Monday, November 10, 2008

ആരാധകരെ തല്ലുന്ന സൂപ്പര്‍സ്റ്റാറുകള്‍?


നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ ആരാധകരെ തല്ലുന്നവരാണോ?

ഹെഡ്‌ലൈന്‍സ് ടുഡെ എന്ന ദേശീയ ചാനല്‍ ഇന്നലത്തെ ഒരു ബുള്ളറ്റിനില്‍ മോഹന്‍ലാല്‍ ഒരു ആരാധകനെ സ്റ്റേജില്‍നിന്ന് തള്ളിയിടുന്നത് കാണിക്കുകയുണ്ടായി.

ഏതാനും മാസം മുമ്പ് മമ്മൂട്ടിയും ഒരു ആരാധകനെ തല്ലിയതായി ചാനല്‍ പറഞ്ഞു. അതിന്റെ ദൃശ്യവും ചാനല്‍ കാണിച്ചു.

ചെന്നൈയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടായിരുന്നു അത്.

നമ്മുടെ ചാനലുകള്‍ ഇതെക്കുറിച്ച് എന്തു പരയുന്നെന്നറിയാന്‍ അവയുടെ വാര്‍ത്താ ബുള്ളറ്റിനുകള്‍ നോക്കി. ഞാന്‍ കണ്ട ബുള്ളറ്റിനുകളിലൊന്നും അതെക്കുറിച്ച് ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല. നമ്മുടെ പത്രങ്ങളിലും ഒന്നും കണ്ടില്ല.

ഹെഡ്‌ലൈന്‍സ് ടുഡെ വാര്‍ത്ത തെറ്റായിരുന്നൊ? അതൊ സൂപ്പര്‍സ്റ്റാറുകളുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനായി സംഭവം റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് നമ്മുടെ മാധ്യമങ്ങള്‍ തീരുമാനിക്കുകയായിരുന്നോ?

6 comments:

ഉമ്പാച്ചി said...

പ്രതിനായകന്‍
നായകനിട്ട് പൊട്ടിക്കുന്ന ഗണത്തില്‍ കൂട്ടാം,
അവസാനം ഒരു തിരിച്ചടി വരാനുണ്ട്,
കഥയുടെ പരിണാമ ഗുസ്തി.
അപ്പോ ആരാധകര്‍ കൊടുത്തോളും നന്നായിട്ട്,
സിനിമാപ്പാഠം മമ്മൂട്ടിയും മോഹന്‍ലാലും അപ്പൊ പഠിക്കും.

ഭൂമിപുത്രി said...

ഞാനും അത്ഭുതപ്പെട്ടു,നമ്മുടെ ചാനലുകളും പത്രങ്ങളും ഇത് ‘തമസ്ക്കരിച്ചു’കളഞ്ഞല്ലൊ സർ?

krish | കൃഷ് said...

താരത്തിന്റെ കൈയ്യില്‍ നിന്ന് തല്ലു കൊണ്ടാലും ഇരട്ടി കാശുകൊടുത്ത് ബ്ലാക്കില്‍ ടിക്കറ്റെടുത്ത് ഈ താരങ്ങളുടെ പടങ്ങളും കാണും.. അതാണ് ഫാന്‍സ്.

കുതിരവട്ടന്‍ :: kuthiravattan said...

രണ്ടും മനോരമയിൽ ഉണ്ടായിരുന്നു. മോഹന്ലാലിന്റെ ആ വീഡിയോ വരെ അവിടെ ഉണ്ടായിരുന്നു.

ത്രിശ്ശൂക്കാരന്‍ said...

ഞാന്‍ ആ വിവരം വീഡിയൊയൊടു കൂടി എന്റെ തോന്ന്യാസത്താളുകള്‍ എന്ന ബ്ലോഗില്‍ പോസ്റ്റിയിരുന്നു. അതിന് മുന്‍പ് ആ ബ്ലോഗില്‍ തന്നെ ആ പരിപാടിയുടെ മറ്റൊരു സ്ഥലത്തെ വിവരണവും നല്‍കിയിരുന്നു.
മോഹന്‍ലാല്‍ ലണ്ടനിലെ പരിപാട്റ്റിയില്‍ നിന്ന് വളരെ വിഷാദനായാണ് ഇവിടെ വന്നത്. ഇവിടെ അലമ്പുണ്ടാക്കിയവരെ നാട്ടുകാരും പോലീസും കൂടി കൈകാര്യം ചെയ്തു.
ഞാന്‍ മോഹന്‍ലാലിനെ അനുകൂലിയ്ക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് പരിപാടി നടത്താന്‍ വേണ്ട സൌകര്യങ്ങള്‍ സംഘാടകര്‍ ചെയ്തില്ല എന്നതാണെന്റെ വിഷമം.

എതിരന്‍ കതിരവന്‍ said...

ആരാധകരെ ഇങ്ങനെയല്ലാതെ തല്ലുന്നുണ്ട് ഈ സൂപര്‍ സ്റ്റാറുകള്‍. അമേരിക്കയില്‍ എത്തിയ ഒരു സൂപര്‍ സ്റ്റാറിനെ ഷോപ്പിങ്ങിനു കൊണ്ടുപോയി ഒരു ആരാധകന്‍ (?). സൂപര്‍ സ്റ്റാറ് യാതൊരു ജാള്യവുമില്ലാതെ 6000 ഡോളറിന്റെ കമ്പ്യൂട്ടറില്‍ പിടുത്തമിട്ട് കൊണ്ടുവന്നവനോട് വില കൊടുത്തോളാന്‍ നിര്‍ബ്ബന്ധിച്ചു.ക്രെഡിറ്റ് കാര്‍ഡില്‍ ബില്ലടച്ചു ‘ആരാധകന്‍’.
കാറു വരാന്‍ സ്വല്‍പ്പം താമസിച്ചതിനു ഒരു ഹിന്ദി സൂപര്‍ സ്റ്റാര്‍ എന്റെ സുഹൃത്തിന്റെ കാര്‍ സീറ്റിന്റെ arm rest ഒടിച്ചു കളഞ്ഞു.

ഉമ്പാച്ചി പറഞ്ഞതുപോലെ ഇവരെ തിരിച്ചു തല്ലുന്ന ദിവസം നോക്കിയിരിക്കാം.