Wednesday, August 4, 2010

അഴിമതിയുടെ ‘തദ്ദേശ’ മുഖങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വളരുന്ന അഴിമതിയെക്കുറിച്ചുള്ള എന്റെ ലേഖനം കേരള കൌമുദിയുടെ ഇന്നത്തെ എഡിഷനിലെ എഡിറ്റോറിയൽ പേജിൽ.

പത്രത്തിന്റെ പ്രിന്റ് എഡിഷൻ കാണുക: കെരള കൌമുദി

2 comments:

ശ്രീജിത് കൊണ്ടോട്ടി. said...

സര്‍വ്വം അഴിമതി മുക്തമായിരിക്കുന്നു, കേരളത്തില്‍ അഴിമതിയും മറ്റു രാഷ്ട്രീയ പ്രശ്നങ്ങളും വാര്‍ത്തയാകുന്നു, നമ്മള്‍ ചര്‍ച്ച ചെയ്യുന്നു, എന്നാല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതൊന്നും ഒരു വാര്‍തക്കോ ചര്‍ച്ചക്കോ പോലും ഇടയാകുന്നുമില്ല....

keralafarmer said...

ഇനിയും ധാരാളം പറയേണ്ടിവരും പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍. ഗ്രാമസഭകള്‍ കൂടുന്നത് സൌജന്യങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവ വിതരണത്തിനുള്ള വേദിയായിട്ടാണ്. ഗ്രാമ സഭകളില്‍ ക്വാറം തികയാറില്ല. (ഗ്രാമവികസനത്തില്‍ പങ്കാളിയാകാന്‍ ശ്രമിച്ച ഞാനത് മൂന്നുനാല് ഗാരാമസഭകളില്‍ പങ്കെടുത്തശേഷം അവസാനിപ്പിച്ചു) കള്ള ഒപ്പിട്ടാണ് തികക്കുന്നത്. ഒരിക്കല്‍ ഞാനിത് വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന് പഞ്ചായത്തുമെമ്പറില്‍നിന്ന് ഭീഷണിവരെ ഉണ്ടായി. അവിടെ പങ്കെടുക്കുന്നവര്‍ ഗ്രാമ വികസനത്തിനുവേണ്ടിയല്ല തങ്ങള്‍ക്ക് എന്തുകിട്ടാന്‍ സാധ്യതയുണ്ട് എന്ന് അറിയാനാണ് വരുന്നത്. ആനുകൂല്യങ്ങളില്‍ ഏറിയ പങ്കും പാര്‍ട്ടി അനുഭാവികള്‍ക്കാണ് ലഭിക്കുന്നതും. ഓരോപ്രാവശ്യവും ബി.പി.എല്ലില്‍ എങ്ങിനെ ആളെണ്ണം കൂട്ടാം എന്ന ശ്രമത്തിലാണ് പഞ്ചായത്തുകള്‍. ഓരോ പഞ്ചായത്തംഗത്തിന്റെയും കുടുംബ വരവുചെലവ് പരിശോധിച്ചാല്‍ കൂടുതല്‍ വെട്ടിപ്പിന്റെയും കൈക്കൂലിയുടെയും നിറം കാണാന്‍ കഴിയും. ബി.പി.എല്ലും, കയറ്റിറക്ക് തൊഴിലാളിയും, കുടുംബശ്രീ - ജനശ്രീ അംഗങ്ങളും, ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങള്‍ ഏറെയുണ്ടാവും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും. ചെറിയ മറയായി നൂറുദിവസം തൊഴില്‍ നല്കാറില്ല. പെന്‍ഷന്‍ വരെ വാഗ്ദാനം നല്‍കിയാണ് പണിക്ക് ആളെക്കൂട്ടുന്നത്. സൂഷ്മ പരിശോധന നടത്തിയാല്‍ അവരില്‍ പലരും എ.പി.എല്‍ ആയി മാറും.