Wednesday, November 12, 2008

പി.എസ്.സിയിലെ ലൈംഗിക പീഡനം

ലൈംഗിക പീഡനാ‍ാരോപണം ഉന്നയിച്ച പബ്ലിക് സര്‍വീസ് കമ്മിഷന്‍ ജീവനക്കാരിയയ ഗീതയുടെ അനുഭവത്തെക്കുറിച്ച് പി.ഇ.ഉഷ കലാകൌമുദിയുടെ പുതിയ ലക്കത്തില്‍ എഴുതുന്നു: ഗീത എഴുതിയ പി.എസ്.സി.പരീക്ഷ

7 comments:

ഭൂമിപുത്രി said...

‘ഇതൊക്കെയിത്ര കാര്യമാക്കാനുണ്ടോ’ എന്നാകും സ്ത്രീപുരുഷ ഭേദമില്ലാതെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.അത്രയ്ക്ക് സ്വാഭാവികമായി കരുതപ്പെടുന്ന ഈത്തരം സംസാരവും പെരുമാറ്റരീതികളും ചോദ്യം ചെയ്യാൻ അവർ തയ്യാറായത്,മറ്റുള്ളവരേയും ആ വഴിയ്ക്ക് ചിന്തിയ്ക്കാനെങ്കിലും പ്രേരിപ്പിയ്ക്കേണ്ടതാൻ.പക്ഷെ,തുടർന്ന് അവർക്ക് നേരിടേണ്ടിവന്ന കഷ്ട്ടപ്പാടുകൾ നേരെ എതിർഫലമാകും ചെയ്യുകയെന്ന് മാത്രം.
ഗോവയിലെ മന്ത്രിപുത്രൻ പ്രതിയായ കേസിൽ,
ആ പെങ്കുട്ടിയുടെ അമ്മ ദിവസന്തോറും നിലപാടുമാറുന്നതിനു പുറകിൽ അവരനുഭവിയ്ക്കുന്ന യാതനയുടെ സൂചനകളില്ലേ?

BHASKAR said...

ഗോവയിലായിലും കേരളത്തിലായാലും പ്രശ്നം ഒന്നു തന്നെ: അധികാരികള്‍ സ്ത്രീപീഡകരുടെ സംരക്ഷകരാകുന്നു.

chithrakaran ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

സ്ത്രീ പീഢനം എന്ന വാക്കു തന്നെ വ്യഭിചരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പി.ഈ. ഉഷയെപ്പോലുള്ള സ്ഥിരം പീഢിതരായ സ്ത്രീകള്‍ക്ക് പീഢനത്തിന്റെ കൈപ്പുനീര്‍ ഇടക്കിടെ ലഭിച്ചില്ലെങ്കില്‍ മയക്കുമരുന്ന് അഡിക്ഷനുള്ളവര്‍ക്ക് സമയത്തിന് മയക്കുമരുന്ന് ലഭിക്കാതിരുന്നാലുള്ള വിഷമങ്ങളുണ്ടാകുമെന്നു തോന്നുന്നു.

പി.എസ്.സി. ഓഫീസിലെ “ഭീകരമായ“ സ്ത്രീപീഢനത്തിനു വിധേയയായ ഗീതയുടെ കേസിനു ശക്തിയും പ്രധാന്യവും വര്‍ദ്ധിപ്പിക്കാന്‍ രാജസ്ഥാനിലെ ബന്‍‌വാരിദേവിയെന്ന അംഗന്വാടി പ്രവര്‍ത്തകയെ ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സവര്‍ണ്ണര്‍ ബലാത്സംഗം ചെയ്ത കേസുന്മായി കൂട്ടിക്കെട്ടുന്നത് നിന്ദ്യമായ പ്രവര്‍ത്തിയായിപ്പോയി.

തൊഴിലിടങ്ങളില്‍ മാത്രമല്ല മനുഷ്യന്‍ കൂട്ടമായി ഇടപെടുന്ന എല്ലാ സ്ഥലങ്ങളിലും അതാതിടത്തെ മനുഷ്യര്‍ അവരുടെ സംസ്ക്കാര നിലവാരത്തിനനുസരിച്ച് ആണ്‍ പെണ്‍ വിവേചനമൊന്നുമില്ലാതെ പരസ്പ്പരം ദ്രോഹിക്കുന്നതു കണ്ടിട്ടുണ്ട്.
സ്ത്രീകളാകുമ്പോള്‍ ദ്രോഹത്തില്‍ കുറച്ച് ഇളവു നല്‍കാറുണ്ടെന്നല്ലാതെ സ്ത്രീവര്‍ഗ്ഗത്തിനെതിരെയുള്ള ഒരു യുദ്ധമൊന്നും കേരളത്തിലോ ഇന്ത്യയിലോ നടക്കുന്നതായി ചിത്രകാരനു ബോധ്യപ്പെട്ടിട്ടില്ല.

ഒരു സ്ത്രീ കുറച്ചു പ്രകടനപരതയോടെ നടക്കുന്നതു കാണുമ്പോള്‍ കുടുമ്പത്തില്‍ ദാമ്പത്ത്യ സ്നേഹ ദാരിദ്ര്യം അനുഭവിക്കുന്ന സര്‍ക്കാരുദ്ധ്യോഗസ്ഥന്‍ ഒരു കൂട്ടിനുകിട്ടുമോ എന്ന നിലയില്‍ അത്ര പീഢനാത്മകമൊന്നുമല്ലാത്ത ഒരു വാക്ക് വാക്യത്തില്‍ പ്രയോഗിച്ചതിന് അതൊരു ഇറാക്കു യുദ്ധമായി വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടോ ?
കൊടുക്കില്ലെങ്കില്‍ കൊടുക്കില്ല എന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്നം സാംസ്കാരിക-സാമൂഹിക ചന്തകളിലെ മസാല മൊത്തവിതരണക്കാരിലൂടെ വിറ്റ് പണവും പ്രശസ്തിയും,സ്ത്രീ പീഡിത ആന്‍ഡിനാലിന്‍ ഊര്‍ജ്ജ്വസ്വലതയും മയക്കുമറ്രുന്നുപോലെ ഉപയ്ഗിക്കുന്ന പി.ഇ.ഉഷ കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ സാംക്രമിക രോഗം പോലെ ഭയവും,സംശയ രോഗവും,പുരുഷ ശത്രുതയും,കുടുമ്പ വഴക്കുകളും പ്രചരിപ്പിക്കുന്ന ഹീന ക്ര്ത്യമാണ് അനുഷ്ടിക്കുന്നത്.

ദയവായി സ്ത്രീകളെ ഭയപ്പെടുത്തരുത്.
അത് പുരുഷ മനസ്സുപോലെ അത്ര പ്രായോഗികബുദ്ധിയല്ല. സ്ത്രീകളില്‍ ഭയം വര്‍ദ്ധിക്കുന്നതിനും,സമൂഹത്തില്‍ സ്നേഹം വറ്റുന്നതിനും, പുരുഷ മനസ്സ് അക്രമത്തിലേക്ക് വഴിതെറ്റുന്നതിനും അതു കാരണമാകും.
കേരളം ഏറ്റവും കൂടുതല്‍ മദ്യമുപയോഗിക്കുന്നതിനു പിന്നില്‍ പോലും പണം കൊണ്ട് എല്ലാം നേടിയെന്നു കരുതുന്ന അസംതൃപ്ത സ്ത്രീകളുടെ ആധിക്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഭൂമിപുത്രി said...

വിവാദത്തിനു ഞാനില്ല ചിത്രകാരാ.എങ്കിലും താങ്കളുടെ ഈ പ്രതികരണം എന്നെ നിരാശപ്പെടുത്തുന്നു എന്നു മാത്രം പറയട്ടെ.

chithrakaran ചിത്രകാരന്‍ said...

ക്ഷമിക്കുക ഭൂമിപുത്രി.
സസ്നേഹം.

BHASKAR said...

കേരളത്തില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളും ചിത്രകാരന്റെ അവയോടുള്ള പ്രതികരണവും മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള അവബോധക്കുറവ് വിളംബരം ചെയ്യുന്നു. അടിസ്ഥാനപരമായി ഇതില്‍ അടങ്ങിയിരിക്കുന്ന പ്രശ്നം അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീയുടെ അവകാശമാണ്. സ്ത്രീപുരുഷബന്ധത്തെ കേവലം കൊടുക്കലും വാങ്ങലുമായി കാണുന്നതുകൊന്ണ്ടാവണം ഈ ആശയം ഉള്‍ക്കൊള്ളാന്‍ ചിത്രകാരന് കഴിയാത്തത്.