Thursday, February 14, 2008

എന്തിനീ ഹര്‍ത്താല്‍?

യു.ഡി.എഫ്. ഫെബ്രുവരി 19ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ഉപേക്ഷിക്കണം എന്ന ആവശ്യം ഉന്നയിക്കുന്നു ഇന്നത്തെ കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച" പംക്തിയില്‍.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍
പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍.

ഒരു ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍.

5 comments:

ഭൂമിപുത്രി said...

വായിച്ചു സര്‍.നൂറുശതമാനവും യോജിയ്ക്കുന്നു.
ജനാധിപത്യത്തില്‍ വിശ്വസിയ്ക്കുന്നുവെന്നു പറയുന്നവര്‍ തന്നെ ജനങ്ങളെയൊരു ഭീഷണിയുടെ
തോക്കുചൂണ്ടി നിഷ്ക്രിയരാക്കി നിര്‍ത്തുകയാണു-ഒരു ദിവസം മുഴുവനു!

മി | Mi said...

അങ്ങനെ പറയാന്‍ വരട്ടെ! ഹര്‍ത്താല്‍ എന്ന ഈ കലാരൂപം ഇല്ലെങ്കില്‍ ലക്ഷക്കണക്കിനു വരുന്ന അത്താഴപ്പട്ടിണിക്കാരായ കൂലിപ്പണിക്കാരുടെ വയറ്റത്തെങ്ങനെ അടിക്കാന്‍ പറ്റും? എങ്ങനെ ഗര്‍ഭിണികളേയും വൃദ്ധരേയും ആശുപത്രിയില്‍ പോകാതാക്കാന്‍ പറ്റും? ഉള്ളതൊക്കെ വിറ്റു പെറുക്കി ഒരു പെട്ടിക്കട തുടങ്ങിയ പാവപ്പെട്ടവന്റെ കണ്ണാടി ഭരണികള്‍ എറിഞ്ഞുടക്കാന്‍ പറ്റും? അപ്പോള്‍ കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ സഞ്ചാര സ്വാ‍തന്ത്ര്യമോ, അതു പോലുള്ള മറ്റു മൌലികാവകാശങ്ങളോ അല്ല നമുക്കു പ്രധാനം.. ഇതൊക്കെ ധ്വംസിച്ചു കൊണ്ട് പ്രതിഷേധമെന്ന പേരില്‍ പേക്കൂത്തു നടത്താനുള്ള അവകാശമാണ്! യേത്?

ഇവനൊക്കെ എന്നാണാവോ വിവരം വെക്കുക!

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ ബി.ആര്‍.പി സര്‍,
കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ഒഴിവാക്കാനാകാത്ത ഒന്നാണ്‌ ഹര്‍ത്താല്‍! ഹര്‍ത്താലുകളില്ലാത്ത കേരളം എന്നത്‌ ആലോചിക്കാനേ വയ്യ!
ബാക്കി ഇവിടെ വായിക്കുക:

ഏകീകൃത ഹര്‍ത്താല്‍ നിയമം

http://keralasabdham.blogspot.com/2007/10/blog-post_28.html

കാഴ്‌ചക്കാരന്‍ said...

നല്ല രീതിയിലുള്ള ഇടപെടലുകള്‍ തന്നെ വേണം ഇവരുടേയൊക്കെ കോപ്രായങ്ങള്‍ ഒന്നു നിര്‍ത്തി കിട്ടാന്‍. അധികാരത്തെ ഭയക്കുന്ന നമ്മുടെ ജീനിനെ ഒന്ന്‌ അടര്‍ത്തി മാറ്റാന്‍ നമുക്ക്‌ എന്നാണ്‌ കഴിയുക.

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യം പറഞ്ഞാല്‍ യു.ഡി.ഫ് കാര ഹര്‍ത്താല്‍ നടത്താന്‍ നിര്‍ബന്ധിതരായതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ എന്ന ചാനലുകാരുടെയും മാധ്യമങ്ങളുടെയും ചോദ്യത്തിന് മുന്‍പില്‍ ഇവര്‍ ചൂളി നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 2 ആകാനായി. ഇടത് സമരങ്ങളെപ്പോലെ അക്രമ സമരങ്ങളല്ല ഞങ്ങളുടെ സമര മാര്‍ഗ്ഗം എന്നൊക്കെ പല തവണ പറഞ്ഞിട്ടും ആരും വക വയ്ക്കുന്നില്ല. ഇതു പോലെ ഒരു ഭരണം യു.ഡി.എഫ് നടത്തീയിരുന്നു എന്കില്‍ എന്താകാമയിരുന്നു എല്‍.ഡിഫ് സ്മരങ്ങള്‍ എന്നൊക്കെ ചാനല്‍ അവതാരകര്‍ ചോദിക്കുമ്പോഴും ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവ്ര് ചോദിക്കുമ്പോഴും യു.ഡി.എഫ് കാര്‍ക്ക് തന്നെ മൊത്തം ഒരു അസ്വസ്ഥത്. ഒരു ഹര്‍ത്താല്‍ നടത്തി നോക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്. നടത്തട്ടെ. എങ്ങനെ നടത്തുമെന്ന് നമുക്ക് കാണാമല്ലോ.