Sunday, February 17, 2008

യു. ഡി. എഫ്. ഹര്‍ത്താല്‍ ഉപേക്ഷിക്കണം

ജ. വി. ആര്‍. കൃഷ്ണയ്യര്‍, ഡോ. സുകുമാര്‍ അഴിക്കോട്, എം. ടി. വാസുദേവന്‍ നായര്‍, ഓ.എന്‍.വി. കുറുപ്പ്, ബി. ആര്‍. പി. ഭാസ്കര്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന:

പ്രതിഷേധിക്കുവാനുള്ള അവകാശം ജനാധിപത്യവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. അതിനെ അപകടപ്പെടുത്താന്‍ പോരുന്ന ചില പ്രവണതകള്‍ ഇന്നു കേരളത്തില്‍ കാണാനുണ്ട്. ഇതിലൊന്ന് അടിയ്ക്കടിയുണ്ടാകുന്ന പ്രാദേശികവും സംസ്ഥാനവ്യാപകവും ആയ ഹര്‍ത്താലുകളുടെ അതിപ്രസരം അതിന്‍റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളിലുളവാക്കുന്ന മടുപ്പാണ്. ന്യായമായ അവകാശസമരങ്ങളോടുപോലും അധികൃതര്‍ പലപ്പോഴും കാട്ടുന്ന നിഷേധാത്മക മായ സമീപനമാണ് മറ്റൊന്ന്. രണ്ടിനും അറുതിവരുത്തേണ്ടത് ആവശ്യമാണെന്നു ഞങ്ങള്‍ കരുതുന്നു.

ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാനുള്ള ചുമതല ജനങ്ങള്‍ മാറിമാറി അധികാരത്തിലേറ്റുന്ന രണ്ട് മുന്നണികള്‍ക്കുമുണ്ട്. ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ്. ഫെബ്രുവരി 19നു ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ഉപേക്ഷിച്ച് ജനജീവിതം ദുസ്സഹമാക്കാത്ത തരത്തിലുള്ള ബദല്‍ പരിപാടികള്‍ സ്വീകരിച്ചുകൊണ്ട് മാതൃക കാട്ടണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

യു.ഡി.എഫ്. ഉയര്‍ത്തിയിട്ടുള്ള വിലക്കയറ്റപ്രശ്നം ഗൌരവപൂര്‍ണമായ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്. സങ്കീര്‍ണമായ ഈ പ്രശ്നത്തിന്‍റെ ഉത്തരവാദിത്തം യു.ഡി.എഫ്. ചെയ്യുന്നതുപോലെ സംസ്ഥാന സര്‍ക്കാരിന്‍റെ മേലിലോ എല്‍.ഡി.എഫ്. ചെയ്യുന്നതുപോലെ കേന്ദ്ര സര്‍ക്കാരിന്‍റെ മേലിലോ മാത്രമായി ഇറക്കിവെയ്ക്കാവുന്നതല്ല. ജനങ്ങളുടെ ഉത്തമ താല്‍പര്യം പരിഗണിച്ച് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം തെടനമെന്നു ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

5 comments:

ഹരിത് said...

ഇതെന്താ ഇങ്ങനെ? ഈ അഞ്ചു പേരും നേരത്തേ എല്‍ ഡി എഫ് നടത്തറുണ്ടായിരുന്ന ഹര്‍ത്താല്‍ ബന്ദു നാടകങ്ങളോടു ഇങ്ങനെ പ്രതികരിച്ചതായി ഓര്‍ക്കുന്നില്ല.

BHASKAR said...

ശരിയാണ് ഹരിത്, ഈ അഞ്ചു പേരും നേരത്തെ ഇങ്ങനെയൊരു നീക്കം നടത്തിയിരുന്നില്ല. എല്ലാറ്റിനും ഒരു തുടക്കം വേണമല്ലോ. അത് എല്‍.ഡി. എഫില്‍ ആകണമായിരുന്നു എന്നാണോ ഹരിത് ഉദ്ദേശിച്ചത്? ജനാധിപത്യത്തില്‍ തൊട്ടു ആണയിടുന്ന കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ തയ്യാറായില്ല. അപ്പോള്‍ ഇത് യഥാര്‍ത്ഥ ജനാധിപത്യമല്ല, ബൂര്‍ഷ്വാ ജനാധിപത്യമാണെന്നു പറയുന്ന സി.പി.എം. നയിക്കുന്ന എല്‍.ഡി.എഫ്. ഹര്‍ത്താല്‍ നടത്തുമ്പോള്‍ പറഞ്ഞിട്ടു കാര്യമുണ്ടോ?

മായാവി.. said...

ഈ ഷണ്ഡന്മാരെവിടെയായിരുന്നു, സ്കൂളിലെ ക്ളാസ്മുറിയില്‍ പിന്ചു കുട്ടികളുടെമുന്നില്‍ അധ്യാപനെ കശാപ്പ്ചെയ്യുമ്പോള്?(ചത്ത്തൊലഞ്ഞ ഒരുവന്‍ അതിനെയുംഅനുകൂലിച്ചിരുന്നു ചത്തപ്പൊ അവന്‍ മാഷാത്രെ) ഇതിനു മുന്പ് ഹര്ത്താലുകള്‍ നടന്നപ്പൊ?, ഞാനൊരു ഹറ്ത്താല്‍ വിരുധ്ഹനാണ്‍ പക്ഷെ ഇന്നീ ഷണ്ഡന്മാര്/നപുമ്സകങ്ങള്‍ ഗിമ്മിക്ക് കാട്ടുമ്പൊല്‍ ചോദിക്കാതിരിക്കന്‍ വയ്യ.

BHASKAR said...

മറഞ്ഞുനിന്നുകൊണ്ട് മായാവി നടത്തുന്ന പ്രകടനത്തില്‍ ഞാന്‍ ആണത്തവും കാണുന്നില്ല, പെണ്ണത്തവും കാണുന്നില്ല. ഓരോരുത്തരും അവരവരുടെ രീതിയില്‍ എന്നല്ലാതെ എന്ത് പറയാന്‍.

dethan said...

മായാവി ഇതുവരെ എവിടാരുന്നു?പണ്ട് ഭീഷ്മരെ വീഴ്ത്തിയ ദിവസം അര്‍ജ്ജുനന്‍റെ തേരിന്‍റെ മുമ്പില്‍ കണ്ടിരുന്നു.പിന്നെ അറബി രാജാക്കന്മാരുടെ വെപ്പാട്ടികള്‍ക്ക് കാവല്‍ നില്‍ക്കുന്നതും കണ്ടു.ഇപ്പോള്‍ ഏതു ഭരണാധിപന്‍റെ അന്ത:പുരത്തിനാണാവോ കാവല്‍?ജനിപ്പിച്ച തന്തയേയും മായാവി ഷണ്ഡനെന്നു വിളിക്കുമോ?
സ്വന്തം പേരു പോലും വെളിപ്പെടുത്താന്‍ ഭയപ്പെടുന്ന താങ്കള്‍ക്കു പറ്റിയ വിശേഷണം മറ്റുള്ളവര്‍ക്ക് ചാര്‍ത്തു
ന്നത് ഭംഗിയല്ല.ഒരുപാട് പേര്‍ക്ക് വെളിച്ചം പകര്‍ന്ന ജ്ഞാനവൃദ്ധരെ വെറുതെ വിടുക.