
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരവധി ജനകീയ സമരങ്ങൾ നടക്കുന്നുണ്ട്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ നടത്തുന്ന അതിജീവന സമരങ്ങളാണ് ഏറെയും. മാറിമാറി അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായുണ്ടായ ദുരിതങ്ങളാണ് ചിലത്. യഥാകാലം തീരുമാനങ്ങൾ എടുക്കാത്തതിന്റെ ഫലമായി അവശേഷിക്കുന്ന ദുരിതങ്ങളാണ് മറ്റ് ചിലത്. ചില സമരങ്ങൾ ചിലപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ സാധാരണയായി അവയെ അവഗണിക്കുകയൊ തമസ്കരിക്കുകയൊ ആണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പത്ത് കൊല്ലം മുമ്പ് ഏതാനും യുവസുഹൃത്തുക്കൾ തൃശ്ശൂരിൽ നിന്ന് കേരളീയം എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത്. അത് ഇപ്പോൾ സമരകേരളത്തിന്റെ മുഖപത്രമായി വികസിച്ചിട്ടുണ്ട്. വെവ്വേറെ നടക്കുന്ന ചെറുതും വലതുമായ സമരങ്ങളെല്ലാം തന്നെ സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ ഉപേക്ഷിച്ച, ഒരു പുതിയ കേരളം സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കേരളീയം നമുക്ക് മനസ്സിലാക്കിത്തരുന്നു.
ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യത്തിന്റെ കേരള ഘടകം ആഗസ്റ്റ് 7ന് തൃശ്ശൂർ റീജിയനൽ തിയേറ്ററിൽ സംഘടിപ്പിച്ച ജനകീയ സമര സംഗമത്തോട് അനുബന്ധിച്ച് കേരളീയം ഒരു പ്രത്യേക പതിപ്പ് ഇറക്കുകയുണ്ടായി. സംഗമം ഉദ്ഘാടനം ചെയ്ത മേധാ പട്കർ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ആദ്യ പ്രതി ഏറ്റുവാങ്ങാനുള്ള അവസരം എനിക്ക് ലഭിച്ചു.
പ്രത്യേക പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ ജിയോ ജോസ് ആമുഖക്കുറിപ്പിൽ പറയുന്നു: “സമരത്തിന് നേതൃത്വം നൽകിയവരും ഇപ്പോഴും സജീവമായി സമരരംഗത്തുള്ളവരുമാണ് സമരം നേരിടുന്ന വെല്ലുവിളികളും, സമസ്യകളും, അനുഭവങ്ങളും പ്രതിസന്ധികളും വിവരിച്ചിട്ടുള്ളതെന്നതാണ് ഈ പതിപ്പിന്റെ ഒരു സവിശേഷത. ഇതിലെ ലേഖകരും അഴുത്തുകാരും നേരിട്ടനുഭവിച്ച/അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകളുടെ ചൂരും ചൂടും തന്നെയാണ് വാക്കുകളുടെ ആലങ്കാരികഭംഗികൾക്കെല്ലാമപ്പുറത്ത് ഈ പതിപ്പിന്റെ മുതൽകൂട്ടാകുന്നത്.”
പ്രത്യേക പതിപ്പിൽ മേധാ പട്കർ എഴുതിയ ലേഖനം “രാഷ്ട്രം സമരകേരളത്തിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു” എന്ന ശീർഷകത്തിൽ ജനകീയ ഐക്യവേദിയുടെ ബ്ലോഗിൽ കൊടുത്തിട്ടുണ്ട്. ബിനായക് സെൻ ഒരു സന്ദേശത്തിൽ പറയുന്നു: “പഴയ പാഠങ്ങൾ മറക്കാതെ പുതിയ കാലത്തെ പൂർണ്ണമായി പഠിക്കുക. അതറിഞ്ഞ് പ്രവർത്തിക്കുക.”
പ്രത്യേക പതിപ്പിലെ സമരകഥകൾ:
എൻഡോസൾഫാൻ: ഒടുങ്ങുന്നില്ല നിലവിളി – പി.വി. സുധീർ കുമാർ
പ്ലാച്ചിമട, നഷ്ടപരിഹാരം കിട്ടുമോ? –എസ്. ഫെയ്സി
ബി.ഒ.ടി. ചുങ്കപ്പാത – ഹാഷിം ചേന്ദമ്പിള്ളി
കിനാലൂർ -- സുരേഷ് നരിക്കുനി
കണ്ടലുകൾ നിലനിൽക്കുമോ? –കെ. സന്ദീപ്
വേണ്ടെന്ന് പറഞ്ഞിട്ടും പാർക്ക് – എം.കെ. പ്രസാദ് (അഭിമുഖം)
മെത്രാൻ കായൽ സംരക്ഷണം
ജനകീയ സമരങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്ക് – സി.ആർ. നീലകണ്ഠൻ
പെരിയാർ മലിനീകരണം – പുരുഷൻ ഏലൂർ
മത്സ്യമേഖലയിലെ പ്രശ്നങ്ങൾ -- ടി.പീറ്റർ/എസ്.രവീന്ദ്രൻ നായർ
പരിഹരിക്കപ്പെടാതെ ചെങ്ങറ
ആദിവാസിഭൂമിയും സുസ്ലോണും
വിലമതിക്കാനാകാത്ത അതിരപ്പിള്ളി
ചാലക്കുടിപുഴയെന്ന സത്യം – എസ്.പി. രവി (അഭിമുഖം)
നദീസംരക്ഷണം – ഡോ. സി.എം.ജോയ്
പൂയംകുട്ടിയുടെ പ്രാധാന്യം – ജോൺ പെരുവന്താനം
മൂലമ്പിള്ളിക്കാർ ഇപ്പോഴും – ഫ്രാൻസിസ് കളത്തുങ്കൽ
മുല്ലപെരിയാർ, ഭീതിയുടെ താഴ്വര – ഫാ. റോബിൻ
സമരവഴികളിൽ കാതിക്കൂടം – പി.എ. അശോകൻ (അഭിമുഖം: അനിൽകുമാർ)
ആശകൊടുത്ത് ലാലൂർ -- പി.എം. ജയൻ
ഞെളിയൻപറമ്പ് അന്തിമ സമരത്തിലേക്ക് – വി.പി. റജീന
ഇമേജ് ഇക്കോഫ്രൻഡ്ലി ഭീകരൻ
ഗുരുവായൂരിൽ നിന്നും ഇനി മലം ചുമക്കാനില്ല – ലൈല ഹംസ
മദ്യനിരോധനത്തിനായി സമർപ്പിച്ച ജീവിതം – ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
ശാന്തിപുരം ശാന്തമാകാൻ ഒരുങ്ങുന്നു – ഈസാബിൻ അബ്ദുൾ കരീം
കൃഷിചെയ്യാനുറപ്പിച്ച് കറങ്ങല്ലൂർചാൽ -- സി.ജി. തമ്പി
റയോൺ സമര വിജയം – എൻ.പി. ജോൺസൺ
അയ്യമ്പുഴ-ചുള്ളി സമര വിജയങ്ങൾ
ജി.എം.വിരുദ്ധ സമരങ്ങൾ -- എസ്. ഉഷ
ടെററിസമോ ടൂറിസമോ? – സുമേഷ് മംഗലശേരി
എൻറോണിനെ കെട്ടുകെട്ടിച്ച കഥ – അഡ്വ. വിനോദ് പയ്യട
കരിമുകളിനെ കരിവിമുക്തമാക്കിയ സമരം – ഡോ. നന്ദകുമാർ
മലിനീകരണത്തിനെതിരെ ഒറ്റക്കെട്ടായി – ടി.കെ. സാജു
മനുഷ്യാവകാശം, കോടതി – ജോയ് കൈതാരത്ത്
കൽക്കരിപുക വേണ്ടെന്ന് ചീമേനി
ചാലിയാറിന്റെ മടങ്ങിവരവ് – പി.കെ.എം ചേക്കു
പശ്ചിമഘട്ടത്തിലേക്ക്
കൂടംകുളം അത്ര അകലെയല്ല – കെ. രാമചന്ദ്രൻ
നല്ല അയൽക്കാരന്റെ കഥ – ഐ. ഗോപിനാഥ്
ഗോൾഫ് കളി തുടങ്ങാറായി – കെ.ആർ. രൺജിത്ത്
കൂടാതെ, സക്രിയയുടെ ബലിദാനം -- മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്യുന്ന ശരത്ചന്ദ്രൻ ഓർമ്മപുസ്തകത്തിൽ എം.ഏ. റഹ്മാൻ എഴുതിയ ലേഖനം
കേരളീയം വാർഷിക വരിസംഖ്യ 240 രൂപയാണ്.
എഡിറ്റർ: കെ.എസ്. പ്രമോദ്
മേൽവിലാസം:
കേരളീയം, മുനിസിപ്പൽ മാർക്കറ്റ് ബിൽഡിംഗ്, കൊക്കാലെ, തൃശ്ശൂർ 11
ഫോൺ: 0487-2421385, 9446576943
e-mail: keraleeyamtcr@rediffmail.com, robinkeraleeyam@gmail.com
4 comments:
സമരകേരളത്തിന്റെ മുഖപ്പത്രത്തിനു എല്ലാ ആശംസകളും, ജനപക്ഷത് നിന്നും എല്ലാ സാമൂഹിക തിന്മകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഒരു മതേതരത്വത്തിന്റെ മുഖം ആവട്ടെ ഈ മുഖപത്രത്തിന്...
എന്റെ സമരകേരളം പോസ്റ്റ് ഇവിടെ വായിക്കാം.
Which book shop in kollam has keraleeyam? I would like to buy it.
ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം ഈ സൈറ്റ്
സന്ദര്‍ശിക്കണം
Post a Comment