Thursday, November 6, 2008

നിക്ഷേപങ്ങളില്‍ നിന്നുള്ള സി.പി.എമ്മിന്റെ വരുമാനം

സ്റ്റോക്ക് മാര്ക്കറ്റില്‍ നിക്ഷേപങ്ങളുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഈയിടെ പറയുകയുണ്ടായി. അതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ഓരോ കൊല്ലവും നിക്ഷേപങ്ങളില്‍ നിന്ന് പാര്‍ട്ടി രണ്ടു കോടി രൂപ വരുമാനമുണ്ടാക്കുന്നതായി ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രം കണ്ടെത്തി.

പാര്‍ട്ടി 2002 മുതല്‍ 2006 വരെയുള്ള കാളയളവില്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് പലിശ, ഡിവിഡന്റ് എന്നീ ഇനങ്ങളിലെ അതിന്റെ വരുമാനം ഇപ്രകാരമായിരുന്നതായി പത്രം വെളിപ്പെടുത്തി:

2002 രൂ. 1.88 കോടി
2003 രൂ. 1.17 കോടി
2004 രൂ. 2.10 കോടി
2005 രൂ. 2.15 കോടി
2006 രൂ. 1.92 കോടി

61 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരു പക്കാ ബിസിനസ്സ് സ്ഥാപനമാണ് എന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത് . മുതലാളി ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. നടക്കട്ടെ .

Inji Pennu said...

അപ്പോൾ അദാണോ സ്റ്റോക്ക് മാർകെറ്റ് കുറയുമ്പോൾ ഇത്ര നൊലോളി?

വേണാടന്‍ said...

കരച്ചില്‍ കണ്ടിട്ട് പാര്‍ട്ടി പാപ്പരായ ലക്ഷണമുണ്ട്...

krish | കൃഷ് said...

അപ്പോള്‍ ബൂര്‍ഷാ കമ്പനി ഷെയറുകളില്‍ നിന്നുള്ള വരുമാനം പുളിക്കുകയില്ലാല്ലേ.

വേണു venu said...

പാര്‍ട്ടിയുടെ നിലനില്പാണു് പ്രധാനം. അബദ്ധങ്ങളേയും സുബദ്ധങ്ങളേയും പാര്ട്ടി തിരുത്തിയിട്ടുണ്ട്. നിലനില്പിന്‍റെ അച്ചടക്ക തത്വ സംഹിത, പലപ്പോഴും തിരുത്തിക്കുറിക്കാനുള്ളാതാണെന്ന് ചരിത്രത്തില്‍ എഴുതി വച്ചിട്ടുണ്ട്. ചരിത്രപരമായ തെറ്റ് എന്നൊക്കെ പറഞ്ഞ് പാര്‍ട്ടി അച്ചടക്കം സംരക്ഷിക്കുമ്പോള്‍ ഈ രേഖകള്‍ക്കെന്ത് കാര്യം.
തൊഴിലാളിയെ മുതലാളിയാക്കുന്ന സ്വപ്നം അല്ലേ എല്ലാവരുടേയും സ്വപ്നം...:)

ഉമ്പാച്ചി said...

I can't find anything wrong with CPM to have investments and get income from them. I think all parties have to follow CPM in this regard. It is better to find money this way for their election fund and salaries for their full time party workers and to support the families of their martyrs (shuhada) than finding money by corruptions and collecting from business tycoons.

B.R.P.Bhaskar said...
This comment has been removed by the author.
B.R.P.Bhaskar said...

ഉമ്പാച്ചിക്ക്: ഒരു രാഷ്ട്രീയ കക്ഷി ഓഹരികളിലൊ മൂച്വല്‍ ഫണ്ടിലൊ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നത് തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. അതേസമയം സ്റ്റോക്ക് എക്സ്ചേഞ്ചിനെ മുതലാളിത്തത്തിന്റെ ഉപകരണമായി കാണുന്ന പാര്‍ട്ടി അവിടെ നിക്ഷേപകനായെത്തുന്നതില്‍ വിരോധാഭാസമുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഉണ്ടായിരുന്നില്ല. ഡെങ് മുതലാളിത്ത വികസനപാത സ്വീകരിച്ചപ്പോഴാണ് ചൈനയില്‍ വീണ്ടും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടികള്‍ സ്റ്റോക്ക് എക്സ്ചേഞ്ഞില്‍ പണമുണ്ടാക്കിയാല്‍ അഴിമതി കുറയുമെന്ന നിഗമനം ശരിയാണെന്ന് തോന്നുന്നില്ല. പാര്‍ട്ടി ചോദിക്കുമ്പോള്‍ ലക്ഷങ്ങളും കോടികളും കൊടുക്കാന്‍ തയ്യാറുള്ള മുതലാളികള്‍ ഇന്നുണ്ട്. കമ്മ്യൂണിസം വളരുന്നത് കാണാനുള്ള കൊതിയാണ് അവരുടെ സി.പി.എം പ്രേമത്തിനു പിന്നിലെന്ന് ഉമ്പാച്ചി കരുതുന്നുണ്ടോ?

Inji Pennu said...

ഉമ്പാച്ചി പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ട്. കാരണം കാൾ മാക്സിനു വരെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്റ്റോക്കുകൾ ഉണ്ടായിരുന്നതായി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അത്കൊണ്ട് അത്ര വലിയ ഒരു പ്രശ്നമല്ല. പക്ഷെ പ്രശ്നം ഇപ്പോൾ ഉദാഹരണത്തിനു വേണ്ടി റിലയൻസിന്റെ സ്റ്റോക്കുകൾ സി.പി.എമ്മിന്റെ കയ്യിൽ ഉണ്ടെങ്കിൽ ലാഭത്തിനു വേണ്ടി അവർ മുതലാളിയുടെ കൂടെ നിൽക്കുമോ അതോ റിലയൻസിന്റെ തൊഴിലാളികളുടെ കൂടെ നിൽക്കുമോ? സ്റ്റോക്കിൽ ഇന്വെസ്റ്റ് ചെയ്യുന്നത് ലാഭം കൊയ്യാൻ ആവുമല്ലോ? അല്ലാതെ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് മോടിപിടിക്കാനാണെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ തൊഴിലാളികൾക്ക് വേണ്ടിയെന്ന് പറയുകയും പക്ഷെ മുതലാളിക്ക് വേണ്ടി നിൽക്കുകയും ചെയ്യുന്നതിലെ കോൺ‌ഫ്ലിക്റ്റ് ഓഫ് ഇന്ററ്സ്റ്റ് ആണ് ഇതിന്റെ പ്രശ്നം. ബൂ‍ർഷ്വാ മൂരാച്ചി രാജ്യമായ അമേരിക്കയിയിൽ പോലും പ്രസിഡന്റിനു സ്റ്റോക്കുണ്ടെങ്കിൽ അതൊരു ബ്ലൈൻഡ് ട്രസ്റ്റിൽ വെക്കും. കാരണം രാഷ്ട്രീയാധികാരവും സ്റ്റോക്ക് മാർക്കറ്റും ഒക്കെ കൂടി അതല്ലെങ്കിൽ laissez-faire ക്യാപറ്റലിസ്റ്റ് മോഡൽ ആയിപ്പോവും. അതുകൊണ്ടാണ് രാഷ്ട്രീ‍യ പാർട്ടികൾ ഇതെല്ലാം ചെയ്യുമ്പോൾ പ്രശ്നങ്ങൾ വരുന്നത്.
അടുത്ത പോയിന്റായ രാഷ്ട്രീയ അഴിമതികൾ നിർത്തലാക്കാൻ സ്റ്റോക്ക് മാർകെറ്റ് ആണ് പ്രതിവിധിയെന്നുള്ളതും അപഹാസ്യമാണ്.
അതു മാത്രമല്ല, സി.പി.എം‌ അവരുടെ രക്തസാക്ഷികളുടെ കുടുംബത്തിനെ തീറ്റിപ്പോറ്റാൻ ഒരു പാരലൽ ഗവണ്മെന്റ് പോലെ നടത്തുന്നതും ഗുരുതരമാണ്.

അനില്‍@ബ്ലോഗ് said...

ഇതില്‍ ഇത്ര ചര്‍ച്ച ചെയ്യണ്ട കാര്യമൊന്നുമില്ല. മാര്‍ക്സിറ്റ് പാര്‍ട്ടി രൂപപ്പെടുന്നത് ഇവിടുത്തെ അസംഘടിതരായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവകാശങ്ങള്‍ നേടുന്നതിനും വേണ്ടിയായിരുന്നു. കാലക്രമത്തില്‍ അത് സ്ഥാപനവല്‍ക്കരിക്കുകയും ഒരു ബിസിനസ്സ് സ്ഥാപനമാവുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ (അങ്ങിനെ നാം ധരിക്കുന്ന)കുഴിച്ചു മൂടപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ റിലയന്‍സിനെ ഓഹരി കൈവശമുള്ള മാര്‍ക്സിസ്റ്റു പാര്‍ട്ടി റിലയന്‍സിന്റെ ബിസിനസ്സ് പങ്കാളിയാണ്. സ്വാഭാവികമായും പങ്കാളിയുടെ പക്ഷം ചേരേണ്ടി വരും എന്നതിനു സംശയമില്ല. പാര്‍ട്ടി, മുതലാളിയുടെ റോളില്‍ വരുമ്പോള്‍ എന്തു സമീപനമാണ് എടുക്കുക എന്നത് , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് സംഭവങ്ങളിലും മറ്റും നാം കണ്ടതാണ്.

തൊഴിലാളി പാര്‍ട്ടിക്ക് എന്തിനാണ് ലാഭം?
പഴയ പാര്‍ട്ടിയുടെ കൊടി മാത്രമേ ഇന്നു ബാക്കിയുള്ളൂ എന്നതാണ് വാസ്തവം.

Radheyan said...

ഇത് പുതിയ വെളിപ്പെടുത്തല്‍ പോലെ പറയുന്നതില്‍ മാത്രമേ അല്‍ഭുതമുള്ളൂ.ഇതിനെ കുറിച്ച് ആ പാര്‍ട്ടി തന്നെ മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.(എം.കെ പാന്ഥെ)

ചില പൊരുത്തകേടുകള്‍ ചൂണ്ടി കാട്ടട്ടെ:

1.ഇത് വായിച്ചാല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പാര്‍ട്ടി പണം നേരിട്ട് നിക്ഷേപിച്ച്,ഊഹകച്ചവടം പോലെ ഒന്ന് നടത്തുന്നു എന്ന് തോന്നും.പാന്ഥെ പറയുന്നത് നീക്കിയിരുപ്പ് പണം ബാങ്കില്‍ പലിശ കുറവായത് കൊണ്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചു എന്നാണ്.അതിനാ‍ണ് സാധ്യത.പണ്ട് കിട്ടികൊണ്ടിരുന്നത് പോലെ 12-13 ശതമാനം പലിശ ബാങ്കില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ നിക്ഷേപം ഒഴിവാക്കുമായിരുന്നിരിക്കാം.

2.മൂലധനത്തെ മാര്‍ക്സോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ തള്ളി പറഞ്ഞിട്ടില്ല.കമ്മ്യൂണിസ്റ്റുകളെ മൂലധനവിരുദ്ധരായും ഉല്‍പ്പാദനവിരുദ്ധരായും ചിത്രീകരിക്കേണ്ടത് ചില സ്ഥാപിത താല്‍പ്പര്യങ്ങളുടെ ആവശ്യമാണ്.മൂലധനത്തിന്റെ ചൂഷണസ്വഭാവത്തെ ആണ് ആ പ്രത്യയശാസ്ത്രം എതിര്‍ക്കുന്നത്.

3.പലപ്പോഴും ഒരു വിപ്ലവാനന്തര ഭരണകൂടത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബൂര്‍ഷ്വ വ്യവസ്ഥിതിയിലെ പാര്‍ട്ടിയെയും താരതമ്യം ചെയ്ത്,നിലവിലുള്ളതിനെ അപഹസിക്കാന്‍ ശ്രമം കാണുന്നു.ഇത് അര്‍ത്ഥശൂന്യമാണ്.ഇന്ത്യയില്‍ നില്‍ നില്‍ക്കുന്ന പരിതസ്ഥിതികളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് അതിന്റേതായ പരിമിതികളും ഉണ്ടാകും.

4.സ്റ്റോക്ക് എക്സ്ചേംജിനോട് സിപി‌എം എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചതായി അറിവില്ല.പാര്‍ട്ടി എതിര്‍ത്തത്
ക.ഊഹകച്ചവടം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെ(പാര്‍ട്ടിസിപ്പേറ്ററിനോട്ട് മുതലായ)

ഖ.ഡിവിഡന്റുകളെ നികുതിമുക്തമാക്കുന്നതിനെ

ഗ.എഫ്.ഡി ഐ എന്ന് ഓമന പേരിട്ട് വിളിക്കുന്ന ഫ്ലോട്ടിംഗ് മൂലധനത്തെ

ഘ.പെന്‍ഷന്‍ ഫണ്ട്,പി.എഫ് മുതലായവ റിസ്ക് അവഗണിച്ച് ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിനെ

ങ.അടിസ്ഥാന മേഖലകളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്‍‌മാറ്റത്തെ


ഇഞ്ചിപ്പെണ്ണിനോട് ഒരു കാര്യത്തില്‍ യോജിക്കുന്നു.കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന പോയിന്റില്‍.പക്ഷെ അത്തരം എന്തെങ്കിലും ഒരു നിക്ഷിപ്ത താല്‍പ്പര്യം ഇതുവരെ ഏതെങ്കിലും മുതലാളിത്ത നയത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം കാട്ടി എന്ന് പറയാനാവില്ല.(അല്ലെങ്കില്‍ ഡിസിഡന്റ് നികുതി മുക്തമാക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കരുതായിരുന്നല്ലോ.പാര്‍ട്ടിക്ക് കിട്ടിയ ഡിവിഡന്റ് അതാണല്ലോ ഈ പോസ്റ്റിന്റെ ഏക പിടിവള്ളി).

ഇതൊക്കെ സി.പി.എം മാത്രം ചെയ്യുന്ന ഗുപ്തമായ സംഗതിയാണെന്ന മട്ടിലുള്ള പ്രസന്റേഷനും അതിനൊപ്പിച്ച് സുകുമാരേട്ടന്റെ മറുപടിയും സുഖിച്ചു.

ഒന്നുമില്ലെന്കിലുംകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇത്രയധികം കാവല്‍ക്കാരുണ്ടല്ലോ,ഒരു ചുവട് പിഴച്ചാല്‍ വഴി തെളിക്കാന്‍...

സൂരജ് said...

പഴയതെങ്കിലും, കൌതുകകരമായ സംഗതി തന്നെ.

ഈ പശ്ചാത്തലത്തില്‍ ഒരു കോണ്‍ഫ്ലിക്റ്റ് ഒഫ് ഇന്ററസ്റ്റ് - സി.പി.എമ്മിന്റെ ഏതെങ്കിലും ദേശീയ നയമോ നടപടിയോ സംബന്ധിച്ച് - ഉണ്ടായതായി അറിയാമെങ്കില്‍ അത് ആരെങ്കിലും ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Inji Pennu said...

കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത് UTI എന്ന മ്യൂച്ചൽ ഫണ്ടിലാണ്. മ്യൂച്ചൽ ഫണ്ടുകൾ ഷെയർമാർക്കറ്റുകൾ തന്നെയാണ്. ലാഭം കൂടിയും കുറഞ്ഞും ഇരിക്കാം. ഊഹക്കച്ചടങ്ങൾ
സാധാരണയുള്ള ഒരു ഷെയർമാർകെറ്റിന്റെ അത്രയും റിസ്ക് ഫാക്റ്റർ ഇല്ലെങ്കിലും റിസ്കുള്ളവ
തന്നെയാണ്. UTI-യുടെ US-64 സ്കീമിൽ
കാര്യങ്ങൾ പൊട്ടിപാളീസായതാണ്. അന്ന്
രണ്ടായിരത്തി ഒന്നിൽ അത് പൊളിഞ്ഞപ്പോൾ
സി.പി‌എം-നും വൻനഷ്ടമുണ്ടായിരുന്നതായാണ്
എന്റെ ഓർമ്മ.

UTI യിൽ റിലയൻസിന്റെ ഷെയറുകൾ മുതൽ ഇൻഫോസിസിന്റെ ഷെയറുകൾ വരെയുണ്ട്.

ചൂഷണം എന്നത് ഒരു റിലേറ്റീവ് വാക്കാണ്. അതായത് കഴിഞ്ഞ പാർട്ടി കോൺ‌ഗ്രസ്സിൽ
റിയൽ എസ്റ്റേറ്റും ഷെയർമാർക്കെറ്റിനുമെതിരെ പ്രസ്താവന ഇറക്കുകയും തൊഴിലാളികളിൽ
നിന്നും ബക്കറ്റ് പിരിവ് നടത്തി കിട്ടുന്ന
കാശെടുത്ത് ഷെയർമാർകെറ്റിൽ ഇടുമ്പോൾ
അതിന്റെ ലാഭമോ ഗുണമോ തൊഴിലാളിക്ക്
തിരിച്ച് കിട്ടുന്നില്ലെങ്കിൽ അത് തീർച്ചയായും
ചൂഷണമാണ്. ചില്ലറത്തുട്ടുകൾ അല്ല
പാർട്ടിയുടെ ലാഭം. 2002-ൽ ഇരുപത്
കോടിയായിരുന്നെങ്കിൽ 2006-ൽ അത് 41
കോടിയായി വർദ്ധിച്ചു. അതായത് നൂറ്റമ്പത്
ശതമാനം കൂടുതൽ. പാർട്ടി ക്ലാസ്സുകളിൽ കൊല്ലും കൊലയും അല്ലാതെ എങ്ങിനെ നല്ല സ്റ്റോക്ക് മാർകെറ്റ് ഇൻ‌വ്വെസ്റ്റർ ആവാം എന്നു പഠിപ്പിക്കണമെന്ന് ഈയുള്ളവളുടെ താഴ്മയായ അപേക്ഷ.

NTPC ഡിസ്‌ ഇന്വെസ്റ്റ്മെന്റിനു സമ്മതിച്ച
പാർട്ടിയാണ് ഭേലിന്റെ കാര്യത്തിൽ ചുവടുമാറിയത്. അവിടേയും ഈ പൊക്കിപ്പിടിക്കുന്ന ആദർശങ്ങളില്ലായെന്ന്
സുവ്യക്തം.

ആദർശങ്ങളിൽ സാഹചര്യമനുസരിച്ച് വെള്ളം ചേർക്കേണ്ടി വരുമെന്നോ അല്ലെങ്കിൽ
ജീവിക്കേണ്ടി വരുമെന്നോ പറയുന്നത് ഞാൻ
തികഞ്ഞ സസ്യഭുക്കാണ്, പക്ഷെ വിശക്കുമ്പോ അല്പം ചിക്കണോ മട്ടണോ
കഴിക്കും എന്നു പറയുന്നതു പോലെയേയുള്ളൂ.
അതായത് അതിന്റെ അർത്ഥം വ്യത്യസ്തനാം
ബാർബർ അല്ല എന്നു തന്നെ. അവരെ
Champagne Socialist എന്ന ഓമനപ്പേരിൽ ഞങ്ങളൊക്കെ വിളിക്കും.

അതായത് പാർട്ടിക്ക് സ്റ്റോക്ക് മാർക്കെറ്റിൽ
ഇൻ‌വെസ്റ്റ് ചെയ്യാം ലാഭം കൊയ്യാം, പക്ഷെ
ഗവണ്മെന്റോ മറ്റുള്ളവരോ ഒരു നിക്ഷേപങ്ങളും
സ്റ്റോക്ക് മാർക്കെറ്റിൽ ഇട്ടു പോവരുത്. അത്
ഡെഡ് ക്യാപിറ്റൽ ആയി ഇരുന്നോട്ടെ. ദാരിദ്ര്യം ഉണ്ടെങ്കിൽ അല്ലേ
സോഷ്യലിസത്തിനു നിലനില്‍പ്പുള്ളൂ.

കമ്മ്യൂണിസ്റ്റുകൾക്ക് പിഴക്കുമ്പോൾ ചൂണ്ടിക്കാട്ടാ‍ൻ ഉള്ളവർ അല്പമെങ്കിലും ജീവനോടെ ഇരിക്കുന്നത് ഇന്ത്യയിലോ അമേരിക്കയിലോ ഒക്കെ മാത്രമാവും. കമ്മ്യൂണിസ്റ്റ്കാർ ഭരിക്കുന്ന രാജ്യങ്ങളിൽ ആ വക പതിവുള്ളതായി അറിവില്ല.

സൂരജ് said...

ഷാമ്പെയിന്‍ സോഷ്യലിസ്റ്റല്ല ഇഞ്ചീ, വോഡ്കാ സോഷ്യലിസ്റ്റ് ;)

ചര്‍ച്ച തുടരട്ടെ. വിവരങ്ങള്‍ക്ക് നന്ദി.

പാര്‍ത്ഥന്‍ said...

പാർട്ടി ക്ലാസ്സുകളിൽ കൊല്ലും കൊലയും അല്ലാതെ എങ്ങിനെ നല്ല സ്റ്റോക്ക് മാർകെറ്റ് ഇൻവ്വെസ്റ്റർ ആവാം എന്നു പഠിപ്പിക്കണമെന്ന് ഈയുള്ളവളുടെ താഴ്മയായ അപേക്ഷ.

പാർട്ടി ക്ലാസ്സുകളിൽ എന്താണ് കമ്മ്യൂണിസം, മാർക്സിസം, സോഷ്യലിസം, കേപ്പിറ്റലിസം,ഡമോക്രസി എന്നെല്ലാം വിശദീകരിക്കുകയാണെങ്കിൽ തന്നെ തല്ലാനും കൊല്ലാനും ആളെ കിട്ടില്ല. അതാണ് ആ പാർട്ടി ക്ലാസിന്റെ ഒരു സെറ്റപ്പ്.

Sebin Abraham Jacob said...

പാർട്ടി ക്ലാസ്സുകളിൽ കൊല്ലും കൊലയും അല്ലാതെ എങ്ങിനെ നല്ല സ്റ്റോക്ക് മാർകെറ്റ് ഇൻവ്വെസ്റ്റർ ആവാം എന്നു പഠിപ്പിക്കണമെന്ന് ഈയുള്ളവളുടെ താഴ്മയായ അപേക്ഷ.

അല്ല, ഇഞ്ചി എത്ര പാര്‍ട്ടിക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടു്? ഏതു ക്ലാസ്സിലാ കൊല്ലും കൊലയും പഠിപ്പിച്ചതു്?

വേറൊന്നു ചോദിച്ചോട്ടെ, ഇപ്പോ യുഎസിലെ ചില ഊതിവീര്‍പ്പിച്ച കുമിളകള്‍ പൊട്ടിയപ്പോല്‍ ജോസഫ് സ്റ്റിഗ്ലറ്റ്സിനെയും പ്രഭാത് പട്നായിക്കിനെയുമൊക്കെ പ്രതിസന്ധി പരിഹരിക്കാന്‍ വിളിപ്പിച്ചതു് എന്തിനാണാവോ? അവരൊക്കെ പക്കാ മാര്‍ക്സിസ്റ്റ് വിരുദ്ധന്മാരാവും, അല്ലേ?

Sebin Abraham Jacob said...

ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ റിലയന്‍സിനെ ഓഹരി കൈവശമുള്ള മാര്‍ക്സിസ്റ്റു പാര്‍ട്ടി റിലയന്‍സിന്റെ ബിസിനസ്സ് പങ്കാളിയാണ്. സ്വാഭാവികമായും പങ്കാളിയുടെ പക്ഷം ചേരേണ്ടി വരും എന്നതിനു സംശയമില്ല.

അതുകൊണ്ടാവും, ഇടയ്ക്ക് എണ്ണവില ക്രമാതീതമായി കൂടിയപ്പോള്‍ റിലയന്‍സിന്റെ പക്കല്‍ നിന്നും വിന്‍ഡ്ഫോള്‍ ടാക്സ് ഈടാക്കണമെന്നു് സിപിഎം വാദിച്ചതു്.

ചന്ത്രക്കാറന്‍ said...

ഒരു ക്യാപിറ്റലിസ്റ്റ് ഇക്കണോമിയില്‍ പിന്നെ നീക്കിയിരിപ്പുള്ള പണം പാര്‍ട്ടി ഓഫീസിനുമുമ്പില്‍ കുഴികുത്തി അതിനകത്തൊരു പെട്ടിയിലാക്കി മണ്ണിട്ടുമൂടണോ? ബാങ്കിലിടാലും അവര്‍ വ്യവസായികള്‍ക്കാണല്ലോ കടം കൊടുക്കുന്നത്?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളല്ല, നയവ്യതിയാനങ്ങളാണ് ചര്‍ച്ച അര്‍ഹിക്കുന്നത്. നയങ്ങളില്‍ വിയോജിക്കേണ്ട സന്ദര്‍ഭങ്ങള്‍ അധികമൊന്നും അവര്‍ സൃഷ്ടിച്ചതായി അറിവില്ല. ദേശീയതലത്തില്‍ ഏക ഇടതുപക്ഷസാന്നിദ്ധ്യം അവരുടേതാണെന്ന് മറന്നുകൂടാ. അതേ സമയം കേരളത്തില്‍ ഗ്രാസ് റൂട് ലെവലില്‍ വരെ പാര്‍ട്ടിയില്‍ അഴിമതി വ്യാപകമായിക്കൊണ്ടിരിക്കുന്നു, പാര്‍ട്ടിയുടെ സഹകരണസംഘങ്ങളും അവ നടത്തുന്ന സ്ഥാപനങ്ങളും വഴി നടക്കുന്ന അഴിമതിക്ക് പാര്‍ട്ടി പ്രൊട്ടക്ഷന്‍ നല്കുകപോലും ചെയ്യുന്നു (ഒരുകാലത്ത് കരിഞ്ചത്തക്കെതിരെ ഫലപ്രദമായി സമരം ചെയ്തവരുടെ സഹരണസംഘം നടത്തുന്ന റേഷന്‍ കടയില്‍ നടത്തിപ്പുകാരന്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ക്ക് ദൃകു്സാക്ഷിയാകേണ്ടിവന്നിട്ടുണ്ട് എനിക്ക്). ഒരു ജനകീയസമരം നടത്തണമെങ്കില്‍ പാര്‍ട്ടിയെ ആദ്യം ബോധ്യപ്പെടുത്തേണ്ടിവരിക എന്ന ഗതികേട് ജനാധിപത്യധംസനത്തില്‍ കുറഞ്ഞ ഒന്നുമല്ല. ചര്‍ച്ചചെയ്യപ്പെടേണ്ടത് ഈ നയവ്യതിയാനമാണ്. അതിനിടയിലാണ് പൂര്‍ണ്ണമായും നിയമവിധേയമായ ഒരു നിക്ഷേപത്തെപ്പറ്റി ഇമ്മാതിരി അമ്മായിയമ്മപ്പോര്!

ഇഫക്റ്റിവല്ലാത്ത ലെഫ്റ്റ് എല്ലാവര്‍ക്കും ഒരു സുഖമുള്ള ചൊറിച്ചിലാണ് - ഒരിക്കലും അതൊരു ഭീഷണിയായി മുന്‍പില്‍ വന്നു നില്‍ക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അതിന് വാഴ്ത്തുപാട്ടുകളുണ്ടാക്കിക്കൊണ്ടിരിക്കാം, അതുകൊണ്ടാണല്ലോ ചെങ്ങറയില്‍ എല്ലാവനും ചെന്ന് അടിഞ്ഞുകൂടുന്നതും സ്വാശ്രയപ്രശ്നത്തില്‍ ഒരക്ഷരം മിണ്ടാത്തതും.
മാരീചന്‍ മുമ്പൊരിക്കല്‍ പറഞ്ഞപോലെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഒരേയൊരു ജനാധിപത്യരാഷ്ട്രീയപ്പാര്‍ട്ടിയേ നമുക്കുള്ളൂ. മറ്റുള്ളവര്‍ ഒന്നുകില്‍ സി.പി.ഐ.പോലെയുള്ള ചത്ത കുതിരകളോ കോണ്‍ഗ്രസ് പോലെയുള്ള നിക്ഷിപ്തതാല്‍പ്പര്യസംഘങ്ങളോ മാത്രമാണ്.

എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാം, ഉത്തരം നല്‍കേണ്ട ബാദ്ധ്യത ഇടതുപക്ഷത്തിനുമാത്രം, അവര്‍ക്കു മാത്രമാണല്ലോ ഒരു പക്ഷമെങ്കിലുമുള്ളത്.

തൊഴിലാളികളുടെ പി.എഫ്.പണത്തിന്റെ നിയന്ത്രണം തൊഴിലാളികള്‍ക്കാകണമെന്നേ സി.പി.എം. പറഞ്ഞുള്ളൂ. അവരുടെ അദ്ധ്വാനത്തിന്റെ നീക്കിയിരിപ്പ് എങ്ങനെ നിക്ഷേപിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ. ഗവണ്‍മെന്റ് (എന്നുവച്ചാല്‍ അനില്‍ അംബാനി പണം കൊടുത്തുവാങ്ങിയ, ആ പണം കൊണ്ട് ഭൂരിപക്ഷം നിലനിര്‍ത്തുന്ന, ഒരു നപുംസകപിണ്ഡം) തൊഴിലാളികളുടെ പണമെടുത്ത് റിലയന്‍സിന് കളിക്കാന്‍ കൊടുക്കരുതെന്നുപറയുന്നതിനെ ഏതു അളവുകോലുവച്ചാണ് സി.പി.എം. മ്യൂച്വല്‍ ഫണ്ടില് പണം നിക്ഷേപിച്ചതുമായി ഇക്വേറ്റ് ചെയ്യുന്നത്? സി.പി.എം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചതില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതവരുടെ അണികള്‍ ചോദിച്ചോളും, നമ്മള്‍ കണ്ണീരൊഴുക്കുകയോ കൊടുവാളെടുക്കുകയോ വേണമെന്നില്ല. അവര്‍ നീക്കിയിരിപ്പുപണം മ്യൂച്വല്‍ ഫണ്ടുകളിലോ ബോണ്ടുകളിലോ നിക്ഷേപിക്കുന്നതിനു പകരം എന്തുചെയ്യണമായിരുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായമെന്നറിഞ്ഞാല്‍ കൊള്ളാം.

നൈതികജീവിതത്തിന്റെ സാദ്ധ്യതകള്‍ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുനിമിഷം നിഷേധിക്കുകയും, അവശേഷിക്കുന്ന പരിമിതസാധ്യതകളില്‍ താരതമ്യേന നൈതികവും പൂര്‍ണ്ണമായും നിയമവിധേയവുമായ മാര്‍ഗ്ഗങ്ങളില്‍ നിലനില്‍പ്പിനുള്ള അല്‍പസാദ്ധ്യതകള്‍ തേടുന്നവരെ അവനവനു ബാധകമല്ലാത്ത നൈതികതയുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുന്നതിനെ ഫ്യൂഡല്‍ എന്നു മാത്രമേ വിളിക്കാകൂ. പൊതുകിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവാദമില്ലാത്തവനെ വൃത്തിയില്ലാത്തവന്‍ എന്നു പരിഹസിച്ചുള്ള ശീലത്തിന്റെയും മനസ്ഥിതിയുടെയും ജനാധിപത്യകാലഘട്ടത്തിലേക്കുള്ള ഇന്‍ഹെറിറ്റന്‍സ് മാത്രമാണിത്.

മാരീചന്‍ said...

പോസ്റ്റിലെ വെളിപ്പെടുത്തലുകളെക്കാളേറെ ഉമ്പാച്ചിക്ക് ബിആര്‍പി നല്‍കിയ മറുപടിയാണ് എനിക്ക് സുഖിച്ചത്...

സ്റ്റോക്ക് എക്സ്ചേഞ്ചിനെ മുതലാളിത്തത്തിന്റെ ഉപകരണമായി കാണുന്ന പാര്‍ട്ടി അവിടെ നിക്ഷേപകനായെത്തുന്നതില്‍ വിരോധാഭാസമുണ്ടെന്നാണ് ബിആര്‍പി പറയുന്നത്. മുതലാളിത്തത്തിന്റെ ഉപകരണങ്ങളൊന്നും തൊഴിലാളി വര്‍ഗ പാര്‍ട്ടി സ്വീകരിക്കരുതെന്ന് ഏതെങ്കിലും ആചാര്യന്മാര്‍ വിലക്കിയിട്ടുണ്ടോ ആവോ? എ സ്കൗണ്ട്രല്‍ മേ ബി യൂസ് ഫുള്‍ ജസ്റ്റ് ബിക്കാസ് ഹി ഈസ് എ സ്ക്കൗണ്ട്രല്‍ എന്നോ മറ്റോ സഖാവ് ലെനിന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ഓര്‍മ്മ.

സിപിഎം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പണം നിക്ഷേപിച്ചു വരുമാനം നേടുന്നുവെന്നും കൃത്യമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുമെന്നുമാണ് മനസിലാകുന്നത്. അതായത്, പണം നിക്ഷേപിക്കുകയും നിലവിലുളള ഭരണകൂടത്തിനു മുന്നില്‍ വരുമാനത്തിന്റെ സ്ത്രോതസ് വെളിപ്പെടുത്തുകയും ചെയ്യുന്നു. തികച്ചും നിയമ വിധേയമായി...

ചന്ത്രക്കാറന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, സിപിഎമ്മിനെ വിമര്‍ശിക്കാനും എതിര്‍ക്കാനും ആയിരം കാരണങ്ങള്‍ വേറെയുളളപ്പോള്‍, തീര്‍ത്തും നിയമവിധേയമായി അവര്‍ നടത്തുന്ന സാമ്പത്തിക നിക്ഷേപങ്ങളിലേയ്ക്ക് എതിര്‍പ്പിന്റെ മുന നീളുന്നതിന് കാരണം വേറെ വല്ലതുമാണോ?

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളുണ്ടായിരുന്നില്ലെന്നും ചൈനയില്‍ ഡെങിന്റെ കാലത്താണ് മേപ്പടി സംവിധാനം പ്രത്യക്ഷപ്പെട്ടതെന്നും ബിആര്‍പി സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടെന്ത്? മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും സിപിഎം നിക്ഷേപം നടത്തുന്നതിനെ എതിര്‍ക്കാന്‍ ഇതൊരു മതിയായ ലോജിക്കാണോ?

എല്ലാ ജഡ്ജ്‍മെന്റുകളുടെയും അവസാനവാക്കായ ബിആര്‍പി, ഉമ്പാച്ചിയ്ക്ക് നല്‍കിയ മറുപടിയുടെ അവസാന രണ്ടു വാചകങ്ങള്‍ എല്ലാ സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം..
അതിങ്ങനെയാണ്......
പാര്‍ട്ടികള്‍ സ്റ്റോക്ക് എക്സ്ചേഞ്ഞില്‍ പണമുണ്ടാക്കിയാല്‍ അഴിമതി കുറയുമെന്ന നിഗമനം ശരിയാണെന്ന് തോന്നുന്നില്ല. പാര്‍ട്ടി ചോദിക്കുമ്പോള്‍ ലക്ഷങ്ങളും കോടികളും കൊടുക്കാന്‍ തയ്യാറുള്ള മുതലാളികള്‍ ഇന്നുണ്ട്. കമ്മ്യൂണിസം വളരുന്നത് കാണാനുള്ള കൊതിയാണ് അവരുടെ സി.പി.എം പ്രേമത്തിനു പിന്നിലെന്ന് ഉമ്പാച്ചി കരുതുന്നുണ്ടോ?

ഈ മൂന്നു വാചകങ്ങളും തമ്മിലുളള ബന്ധം എന്താണെന്ന് ബിആര്‍പിയ്ക്കും പടച്ച തമ്പുരാനും മാത്രമേ മനസിലാവുകയുളളൂ. പാര്‍ട്ടി ചോദിക്കുമ്പോള്‍ ലക്ഷങ്ങളും കോടികളും കൊടുക്കാന്‍ തയ്യാറുളള മുതലാളിമാര്‍ ഇന്നുളളപ്പോള്‍ എന്തിന് സ്റ്റോക്ക് എക്സ്ചേഞ്ചുവഴി പണമുണ്ടാക്കണം എന്നാണോ ബിആര്‍പി ചോദിക്കുന്നത്?

ഇഞ്ചിയുടെ വാദവും അത്രയ്ക്കങ്ങോട്ട് ദഹിക്കുന്നില്ല. റിലയന്‍സിന്റെ ഓഹരി കൈയിലുളള പാര്‍ട്ടി അംബാനിമാര്‍ക്കു വേണ്ടി നില്‍ക്കുമോ റിലയന്‍സിന്റെ തൊഴിലാളികള്‍ക്കു വേണ്ടി നില്‍ക്കുമോ എന്നത് ഒരൊന്നര ചോദ്യം തന്നെ. സ്വന്തം കൈയിലുളള പത്തോ നൂറോ ഓഹരിയ്ക്ക് വില കയറാന്‍ വേണ്ടി റിലയന്‍സിനും അംബാനിമാര്‍ക്കും അനുകൂലമായി, നയത്തിലോ പ്രവര്‍ത്തനത്തിലോ സിപിഎമ്മടക്കമുളള ഇടതുപക്ഷം വരുത്തിയ മാറ്റങ്ങള്‍ കൂടി ചൂണ്ടിക്കാട്ടാന്‍ ഇഞ്ചിക്ക് ബാധ്യതയുണ്ട്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ റിയല്‍ എസ്റ്റേറ്റിനും സ്റ്റോക്ക് മാര്‍ക്കറ്റിനുമെതിരെ സിപിഎം പ്രസ്താവന ഇറക്കിയെന്നാണ് ഇഞ്ചിയുടെ വാദം. എന്നുവെച്ചാല്‍? റിയല്‍ എസ്റ്റേറ്റ് നിരോധിക്കണമെന്നും സ്റ്റോക്ക് മാര്‍ക്കറ്റ് പൂട്ടണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ടോ?

പരിധി വിടുന്ന ഊഹക്കച്ചവടം സാമ്പത്തിക വ്യവസ്ഥയിലും പൊതുവിപണിയിലും വരുത്തുന്ന അപകടകരമായ സ്വാധീനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഈ മേഖലകളില്‍ ഏര്‍പ്പെടുത്തണമെന്നോ മറ്റോ അല്ലായിരുന്നോ വാദം..പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് കൈവശമുണ്ട്.. ഒന്നുകൂടി വായിച്ചിട്ട് വേണമെങ്കില്‍ അതേക്കുറിച്ച് കൂടുതലെഴുതാം.

മണിച്ചന്മാരെയും കവറു താത്തമാരെയും ഫണ്ടിനു വേണ്ടി ആശ്രയിക്കുന്നതിനെക്കാള്‍ എത്രയോ അന്തസും നിയമപരിരക്ഷയുമുണ്ട്, ഓഹരിക്കമ്പോളത്തെ സമീപിക്കുന്നതില്‍.

Charles said...

ഈ ഇഞ്ചിപ്പെണ്ണ് എഴുതുന്നതില്‍ ചില അക്ഷരങ്ങള്‍ കാണാന്‍ മേലാലോ?

Radheyan said...

കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും കൂടുതൽ നിക്ഷേപിച്ചിരിക്കുന്നത് UTI എന്ന മ്യൂച്ചൽ ഫണ്ടിലാണ്. മ്യൂച്ചൽ ഫണ്ടുകൾ ഷെയർമാർക്കറ്റുകൾ തന്നെയാണ്. ലാഭം കൂടിയും കുറഞ്ഞും ഇരിക്കാം. ഊഹക്കച്ചടങ്ങൾ
സാധാരണയുള്ള ഒരു ഷെയർമാർകെറ്റിന്റെ അത്രയും റിസ്ക് ഫാക്റ്റർ ഇല്ലെങ്കിലും റിസ്കുള്ളവ
തന്നെയാണ്. ....UTI യിൽ റിലയൻസിന്റെ ഷെയറുകൾ മുതൽ ഇൻഫോസിസിന്റെ ഷെയറുകൾ വരെയുണ്ട്.

ഇത് എല്ലാ‍വര്‍ക്കും അറിയുന്ന കാര്യമാണ്.മ്യൂച്വല്‍ ഫണ്ടുകള്‍ പോര്‍ട്ട് ഫോളിയോ മാനേജ്മെന്റാണ് നടത്തുന്നത്.പക്ഷെ നിക്ഷേപകന് ഏത് മ്യൂച്വല്‍ ഫണ്ട് ചൂസ് ചെയ്യാമെന്നല്ലാതെ,അവയിലിടുന്ന പണം ഏത് ഷെയറില്‍ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത് ഫണ്ട് മാനേജറാണ്.ബാങ്കില്‍ ഞാനിടുന്ന പണം ആര്‍ക്ക് ലോണ്‍ കൊടുക്കണമെന്ന് തീരുമാനിക്കാന്‍ എനിക്ക് കഴിയാത്തത് പോലെ തന്നെ.ഒരു വ്യത്യാസം,പൂട്ടി പോയില്ലെങ്കില്‍ ബാങ്ക് നിശ്ചിതമായ പലിശ തരും,ഫണ്ടില്‍ ചിലപ്പോള്‍ മുതലും പോകും.ഏത് കമ്പിനിയിലാണ് പണം ഇട്ടിരിക്കുന്നത് എന്ന നിക്ഷേപകനായ സി.പി.എം അറിയാത്തിടത്തോളം, ആ കമ്പിനിക്ക് അനുകൂലമായി പാര്‍ട്ടി നയവ്യത്യാനം വരുത്തുമെന്ന് എങ്ങനെ കരുതാനാകും.
ഇങ്ങനെ ഒരു നിക്ഷേപമുള്ളത് ആ പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ ബാധിക്കുന്നില്ല എന്നതിന് നല്ല ഉദാഹരണമാണ് സെബിന്‍‌ജി ചൂണ്ടികാട്ടിയ വിന്‍ഡ് ഫാള്‍ റ്റാക്സിനായുള്ള ഇടത് ആവശ്യം.
അതു പോലെ തന്നെ നിക്ഷേപതാല്‍പ്പര്യമാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കില്‍ ഡിവിഡന്റിനെ നികുതി വിമുക്തമാക്കിയത് എങ്ങനെ ആ പാര്‍ട്ടി എതിര്‍ക്കും.

റിസ്ക്കുള്ളതെല്ലാം ഊഹകച്ചവടമല്ല.ഊഹകച്ചവടം വ്യക്തമായി നിര്‍വചിക്കപ്പെട്ടതാണ് സാമ്പത്തിക ക്രയവിക്രയങ്ങളില്‍.ഇടതുപക്ഷം എന്നും ഊഹകച്ചവടത്തിനു ഇടനല്‍കുന്ന പരിഷ്ക്കാരങ്ങളെ തുറന്ന് എതിര്‍ത്തിട്ടുള്ളതാണ്.അതിന് ഉദാഹരണമായാണ് ഞാന്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടിനെ കുറിച്ചുള്ള ഇടതു നയം പറഞ്ഞത്.


“ചൂഷണം എന്നത് ഒരു റിലേറ്റീവ് വാക്കാണ്. അതായത് കഴിഞ്ഞ പാർട്ടി കോൺ‌ഗ്രസ്സിൽ
റിയൽ എസ്റ്റേറ്റും ഷെയർമാർക്കെറ്റിനുമെതിരെ പ്രസ്താവന ഇറക്കുകയും തൊഴിലാളികളിൽ
നിന്നും ബക്കറ്റ് പിരിവ് നടത്തി കിട്ടുന്ന
കാശെടുത്ത് ഷെയർമാർകെറ്റിൽ ഇടുമ്പോൾ
അതിന്റെ ലാഭമോ ഗുണമോ തൊഴിലാളിക്ക്
തിരിച്ച് കിട്ടുന്നില്ലെങ്കിൽ അത് തീർച്ചയായും
ചൂഷണമാണ്”

എനിക്കും നിങ്ങള്‍ക്കുമല്ലെങ്കിലും ചൂഷണത്തിന്റെ മുഖങ്ങളില്‍ അടുത്തു നിന്നിട്ടുള്ളവര്‍ക്ക് ചൂഷണം ഒരു അബ്സൊല്യൂട്ട് റിയാലിറ്റിയാണ്.(ദുബായില്‍ ലാഭം കുന്നു കൂട്ടുന്ന കണ്‍സ്ട്രക്ഷന്‍ കമ്പിനിയുടെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പുകളെക്കാള്‍ ദുരിതമയമായ ലേബര്‍ ക്യാമ്പുകള്‍ ചെറിയ ഒരു ഉദാഹരണം മാത്രം).

തങ്ങള്‍ക്ക് വേണ്ടി നില കൊള്ളുമെന്ന വിശ്വാസത്തില്‍ മാത്രം പ്രതീക്ഷ അര്‍പ്പിച്ചാണ്, എത് പാ‍ര്‍ട്ടിക്കും ആരും സംഭാവന നല്‍കുന്നത്.അല്ലാതെ ആ പണം പെരുക്കി അവര്‍ക്ക് റിട്ടേണ്‍ കൊടുക്കുമെന്ന പ്രതീക്ഷയിലല്ല.സംഭാവന ഭിക്ഷയാണ്,ഭിക്ഷയെകുറിച്ച് കൊടുത്തവന്‍ വേവലാതി പെടുകയില്ല.പിരിവിന് ഏറ്റവും കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പാര്‍ട്ടികളാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.അത് എല്ലാവരും നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു തന്നെ പറയാം.ഇതിനെ കുറിച്ച് ആ പാര്‍ട്ടികളുടെ റിപ്പോര്‍ട്ടുകളില്‍ വിമര്‍ശനവും ഉണ്ട്.


NTPC ഡിസ്‌ ഇന്വെസ്റ്റ്മെന്റിനു സമ്മതിച്ച
പാർട്ടിയാണ് ഭേലിന്റെ കാര്യത്തിൽ ചുവടുമാറിയത്. അവിടേയും ഈ പൊക്കിപ്പിടിക്കുന്ന ആദർശങ്ങളില്ലായെന്ന്
സുവ്യക്തം.

ഇത് കല്ലു വെച്ച നുണയാണ്.

ഹിന്ദു വാര്‍ത്ത

ബിസിനെസ് ലൈന്‍

ഇടതുപക്ഷം NTPC ഡിസ്-ഇന്‍വെസ്റ്റ് ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു.പക്ഷെ എതിര്‍പ്പ് അവഗണിച്ച് ചിദം‌ബരം അന്നത് ചെയ്തു എന്നതല്ലേ സത്യം.അതിന്റെ പഴി ഇങ്ങനെ ഇടതുപക്ഷത്തിന്റെ ചുമലില്‍ ചാരുന്നത് വിചിത്രമാണ്.യച്ചൂരിയും ചിദംബരവും തമ്മില്‍ ഈയിടെ രാജ്യസഭയില്‍ നടന്ന രസകരമായ ഒരു വാഗ്വാദത്തില്‍ ചിദംബരം ഉന്നയിച്ച ഒരു ആരോപണമാണ് ഒരു മാറ്റര്‍ ഓഫ് ഫാക്റ്റ് എന്ന നിലയില്‍ ഇവിടെ ഉന്നയിച്ചിരിക്കുന്നത്.ചിദംബരത്തിന്റെ ആ വാദം മാതാപിതാക്കളെ കൊന്ന കുറ്റത്തിന് ഒരുവന്‍ വിചാരണവേളയില്‍ താന്‍ അനാഥനാണ്,അത് കൊണ്ട് തന്നെ വിട്ടയക്കണം എന്ന് പറയുന്ന പോലെയുണ്ട്.വിതണ്ഡവാദത്തിന് സ്പെഷ്യലൈസ് ചെയ്യുന്നവര്‍ക്ക് എന്നും പിന്‍‌തുടരാവുന്ന ഒരു മഹാനുഭാവനാണ് ചിദംബരം എന്ന് പലവെട്ടം അദ്ദേഹം തെളിയിച്ചതാണ്.


ആദർശങ്ങളിൽ സാഹചര്യമനുസരിച്ച് വെള്ളം ചേർക്കേണ്ടി വരുമെന്നോ അല്ലെങ്കിൽ
ജീവിക്കേണ്ടി വരുമെന്നോ പറയുന്നത് ഞാൻ
തികഞ്ഞ സസ്യഭുക്കാണ്, പക്ഷെ വിശക്കുമ്പോ അല്പം ചിക്കണോ മട്ടണോ
കഴിക്കും എന്നു പറയുന്നതു പോലെയേയുള്ളൂ.
അതായത് അതിന്റെ അർത്ഥം വ്യത്യസ്തനാം
ബാർബർ അല്ല എന്നു തന്നെ. അവരെ
Champagne Socialist എന്ന ഓമനപ്പേരിൽ ഞങ്ങളൊക്കെ വിളിക്കും.

അങ്ങനെ ഒരു വാദത്തിലാണെങ്കില്‍ പ്രോലിറ്റേറിയന്‍ ഡിക്റ്ററ്റര്‍ഷിപ്പ് പിന്തുടരേണ്ട കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമാകുന്നതിനെ തൊട്ട് വെള്ളം ചേര്‍ക്കലായി കാണേണ്ടി വരും.ചോദ്യക്കോഴ,ആളെ കടത്തല്‍,അവിശ്വാസപ്രമേയത്തിനിടെ പണത്തിനായി കാലു മാറല്‍(സോമനാഥ് ഒഴിച്ച്)തുടങ്ങി പല വിവാദങ്ങളും ഉണ്ടായപ്പോള്‍ എന്താണ് തങ്ങളുടെ വ്യത്യസ്ഥത എന്ന് ഇന്ത്യന്‍ ഇടതുപക്ഷം തെളിയിച്ചതാണ്.മരമേ കാണൂ കാട് കാണില്ല എന്ന് വാശി പിടിക്കരുത്.നിങ്ങള്‍ എന്ത് ഓമനപേരില്‍ വിളിക്കുന്നു എന്നത് അപ്രസക്തമാണ്.മുന്‍പ് പലതവണ പലരും വിശദീകരിച്ചതാണ് മാര്‍ക്സിസത്തിന്റെ ശാസ്ത്രമെന്ന രീതിയിലുള്ള ഇവോള്‍വിങ്ങ് സ്വഭാവത്തെ കുറിച്ചും മറ്റും.ഒരു ജനാധിപത്യത്തില്‍ സമഗ്രമായി ഇടപെട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് ജനാധിപത്യത്തിലെ വ്യവസ്ഥാപിതമായ ചില സംഗതികളില്‍ ഭാഗമാകേണ്ടി വരും.അപ്പോഴും അതിന്റെ ജീര്‍ണ്ണതകളില്‍(ചോദ്യ കോഴ പോലുള്ള) നിന്നും ഒഴിവായി നില്‍ക്കാന്‍ ശ്രമിക്കുന്നു എന്നത് തന്നെയാണ് അതിന്റെ വ്യത്യസ്ഥത.

അതായത് പാർട്ടിക്ക് സ്റ്റോക്ക് മാർക്കെറ്റിൽ
ഇൻ‌വെസ്റ്റ് ചെയ്യാം ലാഭം കൊയ്യാം, പക്ഷെ
ഗവണ്മെന്റോ മറ്റുള്ളവരോ ഒരു നിക്ഷേപങ്ങളും
സ്റ്റോക്ക് മാർക്കെറ്റിൽ ഇട്ടു പോവരുത്. അത്
ഡെഡ് ക്യാപിറ്റൽ ആയി ഇരുന്നോട്ടെ. ദാരിദ്ര്യം ഉണ്ടെങ്കിൽ അല്ലേ
സോഷ്യലിസത്തിനു നിലനില്‍പ്പുള്ളൂ.

സ്വന്തം ഇച്ഛ പ്രകാരം ആരെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റില്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നതിനെ ഇന്ത്യന്‍ ഇടതുപക്ഷം എവിടെ എങ്കിലും എതിര്‍ത്തതായി ഒന്നു പറഞ്ഞു തരാമോ? സര്‍ക്കാര്‍ നാട്ടുകാരുടെ പെന്‍ഷന്‍ ഫണ്ട് എടുത്ത് ഓഹരി വിപണി പൊലിപ്പിക്കുന്നതിനെയാണ് എതിര്‍ത്തത്.അത് എന്തു കൊണ്ടാണ് എന്ന് യൂറോപ്പില്‍ ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും.അവിടെ അപ്പൂപ്പന്‍‌മാര്‍ ഇപ്പോള്‍ മാനത്തേക്കും നോക്കി ഇരുപ്പാണ്.

പിന്നെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെയും എതിര്‍ത്തു.നഷ്ടത്തിലുള്ള സ്വകാര്യസ്ഥാപനങ്ങളെ പൊതിഖജനാവിന്റെ ചിലവില്‍ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവണമെന്നില്ല.ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണവും നഷ്ടത്തിന്റെ പൊതുവല്‍ക്കരണവുമാണ് ബെയില്‍ ഔട്ട് എന്ന് ഓമനപ്പേരില്‍ നടക്കുന്നതെന്ന് മധേഷ്യയിലെ പത്രപ്രവര്‍ത്തകര്‍.

എന്നിട്ട് മുതലാളിത്തം മുഴുവന്‍ ദാരിദ്ര്യത്തെയും നിങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ തുടച്ച് മാറ്റിയതു കൊണ്ട് ഇപ്പോള്‍ അവിടെ ആളുകള്‍ സ്വയം പിരിഞ്ഞ് പോവുകയാണെന്ന് പറയുന്നു? ജോലിയില്‍ നിന്നല്ല,ജീവിതത്തില്‍ നിന്നു തന്നെ .പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പര്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത കാര്‍ത്തിക്ക് രാജാറാമിന്റെ രക്തസാക്ഷിത്വം അതാണ് നമ്മോട് പറയുന്നത്

Radheyan said...

കമന്റ് ട്രാക്കിംഗ്

സൂരജ് said...

"അതായത് പാർട്ടിക്ക് സ്റ്റോക്ക് മാർക്കെറ്റിൽ ഇൻ‌വെസ്റ്റ് ചെയ്യാം ലാഭം കൊയ്യാം, പക്ഷെ ഗവണ്മെന്റോ മറ്റുള്ളവരോ ഒരു നിക്ഷേപങ്ങളും സ്റ്റോക്ക് മാർക്കെറ്റിൽ ഇട്ടു പോവരുത്. അത് ഡെഡ് ക്യാപിറ്റൽ ആയി ഇരുന്നോട്ടെ. ദാരിദ്ര്യം ഉണ്ടെങ്കിൽ അല്ലേ സോഷ്യലിസത്തിനു നിലനില്‍പ്പുള്ളൂ. "

ബാങ്ക് റപ്സിയിലേക്ക് പോണേയ്ന്നും പറഞ്ഞ് 2005ല്‍ സോഷ്യല്‍ സെക്യൂരിറ്റി അക്കൌണ്ടുകള്‍ പ്രൈവറ്റൈസ് ചെയ്യാന്‍ പ്ലാനിട്ട ബുഷിനെ ഓര്‍ത്തുപോയി ഇഞ്ചിയേയ്.... എനിക്ക് ഇനീം ചിരിക്കാന്‍ മേലാ...

Charles said...

“Champagne Socialist എന്ന ഓമനപ്പേരില്‍ ഞങ്ങളൊക്കെ വിളിക്കും” - ഇഞ്ചി

മതഗ്രന്ഥങ്ങളില്‍ എഴുതിവച്ചിരിക്കുന്നത് അപ്പാടെ അനുസരിക്കുന്നവരെ മാത്രം കണ്ട് വളര്‍ന്നതിന്റെ ബാക്കിപത്രമാണ് ഇഞ്ചിയുടെ ഈ കമന്റ്. കമ്യൂണിസമൊരു ചിന്താപദ്ധതിയാണ്, മതമല്ല. “മൂലധന”ത്തിലോ “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ”യിലോ എഴുതിവച്ചിരിക്കുന്നത് മാത്രമേ അനുസരിക്കുകയുള്ളൂ എന്ന് ശഠിക്കാന്‍ കമ്യൂണിസ്റ്റുകളെന്താ കുഞ്ഞാടുകളാണോ? പറഞ്ഞുപറഞ്ഞ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്ന കാര്യങ്ങള്‍ വിഴുങ്ങാത്ത ഇടതുപക്ഷക്കാരുടെ കാലോ കയ്യോ മുറിക്കാന്‍ നിയമമുണ്ടാക്കിക്കളയുമല്ലോ ഈ കമ്യൂണിസ്റ്റ് വിരുദ്ധര്‍! കഷ്ടം!

Inji Pennu said...

Charles

പുതിയ അഞ്ജലി ഫോണ്ട് ഇല്ലാത്തതുകൊണ്ടാണ്.
ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യൂ.

ഇനി ഷാമ്പേൻ സോഷ്യലിസ്റ്റ് എന്ന പദത്തെക്കുറിച്ച് വിക്കിയിൽ നിന്നു വായിക്കൂ. കമ്മ്യൂണിസിനെതിരെ എന്തു പറയുമ്പോഴും മതം കൊണ്ട് വെട്ടുന്നത് നല്ല ഗേമാണ്. പക്ഷെ അത് വളരെ പഴയതുമാണ്. ലോകം ഒരുപാട് മുന്നോട്ട് പോയി. (പഴഞ്ചനാണെന്ന് പുരോഗമനപ്രസ്ഥാനത്തിലിരിക്കുന്നവരും അഭിമാനത്തോടെ പറയുമെന്ന് ഇന്നെലെയൊക്കെയാണ് അറിഞ്ഞത്.)

Inji Pennu said...

സൂരജ് ചിരിച്ച് കഴിഞ്ഞെങ്കിൽ 401K യെ പറ്റി വായിക്കാം. അതാവും നമ്മളുടെ പെൻഷൻ ഫണ്ടിനു അടുത്ത് നിൽക്കുന്നത്. 401K സ്റ്റോക്ക് മാർക്കെറ്റിൽ
ഇൻ‌വ്വെസ്റ്റ് ചെയ്താണ് ആളുകൾ ഗവണ്മെന്റ് വാ കീറിയവൻ ഭക്ഷണവും തരും എന്ന മട്ടിൽ ഇരിക്കാതെ സ്വയമൊരു ഫിസ്കൽ ഉത്തരവാദിത്വം ഉള്ളവരാവുകയും റിട്ടയർമെന്റ്റ്റ്
ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ ചെയ്യാനും സാധിക്കുന്നത്. അല്ല റിസ്ക് ഇഷ്ടമല്ലെങ്കിൽ 401കെ ഗവണ്മെന്റ് ബോണ്ടുകളുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനം ഗവണ്മെന്റല്ല നൂറു ശതമാനവും ഒരു കാര്യം നിശ്ചയിക്കുക എന്നതാണ്. ഇതിനു ഗുണവും ദോഷവും ഉണ്ട്. നാട്ടിൽ നൂറ് പവനും മറ്റും സ്വർണ്ണം കരുതിവെക്കുന്നത് പോലെയാണ് ഈ ഡെഡ് ക്യാപ്പിറ്റൽ. അതിൽ കുറച്ച് മാർക്കെറ്റിലേക്ക് ഇട്ടാലേ രാജ്യം പുരോ‍ഗമിക്കുകയേയുള്ളൂ. മരം കുലുക്കിയാലൊന്നും ഫണ്ട് ഉണ്ടാവില്ല. രാം മോഹന്റെ ഈ പോസ്റ്റും ചേർത്തു വായിക്കുക. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾൽ പോലുംഈ ഫണ്ടിനു വേണ്ടി ഓഹരി വിപണിയിലും മറ്റും ഇന്വെസ്റ്റ് ചെയ്യുന്നത്. അല്ല മാട്രസ്സിന്റെ അടിയിൽ തന്നേ എന്റെ പൈസ വെക്കൂ എന്നു ശഠിക്കുന്നവർ ഉണ്ടെങ്കിൽ അങ്ങിനെ. അതിന്റെ അർത്ഥം എല്ലാം എടുത്ത് കമിഴ്ത്താമെന്നുമല്ല.

(ഇതിന്റെ ഒക്കെ അർത്ഥം ഇതെല്ലാം ഞാൻ പ്രിസ്ക്രൈബ് ചെയ്യുന്നുവെന്നുമല്ല. പലവിധ വശങ്ങൾ പറയുന്നു എന്നേയുള്ളൂ. രണ്ട് വശത്തോട്ടും കടും‌പിടുത്തമില്ലാത്ത വായനക്കാർ അവരുടെ നിഗമനത്തില്ലെത്തുവാൻ വേണ്ടി മാത്രം.)

സോഷ്യൽ സെക്ക്യൂരിറ്റിക്ക് എന്തെങ്കിലും ചെയ്തേ ഒക്കൂ. റിപ്പബ്ലിക്കൻസ് അതിന്റെ ഒരു ശതമാനം മാർകെറ്റിലോട്ട് ഇടാൻ ഉത്സാഹം കാണിക്കുന്നവരാണ്. ഡേമോക്രാറ്റ്സ് അതിനു പകരം ടാക്സ് കൂട്ടാമെന്നും. രണ്ടും രണ്ട് തരം പോളിസി. ഇതിന്റെ മദ്ധ്യത്തിൽ വല്ലയിടത്തുമേ അമേരിക്കക്ക് സോഷ്യൽ സെക്യൂരിറ്റി ക്രൈസിസിൽ നിന്ന് രക്ഷപ്പെടാനാകൂ. അതിലെന്താണിത്ര തമാശ എന്നു എനിക്ക് മനസ്സിലായില്ല.

സ്വീഡനോ ജെർമെനിയോ പോലെയുള്ള ഹൈലി ഇൻഡ്സ്റ്റ്രിയലൈസ്ഡ്ദ് രാജ്യങ്ങളിലുള്ള പോലെ 50%ടാക്സാണോ ആളുകൾക്ക് സ്വീകാര്യം അതോ പെൻഷൻ ഫണ്ടിൽ ഒരു ചെറിയ ശതമാനം മാർക്കെറ്റിൽ ഇടേണ്ടതാണോ എന്ന് അതാത് ഗവണ്മെന്റുകൾ തീരുമാനിച്ചേ പറ്റൂ. മുന്നോട്ട് ചിന്തിക്കണമല്ലോ. താൽക്കാലിക ആദർശങ്ങൾ വെച്ച് ഇന്ത്യ പോലെ ഒരു കോമ്പ്ലെക്സ് എക്കോണമി റൺ ചെയ്യാൻ വളരെ ബുദ്ധിമുട്ട് തന്നെയാവും.

nalan::നളന്‍ said...

അപ്പൊ ഇഞ്ചി വിചാരിച്ചു വച്ചിരിക്കുന്നത് ഈ ജനാധിപത്യമെന്നത് എങ്ങനേയും ലാഭമുണ്ടാക്കാനുള്ള ഏതോ സംഭവമാണെന്നാണു. ശരിയാണു അമേരിക്കന്‍ മോഡല്‍ മന്യൂപ്പലേറ്റഡ് ജനാധിപത്യം എന്നും പരിപാലിച്ചു പോന്നിട്ടുള്ളത് ഒരു കോര്‍പ്പറേറ്റ് ന്യൂനപക്ഷത്തെ മാത്രമാണു. അതുകൊണ്ടാണല്ലോ ലാഭങ്ങള്‍ വീതിച്ചെടുക്കുകയും, നഷ്ടങ്ങള്‍ക്കു സോഷ്യലിസത്തെ പുണരുകയും ചെയ്യാന്‍ രണ്ടാമതാലോചിക്കേണ്ടി വരാത്തത്. നമുക്ക് കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നുമെങ്കിലും ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും അധികാരത്തിലുള്ളവര്‍ ചെയ്യുന്നതെല്ലാം നല്ലതിനു വേണ്ടിയെന്നു ചിന്തിക്കാന്‍ വേണ്ടി പ്രാപ്തരാക്കപ്പെട്ടവരാണു. ഒരു നൂറ്റാണ്ടു നീണ്ട ജനാധിപത്യ മന്യൂപ്പലേഷന്റെ ബാക്കിപത്രം.
അതുകൊണ്ടാണു പാവപ്പെട്ടവെന്റെ ആജീവനാന്ത സമ്പാദ്യവും പെന്‍ഷനും എടുത്ത് ചൂതുകളിക്കുന്നതില്‍ അപാകതയൊന്നും തോന്നാത്തത്.

വീക്ഷണങ്ങളിലുള്ള മാറ്റം അതുകൊണ്ടു തന്നെ.

അത്.. നമുക്കങ്ങനെ കരുതാന്‍ നിര്‍വാഹമില്ലല്ലോ. ഡെഡ് കാപ്പിറ്റലായി ഇരിക്കുന്നതിലും കുഴപ്പമൊന്നും തോന്നാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാകണമെങ്കില്‍ അല്പം മനുഷ്യത്വം മതി. സേഫായിട്ടുള്ള ഒരിന്വെസ്റ്റ്‌മെന്റിനും ഇവിടാരും എതിരു നിന്നിട്ടില്ല.
ഇതിനെ “ദാരിദ്ര്യം ഉണ്ടെങ്കില്‍ അല്ലേ സോഷ്യലിസത്തിനു നിലനില്‍പ്പുള്ളൂ“ എന്നോക്കെ നീട്ടി പരിഹസിക്കുനത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ഒരു നൂറ്റാണ്ടത്തെ പരിശീലനം. മേയ്ദിനം ലാ ഡേ ആക്കി മാറ്റിയപ്പോള്‍ അതും നല്ലതിനെന്നു സ്വയം വിശ്വസിപ്പിക്കാന്‍ വിധിക്കപ്പെട്ടവരല്ലേ.!

Inji Pennu said...

ആരെങ്കിലും നിയമപരമായി സ്റ്റോക്ക് മാർക്കെറ്റിൽ ഇടുകയോ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടൽ പണിയുകയോ ചെയ്യുന്നത് തെറ്റാണെന്ന് ഇവിടെയാരെങ്കിലും പറഞ്ഞതായി എനിക്ക് തോന്നിയില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി പോലെയൊരു പാർട്ടി അതെല്ലാം ചെയ്യുമ്പോൾ തീർച്ചയായും ആക്ഷേപമുണ്ടാവും. ഏതൊരു രാഷ്ട്രീ‍യപാർട്ടികൾ ചെയ്യുമ്പോഴും ആക്ഷേപമുണ്ടാവും, പ്രത്യേകിച്ച് അധികാരം ഉപയോഗിച്ച് സ്ഥലം ലാഭത്തിൽ വാങ്ങിക്കാനും മറ്റും നോക്കുമ്പോൾ. അതിൽ അണികൾ പ്രകോപിതരാവുന്നത് മനസ്സിലാക്കാം. പക്ഷെ അതുകൊണ്ട് അണികൾ മാത്രം അതൊക്കെ ചോദിച്ചുകൊള്ളും ബാക്കിയാരും പരിഹസിക്കരുത് മാതിരിയുള്ള മീശവിറപ്പിക്കലൊന്നും ഏതെങ്കിലും കാലത്ത് ഏശുമെന്ന് തോന്നുന്നില്ല.

മാരീചൻ എന്റെ കമന്റ് ഒന്നു ശ്രദ്ധിച്ചു വായിക്കൂ എനിക്ക് ബാധ്യത അളന്നു തരുന്നതിനു മുൻപ്.
‘ഉദാഹരണത്തിനു’ എന്നു തന്നെയാണ് പറഞ്ഞത്. തീർച്ചയായും ഇന്നു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ച ഒരു കക്ഷി നാളെ റിസ്കി സ്റ്റോക്ക് മാർകെറ്റിലും ചെല്ലും. അതുകൊണ്ടാവുമല്ലോ
US-64-ൽ 18-19%% മറ്റോ റിട്ടേൺസ് കിട്ടുമെന്നു കരുതി കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടക്കം പലരും നിക്ഷേപിക്കുകയും അത് 2001ലോ മറ്റോ തകർന്നു പോവുകയും ചെയ്തത്. അതും ഊഹക്കച്ചവടവുമായി വ്യത്യാസമുണ്ടെന്ന് ആരും പറയുകയില്ല. ഇപ്പോൾ റിലയൻസിനെ പ്രത്യക്ഷമായി എതിർക്കുന്ന പാർട്ടി ബാക്കിയെല്ലാ ചുവടുമാറ്റങ്ങളും പോലെ നാളെ റിലയൻസിന്റെ ഓഹരി കൂടുതൽ കൈവശമുണ്ടെങ്കിൽ റിലയൻസിനേയും സംരക്ഷിക്കും. ആസ് സിമ്പിൾ ആസ് ദാറ്റ്! മാർക്കെറ്റ് ഗവേൺ ചെയ്യുന്നതാണ് ലാഭമെങ്കിൽ ആ‍രും അങ്ങിനെ പ്രവർത്തിക്കും. അതിൽ വലിയ അത്ഭുതമൊന്നുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിക്കാരു അന്യോന്യം പറയുന്നതല്ലാതെ പ്രത്യേക കൊമ്പും വാലുമൊന്നുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നല്ല ഒന്നാന്തരം ബിസിനസ്സായി വളരാൻ ഇറ്റ് ഈസ് ഫ്ലെക്സിങ്ങ് ഇറ്റ്സ് മസിത്സ് എന്ന് മനസ്സിലാക്കാൻ അത്ര പ്രയാസാമില്ല. ക്യാപിറ്റൽ റെയിസ് ചെയ്യുക, അതിൽ ബിസിനസ്സ് വളർത്തുക. ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നതും. പക്ഷെ അത് പറയാൻ മാത്രം പാടില്ല എന്ന മട്ടിലുള്ളതൊക്കെ കാണുമ്പോൾ എന്താ ചെയ്യാ...

പിന്നെ ഒരു മറുവാദത്തിനു വേണ്ടി മാത്രം വിന്റ്‌ഫോൾ ടാക്സ് സമാജ്‌വാദി പാർട്ടിയും പറഞ്ഞിരുന്നു. അതുകൊണ്ട് അവർ മഹാന്മാരുവുമോ?

സംഭാവന നൽകുന്നത് റിട്ടേൺസ് കിട്ടുന്നതുപോലെ എന്നല്ല ഞാനും ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ചൂഷണം റിലേറ്റീവ് വാക്കെന്നും പറഞ്ഞത്. അവർ കൊടുക്കുന്ന സംഭാവനകൾ എടുത്ത് സ്റ്റോക്ക് മാർക്കെറ്റിലും ഇതര ഇന്വെസ്റ്റ്മെന്റിലും ഇട്ട് പാർട്ടിസെക്രട്ടിമാർക്ക് ബിസിനസ്സ് സാമ്രാജ്യങ്ങൾ പണിയാനോ ഫോറിൻ വെക്കേഷനോ ആണെങ്കിൽ അതും ചൂഷണത്തിൽ ഉൾപ്പെടും. ഇതിലൊക്കെ പരിഭ്രമിക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല.

എപ്പോഴുമുള്ള കമ്മ്യൂണിസ്റ്റ് ഉമ്മാക്കികൾ പോലെ
ഒരു രാജാറാമിനെ രക്തസാക്ഷിയാക്കി മാനം വീഴുന്നേ എന്നുള്ള കരച്ചിൽ നല്ല സ്റ്റ്രാറ്റെജിയാണ്.
പക്ഷെ എന്തായാലും അതിലും ഭീകരാവസ്ഥകൾ ചൈനയിലും മറ്റും നടമാടുന്നതുകൊണ്ട് അതു ഏശുമോ എന്നുറപ്പില്ല. കടക്കെണി മൂലം ആളുകൾ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്ന കേരളത്തിൽ നിന്നു തന്നെ ഇതൊക്കെ കേക്കണം. തമാശ പറയുന്നതിനും ഒരതിരുണ്ട്.
രാധേയൻ കരുതുന്നതിനേക്കാളും ഏതൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിനേക്കാളും സോഷ്യലിസവും പദ്ധതികളും അമേരിക്കയിൽ ഉണ്ട്. അത് നിർബന്ധിതമായി കൊണ്ടു വന്നതല്ല അതുകൊണ്ട് തന്നെ സോഷ്യലിസം കൊണ്ട് വരാ‍ൻ പുരോഗതിക്ക് മുന്നിൽ വട്ടം ചാടി നിക്കേണ്ടി വന്നിട്ടില്ല ഇവിടെയുള്ളവർക്ക്.

നളൻ ചിന്തിച്ച് വശായ കണ്ട് പിടുത്തങ്ങൾ എന്റെ വായിലോട്ട് കുത്തിത്തിരുകി തന്നതിനു അകതൈവമായ നന്ദി. എനിക്കല്പം മനുഷ്യത്വം കുറഞ്ഞ് പോയി, എന്തു ചെയ്യാം , അതളക്കാൻ ആളുകൾ ബാരോമീറ്റർ വെച്ച് നില്‍പ്പുണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സമാധാനം.
സോഷ്യലിസ്റ്റുകൾക്ക് മാത്രമായിക്കിട്ടുന്ന ആ മനുഷ്യത്വാനുഭൂതി ദിവ്യാനുഭവം എനിക്ക് വേണ്ട, താങ്ക്സ്. നാട്ടിൽ അടഞ്ഞ് കിടക്കുന്ന കമ്പനികളിലെ ആൾക്കാരോടും കൃഷി ഇറക്കാൻ പറ്റാതെ കിടക്കുന്ന പട്ടിണിപ്പാവങ്ങളോടും അന്നത്തിനു വേണ്ടി രാജ്യത്ത് നിന്നു ഉറ്റവരെ തനിച്ചാക്കി പോവുന്നവരോടും ഇതു തന്നെ പറയണം എന്നു മാത്രം. ഞാൻ ഒന്നും തന്നെ വിചാരിക്കണ്ട, ഇന്ത്യയിലെ ജനങ്ങൾക്ക് ഈ നയങ്ങൾ കുഴപ്പമില്ലെങ്കിൽ അവർ വോട്ട് ചെയ്തു തന്നെ കയറുന്ന ഭരണകൂടം അത് നിറവേറ്റിക്കൊള്ളൂം. അങ്ങിനെയാണല്ലോ അതിന്റെ സെറ്റപ്പ്.

nalan::നളന്‍ said...

ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇഞ്ചിക്കുണ്ട്, അതുപോലെ തിരിച്ചു പോകുന്ന വഴിക്ക് മൂടിപ്പുതച്ചുകിടന്നുറങ്ങുന്നവനെ അരിപ്പു തീര്‍ക്കാന്‍ വേണ്ടി ഒരു തൊഴിയും കൊടുത്തിട്ട് ‘ഇവനൊക്കെ കിടന്നുറങ്ങാന്‍ കണ്ട സ്ഥലം’ എന്നു പിറുപിറുക്കാനുള്ള സ്വാതന്ത്രയവും ഉണ്ട്. അതുകൊണ്ട് ലാല്‍ സലാം!

Radheyan said...
This comment has been removed by the author.
Radheyan said...

US-64-ൽ 18-19%% മറ്റോ റിട്ടേൺസ് കിട്ടുമെന്നു കരുതി കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടക്കം പലരും നിക്ഷേപിക്കുകയും അത് 2001ലോ മറ്റോ തകർന്നു പോവുകയും ചെയ്തത്. അതും ഊഹക്കച്ചവടവുമായി വ്യത്യാസമുണ്ടെന്ന് ആരും പറയുകയില്ല......

വിചിത്രമായിരിക്കുന്നു.തകര്‍ന്നു പോകുന്ന ഏത് നിക്ഷേപവും ഊഹകച്ചവടമാണത്രേ.ഊഹകച്ചവടത്തിന് ഇത്ര നല്ല വിശദീകരണം സി.എക്ക് പഠിച്ചകാലത്തോ ഫൈനാന്‍സിലെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയലോ ആരും പറഞ്ഞു തന്നില്ലല്ലോ സൂരജിന്റെ പോത്തുംകാലപ്പാ.

സമാജ്‌വാദി പാര്‍ട്ടി എന്നാണ് വിന്‍ഡ് ഫാള്‍ റ്റാക്സിനെ അനുകൂലിച്ചത്, അത് എന്തിനായിരുന്നു എന്നും,അതെന്തു കൊണ്ട് നടക്കാതെ പോയി എന്നും മറക്കാന്‍ ജനം അരണകളൊന്നുമല്ല്ല.

ഒന്നും പറയാനില്ലെങ്കില്‍ കൊഞ്ഞനം കുത്തുക എന്ന സംവാദരീതിയില്‍ അശേഷം താല്‍പ്പര്യമില്ല.അടുത്ത സ്റ്റേജ് നിയമസഭയിലെ കലാപരിപാടിയായിരിക്കും. ജൌളീ അനാച്ഛാദനം,അത് കാണാന്‍ നില്‍ക്കുന്നില്ല.

സൂരജ് said...

" 401K സ്റ്റോക്ക് മാർക്കെറ്റിൽ
ഇൻ‌വ്വെസ്റ്റ് ചെയ്താണ് ആളുകൾ ഗവണ്മെന്റ് വാ കീറിയവൻ ഭക്ഷണവും തരും എന്ന മട്ടിൽ ഇരിക്കാതെ സ്വയമൊരു ഫിസ്കൽ ഉത്തരവാദിത്വം ഉള്ളവരാവുകയും റിട്ടയർമെന്റ്റ്റ്
ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ ചെയ്യാനും സാധിക്കുന്നത്.
"

സ്വയമൊരു ഫിസ്കല്‍ റെസ്പോണ്‍സിബിളിറ്റിയൊക്കെ എടുക്കാന്‍ സ്റ്റോക്കിലും മ്യൂച്വല് ഫണ്ടിലും ഇന്‍വെസ്റ്റ് ചെയ്യുന്ന സമൂഹങ്ങള്‍ക്ക് ആദ്യം ഒരു മിനിമം ജീവിതനിലവാരമൊക്കെ ഉണ്ടാകണം എന്ന് ഇഞ്ചിക്കറിയാത്തതാവില്ലല്ലോ.

401(k) സ്കീമില്‍ തൊഴിലാളിയുടെ വ്യക്തിപരമായ റിസ്കില്‍ ബോണ്ടും മണീ മാര്‍ക്കെറ്റ്/സ്റ്റോക്ക് നിക്ഷേപങ്ങളുമൊക്കെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഫ്ലെക്സിബിളിറ്റിയുമുണ്ട്. 22%ത്തോളം അമേരിക്കന്‍ തൊഴിലാളികള്‍ തങ്ങള്‍ ജോലിചെയ്യുന്ന കമ്പനിയുടെ സ്റ്റോക്കില്‍ത്തന്നെ പെന്‍ഷന്റെ ഒരു തുക നിക്ഷേപിക്കുന്നു,20% വലിയ ഇക്വിറ്റി ഫണ്ടുകളിലും മറ്റൊരു 20% സുരക്ഷിതമായ ഗ്യാരന്റീഡ് ഇന്‍ വെസ്റ്റ്മെന്റ് കോണ്ട്രാക്റ്റുകളിലും നിക്ഷേപിക്കുന്നു...

തൊഴിലാളിക്ക് ഈവക സ്വാതന്ത്ര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു ‘ഡെഫൈന്‍ഡ് ബെനഫിറ്റ് പ്ലാന്‍ ആയ ഇന്ത്യയിലെ പെന്‍ഷന്‍ സ്കീമിനെ ഇതുമായി താരതമ്യപ്പെടുത്തുന്നതെങ്ങനെ ?

മാത്രമോ, 401(കെ) പ്ലാനിനു പുറമേയാണ് പെന്‍ഷന്‍ സ്കീമിനു തത്തുല്യമായ സാമ്പത്തിക സഹായം നല്‍കുന്നതും, ഒപ്പം മെഡിക്കെയറും മെഡിക്കെയിഡും പോലെ വിപുലമായ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ചേര്‍ന്നതുമായ സോഷ്യല്‍ സെക്യൂരിറ്റി സ്കീം അമേരിക്കയിലുള്ളത്. റൂസ്വെല്‍റ്റിന്റെ ന്യൂ ഡീലിലും വലിയ പ്രാക്റ്റിക്കല്‍ സോഷ്യലിസമൊന്നും ഏതായാലും ഇന്ത്യയിലില്ലല്ലോ.

പണപ്പെരുപ്പ നിരക്ക് വാണം പോലെ കുതിച്ചുയരുമ്പോഴും 40 വര്‍ഷത്തോളം കെട്ടിയിരിക്കുന്ന ഒരു നോണ്‍ ടെര്‍മിനബിള്‍ ഫണ്ടായ ഇ.പി.എഫിന്റെ പലിശനിരക്ക് 13%ല്‍ നിന്നും 8.5% ആയി താഴോട്ട് കൊണ്ടുപോകുന്ന മന്ത്രവാദം ഇന്ത്യയില്‍ നടക്കും - എന്നുച്ചാ വാ കീറിയ ഗവണ്മെന്റ് തന്നെ വായില്‍ മണ്ണടിക്കുന്നതും നമ്മള്‍ സഹിക്കും.. (അമ്മാതിരി പണി വല്ലതും ഇവിടെ അമേരിക്കയിലാണെങ്കില്‍ കാണാമായിരുന്നു സെക്കന്റ് അമന്‍ഡ്മെന്റിന്റെ ചൂട് ! )

ഇതേ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റീമാരുടെ സെണ്ട്രല്‍ ബോഡ് ഫണ്ട് മാനേജ്മെന്റിനു കൊട്ടേഷന്‍ കൊടുത്തിരിക്കുന്ന നാല് അസെറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്ന് റിലയന്‍സ് ക്യാപ്പിറ്റലാണ് ! (മൂന്ന് കമ്പനികള്‍ - HSBC,ICICI,SBI - ക്വട്ടേഷനുറപ്പിച്ചിട്ട് നാലാമതായി റിലയന്‍സ് തുരന്ന് കയറിയ കഥ സമാജ് വാദിയോട് ചോദിച്ചാല്‍ മതി)

ഒരു പവര്‍പ്ലാന്റ് പോലും തുടങ്ങാത്ത റിലയന്‍സിന് അതിന്റെ പേരില്‍ ഊതിവീര്‍പ്പിച്ച ഒരു കുമിളയുണ്ടാക്കാനും ഊഹക്കച്ചവടത്തിന്റെ കോട്ടകള്‍ കെട്ടാനും കഴിയുന്ന ഇന്ത്യന്‍ എക്കോണമിയെ, അതിനേക്കാള്‍ ഭേദപ്പെട്ട റെഗുലേഷനുകള്‍ നിലനില്‍ക്കുന്ന (എന്നിട്ട് പോലും ഗവണ്മെന്റ് ബെയില്‍ ഔട്ടുകള്‍ വേണ്ടിവരുന്നു!) അമേരിക്കന്‍ സിസ്റ്റവുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയില്ല.

ഇങ്ങനെയൊരു സിസ്റ്റത്തിലാണ് പ്രോവിഡന്റ് ഫണ്ടിന്റെ 5% എടുത്ത് സ്റ്റോക്ക് മാര്‍ക്കറ്റിലിടാന്‍ ഗവണ്മെന്റ് പ്ലാനിടുന്നത്. സ്വന്തം കാശെടുത്ത് റിസ്കീ ബിസ്നെസ്സ് നടത്തുന്നതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എതിര്‍ത്തതായി കേട്ടിട്ടില്ല. പക്ഷേ അതു പോലെയല്ല, തൊഴിലാളികളുടെ പെന്‍ഷനെടുത്ത് ഗവണ്മെന്‍റ് സ്റ്റോക്ക് മാര്‍ക്കെറ്റ് ബൂസ്റ്റ് ചെയ്യാന്‍ തട്ടുന്നത്. അതും സാമ്പത്തിക സ്വാശ്രയത്വവും സ്വാതന്ത്ര്യവും ഇപ്പോഴും മരീചികയായ ഒരു ജനത്തിന്റെ സമ്പാദ്യം. ഇതും 401-കെയും തമ്മില്‍ കൂട്ടിക്കെട്ടല്ലേ, ഗ്രീന്‍സ്പാന്‍ പോലും പൊറുക്കൂല്ല ഇഞ്ചിയേ."അതിലെന്താണിത്ര തമാശ എന്നു എനിക്ക് മനസ്സിലായില്ല.

തമാശ ഇഞ്ചി കണ്ടില്ലേ ? ആ ലിങ്ക് നോക്കിയോ ?

[...] let's say you started your privatized Social Security retirement portfolio back in 2005 when Bush was talking about it. You would still be down roughly 12%. If you started work at the end of 2007 (when the market had really been soaring), 29% of the retirement kitty you invested at that moment would have disappeared.

And think about ... where you'd have been a few days ago: even deeper in the hole.

[...] if the government felt compelled to chip in a 12-figure sum (that's a number with 11 zeroes) to bail out the AIG insurance company, Fannie and Freddie, among others, what would it cost to make those privatized Social Security accounts whole?

And if the government didn't chip in, what would those accounts look like today?

ഇത് വായിച്ച് ചിരിച്ചതാണേ... ഷെമിഷബേഗു...

ഒപ്പം ക്രുഗ്മാന്റെ ഈ കുറിപ്പും നോക്കാം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...
This comment has been removed by the author.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർട്ടിക്കാരു അന്യോന്യം പറയുന്നതല്ലാതെ പ്രത്യേക കൊമ്പും വാലുമൊന്നുമില്ല. എന്ന ഇഞ്ചിയുടെ കമന്റ് അസ്സലായി. ഈ പാര്‍ട്ടിയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന പാര്‍ട്ടി സെക്രട്ടരിയുടെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് ഒന്നാന്തരം ഉത്തരമാണാ വാക്കുകള്‍ !

പ്രത്യയശാസ്ത്രപരമായി ചിന്തിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. പണ്ടൊക്കെ നേതാക്കന്മാര്‍ പറയുമായിരുന്നു, ഞങ്ങളുടെ പാര്‍ട്ടി പാവപ്പെട്ടവരുടെ കൈയില്‍ നിന്ന് ചില്ലിക്കാശ് പിരിച്ചെടുത്തിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത് എന്ന്. ആ വാക്കുകളിലെ ഒരു സ്പര്‍ശം ഇന്ന് സ്റ്റോക്ക് മര്‍ക്കറ്റിലെ ലാഭം കൊണ്ടുകൂടിയുമാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്ന് പറയുമ്പോള്‍ കിട്ടുമോ?

എന്തിനാണ് ഇങ്ങനെ കിട്ടുന്ന പണം ഒക്കെ പാര്‍ട്ടി ഉപയോഗപ്പെടുത്തുക? ഇന്ത്യയൊട്ടാകെ പാര്‍ട്ടിയുടെ ആശയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗപെടുത്തുമോ? ഇല്ലല്ലൊ. കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഇപ്രകാരം പണം സ്വരൂപിച്ച് കൂട്ടുമ്പോള്‍ പാര്‍ട്ടി ഒരു എസ്റ്റാബ്ലിഷ്‌മെന്റ് ആയി രൂപാന്തരം പ്രാപിക്കുന്നു. ഇപ്പോള്‍ അതിന്റെ പ്രതിഫലനം നാട്ടില്‍ കാണാം. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇന്ന് നാട്ടില്‍ കാണാന്‍ കഴിയുന്നത് സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ്. അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെടുന്ന ഒരാളും ഇന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും വേണ്ടുവോളം പ്രദാനം ചെയ്യുന്ന അതിബൃഹത്തായ സഹകരണ ശൃംഖല ഇന്ന് കേരളത്തിലുണ്ട്. ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി അറിയില്ല. ഇതിന്റെ ഒരു ഫലം എന്തെന്ന് വെച്ചാല്‍ ഒന്നും നേടാനില്ലെങ്കില്‍ ആരും രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരുന്നില്ല എന്നാണ്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെ അധ:പതിക്കാമോ എന്ന് അതിന്റെ സഹയാത്രികര്‍ ആരും ആലോചിക്കാത്തത് അത്ഭുതം തന്നെ. നാളെ, ഭരണകൂടം പോലും കൊഴിഞ്ഞുപോകേണ്ടതായ ഒരു ലോകം പടുത്തുയര്‍ത്താന്‍ ബാധ്യതപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ പിന്‍‌തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെട്ടുകൊണ്ട് ഇത്തരം കച്ചവടങ്ങള്‍ നടത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പ്രത്യയശാസ്ത്രവ്യഭിചാരമാണ്. ഇതൊന്നും ആര്‍ക്കും പറയാന്‍ അവകാശമുണ്ടാവുമായിരുന്നില്ല അവര്‍ കമ്മ്യൂണിസം പ്രവര്‍ത്തിയില്‍ ഉപേക്ഷിച്ച പോലെ വാക്കിലും ഉപേക്ഷിച്ചിരുന്നുവെങ്കില്‍.

ഇവിടെ പാര്‍ട്ടി പടവലങ്ങ പോലെ താഴോട്ട് വളര്‍ന്ന് ബഹുജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആസ്തി ആകാശം മുട്ടെ വളരുന്നു. ബക്കറ്റെടുത്തും പാട്ടയെടുത്തും അല്ലാതെയും സംഭാവന പിരിക്കലുകള്‍ ഇപ്പോഴും അനുസ്യൂതം തുടരുന്നുമുണ്ട്. പിരിച്ചോട്ടെ,കൊടുക്കുന്നത് കൊണ്ടല്ലെ വാങ്ങുന്നത്. പക്ഷെ ആ പണം എന്തിന് ഉപയോഗിക്കുന്നു എന്നത് ഒരു പ്രശ്നം തന്നെയാണ് . ഇന്ത്യയിലെ പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത പ്രദേശങ്ങളില്‍ പ്രസ്സുകള്‍ സ്ഥാപിക്കുന്നുണ്ടോ? പാര്‍ട്ടി ലഘുലേഖകള്‍ അച്ചടിച്ച് പ്രചരിപ്പിച്ച് പാര്‍ട്ടി വളര്‍ത്തുന്നുണ്ടോ? അല്ലാ നിങ്ങള്‍ക്കിനി വളരേണ്ടേ ? പണം മാത്രം കുന്ന് കൂടിയാല്‍ മതിയോ? ഇപ്പോഴും നിങ്ങള്‍ ആകാശത്തേക്ക് മുഷ്ടി ഉയര്‍ത്തി വിളിക്കുന്ന മുദ്രാവാക്യം എന്താ “ ഇങ്ക്വിലാബ് സിന്താബാദ്” എന്താ അര്‍ത്ഥം “വിപ്ലവം ജയിക്കട്ടെ”. വിപ്ലവം ആര് ജയിപ്പിക്കും സഖാക്കളെ ? ഇതില്‍ നിങ്ങളുടെ പങ്ക് എന്താണ്? കിട്ടുന്ന പൈസയെല്ലാം സ്റ്റോക്ക് മാര്‍ക്കറ്റിലിട്ടും സഹകരണ മേഖലയില്‍ വന്‍ ബിസിനസ്സ് സ്ഥാപനങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും മറ്റും ദിനം‌പ്രതി തുടങ്ങി പണം സമ്പാദിച്ചും പണം കാട്ടി അണികളെ പ്രലോഭിപ്പിച്ച് പാ‍ര്‍ട്ടിയെ ഒരു പ്രതിവിപ്ലവ സംഘടനയാക്കി നിലനിര്‍ത്തി സുഖിക്കലോ? ഇതിന് കമ്മ്യൂണിസമെന്നും മാര്‍ക്സിസമെന്നും പേരും വേണോ? എനിക്ക് നാളെ വല്ല ജോലിയും കിട്ടുമെന്ന പ്രതീക്ഷയിലല്ലാതെ , എന്നെങ്കിലും ഇവിടെ സോഷ്യലിസം വരും എന്ന് കരുതി ആരും ഇവിടെ ഇങ്ക്വിലാബ് ഇന്ന് വിളിക്കുന്നില്ല സുഹൃത്തുക്കളേ , അറിയാമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പി.ബി. ലോകത്തുള്ള സകല കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുന്നില്ലെ. ആ പാര്‍ട്ടിയെ പറ്റി അഭിപ്രായം പറഞ്ഞാല്‍ അത് കമ്മ്യൂണിസ്റ്റ് വിരോധം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ലേബല്‍ ഉള്ള കാലത്തോളം ആരും ഇങ്ങനെയൊക്കെ പറയും. പാര്‍ട്ടി നന്നായി ശരിയായ പാതയില്‍ എത്തിച്ചേര്‍ന്ന് ഇന്ത്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കും എന്ന വ്യാമോഹത്തിലല്ല വിമര്‍ശിക്കുന്നത്. മഹത്തായ ഒരാശയത്തെയും അതില്‍ വിശ്വസിക്കുന്ന അനേകം ശുദ്ധഹൃദയരെയും വഞ്ചിച്ച് സമ്പത്ത് കുന്ന് കൂട്ടി ദുര്‍മ്മേദസ്സ് വന്ന് നടക്കാന്‍ കഴിയാത്ത നേതാക്കളെ തുറന്ന് കാണിക്കാന്‍ വേണ്ടിയാണ്. പണത്തോട് ദുരമൂത്ത പ്രവര്‍ത്തകരും നേതാക്കളും മാത്രമേ ഇനി പാര്‍ട്ടിക്ക് ഉണ്ടാവൂ എന്ന അപകടം തിരിച്ചറിയുകയാണ് ആ പാര്‍ട്ടിയോട് ആത്മാര്‍ത്ഥമായ കൂറ് അല്പമെങ്കിലും ഉള്ളവര്‍ ചെയ്യേണ്ടത് .

എതിര്‍ക്കാനാണെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേക്കാളും അധ:പതിച്ചത് തന്നെയാണ് ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളും,സംശയമില്ല. എന്നാല്‍ നമുക്കൊരു ശരിയായ പാര്‍ട്ടി വേണ്ടേ? നിങ്ങള്‍ക്കാവില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി. അല്ലാതെ കമ്മ്യൂണിസവും വേണം പോരാതെ ബ്രായ്ക്കറ്റില്‍ മാര്‍ക്സിസവും വേണം, വിപ്ലവവും സോഷ്യലിസവും വേണം , പണം എത്ര കിട്ടിയാലും പോര ഇതിനൊക്കെ എന്താ പേര്‍ പറയുക ? എന്തെങ്കിലും ചിലത് നിങ്ങള്‍ ഒഴിവാക്കിയേ പറ്റൂ . ഇല്ലെങ്കില്‍ ഇത് തട്ടിപ്പാണ് എന്ന് പറയും ,ഉറപ്പ് !

Sebin Abraham Jacob said...

ലൈന്‍ കമ്പിയേലിരുന്നു് കാക്ക ചത്താല്‍ അതിന്റെ പേരില്‍ വിലാപകാവ്യം. ഒരിലപൊഴിഞ്ഞാല്‍ അതിന്റെ പേരില്‍ അഞ്ചരപ്പേജു് കവിത! അക്കൂട്ടതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിട്ടു് ചുമ്മാതൊരു ഞോണ്ടും. സുഗതകുമാരിക്കു് മാത്രമല്ല, സുകുമാരന്‍ ചേട്ടനും ഇപ്പോ ഇതാ പഥ്യം. പണ്ടെങ്ങാണ്ടു് ബ്രാഞ്ച് കമ്മിറ്റീന്നു് പുറത്താക്കീന്നു പറഞ്ഞു് ഇത്രയൊക്കെ വേണോ സുകുമാരന്‍ ചേട്ടാ?

കമ്യൂണിസ്റ്റുകാര്‍ ശ്വാസം വലിക്കാന്‍ പാടില്ല. കമ്മ്യൂണിസ്റ്റുകാര്‍ മരുന്നുപയോഗിക്കാന്‍ പാടില്ല, കമ്മ്യൂണിസ്റ്റുകാര്‍ പരിപ്പുവടയും കട്ടന്‍ ചായയുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല. അവര്‍ നല്ല വസ്ത്രം ധരിച്ചുകൂടാ. ഇതൊക്കെ ആരോടാണു് പറയുന്നതു്?

ഉടുതുണിക്കു് മറുതുണിയില്ലാത്ത കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല, ഇന്നത്തെ കാലത്തു് നടത്തേണ്ടതു്. കാലം മാറുന്നതു് മറ്റാരും അറിഞ്ഞില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ അറിഞ്ഞിരിക്കണം. അതനുസരിച്ചു് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണം. അതല്ലാതെ ബോംബുണ്ടാക്കലും പൊലീസിനെ ആക്രമിക്കലുമൊന്നുമല്ല ഇപ്പോള്‍ വേണ്ടതു്. അതു ചെയ്യാന്‍ തയ്യാറായി ചിലരിപ്പോഴുമുണ്ടെന്നാണല്ലോ കുറച്ചുദിവസമായി കണ്ണൂര്‍ ജില്ലയിലെ ചില സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. സുകുമാരന്‍ ചേട്ടന്‍ ചെല്ല്, നകുലന്‍റെ കാണാപ്പുറത്തു് ഒരു കസേര ഒഴിച്ചിട്ടിട്ടുണ്ടു്. അവിടെ കയറിയിരിക്കു്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

സെബിന് നന്ദി കസേര കാട്ടിത്തന്നതിന് ...!

സാജന്‍| SAJAN said...

ഈ പോസ്റ്റ് കാട്ടിതന്ന സുകുമാരന്‍ജിയ്ക്ക് നന്ദി!
ചര്‍ച്ച നടക്കട്ടെ ഞാന്‍ ഒരു കേബിള്‍ ഇവിടെ നിന്നും വലിക്കുന്നു എന്റെ മെയിലിലേക്ക്:)

nalan::നളന്‍ said...

സെബിനേ,
ബുദ്ധിജീവിപ്പട്ടം നേടണമെങ്കില്‍ കമ്യൂണിസ്റ്റ് വിരോധിയാണെന്നു തെളിയിക്കണം, കുറഞ്ഞത് സി.പി.യെം. വിരോധമെങ്കിലും.

ബ്ലോഗ് പോലുള്ള മാധ്യമത്തില്‍, വായിക്കപ്പെടാനും സ്വീകരിക്കപ്പെടാനുമുള്ള, എഴുതപ്പെടാത്ത ഉപാധികളായി ഭവിക്കുന്നത് പരമ്പരാഗതമാധ്യമങ്ങളുടെ അതേ ഉപാധികള്‍ തന്നെയാവണം. അതാണു ബ്ലോഗിലെത്തുന്നവരിലും ഈ കമ്യൂണിസ്റ്റ് വിരോധം ബോദ്ധ്യപ്പെടുത്താനുള്ള തന്ത്രപ്പാട്.

ചോദ്യം : “എത്ര വയസ്സായി“
ഉത്തരം : “ 33 അതായത് സൊവിയറ്റ് യൂണിയന്‍ തറപറ്റുന്നതിനു 15 കൊല്ലം മുന്‍പാണു ഞാന്‍ ജനിച്ചത് “ എന്നു പറഞ്ഞു ശീലിക്കുന്നത്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

ദയവ് ചെയ്ത് എന്റെ കമന്റില്‍ പിടിച്ച് എന്നെ തിരുത്താനോ സഹായിക്കാനോ ആരും വരേണ്ടെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദു:ഖത്തിന്റെ പുറത്ത് എഴുതിയാണ് മേല്‍ക്കമന്റ്,പകയുടെ പേരിലല്ല.

നമ്മുടെ നാട്, നമ്മുട ജനത ഒരു മാറ്റത്തിന് വേണ്ടി കൊതിക്കുന്നു, കാത്തിരിക്കുന്നു. വെറും ഉപരിപ്ലവമായ മാറ്റമല്ല,സര്‍വ്വതലസ്പര്‍ശിയായ സമഗ്രമാറ്റം! അതിന് ആര് മുന്നോട്ട് വരും? തീര്‍ച്ചയായും ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ ഉപജാപങ്ങളില്‍ ഏര്‍പ്പെട്ടും ചാനല്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ മുഖം കാണിച്ചും രാഷ്ട്രീയം ആഘോഷിക്കുന്ന ഇടത് നേതാക്കളില്‍ ആര്‍ക്കും അതിന് കഴിയില്ല എന്ന് മാത്രമല്ല അത്തരം നേതാക്കളെ അനുകരിച്ചും അവരുടെ വാക്കുകള്‍ കടം വാങ്ങി പ്രസ്ഥാവനകള്‍ നടത്തിയും തന്നെയാണ് യുവനേതൃത്വങ്ങളും ഉണ്ടാവുന്നത് എന്നത് നിരാശയും ആശങ്കയും ഉണ്ടാക്കുന്നു. അതെല്ലാമാണ് ചര്‍ച്ച ചെയ്യേണ്ടത് കഴിയുമെങ്കില്‍. എന്നെ വിട്ടേക്കുക !

രാജേഷ് സൂര്യകാന്തി said...

എന്റെ സെബിനേ, നന്ദി... ഈ സുകുമാരന്റെ തനിനിറം കാണിച്ചുതന്നതിന്... നകുലന് അദ്ദ്യത്തിന്റെ ഒരു ആശംസ... പണിപ്പെടുന്നത് വെറുതെയാവില്ലെന്നു... ചില പോസ്റ്റുകള്‍ കണ്ടു ഞാന്‍ കരുതി, എതാണപ്പാ , ഈ മനുഷ്യ സ്നേഹി, എന്ന്... ഇപ്പം കുടിച്ചതാ കള്ള്... മലെഗാവിനെ പറ്റി നകുലന്റെ പോസ്റ്റ് കാത്തിരിക്കുകയാനത്രേ...

ചന്ത്രക്കാറന്‍ said...

"വെറും ഉപരിപ്ലവമായ മാറ്റമല്ല,സര്‍വ്വതലസ്പര്‍ശിയായ സമഗ്രമാറ്റം!"

അതെ, അഞ്ചരക്കണ്ടിയില്‍ തുടങ്ങി അഞ്ചരക്കണ്ടിയില്‍ അവസാനിക്കുന്ന സമഗ്രത.

ചുവന്ന മാരുതി കാറിനുപിന്നാലെ മാത്രം കുരച്ചോടുന്ന ഒരു ശ്വാനനുണ്ട് എന്റെ വീടിനടുത്ത്. (കഥാബീജത്തിന് ഇന്ത്യാഹെറിറ്റേയ്ജിനോട് കടപ്പാട്!) പാവം, പണ്ടന്നോ ഒരു ചുവന്ന മാരുതി അവനെ ചാമ്പിയിരിക്കണം, ഇപ്പോള്‍ കണ്ടാലതുപോലെയുള്ള എല്ലാ കാറിനുപിന്നാലെയും കുരച്ചോടും. നമ്പര്‍ പ്ലേയ്റ്റ് വായിക്കാനും അവനല്ല ഇവന്‍ എന്ന് തിരിച്ചറിയാനും ആ പാവത്തിനറിയാത്തത് അവന്റെ കുറ്റമല്ലല്ലോ!

ചന്ത്രക്കാറന്‍ said...

“ദു:ഖത്തിന്റെ പുറത്ത് എഴുതിയാണ് മേല്‍ക്കമന്റ്,പകയുടെ പേരിലല്ല“

അഞ്ചരക്കണ്ടിയുടെ ദുഖാചരണവാരം കഴിയുമ്പോള്‍ പറയണേ, അതുകഴിയാതെ വിമര്‍ശിച്ച് അതിന്റെ ആഘാതത്തില്‍ താങ്കള്‍ക്കെന്തെങ്കിലും വന്നുപോയാല്‍ പിന്നെ നകുലനാരുണ്ട്?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

ഹ ഹ ചുവന്ന മാരുതി കാറിന് പിന്നാലെ മാത്രം സദാ കുരച്ചു പായുന്ന ശ്വാനന്റെ കഥ വായിച്ച് ചിരിച്ചു പോയി.... ഏതെല്ലാം ശ്വാനന്മാര്‍ ആരുടെയെല്ല്ലാം എന്തിന് നേരെയെല്ലാം കുരക്കാറുണ്ടെന്ന് ആരെങ്കിലും സമാനമായ കഥകള്‍ എഴുതിയിട്ടുണ്ടോ എന്ന് ഗൂഗ്‌ളില്‍ സര്‍ച്ച് ചെയ്ത് നോക്കട്ടെ. ഭാഷയിലെ വാക്കുകളും കീബോര്‍ഡിലെ അക്ഷരങ്ങളും ആര്‍ക്കും കുത്തകയല്ലല്ലൊ. ചര്‍ച്ചകള്‍ തരം താഴാന്‍ ബി.ആര്‍.പി.അനുവദിക്കുമെങ്കില്‍ അത്തരം കഥകളുമായി ഞാന്‍ വീണ്ടും വരാം.

nalan::നളന്‍ said...

“ചൂഷണം എന്നത് ഒരു റിലേറ്റീവ് വാക്കാണ്. അതായത് കഴിഞ്ഞ പാർട്ടി കോൺ‌ഗ്രസ്സിൽ റിയൽ എസ്റ്റേറ്റും ഷെയർമാർക്കെറ്റിനുമെതിരെ പ്രസ്താവന ഇറക്കുകയും തൊഴിലാളികളിൽ നിന്നും ബക്കറ്റ് പിരിവ് നടത്തി കിട്ടുന്ന കാശെടുത്ത് ഷെയർമാർകെറ്റിൽ ഇടുമ്പോൾ അതിന്റെ ലാഭമോ ഗുണമോ തൊഴിലാളിക്ക്
തിരിച്ച് കിട്ടുന്നില്ലെങ്കിൽ അത് തീർച്ചയായും ചൂഷണമാണ്”


ഇതില്‍ നിന്നും ഉരുണ്ട് ഞാനിതല്ല ഉദ്ദേശിച്ചത് മറിച്ച്

അവര്‍ കൊടുക്കുന്ന സംഭാവനകള്‍ എടുത്ത് സ്റ്റോക്ക് മാര്‍ക്കറ്റിലും ഇതര ഇന്വെസ്റ്റ്മെന്റിലും ഇട്ട് പാര്‍ട്ടിസെക്രട്ടറിമാര്‍ക്ക് ബിസിനസ്സ് സാമ്രാജ്യങ്ങള്‍ പണിയാനോ ഫോറിന്‍ വെക്കേഷനോ ആണെങ്കില്‍....

അതെ ആണെങ്കില്‍ മാത്രം,
അതുപോലെ തൊഴിലാളികളെ കാണുമ്പോഴൊക്കെ മുതുകിനു രണ്ടു തൊഴി വെച്ചു കൊടുക്കുകയാണെങ്കില്‍, അതെ ആണെങ്കില്‍ മാത്രം....
ഹേ ഞാനുദ്ദേശിച്ചതതല്ല, ലതാണു, യേത് ?

ഇപ്പോൾ റിലയൻസിനെ പ്രത്യക്ഷമായി എതിർക്കുന്ന പാർട്ടി ബാക്കിയെല്ലാ ചുവടുമാറ്റങ്ങളും പോലെ നാളെ റിലയൻസിന്റെ ഓഹരി കൂടുതൽ കൈവശമുണ്ടെങ്കിൽ റിലയൻസിനേയും സംരക്ഷിക്കും. ആസ് സിമ്പിൾ ആസ് ദാറ്റ്!

അത് അമേരിക്കക്കാരോടു പറഞ്ഞാല്‍ ചിലപ്പോള്‍ സിമ്പിളായി ഏല്‍ക്കും..
ഏതു ചുവടുമാറ്റമാണു തൊഴിലാളിവിരുദ്ധമായി വന്നതെന്നുകൂടി പറയണം, അതനുസരിച്ചു വേണമല്ലോ തൊഴിലാളിവിരുദ്ധവും റിലയന്‍സ് അനുകൂലവുമായ ഒരു നിലപാടു എടുക്കുവാനുള്ള സാധ്യതയുണ്ടോ എന്നു പരിശോധിക്കേണ്ടത്.

neeraj said...

ഹാ ഹാ.. ബഹു രസം പുത്തന്‍കൂറ്റ്‌ സഖാക്കളുടെ കെട്ടിമറിച്ചില്‍ കാണാന്‍. വാചക കസര്‍ത്തിലൂടെ കാര്യങ്ങളുടെ കണ്ണുപൊട്ടിക്കാന്‍ പണ്ടേ വീരന്‍മാരിവര്‍.

നാട്ടുംപുറങ്ങളിലെ കുറ്റിക്കാടുകളെല്ലാം ജെ.സി.ബി. മാന്തിയപ്പോള്‍ നില്‍ക്കകള്ളിയില്ലാതെ നാട്ടുനായ്‌ക്കളുമായി ഇണ ചേരാനിറങ്ങി അതിജീവിക്കാന്‍ ശ്രമിച്ച കുറുക്കന്‍മാരുടെ സ്വഭാവം സി.പി.എം. കാണിച്ചു എന്നതില്‍ തെറ്റെന്തെങ്കിലും പറയാമോ ബുദ്ധിജീവികളെ ? പക്ഷെ, സന്തതികള്‍ കുറുക്കന്റെ നാണവും ശൗര്യവും നായിന്റെ ഉശിരും കുതിപ്പുമായി അപകടകാരികളായാണ്‌ പിറന്നത്‌. ഇതുപോലെ തന്നെയാണ്‌ ഇവിടേയും സംഭവിക്കുന്നത്‌. മുതലാളിത്വത്തിന്റേ ജീര്‍ണ്ണതയും ആര്‍ത്തിയും മാര്‍ക്‌സിസത്തിന്റെ പൗരോഹിത്വവും പേറുന്ന എന്തോ ഒരു മാരീചകോലങ്ങള്‍. സ്വഭാവങ്ങളിലൊക്കെ സകല സമഗ്രാധിപത്യപ്രവണതകളൊക്കെ കാണിക്കുകയും കാര്‍ന്നു തിന്നാവുന്ന സകല സുഖസൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്ന ഒരു തരം വിചിത്രജീവിക്കൂട്ടങ്ങള്‍. പഴയ പല്ലവികളായ "കമ്മ്യൂണിസ്റ്റു വിരോധി" തുടങ്ങിയവ തരം പോലെ ഉരുവിടുകയും ചെയ്യുന്നു.- കൂടുതല്‍ പറയണമെന്നുണ്ട്‌ പിന്നീടാവാം.

സാജന്‍| SAJAN said...

എന്റെ കമന്റ് കണ്ടിട്ടാണ് താങ്കളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും വരണ്ട എന്നെഴുതിയെങ്കില്‍ സ്വാറി, എനിക്കങ്ങനെ ഒരു ദൂരുദ്ദ്യേശവും ഇല്ല സുകുമാര്‍ജി!
താങ്കളുടെ ഒരു പോസ്റ്റ് തനിമലയാളത്തില്‍ കണ്ടത് വായിച്ചാണ് ഈ വഴിയില്‍ എത്തിപ്പെട്ടത്, ഈ പോസ്റ്റും കമന്റും വെറുതേ ആയില്ല എന്നോര്‍ത്ത് ഒരു ടാങ്ക്സ് പറഞ്ഞെന്നേയുള്ളൂ. ഇനി പറയാതെ നോക്കാം !!!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

എന്റെ പദപ്രയോഗം സാജനെ തെറ്റായി ധരിക്കാന്‍ ഇടയാക്കിയതില്‍ ഖേദിക്കുന്നു.അതെഴുതുമ്പോള്‍ ഞാന്‍ സാജനെ ഓര്‍ത്തേയിരുന്നില്ല എന്ന എന്റെ ഈ സത്യവാങ്മൂലം മുഖവിലയ്ക്കെടുക്കുക !

സൂരജ് said...

“...മുതലാളിക്ക് വേണ്ടി നിൽക്കുകയും ചെയ്യുന്നതിലെ കോൺ‌ഫ്ലിക്റ്റ് ഓഫ് ഇന്ററ്സ്റ്റ് ആണ് ഇതിന്റെ പ്രശ്നം..“

“...ഇപ്പോൾ റിലയൻസിനെ പ്രത്യക്ഷമായി എതിർക്കുന്ന പാർട്ടി ബാക്കിയെല്ലാ ചുവടുമാറ്റങ്ങളും പോലെ നാളെ റിലയൻസിന്റെ ഓഹരി കൂടുതൽ കൈവശമുണ്ടെങ്കിൽ റിലയൻസിനേയും സംരക്ഷിക്കും. ആസ് സിമ്പിൾ ആസ് ദാറ്റ് !“


ഇതിങ്ങനെ ചുമ്മാ കറക്കിയെറിയാന്‍ ചായക്കടത്തിണ്ണയിലിരിക്കുന്ന് വാചകമടിക്കുന്നവര്‍ക്കും പറ്റും ഇഞ്ചീ. ഷെയര്‍മാര്‍ക്കെറ്റില്‍ നിക്ഷേപിച്ചെന്ന് പബ്ലിക്കായി പറഞ്ഞ പാര്‍ട്ടി ഓഹരിക്കമ്പോളത്തെ സംബന്ധിച്ച നയങ്ങളില്‍ നടത്തിയ ‘ചുവടുമാറ്റത്തിന്റെ’ മൂര്‍ത്തമായ ഉദാഹരണം വല്ലതുമുണ്ടെങ്കില്‍ പറ.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഷെയറുണ്ടെന്ന് തുറന്ന് സമ്മതിച്ച പാര്‍ട്ടി പക്ഷേ ഷെയര്‍ മാര്‍ക്കറ്റിനു മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനും സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ് തോത് വര്‍ദ്ധിപ്പിക്കുക വഴി മാര്‍ക്കറ്റ് വോളറ്റൈലിറ്റി കുറയ്ക്കാനും (പരോക്ഷമായി ഇത് ചെറുകിട ഇന്വെസ്റ്റര്‍മാര്‍ക്ക് ഗുണവുമുണ്ടാക്കും) എത്രയോ കാലമായി ആവശ്യപ്പെടുന്നു എന്നതല്ലേ വാസ്തവം .

2001-ല്‍ യു.എസ്-64 സ്കാം പൊങ്ങിവന്നപ്പോഴും ഒരു ചെറിയ ടാക്സ് ഊഹക്കച്ചവടങ്ങള്‍ക്ക് മേല്‍ ചുമത്തണമെന്ന് പാര്‍ട്ടി യശ്വന്ത് സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. ഊഹക്കച്ചവട ഇന്‍ഡെക്സ് 29% വരെയുള്ള (!!) ഇന്ത്യന്‍ മാര്‍ക്കെറ്റിന്റെ വോളറ്റൈലിറ്റി കുറയ്ക്കാന്‍ അതൊരു ഫലപ്രദമായ നടപടിയായിരുന്നേനെ.

യു.പി.ഏ ഗവണ്മെന്റ് വന്നപ്പോള്‍ ഇതേ ആവശ്യം ഒരു റെവന്യൂ വരുമാനമെന്ന നിലയ്ക്ക് കാണണമെന്ന് ചിദംബരത്തോടാവശ്യപ്പെടുകയും ചെയ്തു. മറ്റ് പല രാജ്യങ്ങളിലേയും ടാക്സ് 0.3 ഉം 0.5ഉം ശതമാനമാണെന്നിരിക്കെ 0.15%ത്തിലാണ് 2004ല്‍ ചിദംബരം ഇന്ത്യയിലത് തുടങ്ങിയത്. മാര്‍ക്കറ്റിന്റെ ‘പണിമുടക്കും’ പ്രതികൂലപ്രതികരണങ്ങള്‍ക്കും ശേഷം ഇത് 0.015% വരെ താഴ്ത്തിക്കൊടുത്തു ! ഇപ്പോള്‍ ചിദംബരം ഇത് വളരെ പതുക്കെ 0.025% വരെ ആക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നു. Long-term Capital Gains ടാക്സ് 15% ആക്കണമെന്നും ഇടതന്മാര്‍ ആവശ്യപ്പെടാന്‍ തുടങ്ങീട്ട് കാലം കുറച്ചായി.

സാന്ദര്‍ഭിക ചിന്ത: 1ട്രില്യണ്‍ ഡോളരിന്റെ ബെയില്‍ ഔട്ട് പണം തിരികെപിടിക്കാനും ഭാവിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇപ്പോള്‍ ട്രാന്‍സാക്ഷന്‍ ടാക്സ് എന്ന “സോഷ്യലിസ്റ്റ്” ചിന്ത അമേരിക്കയിലും ചര്‍ച്ചയായിട്ടുണ്ടല്ലൊ. (0.25% ടാക്സടിച്ചാലും 100ബില്യണ്‍ ഡോളറിന്റെ വരുമാനം ഉയര്‍ത്തിക്കൊണ്ടുവരാമെന്ന്‍)

കിരണ്‍ തോമസ് തോമ്പില്‍ said...

കെ.പി സുകുമാരനുമായി ആശയ സംവാദം നടത്താമെന്ന് കരുതുന്നത്‌ പമ്പര വിഢിത്തമാണ്‌. സുകുമാരന്റെ നിലപാടുകള്‍ക്ക്‌ മണിക്കൂറുകള്‍ പോലും ആയുസില്ല. മന്മോഹന്‍ സിംഗ്‌ രാജിവക്കണം എന്ന് പോസ്റ്റെഴുതി മണിക്കൂറുകള്‍ക്കകം അത്‌ ഡിലീറ്റ്‌ ചെയ്ത്‌ മന്മോഹന്‍ സിങ്ങിന്‌ അഭിനന്ദനങ്ങള്‍ എന്ന് പോസ്റ്റ്‌ എഴുതിയ മഹാനാണ്‌ സുകുമാരാന്‍. അക്കാലത്ത്‌ ആടുതോമ എന്ന് ബ്ലോഗര്‍ ഒരു മനോഹരമായ പോസ്റ്റ്‌ എഴുതിയിരുന്നു. അത്‌ കണ്ടുകിട്ടിയാല്‍ ഇവിടെ ഇടാം. പുതുതായി വരുന്നവരും കെ.പി സുകുമാരന്റെ ചരിത്രം അറിയണമല്ലോ

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...
This comment has been removed by the author.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

അല്ല കിരണേ, ഇവിടെ കെ.പി.സുകുമാരനോ പിണറായി വിജയനോ അല്ല പ്രശ്നം. കെ.പി.സുകുമാരന് നിലപാടുകള്‍ മിനിറ്റിന് മിനിറ്റിന് മാറ്റാം. അഭിപ്രായസ്ഥിരത ഒരു നല്ല ഗുണമായി കാണുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല.

കെ.പി.സുകുമാരനും , കിരണ്‍ തോമസും , പിണറായി വിജയനുമൊന്നും ഈ ഭൂമിയില്‍ പെര്‍മെനന്റായി ജീവിയ്ക്കാന്‍ ജനിച്ചവരല്ലടോ. പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അത് പോലെയല്ല. പാര്‍ട്ടിയെ പറ്റി പറഞ്ഞതില്‍ വല്ല കഴമ്പുമുണ്ടോ ? ഉണ്ടങ്കില്‍ അത് അംഗീകരിക്ക്. ഇല്ലെങ്കില്‍ നിഷേധിക്ക്. അത് വിട്ട് പുതുതായി വരുന്നവരെ സുകുമാരചരിത്രം പഠിപ്പിക്കാന്‍ മെനക്കെടണ്ട. അത് അവരൊക്കെ പരസഹായമില്ലാതെ ചെയ്തുകൊള്ളൂം.

കെ.പി. ‘ഇരുപത് വട്ടം ബ്ലോഗിങ് നിര്‍ത്തിയ‘കണ്ടി said...

>>>കെ.പി.സുകുമാരന് നിലപാടുകള്‍ മിനിറ്റിന് മിനിറ്റിന് മാറ്റാം. അഭിപ്രായസ്ഥിരത ഒരു നല്ല ഗുണമായി കാണുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല.
കെ.പി.സുകുമാരനും , കിരണ്‍ തോമസും , പിണറായി വിജയനുമൊന്നും ഈ ഭൂമിയില്‍ പെര്‍മെനന്റായി ജീവിയ്ക്കാന്‍ ജനിച്ചവരല്ലടോ. പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അത് പോലെയല്ല.

അല്ലാ, സുകുവണ്ണന്‍ ഇതെന്തര് പറയണത് ?
ഒണ്ടായിക്കഴിഞ്ഞാ പിന്നെ ഒരുകാലത്തും പാര്‍ട്ടിയും പ്രസ്ഥാനവും അഭിപ്രായം മാറ്റരുതെന്നാ ? നല്ല ബെസ്റ്റ് ലോജിക്കണ്ണാ, തല വെയിലുകൊള്ളിക്കാതെ കൊണ്ടു നടക്കണേ. അങ്ങന വല്ല പാര്‍ട്ടിയോ പ്രസ്ഥാനോ അണ്ണന് അറിയാമെങ്കീ പേര് പറയാമോ ? ഓടിപ്പോയി മെംബര്‍ഷിപ്പെടുക്കാനാ.
ആയുര്‍വേദ വധമൊക്കെ കഴിഞ്ഞ് ചര്‍മ്മത്തീക്കൂടെ ഇപ്പം എണ്ണയൊക്കെ പിടിക്കണോണ്ടാ ? അഫിപ്രായമെക്ക മാറിക്കാണുവല്ല് ചെല്ലാ.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

മേലെ കമന്റ് എഴുതിയ മാന്യദേഹത്തെ പോലെ അനോണി ഐഡിയില്‍ എനിക്കും തറക്കമന്റുകള്‍ എഴുതാം. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് തൂറി തോല്‍പ്പിക്കുക എന്ന് . അതിന് നല്ല ഉദാഹരണമാണ് മേലെ കാണുന്നത്. അനോണിമിറ്റി നല്ലപോലെ ഉപയോഗിക്കുന്ന മേല്‍ അനോണിയെ എനിക്ക് ഊഹിക്കാന്‍ പറ്റും. ഇവിടെ വിഷയം പാര്‍ട്ടിയും സ്റ്റോക്ക് മാര്‍ക്കറ്റുമാണ് എന്നും സുകുമാരണ്ണനല്ല്ല എന്നും നല്ല്ല വണ്ണം അറിയാവുന്ന ബുദ്ധിജീവി തന്നെയാണ് മേലെ അനോണിക്കണ്ടിയായി വന്ന് തൂറിയത് .

ഞാന്‍ ആരാധിക്കുന്ന ബ്ലോഗ്ഗറായ ബി.ആര്‍.പി.യുടെ ബ്ലോഗായത് കൊണ്ടും നല്ലവരായ ഇടത് മനസ്സുകളെ വേദനിപ്പിക്കാനിട വരരുത് എന്നത് കൊണ്ടും ഈ പോസ്റ്റില്‍ എന്റെ ഇടപെടല്‍ ഇവിടെ നിര്‍ത്തുന്നു.

അനോണിക്കണ്ടി said...

വിഷയം എന്തരെന്ന് കണ്ടിയണ്ണന് ഒടുക്കം ബോദ്യം വന്നല്ല്. അത് മതി...ഹാവൂ. ഇനി അണ്ണന്‍ ചെല്ല്.
ബീയാര്‍പ്പീയണ്ണന്റെ പോട്ടം വച്ച് തന്നേ “ആരാധന” ? പോയി “ഞാന്‍ മലയാളം ബ്ലോഗിങ് നൂറ്റിപ്പത്താം തവണ നിര്‍ത്തുന്നു” എന്നുമ്പറഞ്ഞ് ഒരു പ്വോസ്റ്റിട്.

തമിഴ് ബ്ലോഗുകളും ഇങ്കിരീസ് ബ്ലോഗും മാത്രേ വായിക്കൂന്ന് പ്രക്യാപനോക്കെ നടത്തീറ്റ് മാസം ഒന്നായില്ലല്ല് ചെല്ലാ. ഇനീപ്പ കാവിബ്ലോഗുകളിലൊക്കെ അണ്ണന്റെ തിരുവടികളാല്‍ ധന്യമാകാമ്പോണല്ലേ ഒള്ളൂ. നകുലനും ഭൂതഗണങ്ങളും പായയും വിരിച്ച് കാത്തിരിപ്പുണ്ട്. അന്തിക്കൂട്ടിന് മുല്ലപ്പൂവും അന്തിക്കള്ളും അച്ചാറുമായി...ചെല്ല് ചെല്ലണ്ണാ...മാലേഗോണ്‍ പോസ്റ്റ് ഒടനെ ഒലത്തും. ഇവട നിന്ന് ടൈം കളയണ്ട

neeraj said...
This comment has been removed by the author.
neeraj said...
This comment has been removed by the author.
neeraj said...

കെ.പി.എസിനും ഇഞ്ചിപ്പെണ്ണിനും എതിരായ ചില അനോണികളുടെ ഉറഞ്ഞു തുള്ളലിന്റെ രഹസ്യം ഇപ്പോഴാണ്‌ പിടികിട്ടിയത്‌.

(പരമ്പരാഗത പാര്‍ട്ടി അടിമകളുടെ തരം താണ ഏര്‍പ്പാട്‌)

ഇത്തരം വേലകള്‍ ആര്‍ക്കും ചെയ്യാം. വലിയ വിരുതൊന്നും വേണ്ടെന്റെ ചങ്ങാതിമാരെ, ചെമ്പന്‍ കോണകവും തലയില്‍ കെട്ടി ഓടും നിങ്ങള്‍....

കിരണ്‍ തോമസ് തോമ്പില്‍ said...

ആട്‌ തോമയുടെ പഴയ പോസ്റ്റ്‌ ഇവിടെ വായിക്കുക

virtual said...

ആരെങ്കിലും സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ അയാളെ വ്യക്തിപരമായി അപഹസിച്ച്‌ മൂലക്കിരുത്തല്‍ എത്രകാലം നടക്കും? അതിന് വേണ്ടി എത്ര പേരുകള്‍ നിങ്ങള്‍ ഉണ്ടാക്കും? താഴെക്കാണുന്ന പേരുകള്‍ എല്ലാം ഒരാളുടെയാണ്. പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം. അനോണിമിറ്റി ഒരു മോശം കാര്യമൊന്നുമല്ല. പക്ഷെ അത് ആരെയെന്കിലും വ്യക്തിപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ഉള്ളതാവരുത്. 'സംഘടിതമായി ഇടപെടുക' എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സംഘടിതമായി വ്യക്തികളെ ആക്രമിക്കുക എന്നായിരിക്കാന്‍ വഴിയില്ല. വിഷയത്തിലുള്ള ചര്ച്ച നടക്കട്ടെ. കേപിഎസ്സിന്റെ ബ്ലോഗിങ് നിര്‍ത്തലും തുടങ്ങലുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. ആദ്യം നിങ്ങള്‍ ഒരു പേരില്‍ തീരുമാനത്തിലെത്ത്.


സോഷ്യലിസ്റ്റ് മൂരാച്ചി ==========രാജാറാമും കാര്‍ലിനും - കമ്പോളത്തിന്റെ നെഞ്ചിലേക്കു...

കെ.പി.‘ഇരുപത്വട്ടം ബ്ലോഗിങ് നിര്‍ത്തിയ‘കണ്ടി ==========നിക്ഷേപങ്ങളില്‍
നിന്നുള്ള സി.പി.എമ്മിന്റെ വരുമാനം


വീട്ടീപ്പോഡാ..! ==========സാമാന്യ
ബുദ്ധി vs ട്വെന്റി ട്വെന്റി


ദേവദാസ് ==========വിഷപ്പാല്‍
ചുരത്തുന്ന മാധ്യമപൂതനക‌‌ള്‍...


മൂട്ടില്‍മത്തായിമല ==========സാമാന്യ
ബുദ്ധി vs ട്വെന്റി ട്വെന്റി


സംഗതിപ്രിയ ==========ചതി ! ചതി !

അനോണിക്കണ്ടി ==========നിക്ഷേപങ്ങളില്‍
നിന്നുള്ള സി .പി .എമ്മിന്റെ വരുമാനം


ദേവദാസൻ ==========രണ്ടാം ഭൂപരിഷ്കരണം അഥവാ വാര്‍ദ്ധക്യത്തിന്റെ വിഭ്രമ ...

Revolutions ==========അക്ഷരശാസ്ത്രത്തില്‍ ‘മതം വേണമോ വേണ്ടയോ’എന്ന പോസ്റ്...

സംഗതിപ്രിയ ==========ഒരു മൊല്ലാക്കയും പാഠപുസ്തക വിവാദവും !

Deepthi R Menon ==========സ്വപ്നം, സ്മൃതി, ബോധം : ഒരു ലഘുവിവരണം


ഡോ: ഗൂരജ് വർമ്മ ==========സർവ്വ രോഗ നിവാരണ യന്ത്രം : 1 ലക്ഷം രൂപയ്ക്ക്


Revolutions ==========വിഷയം- പ്രതിഷേധക്കുറിപ്പ്

സംഗതിപ്രിയ ==========വിവാദ പാഠപ്പുസ്തകം: ഒരു അനുസ്മരണം.


ദേവദാസ് ==========വിശുദ്ധ പശുക്കളുടെ അകിടും തേടി...

ഡോ പശുപതി വർമ്മ ==========സയാമീസ് ഇരട്ടകള്‍

ഗീതാവര്‍മ്മ ==========ഗീതയുടെ നാനാര്‍ഥങ്ങള്‍

ഡോ പശുപതി വർമ്മ ==========പത്മ-ആ‍സനവും സ്കൂണ്ഡ്രലിനിയും : ചോദ്യോത്തര പംക്തി

പ്രൊ: ശ്രീ മഹിഷപാദപത്മർ ==========അതീന്ദ്രിയ ജ്ഞാനം, ഹനുമാന്‍ സേവ, സായിബാബ

ദേവദാസൻ==========രണ്ടാം ഭൂപരിഷ്കരണം അഥവാ വാര്‍ദ്ധക്യത്തിന്റെ വിഭ്രമ...

മാരീചന്‍ said...

:)

Ramachandran said...

ഈ പോസ്‌റ്റും അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഉണ്ടായ ചില സംശയങ്ങള്‍‍..

ഇന്ത്യയിലെ എത്ര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണ്‍ കൊടുക്കുന്നുണ്ടാവും?

അവരുടെ ആദായമെത്ര ?

http://prathikaranavedhi.blogspot.com/2008/11/blog-post.html ശ്രദ്ധിച്ചിരുന്നുവോ?

ഓഹരിക്കമ്പോളത്തിലൂടെയുള്ള മൂലധനസമാഹരണത്തെ സി പി എം എതിര്‍ക്കുന്നുണ്ടോ?

സിപിമ്മിന്റെ മുഴുവന്‍ ഫണ്ടും പൊതുമേഖലാ സ്ഥാപനമായ യുടിഐയിലാണോ നിക്ഷേപിച്ചിരിക്കുന്നത്?
അതോ നേരിട്ട് ഓഹരി വിപണിയിലാണോ?

ഡിവിഡന്റില്‍ നിന്നും പലിശയില്‍ നിന്നുമുള്ള വരുമാനം എന്നത് ഇത്തിരി കാഞ്ഞ അതിബുദ്ധിപ്രയോഗമല്ലേ?
പലിശയെത്ര ? ഡിവിഡെന്റെത്ര?

യുടിഐയ്ക്ക് അഷ്വര്‍ഡ് റിട്ടേണ്‍ പ്ലാന്‍ ഉണ്ടോ?

ബാങ്കിലെ നിക്ഷേപത്തെക്കാള്‍ അഷ്വര്‍ഡ് റിട്ടേണ്‍ ഉണ്ടെങ്കില്‍ അതില്‍ നിക്ഷേപിക്കാതിരിക്കുന്നതല്ലേ തെറ്റ്?

യൂടിഐ യില്‍ നിക്ഷേപിച്ചാല്‍ വിദേശയാത്ര തരമാവുമോ?

സി പി എം നേതൃത്വത്തില്‍ ഈ ഫണ്ടൊക്കെത്തിന്നുമുടിച്ച് ദുര്‍മേദസ്സുമായി നടക്കുന്നവരാരാണ് ?

പാര്‍ട്ടി ഫണ്ടുപയോഗിച്ച് ആഡംബരപൂര്‍ണമായി നടക്കുന്നവര്‍ ആരെന്ന് വെളിപ്പെടുത്തിക്കൂടെ?

ഇത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയിരുന്നുവെങ്കില്‍ പോസ്റ്റ് നന്നായേനെ..ഒരു അന്വേഷണമെങ്കിലും നടത്തിയിരുന്നെങ്കില്‍ എത്രയോ നന്നായേനെ.

ഈ വിഷയത്തെക്കുറിച്ച് സി പി എം കേന്ദ്രക്കമ്മിറ്റി ഓഫീസില്‍ ചോദിച്ചിട്ടുണ്ട്. ഉത്തരം കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം

മ്യൂച്ചല്‍ ഫണ്ടുകളെക്കുറിച്ച് ഇവിടെ http://workersforum.blogspot.com/2007/10/blog-post_14.html കാണാം

ഓഫ്: പലരും ചൂണ്ടിക്കാണിച്ചപോലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് വേണ്ട ശരിയായ പ്രവര്‍ത്തനം നടത്തുന്ന, ദൈനം ദിനം പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു പ്രസ്ഥാനമാണ് സി പി എം എന്നാണ് എന്റെ ഒരു തോന്നല്‍. ഇന്‍‌ഡ്യന്‍ നാഷണല്‍ കോണ്‍‌ഗ്രസ്സിനോ ഭാരതീയ ജനതാ പാര്‍ട്ടിക്കോ ദില്ലിയില്‍ സ്വന്തം ഓഫീസ് ഇല്ലാത്തപ്പോള്‍ പോലും ഇടത് പാര്‍ട്ടികള്‍ തങ്ങളുടെ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിന് ഫണ്ട് വേണം. ഫണ്ട് വിഴുങ്ങുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

സി പി എമ്മിന് ഇന്ത്യയില്‍ എത്ര പൂര്‍ണ്ണ സമയപ്രവര്‍ത്തകരുണ്ടെന്നും അവര്‍ക്ക് നല്‍കുന്ന അലവന്‍സ് എത്രയാണെന്നും സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ല.