Monday, August 9, 2010

അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി

ആഗസ്റ്റ് 8, ഞായറാഴ്ച, എറണാകുളത്ത് ആശീർ ഭവനിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് ജനകീയ ഐക്യവേദിയുടെ രൂപീകരണം പ്രഖ്യാപിക്കപ്പെട്ടു.

സി.ആർ.നീലകണ്ഠന്റെയും സിവിക് ചന്ദ്രന്റെയും എന്റെയും ക്ഷണപ്രകാരം സംസ്ഥാനത്തെ നിരവധി സമരസംഘടനകളുടെയും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകളുടെയും നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. അവയിൽ പലതും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവയാണ്.

നേരത്തെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു പന്ത്രണ്ടിന പരിപാടി സമ്മേളനം അംഗീകരിച്ചു. ഐക്യവേദിയിൽ പങ്കാളികളാകുന്ന സംഘടനകളെല്ലാം ഈ പൊതുപരിപാടി ഉയർത്തിപ്പിടിക്കുന്നതായിരിക്കും.

12 ഇന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാർഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാർത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകൾ യഥാസമയം പൂർത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയിൽ ജനതാല്പര്യത്തിന് മുൻ‌ഗണന നൽകുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടൽ
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജെൻഡർ ബഡ്ജറ്റിങ് ഏർപ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികൾ പൂർണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങൾ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വ്യനഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള
തിരിച്ചുവിളിക്കാൻ വ്യവസ്ഥ ചെയ്യുക

തദ്ദേശസ്വയംഭരണം ജനപങ്കാളിത്തത്തോടെ

സാംസ്കാരിക നേതാക്കൾ ജനകീയ ഐക്യവേദിയുടെ രൂപീകരണം സ്വാഗതം ചെയ്തു

സക്കറിയയുടെ സന്ദേശം


കേരളത്തിൽ ജനാധിപത്യം എന്നാൽ രാഷ്ട്രീയ കക്ഷികളുടെ സ്വാർത്ഥ താല്പര്യങ്ങൾ ജനങ്ങളുടെ മേൽ, അവരുടെ നാമത്തിൽ, അടിച്ചേൽ‌പ്പിക്കുകയാണ് എന്നായിത്തീർന്നിരിക്കുന്നു. കൂട്ടാളികളായ മാധ്യമങ്ങളുടെ സഹായത്തോടെയാണ് രാഷ്ട്രീയപ്പാർട്ടികൾ ജനാധിപത്യത്തിന്റെ പിരമിഡ് തലകീഴാക്കി, തങ്ങൾ മേലാളരും ജനങ്ങൾ കീഴാളരുമാണ് എന്ന ഫാഷിസ്റ്റ് ക്രമം കൈവരുത്തുന്നത്. ജനങ്ങൾ കേരളത്തിലെ ഇരുമുന്നണികൾക്കും വെറും ഒരു അലങ്കാരവസ്തു മാത്രമാണ്. അധികാരത്തിനും സമ്പത്തിനും ആർഭാടത്തിനും വേണ്ടിയുള്ള പാർട്ടികളുടെ താല്പര്യങ്ങളാണ് കേരളത്തിലെ മൂന്നേകാൽ കോടി ജനങ്ങളെ ഇന്ന് ഭരിക്കുന്നത് എന്നത് അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ ഇരുമ്പുലക്ക പോലെയുള്ള ഒരു ക്രൂര സത്യമാണ്. ധിക്കാരികളായ രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുടെ ശിരസ്സിൽ ആഞ്ഞടിക്കുന്ന ഒരു ഇരുമ്പുലക്ക.

മലയാളികൾക്ക് ലജ്ജാകരവും ആപത്കരവുമായ ഈ അവസ്ഥാ വിശേഷത്തിന്റെ നടുവിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകൾ വന്നെത്തുന്നത്. ജനതാല്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് രാഷ്ട്രീയപ്പാർട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിമകളെപ്പോലെ പിടിച്ചെടുക്കാനും ചങ്ങലയ്ക്കിടാനും കിണഞ്ഞു പരിശ്രമിക്കാൻ പോവുകയാണ് എന്നതിൽ സംശയം വേണ്ട. പഞ്ചായത്തുകളും കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു വരുമാനമാർഗ്ഗം മാത്രമാണ്.

രാഷ്ട്രീയപ്പാർട്ടികളെ നമുക്ക് ആവശ്യമാണ്. പക്ഷെ നമ്മുടെ ജീവിതങ്ങളുടെ അധിനിവേശകരായ അഴിമതിയിൽ കുളിച്ച സ്വേച്ഛാധിപതികളായല്ല, നമ്മുടെ യഥാർത്ഥ താല്പര്യങ്ങളുടെ പ്രതിനിധികളായാണ് അവരെ നമുക്ക് ആവശ്യം. അതാണ് ജനാധിപത്യത്തിലെ അവരുടെ ഒരേയൊരു പങ്കും കർത്തവ്യവും. പക്ഷെ അവരത് മറന്നിരിക്കുന്നു. അത് മറക്കാൻ മാധ്യമങ്ങൾ നമ്മെ പരിശേഏലിപ്പിക്കുകയും ചെയ്യുന്നു. പാർട്ടികളെ അവർ ആരാണെന്ന അടിസ്ഥാന സത്യം ഓർമ്മിപ്പിയ്ക്കാനും ജനങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ പാർട്ടികളുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്ന വസ്തുത അരക്കിട്ടുറപ്പിയ്ക്കാനും ജനങ്ങളുടെ മേലുള്ള പാർട്ടികളുടെ നീരാളിപ്പിടിത്തത്തിന് അരവസാനമിടുന്ന പ്രക്രിയയ്ക്ക് ആരംഭം കുറിയ്ക്കാനും ഈ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ ഉപയോഗിക്കേണ്ടത് മലയാളികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രാധാന്യമുള്ള ഒരു ആവശ്യമാണ്.

ഈ ഇന്നം മുന്നിൽ വച്ചുകൊണ്ട് ജനകീയ ഐക്യവേദി നടത്തുന്ന പരിശ്രമങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രപ്രാധാന്യമുള്ള ഒരു നീക്കമാണ്. രാഷ്ട്രീയപ്പാർട്ടികളിൽ നിന്നോ മാധ്യമങ്ങളിൽ നിന്നോ ജനങ്ങളെ മുൻ‌നിർത്തിയുള്ള ഒരു നീക്കവും ഈ അവസരത്തിൽ ഉണ്ടാകാൻ പോകുന്നില്ല എന്നു മാത്രമല്ല അവർ ഒറ്റക്കെട്ടായി ജനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പരിശ്രമിക്കും. അതുകൊണ്ട് ജനകീയ ഐക്യവേദിയുടെ ഒരുപക്ഷെ ഒറ്റപ്പെട്ട ഈ ശബ്ദമുയർത്തൽ, ഈ പ്രഖ്യാപന സമ്മേളനം, വിലയേറിയ ഒന്നാണ്.

മലയാളികളുടെയും കേരളത്തിന്റെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ ഐക്യവേദിയുടെ പരിശ്രമത്തിന് എന്റെ എളിയ അഭിവാദ്യങ്ങൾ!

സുഗതകുമാരിയുടെ സന്ദേശം

പഞ്ചായത്തുകളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല. എന്നാൽ ഓരോ പ്രദേശത്തും അവിടെയുള്ള ഏറ്റവും നല്ല ജനസേവകരെ കണ്ടെത്തി തിരഞ്ഞെടുക്കാൻ നാട്ടുകാർക്ക് സാധിക്കണം. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഇങ്ങനെയുള്ള ഒന്നായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭ്രാന്തമായ വികസന മോഹവുമില്ലാത്തവരും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പീഡിതരുടെയും പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകുകയും മദ്യമെന്ന മഹാശാപത്തിൽ നിന്ന് നാടിനെ മുക്തമാക്കാൻ ശ്രമിക്കുന്നവരുമായവരുടെ നേതൃത്വത്തിലുള്ള ഒരു പഞ്ചായത്ത് ഭരണമാണ് എന്നെപ്പോലുള്ളവർ സ്വപ്നം കാണുന്നത്.

പെരുമ്പടവം ശ്രീധരന്റെ സന്ദേശം

അഴിമതിമുക്തമായ ഒരു സമൂഹം ഇനി അസ്സാധ്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു എന്ന് ഭയപ്പെടുന്നവരുടെ സംഖ്യ ചെറുതല്ല. അവരുടെ ആശങ്കകളും വേവലാതികളും അനാഥമായിപ്പോകുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ ആസുരത ഒരു നന്മയെയും നിലനിൽക്കാൻ സമ്മതിക്കാത്ത തരത്തിൽ ശക്തമായിരിക്കുന്നുവെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ. എന്നും ഈ അവസ്ഥ അങ്ങനെ തുടർന്നാൽ മതിയോ? അഴിമതിവിമുക്തവും കക്ഷിരാഷ്ട്രീയവിമുക്തവുമായ ഒരു പുതിയ സാഹചര്യം ഉണ്ടാക്കിയെടുക്കാനുള്ള തീവ്രമായ ആഗ്രഹവും തീരുമാനവും തന്നെയാണ് ഫലപ്രദമായ ആദ്യത്തെ ചുവട്. അതിനുള്ള ഒരു സംരംഭം എന്ന നിലയ്ക്ക് എനിക്ക് ജനകീയ ഐക്യവേദിയോട് താല്പര്യമുണ്ട്. അങ്ങനെയൊരു പുതിയ പ്രസ്ഥാനത്തിന്റെ അനിവാര്യതയെക്കുറിച്ച് എനിക്ക് ഉറപ്പുണ്ട്.

ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്റെ സന്ദേശം

രേഖയിൽ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള വികാരങ്ങളോടും താല്പര്യങ്ങളോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരു കാര്യം എനിക്ക് പറയാനുള്ളത് അതിൽ സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ, ശരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവരുടെ, പ്രത്യേകിച്ചും അസംഘടിതരും അതിനാൽ എല്ലായിടത്തും ഭരണവർഗ്ഗത്തിന് ഏളുപ്പം അവഗണിക്കാവുന്നവരുമായ മാനസിക വെല്ലുവിളി നേരിടുന്നവരുടെ, കാര്യം കൂടി ഉൾപ്പെടുത്തണമെന്നാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഈ പ്രധാന പ്രവർത്തനത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ പ്രവർത്തനത്തിൽ എന്നെയും നിങ്ങളിൽ ഒരാളായി കണക്കാക്കുക.

25 comments:

keralafarmer said...

കക്ഷി രാഷ്ട്രീയത്തിനതീതമായി ഗ്രാമസഭവിളിച്ചുകൂട്ടി രഹസ്യബാലറ്റില്ലാതെ പുതിയ പഞ്ചായത്തംഗത്തെ നോമിനേറ്റ് ചെയ്ത് തെരഞ്ഞെടുക്കുക. അതിനുള്ള അധികാരവും ഗ്രാമസഭക്കില്ലെ?

Sunil G Nampoothiri said...

വളരെ നല്ല ആശയം. അഴിമതി രഹിതമായ കേരളത്തിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പാവട്ടെ ഇത്.
എല്ലാ ആശംസകളും.

Unknown said...

കേരളത്തിലുടനീളം രൂപീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജനകീയ വികസന മുന്നണിക്ക് ഈ ജനകീയ ഐക്യ മുന്നണിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടും ഒന്ന് തന്നെയാണോ? ഇവിടെ പറഞ്ഞ അതെ ലക്‌ഷ്യം തന്നെയാണ് അവരും മുന്നോട്ടു വെക്കുന്നത്.

BHASKAR said...

sadikalituvvur, ജനകീയ വികസന മുന്നണിയും ജനകീ‍യ ഐക്യവേദിയും വ്യത്യസ്ത സംവിധാനങ്ങളാണ്. എന്നാല്‍ വികസന മുന്നണി ഐക്യവേദിയുടെ 12 ഇന പരിപാടി അംഗീകരിച്ചിട്ടുണ്ട്.

നക്ഷു said...

നടന്നത് തന്നെ !!!
ഇതിന്റെ സംഘാടകര്‍ക്കെതിരെ ലൈംഗിക ആരോപണം ഉള്‍പ്പടെ വരും ദിനങ്ങളില്‍ പ്രതീക്ഷിക്കാം ..ചാനല്‍ തോറും !!
അല്ലെങ്കില്‍ അടി വാങ്ങിച്ചു കെട്ടാം !!!

നക്ഷു said...

ഉവ്വ ..നടന്നത് തന്നെ!സംഘാടകരുടെ പേരില്‍ തീവ്രവാദ അല്ലെങ്കില്‍ ലൈംഗിക ആരോപണ വാര്‍ത്തകള്‍ വരും ദിനങ്ങളില്‍ ചാനലുകളില്‍ പ്രതീക്ഷിക്കാം !!

ഒന്നും നടന്നില്ലെങ്കില്‍ ..ഡയറക്റ്റ് ആക്ഷന്‍ !!

Unknown said...

Janakeeya eikya Vedi, Jankeeya Vikasana Munnani.. Two movements for one purpose !!

ബിജു കോട്ടപ്പുറം said...

വളരെ മികച്ച സംരംഭം. ഐക്യവേദിക്ക് കോട്ടപ്പുറം പഞ്ചായത്തിന്റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
അതോടൊപ്പം കോട്ടപ്പുറം നിവാസികളുടെ സന്ദേശം ഇവിടെ കമന്റായി ഇടാന്‍ അനുവദിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് പ്രൈവറ്റ് ലിമിറ്റഡ് ആക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്. കോട്ടപ്പുറം സഹകരണ ബാങ്ക് ഏതെങ്കിലും സ്വകാര്യ കമ്പനിയെക്കൊണ്ട് ഏറ്റെടുത്ത് നടത്തിപ്പിക്കാന്‍ ജനകീയ ഐക്യവേദിക്കാവും എന്നു തന്നെയാണ് കോട്ടപ്പുറത്തുകാരുടെ പ്രതീക്ഷ.

വികസനപ്രക്രിയയിൽ ജനതാല്പര്യത്തിന് മുൻ‌ഗണന നൽകാനുള്ള തീരുമാനവും കൊള്ളാം. കോട്ടപ്പുറം-മാവിലായി റോഡിന് വീതി കൂട്ടുന്നതിനേക്കാള്‍ പ്രധാനം അതിന്റെ ഇരു ഭാഗത്തുമുള്ള ജനങ്ങളുടെ താല്പര്യമാണെന്ന് മനസ്സിലാക്കുന്ന ചിലരെയെങ്കിലും കാണാന്‍ പറ്റിയതില്‍ ഞങ്ങള്‍ കോട്ടപ്പുറം കാര്‍ അഭിമാനിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

സി.ആർ.നീലകണ്ഠന്റെയും സിവിക് ചന്ദ്രന്റെയും എന്റെയും ക്ഷണപ്രകാരം സംസ്ഥാനത്തെ നിരവധി സമരസംഘടനകളുടെയും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകളുടെയും നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.


ഇതിലെ പ്രമുഖരുടെ പേരൊന്നു പറയുമോ ബി.ആര്‍പി?

അരസികന്‍ said...

historical step.......

Radheyan said...

Practically it is impossible to float a new party especially in Kerala. Icon rebels like , Mohit Sen, KPR, Chathunni master could not succeed. Stalwarts like Dange, MVR and Gouri amma could not make any impact.

But " vishala sakhyam" is a dangerous equation altogether. On the first instance itself it sheds commitment towards any sort of ideologies. They can tie up with RSS and Jema-Ate-Islami simultaneously, with out any ideology prick. Congress can take their support because ideology was never an impediment for them. Then remains Communists, who could never associate with such a move and they will be the only opponent. After all they are the real targets for these " self proclaimed prominent activists"

But I am happy that critics come to a democratic platform to hear criticism. But I am doubtful whether some one who is as deaf and dumb as BRP, who never answers any critic comments even in an interactive space like blog, will stand in a public space to hear some thing back from people. For the decades, they being a radio, only speaking and not hearing any thing back.

BHASKAR said...

farook, രണ്ടും രണ്ട് ആവശ്യങ്ങള്‍ക്കായി രൂപപ്പെട്ടവയാണ്. ജനകീയ ഐക്യവേദി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു പൊതുവേദി. വികസന മുന്നണി വികസനം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിക്കപ്പെട്ടത്.

ബിജു കോട്ടപ്പുറം, കോട്ടപ്പുറം നിവാസികളേ, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!

കിരണ്‍ തോമസ് തോമ്പില്‍,ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനകളെയും അവയുടെ സ്ഥാനാര്‍ത്ഥികളെയും സംബന്ധിച്ച വിവരം യഥാകാലം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Radheyan, you seem to have a serious comprehension problem. Otherwise how can you talk of this as an attempt to float a party or refer to Communists of Kerala as people with an ideology? Those who raise issues that deserve response will get answers. Others will continue to be ignored.

കിരണ്‍ തോമസ് തോമ്പില്‍ said...


ജനകീയ ഐക്യവേദിയുമായി സഹകരിക്കുന്ന സംഘടനകളെയും അവയുടെ സ്ഥാനാര്‍ത്ഥികളെയും സംബന്ധിച്ച വിവരം യഥാകാലം
പ്രസിദ്ധീകരിക്കുന്നതായിരിക്കും



ബി.ആര്‍.പി. രൂപീകരണ യോഗത്തില്‍ പങ്കെടുത്തവരുടെ പേരുകളാണ്‌ ചോദിച്ചത്. അവര്‍ ആരായിരുന്നു എന്നറിഞ്ഞാല്‍ കുറച്ചുകൂടി വ്യക്തത വരുമായിരുന്നു. നീല്‍സ്, സിവിക്,ബിആര്‍പി എന്നീ മൂന്ന് പേരുകള്‍ മാത്രമെ കണ്ടൊള്ളൂ അതുകൊണ്ട് ചോദിച്ചതാണ്‌ മുഴുവന്‍ പേരുകള്‍ വെളിപ്പെടുത്തുന്നതില്‍ സാങ്കേതിക തടസമോ രഹസ്യത്മകതയോ ഉണ്ടെങ്കില്‍ വേണ്ട എങ്കിലും ഒന്ന് രണ്ട് പേരുകള്‍ കണ്‍ഫോം ചെയ്താല്‍ നന്നയിരുന്നു

1) എം.ആര്‍ മുരളി
2) ഓഞ്ചിയം ചന്ദ്രശേഖരന്‍
3) വി.പി.വാസുദേവന്‍
4)കെ.എം ഷാജഹാന്‍

arshu said...

sir, will it become an anti cpm movement? is there any muslim organisation to support????

BHASKAR said...

കിരണ്‍ തോമസ് തോമ്പില്‍, ആ നാലു പേരുകാരില്‍ ഒരാളെ ക്ഷണിച്ചിരുന്നു. അദ്ദേഹം ഡല്‍ഹിക്ക് പോകുന്നതുകൊണ്ട് വരാനാകില്ലെന്ന് അറിയിച്ചു. നാലു പേരില്‍ രണ്ട് പേരെ മാത്രമെ ഞാന്‍ മുമ്പ് കണ്ടിട്ടുള്ളൂ. അവര്‍ അവിടെ ഇല്ലായിരുന്നു. മറ്റ് രണ്ട് പേര്‍ ഞാന്‍ അറിയാതെ വന്നുപോയിരുന്നോ എന്നറിയില്ല. Curiosity killed the cat എന്ന് കേട്ടിട്ടുണ്ട്. ജിജ്ഞാസ കിരണിന്റെ ജീവിതത്തെ അപകടപ്പെടുത്താതിരിക്കാനാണ് ഉടന്‍ മറുപടി തരുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ബി.ആര്‍.പിയെപ്പോലെ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ ഒരു പ്രസ്ഥാനവുമായി വരികയും അതില്‍ സി.ആര്‍ നീലകണ്ഠനെപ്പോലെ ഉള്ളവരുടെ തല കാണുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നാഅകാംഷയാണ്‌. അത് മാധ്യമ സാന്ദ്രത കൂടിയ ഒരു സംസ്ഥാനത്തെ വായനക്കാരന്റെ ആകാംഷയായി കരുതി ക്ഷമിക്കുക. വര്‍ഷം 5 ആയെ ബി.ആര്.പി നിലകണ്ഠന്‍ തുടങ്ങിയവരെ എഴുത്തിലും മാധ്യമ ചര്‍ച്ചകളിലും നിരന്തരം പിന്‍തുടരാന്‍ തുടങ്ങിയിട്ട്. അപ്പോള്‍ ആകാംഷ വീണ്ടും വര്‍ദ്ധിക്കുമല്ലോ.

കൂടുതല്‍ വിവരങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു

Unknown said...

ഇതൊക്കെ രാധേയന്‍ പറഞ്ഞത് തന്നെ കാര്യം.ഇത് കേരളമാണ്.ഇവിടെ ജനത്തിനു മേല്‍ പശു ബെല്ട്ടിലെ പോലെ "പച്ചയായി' ഉള്ളിലെ രാഷ്ട്രീയം പറഞ്ഞാല്‍ ഏല്‍ക്കില്ല. ഇടതു വിരുദ്ധ രാഷ്ട്രീയത്തെ നയിക്കുന്നത് ഇവിടെ രാഷ്ട്രീയക്കാരല്ല, മാധ്യമങ്ങളാണ്. മര്‍ഡോക്ക് മുതല്‍ വീരനും മുനീറും ഭാസ്കരന്‍മാഷ്‌ വരെ അതില്‍ പെടും. അതില്‍ തന്നെ വലത്ത് നെഞ്ച് വിരിച്ചു നിന്നുകൊണ്ട് വലതു രാഷ്ട്രീയം പയറ്റുന്നത് മനോരമ ആണ്.ആ സ്പേസും വളര്‍ന്നു പന്തലിച്ചു സാമ്രാജ്യമായി നില്‍ക്കുന്നതിനാല്‍ ആ ഭാഗത്ത് സ്കോപ്പ് ഇല്ല.(അവര്‍ക്ക് ഈ ഭാസ്കരന്‍ അണ്ണനെയൊന്നും വേണ്ട!സ്വന്തം നിലയില്‍ കച്ചോടം നടത്താന്‍ അറിയാം) പിന്നെ 'പുരോഗമനം' മനുഷ്യാവകാശം, പരിസ്ഥിതി എന്നൊക്കെ കടുപ്പിച്ചു അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു എരിയായില് ആണ് സ്കോപ്പ്. അവിടെ ജമാത്ത്‌ മുതല്‍ വീരനും മര്ടോകും കെ.എം റോയിയും ഭാസ്കരന്‍ മാഷും ഗോയങ്കയും ഒക്കെ ആയി നല്ല തള്ളാണ്. ഒടുവില്‍ "കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കളില്‍" എത്തിയതിനു കാരണം അതാണ്‌.

ഇത് തന്നെ അല്ലെ സാര്‍ യു.ഡി.എഫ് അച്ചന്മാരും മെത്രാന്‍മാരും പറഞ്ഞത്, കോളേജില്‍ 'രാഷ്ട്രീയം' വേണ്ടാന്നു. അങ്ങനെ അല്ലെ എസ.എം കോളേജ് ബലാത്സംഗ റാഗിംഗ് ലവലിലേക്കും പിന്നെ കാമ്പസില്‍ കള്ളും കഞ്ചാവും കച്ചോടം ഒക്കെ പുഷ്ടിപ്പെട്ടത്‌.
സത്യം പറയാല്ലോ,ഭാസ്കരന്‍ മാഷും ഐക്യ വേദിയും നന്നായി ജയിക്കണം എന്നാണു ആഗ്രഹം,എന്നിട്ട് സാര്‍ ഏതെങ്കിലും കോര്‍പറേഷന്‍ മേയറും ആകണം, താങ്കള്ടെ ഭരണം ഒന്ന് കണ്കുളിര്‍ക്കെ കാണാന്‍ ആഗ്രഹമുണ്ട്. സീരിയസ്സായ ആഗ്രഹമാ.

ഓഫ്‌. കാരവാന്‍ വിട്ടു ഇപ്പൊ ഇഗ്നോര്‍ ബസ്സിലാണോ യാത്ര.

BHASKAR said...

arshu, The 12 points are there before you. Please decide for yourself whether it is pro any party/religion or anti any party/religion.

nalan::നളന്‍ said...

12 ഇന പരിപാടിയില്‍ ആദ്യത്തേത് മാറ്റിയിട്ടു ഒരു സുഹൃത്തിനെ കാണിച്ചു, അഭിപ്രായം അറിയാന്‍...പുള്ളിയുടെ ചോദ്യം, ഇതു സി പി എമ്മിന്റെതല്ലേ എന്നു.
ഞാന്‍ കുഴഞ്ഞു പോയി ബി ആര്‍ പീ....


ഒരു ക്വിസ്സ്..
“കക്ഷി രാഷ്ട്രീയത്തിനതീതമായി ഗ്രാമസഭവിളിച്ചുകൂട്ടി രഹസ്യബാലറ്റില്ലാതെ പുതിയ പഞ്ചായത്തംഗത്തെ നോമിനേറ്റ് ചെയ്ത് തെരഞ്ഞെടുക്കുക.“

മുകല്ലിലെ ഖോട്ട് പറഞ്ഞതാരു ?

a. ഇലക്ഷന്‍ (ജനാധിപത്യ) വിരോധി : മന്മോഹന്‍
b. സി പി രാമസ്വാമി അയ്യര്‍
c. രാജരാജ ചോള രണ്ടാമന്‍ (1051–1063)
d. ബിന്ദുസാരന്‍.. BC

nalan::നളന്‍ said...

പറയാന്‍ വിട്ടു പോയി...പുതിയ പരിപാടിക്ക് ആശംസകള്‍

BHASKAR said...

nalan::നളന്‍, കണ്ണീരു മുഴുവന്‍ കരഞ്ഞുതീര്‍ക്കണ്ട. ഇനിയും ആവശ്യമുണ്ടാകും.

BHASKAR said...

nalan::നളന്‍, പറയാന്‍ വിട്ടുപോയി. ആശംസകള്‍ക്ക് നന്ദി.

Blogger said...

സാറെ,
വളരെ അനിവാര്യമായ ഒരു ഉദ്യമം
ഈ പ്രായം മറന്നുള്ള കഠിനാധ്വാനത്തിന്
ആശംസകൾ!

പക്ഷെ!
ചില ഉത്കണ്ഠ്കൾ പങ്കവയ്ക്കുന്നു.

സി.ആർ. നീലകണ്ഠ്ൻ
ഒരു സർക്കാർ ജോലിയിൽ ഇരുന്ന് നടത്തുന്ന രാഷ്ട്രീയപ്രവർത്തനം അധികാര ദുർവിനിയോഗമല്ലെ?


"അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി"

എന്നുപറയുമ്പോൾ അധികാര ദുർവിനിയോഗം അതിന്റെ പരിധിയിൽ വരില്ലെ?
അദ്ദേഹത്തിന്റെ ജോലിതന്നെ ശരിയായ രീതിയിൽ നേടിയതാണോ?
ഡിക്ചീനിയുടെ കമ്പനിയിൽ ജോലിചെയ്ത ഒരാൾ
ജന്മി വീരേന്ദ്രകുമാറിനുവേണ്ടി സംസാരിക്കുന്ന ഒരാൾ

സിവിക്നും ബിആർപി പോലെയുള്ള ഹ്യൂമനിസ്റ്റുകൾക്ക് ചേർന്ന കൂട്ടാണൊ സർ?

കറകളഞ്ഞ രാഷ്ട്രീയപ്രവർത്തനം, ജീവിതരീതി എന്നിവ കൈമുതലായുള്ള ബിആർപി സാറിന്റെ "അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി" എന്ന ആശയത്തിനുതന്നെ ഇത് ഒരു കളങ്കമാണു സർ

Unknown said...

ഒരു ചിന്ന ഡൌട്ട് സാര്‍.ബീയാര്പി ലേഖനത്തില്‍ കാണുന്ന സക്കറിയ ആണല്ലോ പാലക്കാട്ടെ കോള കമ്പനിക്കെതിരെ നടന്ന സമരത്തെ അപഹസിച്ചു ലേഖനമെഴുതുകയും പ്രസങ്ങിക്കുകയും ഒക്കെ ചെയ്തത്.(സക്കറിയയോട് ഇവിടെ കണ്ട പേരുകാരില്‍ പലരെക്കാള്‍ ബഹുമാനമുണ്ട്. കാരണം ഹിപ്പോക്രസി ഈ ടീമിനോളം വരില്ല)
ഭാസ്കരന്‍ മാഷാവട്ടെ കോളസമരത്തിന്റെ നല്ല അനുകൂലിയും. ഐക്യ വേദിയുടെ 'വികസന' നയം ആരുടെെതായിരിക്കും. താങ്കളെ പോലുള്ളവരുടെതോ സക്കരിയയുടെതോ ? മനോരമയില്‍ കണ്ട വാര്‍ത്ത എം.ആര്‍ മുരളി യു.ഡി. എഫുമായി ചേര്‍ന്ന് ഷോര്‍ന്നൂരില്‍ "കൊടുങ്കാറ്റു" (!) ആവാന്‍ ‍പോകുന്നു എന്നാണ്. ടിയാന്‍ വികസനസമിതിയിലും ഇടതുഏകോപന സമിതിയിലും നേതാവുമാണ്. അപ്പൊ "കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക" എന്ന് താങ്കള്‍ പറയുന്നതിന്റെ സംസ്കൃതം യു.ഡി.എഫുമായി ചേര്‍ന്ന് മത്സരിക്കും എന്നാണോ ? പാവം ജനം.

Blogger said...

കവിത - ദത്തുപുത്രൻ
സമർപ്പണം
"അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി"യുടെ ദത്തുപുത്രന്മാർക്ക്


നമ്മുടെ
കുറിലോസ് മെത്രാൻ
ഒരു ബ്രാമണിക്കൽ
സമുദായത്തിന്റെ
തലപ്പത്ത് കാലുമാറി കയറി

ചെങ്ങറ സമരം വഴി ദളിത്
നേതാവായി
(സ്വർഗ്ഗ്ത്തിലേക്കുള്ള ഇടുങ്ങി
ദുർഘടമായ വഴി!!!!!!)

ബിആർപി സാറിന്റെ
ഭാഷയിൽ പറഞാൽ
ദത്തുപുത്രൻ!
ദത്തുപുത്രൻ!!
ദത്തുപുത്രൻ!!!
കുൾപ്പ, കുൾപ്പ, മിയ കുൾപ്പ)

മലങ്കര വർഗീസിന്റെ
രക്തം നീതിക്കായി
കരയുന്നു തെരുവിൽ
ഇപ്പോഴും

കാൽ‌വറി ക്രൂശിൽ
നീതിക്കുവേണ്ടി ചൊരിഞ്ഞ
ആ രക്ത്ത്തിന്റെ ഈ പിൻ‌ഗാമി
ആ ശബ്ദം കേൾക്കുന്നില്ലേ

"അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി"ക്കുപിന്നെലെ
പോകും‌മുമ്പെ?

നീതിക്കുവേണ്ടിയുള്ള
മദ്നിയുടെ വിലാപ‌വും

കാല്‌വറിയിലെ ആ ചെറിയ
യാഗത്തിന്റെ ഈ വലിയ
പിൻ‌ഗാമി കേട്ടില്ല എന്നുണ്ടൊ?

ദത്തുപുത്രന്മാരുടെ
ഘോഷയാത്ര കാൽ‌വറി
കടന്നതിനാലാവാം
രോദനത്തെരുവിൽ നിന്നും ഉള്ള
വിലാപവും കണ്ണീരും അലോരസം
ഉണ്ടാക്കാത്തത്!

ദത്തുപുത്രന്മാരുടെ
ഈ ഘോഷയാത്രയിൽ
സർക്കാർ ജോലിക്കാരൻ
സംഘപരിവാറിന്റെ ദത്തുപുത്രി
(കവയിത്രി)
ചെങ്ങറയുടെ ദത്തുപുത്രൻ
ജനത്തിനെന്തു കാര്യം?