Monday, February 18, 2008

പോസ്റ്റ്മോര്‍ട്ടം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ തങ്ങളെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിയമം ഭേദഗതി ചെയ്യുന്ന കാര്യ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രസ്താവിച്ചിട്ടുള്ളതായി വധശിക്ഷാ വിരുദ്ധ സമിതി കണ്‍വീനര്‍ കെ. ഗിരീഷ് കുമാര്‍ അറിയിക്കുന്നു.

പോലീസിന്റെ ക്രിമിനല്‍ നിയമ നടപടികളുടെ ഭാഗമായ മെഡിക്കോ ലീഗല്‍ നടപടിയാണ് പോസ്റ്റ്മോര്‍ട്ടം പരിശോധന. ഇത് സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നത്‌ ദേശീയ നീതിന്യായ തത്വങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഗിരീഷ് കുമാര്‍ പറയുന്നു.

ഈ നീക്കത്തിനെതിരെ സര്‍ക്കാരിനും എം. എല്‍. എ. മാര്‍ക്കും നിവേദനം നല്‍കാനുള്ള ശ്രമത്തിലാണ് വധശിക്ഷാ വിരുദ്ധ സമിതി.

5 comments:

Sanal Kumar Sasidharan said...

അപ്പോള്‍ ഇനി മുതല്‍ റിപ്പോര്‍ട്ട് തിരുത്തേണ്ടിവരില്ല.എഴുതുമ്പോഴേ വഴിയാംവണ്ണം എഴുതിയാല്‍ മതി :)

സുധീർ (Sudheer) said...

ഇതു തികച്ചും അന്യായം.
ആരും അധികം പ്രതികരിച്ചു കണ്ടില്ല..

സുധീർ (Sudheer) said...
This comment has been removed by the author.
Unknown said...

പ്രതികരിച്ചിട്ടെന്ത് ? വന്ന് വന്ന് ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കേണ്ട ആവശ്യകത ആര്‍ക്കും ഇല്ലാതായി . ഒരു പിടി നേതാക്കളും ഉദ്യോഗസ്ഥപ്രമാണികളും ബിസിനസ്സ് രാജാക്കന്മാരും ചേര്‍ന്ന് എല്ലാം തീരുമാനിക്കുന്ന മാഫിയാധിപത്യമല്ലേ ഇവിടെ നിലവിലുള്ളത് . ജനങ്ങള്‍ക്ക് ,തങ്ങളുടെ നേതാക്കള്‍ക്ക് അധികാരവും പദവിയും കിട്ടണമെന്നും തങ്ങള്‍ ശോഷിച്ചാലും നേതാക്കള്‍ കൊഴുത്ത് തടിച്ച് വീര്‍ത്ത് ഒരു കോടിയേരി പരുവത്തില്‍ വിലസണമെന്നും മാത്രമേയുള്ളൂ . മദ്യവും ,പാന്‍ പരാഗും , ലോട്ടറിട്ടിക്കറ്റും ഉള്ള കാലത്തോളം ഇങ്ങനെയൊക്കെ മതി .

മൂര്‍ത്തി said...

ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ തരാമോ. ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോള്‍ ഒരു പഴയ നൂസ് മാത്രം കിട്ടി. 2005 കാലത്ത് ഒക്കെത്തന്നെ ഉള്ള ഒരു പ്രൊപ്പൊസല്‍ ആണിത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ അനുവദിക്കുന്നുണ്ട് എന്നും കാണുന്നു.
Link