറ്റ് വെള്ളം മാത്രമായിരുന്നു.

10 comments:

സാജന്‍| SAJAN said...

അദ്ദ് തന്നെ!
ഒരു സ്മൈലി എന്റെ വകയും :)

keralafarmer said...

അതിന്റെ കൂടെ ലാവലിന്‍ എന്ന കൊടുങ്കാറ്റും ഉണ്ടായിരുന്നു. പിണറായിയുടെ അഹങ്കാരം ബഹുദൂരം കൂടെനിന്ന ജനതാദളിനെ വരെ പുറത്താക്കി.

മരമാക്രി said...

:)

Unknown said...

ജലം ആകെ കേടാകാന്‍ മലിനജലം ഒരു ബക്കറ്റൊന്നും വേണ്ട. ഒരു തുള്ളി മതി.

Anuroop Sunny said...

നയപരമായി എടുത്ത ഒരു തീരുമാനത്തിന്റെ പരാജയവും മുന്‍കാലങ്ങളിലെ തീവ്രവാദ സമീപനങ്ങളുമാണ്‌ പി.ഡി.പിയുടെ തെളിമകുറഞ്ഞ പ്രകടനത്തിന്‌ കാരണം. ഇടതുമുന്നണിയുടെ പരാജയത്തിന്‌ ഈ കൂട്ടുകെട്ടിനെ സമര്‍ത്ഥമായി ഉപയോഗിക്കാനും യു.ഡി.എഫിനായി. എന്നാല്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി കാണിച്ച അലംഭാവം കേരളത്തില്‍ വേരുറപ്പിക്കാനുള്ള മികച്ച അവസരം നഷ്ടമാക്കുകയായിരുന്നു.
തീവ്രവാദകറ എത്തരത്തില്‍ തേച്ചുമായ്ച്ചു കളയും എന്നതിനനുസരിചാണ്‌ കേരളരാഷ്ട്രീയത്തില്‍ മ്‌അദനിയുടെ ഭാവി. താന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കുവാന്‍ അദ്ദേഹത്തിന്‌ കൂടുതല്‍ അവസരം നല്‍കിക്കൊണ്ട് ഇടതുസഖ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയാല്‍ മുസ്ലീം രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാനും ലീഗിന്‌ പകരം നിര്‍ത്താനും ഇടതുമുന്നണിക്ക് പി.ഡി.പി മുതല്‍ക്കൂട്ടായേക്കും.

മായാവി.. said...

അദ്ദ് തന്നെ!

അനില്‍@ബ്ലോഗ് // anil said...

ഒരുവിധത്തില്‍ എല്ലാര്‍ക്കും ഉപകാരപ്പെടും ഈ ഫലങ്ങള്‍. മദനിയുടെ കാലുപിടിക്കാനിനി ആരും പോകണ്ടല്ലോ, മേലില്‍.

നാടകക്കാരന്‍ said...

ഇത്തരത്തിലുള്ള പ്രചാരണങ്ങളീല്‍ മുഴുകുന്നവരോട്
കേരളത്തിലെ ബി ജെ പി വോട്ടുകള്‍ എവിടെ.....?
ബി ജെ പി എന്ന വര്‍ഗ്ഗീയതയ്ക്ക് കൂട്ടു നിന്നവര്‍ ആരൊക്കെ..?

ഹന്‍ല്ലലത്ത് Hanllalath said...

മഅദനിക്ക് പിറകില്‍ മുസ്ലിം വോട്ടു ബാങ്കാണെന്ന് പ്രതീക്ഷിക്കുന്നവരെക്കാള്‍ വലിയ വിഡ്ഢികള്‍
വേറെ ഇല്ല..
തീവ്രവാദ ചിന്തകള്‍ ഉള്ളവര്‍ എല്ലാം എന്‍ ഡി എഫിന്റെ പോപ്പുലര്‍ ഫ്രെണ്ടില്‍ ചേക്കേറിക്കഴിഞ്ഞു..
അവരുടെ മുഖ്യ ശത്രു തീവ്രവാദം അംഗീകരിക്കാത്ത ലീഗും..!
മഅദനിക്ക് പിറകില്‍ സത്യം പറഞ്ഞാല്‍ ആരുമില്ല..
കുറച്ചു ആള്‍ക്കൂട്ടം മാത്രം...
മഅദനിക്ക് പിറകെ പോകുന്നതിനു മുമ്പേ പിണറായിക്ക് അല്പം ആലോചിക്കാമായിരുന്നു
എത്ര ആളുകള്‍ പഴയ തീവ്രവാദിക്ക് പിന്നില്‍ ഉണ്ടെന്ന്...!
കണ്ണ് നിറയ്ക്കുന്ന, ചങ്കു കലക്കുന്ന പ്രസംഗങ്ങളിലൂടെ ഒരു സമുദായത്തെ മുഴുവന്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ച നേതാവാണ്‌ അദ്ദേഹം...
മാനസാന്തരം വന്നെങ്കില്‍ തന്നെയും ഞാനടക്കമുള്ള മുസ്ലിം വോട്ടര്‍മാര്‍ ഒരിക്കലും ഒരു തീവ്രവാദിയുടെ(ആയിരുന്നതായാലും നിലവില്‍ ആയാലും ) പിന്നില്‍ അണി നിറക്കാന്‍ താല്പര്യം ഉള്ളവരല്ല...

Srivardhan said...

അത് കടല്‍ ആയിരുന്നില്ല എന്നല്ല, ജപിച്ചൂതിക്കൊടുക്കാനുള്ള ബക്കറ്റു വെള്ളം അവിടെ ആയിരുന്നില്ലാ എന്നതാണ് ശരി.
തേജസ് പത്രത്തില്‍ വിശദമായി ആ ബക്കറ്റു വെള്ളത്തിന്റെ 'മൂല്യം'ആവേശത്തോടെ വിശദീകരിക്കുന്നത് ഒന്നു വായിക്കൂ സാര്‍. പി.ഡി.പ്പി യേക്കാള്‍ പത്തരമാറ്റുള്ള 'ജനപക്ഷം'എണ്ടി.എഫും,യു.ഡി.എഫും തന്നെ.
നന്ദി ആരോടു ചൊല്ലേണ്ടു എന്നൊരു ഗാനം പശ്താലത്തില്‍? ആരോടു ചൊല്ലണം ?
എന്‍.ഡി.എഫിന്റെ എളമരം നസരുദ്ധീനോട് , മാര്‍ഡോക്കിനോട്,മാത്തുക്കുട്ടിചായ നോട്,വീരന്‍ സഖാവിനോട്, മുനീരിനോടു,....ബിആര്‍പി ഭാസ്കരന്‍ സാറിനോട്..???