Monday, August 30, 2010

പാർട്ടികളും മാധ്യമങ്ങളും വർഗ്ഗീയ ചേരിതിരിവ് വഷളാക്കുന്നു

ബി.ആർ.പി. ഭാസ്കർ

അടുത്ത തെരഞ്ഞെടുപ്പിൽ കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും പ്രേക്ഷകരുടെയും വായനക്കാരുടെയും എണ്ണത്തിൽ കണ്ണ് നട്ടിരിക്കുന്ന മാധ്യമങ്ങളും വീണ്ടുവൊചാരം കൂടാതെ ചൂതുകളിക്കുന്നതിന്റെ ഫലമായി മതസൌഹാർദ്ദത്തിന്റെ നീണ്ട പാരമ്പര്യമുള്ള കേരളം മതാടിസ്ഥാനത്തിൽ ധ്രുവീകരിച്ചിരിക്കുന്നു.

ഈയാഴ്ച സി.പി.എം. മുഖപത്രമായ ദേശാഭിമാനി ഒരു ലേഖനത്തിൽ പറഞ്ഞു: “കേരളത്തിൽ ജാതി-മത രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി കംയൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിക്കാൻ കഴിയുമോ എന്ന് നിലപാറാണ് വലതുപക്ഷ ശക്തികൾ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. രാഷ്ട്രീയമായി വലതുപക്ഷം ദുർബലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു ഇടപെടലിന് മൂർച്ച കൂടാറുണ്ട്.”

സത്യസന്ധമായ നിരീക്ഷണമാണിത്. പക്ഷെ അത് പൂർണ്ണ സത്യമല്ല, പ്രകടമായ അർദ്ധസത്യമാണ്. വർഗ്ഗീയ ഘടകങ്ങളുടെ രാഷ്ട്രീയമായ ഇടപെടൽ കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ല. പക്ഷെ കോൺഗ്രസുകാരെപ്പീലെ കമ്യൂണിസ്റ്റുകാരും കളിക്കുന്ന കളിയാണത്. ഇപ്പോൾ ദുർബലപ്പെട്ടിരിക്കുന്നത് ഇടതു പക്ഷവും ഹർഗ്ഗീയ കാർഡ് ഇഏഅക്കുന്നത് ആ ചേരിയിൽ കാര്യങ്ങൾ നിർണ്ണയിക്കുന്ന സി.പി.എമ്മുമാണ്.

ഇപ്പോഴത്തെ വർഗീയ വളർച്ച ശരിയ്ക്ക് മനസ്സിലാക്കാൻ സംസ്ഥാനം രൂപീകൃതമായശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയം എങ്ങനെയാണ് വികസിച്ചതെന്ന് അറിയേണ്ടതുണ്ട്.

ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിൽ കലാശിച്ച ‘വിമോചന സമര’ത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ടാണ് സി.പി.എം തങ്ങൾ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഇരകളാണെന്ന് സമർത്ഥിക്കുന്നത്. ആ സമരത്തിൽ നേതൃപരമായ പങ്ക് വഹിച്ച നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ രണ്ട് കൊല്ലം മുമ്പ് തനിക്ക് സ്വാധീനമുള്ളയിടങ്ങളിൽ അവിഭക്ത സി.പിഐയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് അതിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നെന്ന വസ്തുത അവർ മറ്ച്ചുപിടിക്കുന്നു. സി.പി.ഐയുഇടെ ദൂതൻ അദ്ദേഹത്തെ കണ്ട് സഹായം അഭ്യർത്ഥിച്ചെന്നും പ്രതികരണം അനുകൂലമായിരുന്നെന്നും പാർട്ടി അംഗമായിരുന്ന പ്രമുഖ അഭിഭാഷകൻ ജി. ജനാർദ്ദനക്കുറുപ്പ് ഏതാനും കൊല്ലം മുമ്പ് ആത്മകഥയിൽ വെളിപ്പെടുത്തുകയുണ്ടായി.

ഇ.എം.എസ്. നമ്പൂതിറ്റിപാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ പതനത്തിനുശേഷം കമ്യൂ ണിസ്റ്റുകാർ ഒറ്റപ്പെടുത്തൽ നേരിട്ടൂ. ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ്, ആദിവാസിഭൂമി കയ്യേറിയ ക്രൈസ്തവ കർഷകരെ സംരക്ഷിക്കാൻ ഒരു പാതിരി തുടങ്ങിയ കർഷക തൊഴിലാളി പാർട്ടി എന്നിങ്ങനെ വർഗീയ സ്വഭാവമുള്ള കക്ഷികളുടെ സഹായത്തോടെയാണ് പാർട്ടി ആ അവസ്ഥ പിന്നിട്ടത്. ഈ കക്ഷികൾ 1967ലെ തെരഞ്ഞെടുപ്പിൽ സി.പി.,എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണിയിൽ ചേരുകയും പ്രതിഫലമായി അവർക്ക് മന്ത്രികസേരകൾ ലഭിക്കുകയും ചെയ്തു. അധികാരത്തിന്റെ അകത്തളങ്ങളിലേക്കുള്ള അവരുടെ പ്രവേശം വിഭാഗീയ രാഷ്ട്രീയത്തിന് സാധുതയും മാന്യതയും നേടിക്കൊടുത്തു. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ തിരിച്ചുവരുന്നത് തടയാൻ നേരത്തെ ലീഗിന്റെ സഹായം നേടിയ കോൺഗ്രസ് അവർക്ക് സർക്കാരിൽ സ്ഥാനം നൽകിയിരുന്നില്ല.

അന്നുമുതൽ മുസ്ലിം ലീഗ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിന്റെ ലോക് സഭാംഗമായ ഇ. അഹമ്മദ് 2004 മുതൽ കേന്ദ്രമന്ത്രിസഭയിൽ അംഗമാണ്. ലീഗ് രണ്ട് തവണ പിളർന്നു. രണ്ട് അവസരങ്ങളിലും സി.പി.എം വിമതരുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ വേദിയിൽ മറ്റ് മുസ്ലിം സംഘടനകളുമുണ്ട്. അബ്ദുൾ നാസർ മ്അദനിയുടെ പി.ഡി.പി.യും പുതുതായി രൂപപ്പെട്ട സോഷ്യൽ ഡമോക്രറ്റിക് പാർട്ടി ഓഫ് ഇൻഡ്യയും എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും പൊതുവേദിയായി വിഭാവന ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ഇവർക്കെല്ലാം പൊതുവായുള്ള ഘടകം കോൺഗ്രസുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി ലീഗ്ഗ് എടുക്കുന്ന മൃദു സമീപനത്തോടുള്ള എതിർപ്പാണ്. അടുത്ത ദിവസം വരെ കോൺഗ്രസ് വിരുദ്ധ നിലപാടെടുത്താൽ ഏത് തീവ്ര മുസ്ലിം വിഭാഗവുമായും ഇടപാട് നടത്താൻ സി.പി.എം തയ്യാറായിരുന്നു.

ലീഗിന്റെ വളർച്ച മറ്റ് മതവിഭാഗങ്ങളെയും വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. ഏറെ ക്രൈസ്തവരും കൂറച്ചു നായന്മാരും അടങ്ങുന്ന കോൺഗ്രസ് വിമതർ രൂപീകരിച്ച കേരള കോൺഗ്രസ് ആണ് അതിൽ പ്രധാനപ്പെട്ടത്. നാല് പതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും ക്രൈസ്തവ-നായർ അടിത്തറയ്ക്കപ്പുറം പോകാൻ അതിനായിട്ടില്ല. അത് കോൺഗ്രസിന്റെ സഖ്യ കക്ഷിയാണ്. അത് പിളർന്ന് വരുന്നവർ, എത്ര ചെറുതാണെങ്കിലും, അവർക്ക് എൽ.ഡി. എഫിൽ ഇടം നൽകാൻ സി.പി.എം. തയ്യാറാണ്. ക്രൈസ്തവ മുസ്ലിം ജനവിഭാഗങ്ങൾ ചില പ്രദേശങ്ങളിൽ സാന്ദ്രീകരിച്ചിട്ടുള്ളത് ന്യൂനപക്ഷ രാഷ്ട്രീയത്തെ സഹായിക്കുന്ന ഒരു ഘടകമാണ്.

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുന്നേറ്റം ‘മുന്നോക്ക’ നായന്മാരുടെ നായർ സർവീസ് സൊസൈറ്റിയെയും ‘പിന്നാക്ക’ ഈഴവരുടെ എസ്.എൻ.ഡി.പി. യോഗത്തെയും സ്വന്തം രാഷ്ട്രീയ കക്ഷികൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. കോൺഗ്രസിന്റെ സഖ്യ കക്ഷികളായി കുറച്ചു കാലം അധികാരൻ നുണഞ്ഞശേഷം അവ തളർന്നു ഇല്ലാതായി.

കേരളത്തിലെ സാഹചര്യങ്ങളിൽ ‘ഭൂരിപക്ഷം’ ‘ന്യൂനപക്ഷം’ എന്നീ സങ്കല്പങ്ങൾ അപ്രസക്തമാണ്. ജനസംഖ്യയുടെ 56 ശതമാന്ം വരുന്ന ഹിന്ദുക്കൾ നാമമാത്ര ഭൂരിപക്ഷമാണ്. ജനസംഖ്യയുടെ 22 ശതമാനം വരുന്ന ഈഴവരുടെ സംഘടനയും 16 ശതമാനം വരുന്ന നായന്മാരുടെ സംഘടനയും ചരിത്രപരമായി പല രാഷ്ട്രീയ വിഷയങ്ങളിലും വ്യത്യസ്തവും ചിലപ്പോൾ വിരുദ്ധവുമായ നിലപാടുകൾ എടുക്കുന്നവയാണ്. സ്വന്തം രാഷ്ട്രീയ സ്വാധീനം നിലനിർത്താനുള്ള അവരുടെ ആഗ്രഹമാണ് ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്ക് മോഹം പരാജയപ്പെടുത്തുന്നത്. അതിന് ആറ് ശതമാനം വോട്ടുള്ളതായി കണക്കാക്കപ്പെടുന്നു.

പത്ത് ശതമാനം വരുന്ന ദലിതരുടെയും ഒരു ശതമാനം മാത്രമുള്ള ആദിവാസികടും വളരെ കാലമായി സി,പി.എമ്മിനെയാണ് പിന്തൂണച്ചു പോന്നത്. ഇപ്പോൾ അവർ സ്വതന്ത്ര മിലപാട് എടുക്കാൻ തുടങ്ങിയിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടിയും ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആർ.എം) എനീ സംഘടനകൾ അവരുടെ മോഹഭംഗം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ സാഹചര്യമാണ് സി.പി.എമ്മിന്റെ ഹിന്ദു കാർഡ് കളിക്കാൻ നിർബന്ധിക്കുന്നത്.

കേരളത്തിന്റെ മതസൌഹാർദ്ദ പാരമ്പര്യം ജൈനബൌദ്ധ കാലത്തേക്ക് നീളുന്നു. 2500 കൊല്ലം മുമ്പ് പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യഹൂദർക്ക് ഇവിടെ അഭയം ലഭിച്ചു. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് യേശു കുരിശിലേറി ഏറെ കഴിയും മുമ്പ് ശിഷ്യനായ തോമാ സ്ലീഹ ഇവിടെ വന്ന് സിവിശേഷം പരത്തുകയും വിശ്വാസികളെ കണ്ടെത്തുകയും ചെയ്തു. പുഹമ്മദ് നബിയുടെ കാലത്ത് തന്നെ മലിക് ബിൻ ദീനാർ എന്ന അറബി കൊടുങ്ങല്ലൂരിലെത്തി ചേരമാൻ പെരുമാളുടെ പേരിൽ അറിയപ്പെടുന്ന പള്ളി പണിതു.

എട്ടാം നൂറ്റാണ്ടിനടുപ്പിച്ച് പുറത്തു നിന്ന് നമ്പൂതിരിമാർ വന്ന് പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്ക്ക്കുകയും ജാതി വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തതോടെ ഒരു വലിയ മാറ്റമുണ്ടായി. ആയുധധാരികളായ നായന്മാറ്റ്ക്ക് അവർ ക്ഷത്രിയ പദവി നൽകിയില്ല, പക്ഷെ ഉയർന്ന സ്ഥാനം നൽകി. വൈശ്യന്മാർ ഉണ്ടായില്ല. അവരുടെ ജോലികൾ ജാഇന ബൌദ്ധ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നവരും ന്യൂനപക്ഷങ്ങളും നിർവഹിച്ചു. അസമത്വമുള്ള ആ വ്യവസ്ഥ ഫ്യൂഡൽ കാലത്ത് സ്ഥിരത ഉറപ്പാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ അടിച്ചമർത്തപ്പെട്ട ജനങ്ങൾ സാമൂഹ്യ പരിഷ്കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും ശ്രമം തുടങ്ങി. അതിന്റെ ആദ്യ ഗുണഭോക്താവ് കോൺഗ്രസ് ആയിരുന്നു. പിന്നീട് പല വിഭാഗങ്ങളും സമത്വം സ്ഥാപിക്കാൻ കഴിയുന്നത് കമ്യൂണിസ്റ്റു കാരാണെന്ന് കണ്ട് അങ്ങോട്ട് നീങ്ങി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് സി.പി.എം. ന്യൂനപക്ഷ അടിത്തറ വിപുലീകരിക്കാൻ ബോധപൂർവം ശ്രമിച്ചു. ന്യൂനപക്ഷ സാന്ദ്രീകരണമുള്ള പ്രദേശങ്ങളിൽ അത് പാർട്ടിക്കാരല്ലാത്തവരെ സ്ഥാനാർത്ഥികളാക്കി. അറബ് നാടുകളിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരായ മുസ്ലിം വികാരം മുതലെടുക്കാൻ അത് സാമ്രാജ്യത്വവിരുദ്ധ വേദിയുണ്ടാക്കി. ഈ തന്ത്രങ്ങൾ കുറച്ചു കാലം ഗുണം ചെയ്തു. കഴിഞ്ഞ കൊല്ലത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തകർച്ച ആ സമീപനം ഉപ്ര്ക്ഷിച്ച് ഹിന്ദുക്കളെ ആകർഷിക്കേണ്ട കാലമായെന്ന നിഗമനത്തിൽ പാർട്ടിയെ എത്തിച്ചു. മ്അദനിയുടെ തീവ്രവാദ പ്രതിച്ഛായ ചെയ്ത ദോഷം മറികടക്കാൻ അത് ഒരു പുതിയ തീവ്രാദ മുഖം തേടി. ജമാത്തെ ഇസ്ലാമിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവാചക നിന്ദയുടെ പേരിൽ അധ്യാപകന്റെ കൈവെട്ടിയ സംഭത്തിൽ കുറ്റാരോപിതരായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ അതിനേക്കാൽ പറ്റിയ ഒന്നായി മുന്നിലെത്തിയത്. പൊലീസ് അതിന്റെ പ്രവർത്തകരെ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പ്രേമവിവാഹങ്ങളിലൂടെ മതപരിവർത്തബം നടത്തി കേരളത്തെ മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാൻ അത് പദ്ധതിയിട്ടതായി ആരോപിച്ചു.

ഹിന്ദുത്വചേരിയിൽ പെട്ട ഒരു മറാത്തി പത്രമാണ് ആദ്യം പ്രേമവിവാഹത്തിലൂടെയുള്ള പതപരിവർത്തനത്തിന്റെ കഥ അവതരിപ്പിച്ചത്. ഒരു മലയാളപത്രം അത് ഏറ്റെടുക്കുകയും അതിന് ‘ലൌ ജിഹാദ്’ എന്ന് പേരു നൽകുകയും ചെയ്തു. ആ സമയം ഹൈക്കോടതി അത്തരത്തിലുള്ള ഒരു മതപരിവർത്തനം സംബന്ധിച്ച കേസ് പരിഗണിക്കുകയായിരുന്നു. താൻ സ്വമേധയാ വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയുമാൺ ഉണ്ടായതെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോടതി ആ കഥ തള്ളിപ്പറഞ്ഞു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ശക്തമായതുകൊണ്ട് സാമൂഹതിൽ ശാന്തി നിലനിൽക്കുന്നുണ്ടെങ്കിലും വീണ്ടുവിചാരം കൂഊടാതെയുള്ള രാഷ്ട്രീയ പ്രചാരണവും അവധാനത കൂടാതെയുള്ള മാധ്യമങ്ങളെടെ, പ്രത്യേകിച്ച് വാർത്താ ചാനലുകളുടെ, പ്രവർത്തനവും സംശയങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മതനിരപേക്ഷത് ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ അത് നടക്കുന്നത് വിഭാഗീയ അടിസ്ഥാനത്തിലാകയാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുന്നു.

ബഹുഭാഷാ പ്രസിദ്ധീകരണമായ സൺ‌ഡെ ഇൻഡ്യൻ വാരികയുടെ മലയാളം പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂലരൂപമാണിത്. ഇംഗ്ലീഷ് പതിപ്പിൽ വന്നത് ഇവിടെ വായിക്കാം:
Brewing trouble - Parties, media to blame

4 comments:

ശ്രീജിത് കൊണ്ടോട്ടി. said...

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും മറ്റു എല്ലാ ഭൂരിപക്ഷ ന്യൂനപക്ഷ മത വര്‍ഗീയ സംഘടനകളും (!!!) വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കുന്നു എന്ന് തിരുത്തിയാല്‍ ഈ പോസ്റ്റിലെ എകപക്ഷീയതയെ ആരും സംശയിക്കില്ല...

Joker said...

സി പി എം പലപ്പോഴും ശരിയാണെന്ന് തന്നെയുള്ള നിലപാടില്‍ എടുക്കുന്ന ന്യൂന പക്ഷ നിലപാടുകള്‍.സംഘപരിവാര്‍ പോലുള്ള സംഘടനകള്‍ നോക്കിപ്പേട്പ്പിക്കുമ്പോള്‍ വിശദീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സി പി എം നകത്തു തന്നെയുള്ള സവര്‍ണ നേതാക്കന്മാരും , രാഷ്ട്രീയ മേലാളന്‍ മാരും നീതി പൂര്‍വ്വമായ ഇടത് പക്ഷ നിലപാടുകളെ പോലും, ഹൈജാക്ക് ചെയ്യുന്ന കാഴ്ചകള്‍ സര്‍വ്വ സാധാരണമാണിന്ന്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യക്തമായ നിരീക്ഷണം നടത്തിയ കെ ഇ എന്‍ നെ മൌദീദിസ്റ്റായി ചിത്രീകരിക്കുന്ന സംഘപരിവാറുകാരുടെ കൂടെ സിപി എം ലെ ഒരു പക്ഷവുമുണ്ട് എന്നത് നിസതര്‍ക്കമായ ഒന്നാണ്. സൂഫിയ മദനിയുടെ അറസ്റ്റും, മദനിയുടെ അറസ്റ്റും, കൈ വെട്ട് കേസും, ലൌ ജിഹാദ് വിവാദങ്ങളുമെല്ലാം നിശബ്ദമായി ഒരു വര്‍ഗ്ഗീയ അടിയൊഴുക്കിന് സി പി എം പോലീസിനെ അഴിച്ചു വിടുക വഴി മൌനാനുവാദം നല്‍കുകയായിരുന്നു.കഴിഞ്ഞ 4 കൊല്ലക്കാലമായി ഹൈന്ദവ ധ്രുവീകരണം മോശമല്ലാത്ത രീതിയില്‍ കേരളത്തില്‍ നടന്ന് വരുന്നുണ്ട്.കൊല്ലത്ത് ആര്‍ എസ് എസ് പരിപാടി ഉല്‍ഘാടനം സി പി എം അംഗം ഉല്‍ഘാടനത്തിന് ശേഷം പറഞ്ഞത് ഇത് കൊണ്ടെന്റെ പാര്‍ട്ടിക്ക് ഒരു കുഴപ്പം ഉണ്ട്റ്റാകില്ല എന്നായിരുന്നു. ഇതില്‍ നിന്നും മനസ്സിലാക്ക്കേണ്ടത്. പൊതു ഹൈന്ദവ വികാരം എന്ന മാനിയ സി പി എം നെ മോശമല്ലാത്ത രീതിയില്‍ ബാധിച്ചും തുടങ്ങി എന്നുള്ള്ലതാണ്. ഒടുക്കം ബി ജെ പി അടക്കമുള്ള ഫാസിസ്റ്റ് സംഘടനകള്‍ക്കുള്ള ഇടം സി പി എം അടിച്ചെടുക്കുന്ന അവസ്ഥ ഒരു പരിധി വരെ സംജാതമാകുകയാണ് എനാണ് എന്റെ പക്ഷം.

ശ്രീജിത് കൊണ്ടോട്ടി. said...

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ പാര്ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി പറഞ്ഞു. ജമാ-അത്തെ ഇസ്ലാമി എന്ന സംഘടന "അന്താരാഷ്‌ട്ര കാഴ്കാപ്പാടുള്ള ഒരു സാംസ്കാരിക സംഘടന" ആണെന്ന്. ആ ഒറ്റ പ്രസ്താവനയില്‍ തന്നെ അമീര്‍ ആരിഫലി കേരളത്തിലെ പതിനെട്ടു പാര്ലമെന്റ് സീറ്റിലും തങ്ങളുടെ വോട്ടു സി.പി,എം നും ഇടതുപക്ഷത്തിനും നല്‍കും എന്നും ഇന്ത്യയിലെ മത ന്യൂന പക്ഷങ്ങള്‍ക്കുള്ള ഏക പ്രതീക്ഷ സി.പി.എം മാത്രം ആണ് എന്നും പ്രഖ്യാപിച്ചു. അന്ന് കൊണ്ഗ്രെസ്സും, ലീഗും മറ്റു വലതുപക്ഷ(?) പാര്‍ട്ടികളും പിണറായി സമുദായ പ്രീണനം നടത്തുന്നു എന്നും വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടുന്നു എന്നും എല്ലായിടത്തും നടന്നു പറഞ്ഞു. പിന്നെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റു മതേതര പാര്‍ട്ടിക്കാരായ ജനപക്ഷം (ആര്‍.എസ്സ.എസ്) നേതാവ് രാമന്‍ പിള്ളയും, പി.ഡി.പി നേതാവ് മദനിയും, മറ്റൊരു തീപ്പൊരി ആയ ഉമാ ഉണ്ണിയും, ജമാ-അത്ത് ഇസ്ലാമി ,കാന്തപുരം എ-പി വിഭാഗ നേതാക്കളും സംഘടിപ്പിച്ചു ഒരു "മതേതര" കൂട്ടുകെട്ട് സൃഷ്ടിച്ചു. പാര്‍ട്ടിയില്‍ തന്നെ ഭൂരിപക്ഷം നേതാക്കളും ഇതിനെ എതിര്‍തിരുന്നു. അവസാനം കേരളത്തിലെ മതേതര വിശ്വാസികളും ഇടതുപക്ഷ വിശ്വാസികളും ചേര്‍ന്ന് ഈ "വര്‍ഗീയ" കൂടുകെട്ടിനെ തള്ളി കളഞ്ഞു. ഈ കൂട്ടുകെട്ട് അമ്പേ പരാജയപ്പെട്ടതില്‍ നിന്ന് പാഠം ഉള്‍കൊണ്ട സി.പി.എം പിന്നീട് ഈ കൂട്ടരേ എല്ലാം അകറ്റി നിര്‍ത്തിയപ്പോള്‍,അവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ അന്ന് സി.പി.എം-ലും ഇടതുപക്ഷതിലും മതേതരത്വം ആരോപിച്ച ഇക്കൂട്ടര്‍ തന്നെ സി.പി.എം വര്‍ഗീയ പ്രീണനം നടത്തുന്നു എന്ന് ഇപ്പോള്‍ പറയുന്നു. സി.പി.എം വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് നിന്ന സമയത്ത് സി.പി.എം-നെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മരുന്നുപോയ "മാധ്യമം" ഭുജികള്‍ക്ക് ഇപ്പോഴാണ്‌ ബോധോദയം വന്നത് എന്ന് കാണുമ്പോള്‍ അവരുടെ മത നിരപേക്ഷ ചിന്താഗതിയില്‍ അവിശ്വസിക്കാതെ തരമില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എല്ലാ,രാഷ്ട്രീയ, ജാതി,മത,സാഹിത്യ,സാംസ്കാരിക (ഒരു നാലഞ്ചു പേരുടെ കുറവ് ഉണ്ടാകും) സംഘടനകളും ബ്രഷ്ട്ട് കല്‍പ്പിച്ച ഇവര്‍ ഇന്ന് സി.പി.എം-നെതിരായി ഉറഞ്ഞു തുള്ളുന്നതിനെ ബഹുഭൂരിപക്ഷവും ചെയ്യുന്ന പോലെ അര്‍ഹിക്കുന്ന അവഗണനയോടെ അങ്ങ് തള്ളിക്കളഞ്ഞാല്‍ മതി എന്ന് തോന്നുന്നു. ഇത്തരം സംഘങ്ങളുമായി മേലാല്‍ ഒരു കൂട്ടുകെട്ടും ഉണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിക്കില്ല എന്ന് എല്ലാ മതേതരം വിശ്വാസികള്‍ക്കും പ്രതീക്ഷിക്കാം, ഏറ്റവും കുറഞ്ഞത് അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പ്‌ വരെ എങ്കിലും!!!

ശ്രീജിത് കൊണ്ടോട്ടി. said...

ഈ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ പിന്നോക്ക പാര്‍ട്ടി ആണോ? അവര്‍ണ പാര്‍ട്ടി ആണോ?
ദളിത്‌, ബ്രാഹ്മണ സഖ്യം എന്ന പേരില്‍ പിന്നോക്ക മണ്ഡലങ്ങളില്‍ ഒഴിച്ച് യു.പിയിലെ ബഹു ഭൂരിപക്ഷം സീറ്റിലും ബ്രാഹ്മണ ടാക്കൂര്‍ ഭൂപ്രഭുക്കളെയും, മറ്റിടങ്ങളില്‍ യാദവ വിഭാഗത്തെയും ( 90% general seats) മത്സരിപ്പിച്ചു വന്‍ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്കും, ലോകസഭയിലേക്കും അയച്ചു, കോടികളുടെ (താജ് ഇടനാഴി) അഴിമതിക്കേസുകളില്‍ പ്രതിയായ കുമാരി.മായാവാദി എന്ന ദളിത്‌ ദൈവത്തെ കോടികളുടെ നോട്ടുമാല ഇട്ടു ആദരിച്ച സവര്‍ണര്‍ ആയ വന്‍കിട മുതലാളിമാര്‍ എന്ത് ദൈവികത ആയിരിക്കും അവരില്‍ കണ്ടിരിക്കുക. മായാവതി ജന്മം കൊണ്ട് മാത്രം ഒരു ദളിത്‌ ആണ്, എന്നാല്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വികൃതമായ സവര്‍ണ ചിന്താഗതി നടപ്പിലാകുന്നതും അവര്‍ തന്നെ! ഇന്ത്യയിലെ പട്ടിണിക്കാരും അടിച്ചമാര്തപ്പെട്ടവരും ആയ ദളിതുകള്‍ക്ക് വേണ്ടി വാദിക്കാനും പ്രവര്‍ത്തിക്കാനും ഇനി ഒരു സംഘടന ഉണ്ടാകേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇവിടെ ഉള്ളവയെല്ലാം കള്ളനാണയങ്ങള്‍ ആണ്, എന്തിനു ഒരു പരിധിവരെ ഇടതുപക്ഷം പോലും!!

മന്ത്രി ആയിരുന്നപ്പോള്‍ സ്വന്തം വകുപ്പ് സെക്രടരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു, മന്ദ്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു നേതാവാണ് മായാവതിയുടെ പാര്‍ടിയെ കേരളത്തില്‍ നയിക്കുന്നത്, ഇവരെയെല്ലാം താങ്ങി നടക്കുന്നവര്‍ എന്താണ് പ്രതിഫലമായി പ്രതീക്ഷിക്കുന്നത്... എല്ലാ കള്ളനാണയങ്ങളെയും ജനം തിരിച്ചറിയും!!!!

http://sreejithkondotty.blogspot.com/2010/04/blog-post_08.html