Tuesday, January 20, 2009

‘കേരളത്തെ വഴിതെറ്റിച്ച സമരം: വിമോചന സമരം‘

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രത്യേക പതിപ്പിലെ (ജനുവരി 25-31, 2009) കവർ സ്റ്റോറിയുടെ തലക്കെട്ടാണിത്.
കെ.പി.സേതുനാഥ് (വിമോചന സമരക്കാർക്ക് ‘നല്ല നമസ്കാരം‘ പറയാം), എ. ജയശങ്കർ (‘അമ്മയെ ഞങ്ങൾ മറന്നാലും അങ്കമാലി മറക്കില്ല...’), ടി. പി. രാജീവൻ (‘ആത്മവഞ്ചകരായ കമ്മ്യൂണിസ്റ്റുകാരേ, ഇത് കേൾപ്പിൻ!‘) എന്നിവരോടൊപ്പം വിമോചന സമരത്തിന്റെ അമ്പതാം വാർഷികത്തിലുള്ള ഈ ചർച്ചയിൽ ഞാനും പങ്കെടുക്കുന്നുണ്ട് (കേരളം വഴിതെറ്റിയത് ഇങ്ങനെയാണ്). എന്റെ ലേഖനം ഗൂഗിൾ ഗ്രൂപ്പിൽ വായിക്കാം.

ഈ ലക്കത്തിലെ മറ്റ് മുഖ്യ ലേഖനങ്ങൾ:
സി.പി.എം. വെറും ‘ഭരണകൂടമാണ്’ - ഡോ. ടി.ടി.ശ്രീകുമാർ (കേരളത്തിൽ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രസക്തി ചർച്ച ചെയ്യുന്നു)
ഇസ്രായേൽ അറബ് അവിശുദ്ധ ബാന്ധവം - കെ. സേതുമാധവൻ (ഗാസാ ആക്രമണത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയ താത്പര്യങ്ങൾ വിശകലനം ചെയ്യുന്നു)

1 comment:

Unknown said...

ബി.ആര്‍.പി.സര്‍, പ്രസ്തുത ലക്കം മാതൃഭൂമി വാരിക ഇനിയും കൈയില്‍ കിട്ടാത്തതിനാല്‍ വായിക്കാന്‍ കഴിഞ്ഞില്ല. താങ്കളുടെ ലേഖനം സശ്രദ്ധം വായിച്ചു. കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയും അതിലേക്ക് നയിച്ച രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളും അതിന്റെ ദൌര്‍ബല്യങ്ങളും താങ്കള്‍ നിരീക്ഷിച്ചത് അതില്‍ സംക്ഷിപ്തമായി ചൂണ്ടിക്കാട്ടിയിരിക്കുന്നും. ഞാന്‍ അതില്‍ നിന്നും ഒന്നും ഇവിടെ കോപ്പി-പെയിസ്റ്റ് ചെയ്യുന്നില്ല. ആ ലേഖനം പോലും ഇവിടെ ബ്ലോഗിലോ പൊതുസമൂഹത്തിലോ ചര്‍ച്ച ചെയ്യപ്പെടാന്‍ പോലും ആവശ്യമാ‍യ വളര്‍ച്ചയോ പക്വതയോ കൈവന്നിട്ടില്ല എന്നത് തീര്‍ച്ചയായും നമ്മള്‍ മുന്നോട്ടേക്കല്ല എന്ന സത്യം വെളിവാക്കുന്നു. ചിലര്‍ പറയുന്നു,നമ്മുടെ ജനാധിപത്യം ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും അത് വളര്‍ച്ച പ്രാപിക്കാന്‍ സമയം പിടിക്കുമെന്നും. എപ്പോള്‍, എങ്ങനെ? അത് വെറുമൊരു പ്രസ്ഥാവന മാത്രമാണ്. വളര്‍ച്ചയുടെ നേരിയ ലക്ഷണമെങ്കിലും കാണേണ്ടേ? മുരടിപ്പിന്റെ പാരമ്യത്തിലാണെന്ന് തിരിച്ചറിയാനും കഴിയുന്നുണ്ട്. ചിലരെങ്കിലും താങ്കളെപ്പോലെ എഴുതുന്നുണ്ട് എന്നതും കുറച്ച് പേരെങ്കിലും അത് ഉള്‍ക്കൊള്ളുന്നുണ്ടാകുമെന്നതും ഏതായാലും ആശ്വാസം പകരുന്നു.