Monday, November 3, 2008

നിന്ദ്യം, നീചം, മനുഷ്യത്വരഹിതം

ചെങ്ങറയിലെ സമരഭൂമിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞതായി ടെലിവിഷന്‍ വാര്‍ത്തയില്‍ കേട്ടു.

എന്റെ ഓര്‍മ്മയില്‍ കേരളത്തിന്റെ 52 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രമാത്രം നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായ ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടില്ല.

4 comments:

ഹരിത് said...

കഷ്ടം തന്നെ. മന്ത്രി സഭയ്ക്കു ഇത്രയും വിന്‍ഡിക്ടീവ് ആകാന്‍ കഴിയുന്നല്ലോ! യുദ്ധക്കളങ്ങളില്‍ പോലും ഇത്രയും നീചമായ സമ്പ്രദായം കാണുമോ? തൊട്ടതിനും പിടിച്ചതിനും സമരവുമായി ഇറങ്ങാറുള്ള ഡോക്ടര്‍ന്മാരുടെ സംഘടനകള്‍ ഹിപ്പൊക്രിട്ടസ് ശപഥം ഓര്‍ക്കുന്നുണ്ടാവുമോ?

Baiju Elikkattoor said...

പീ കെ ശ്രീമതി എന്ന ആരോഗ്യമന്ത്രിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ ആയിരിക്കാനുള്ള പരിജ്ഞാനം പോലുമുണ്ടോ എന്ന് സംശയം. അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് വയോധികന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു ജീര്‍ണ്ണിച്ചു തുടങ്ങി. അദ്ദേഹം തന്‍റെ ദീര്‍ഘ കാലത്തേ ഏതാണ്ട് സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ ദുര്‍ഗന്ധ പൂരിതമാക്കുകയില്ല എന്നാശിക്കുന്നു.

Unknown said...

കഷ്ടം.
അല്ലാതെന്തു പറയാം.

Unknown said...

നിന്ദ്യം,നീചം,മനുഷ്യത്വരഹിതം !

പി കെ ശ്രീമതി എന്ന ആരോഗ്യമന്ത്രിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ ആയിരിക്കാനുള്ള പരിജ്ഞാനം പോലുമുണ്ടോ എന്ന് സംശയം. അപ്പോള്‍ ഒരു ലോക്കല്‍ സെക്രട്ടരി ആകാന്‍ മാത്രം യോഗ്യതയുള്ള ആള്‍ സംസ്ഥാന സെക്രട്ടരി ആകുന്നതോ ബൈജു ?