Friday, September 3, 2010

ചക്കുളത്തമ്മ സിംഗപ്പൂരിൽ

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദേവത നാലു ദിവസത്തെ സന്ദർശനത്തിനായി സിംഗപ്പൂരിൽ.

ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനി ദേവതയുമായി നേരിട്ട് സിംഗപ്പൂരിൽ എത്തുകയായിരുന്നുവെന്ന് അവിടെ നിന്ന് ലഭിച്ച ഒരു ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

ഇന്ന് (വെള്ളിയാഴ്ച) സിംഗപ്പൂരിലെ ഭക്തജനങ്ങൾക്ക് ദേവിക്ക് പൊങ്കാല അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സെറാംഗൂൺ ഗാർഡൻ റോഡിലുള്ള ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിലാണ് പൊങ്കാലക്കുള്ള ഏർപ്പാടുകൾ ചെയ്തിട്ടുള്ളത്. ഓരോ ഒന്നര മണിക്കൂറിലും 250 പേർക്കു പൊങ്കാല ഇടാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണം ചെയ്തിട്ടുള്ളതായി ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു. ആപ്പീസിൽ പോകേണ്ടവർക്കായി രാവിലെ 7 മണിക്കും വൈകുന്നേരം 6.30നും പ്രത്യേക ബാച്ചുകൾ. കലവും സ്റ്റൌവും ക്ഷേത്രപരിസരത്തു നിന്നു തന്നെ കാശു കൊടുത്ത് വാങ്ങാവുന്നതാണ്.

സിംഗപ്പൂർ മലയാളി ഹിന്ദു സമാജം, ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രം, വൈരവിമാത കാളിയമ്മൻ ക്ഷേത്രം എന്നിവ ചേർന്നാണ് ചക്കുലത്തമ്മയുടെ സന്ദർശനം സംബന്ധിച്ച ഏർപ്പാടുകൾ ചെയ്തിട്ടുള്ളത്.

5 comments:

riyaz ahamed said...

ശബരിമല അയ്യപ്പനെയും മലയാറ്റൂർ മുത്തപ്പനെയും ബീവിയെയുമെല്ലാം ഇങ്ങനെ പുറത്തു കൊണ്ടു പോയിരുന്നെങ്കിൽ ഭക്തർക്ക് കൂടുതൽ സൗകര്യമാവുമായിരുന്നു.

സുരേഷ് ബാബു വവ്വാക്കാവ് said...

ഇത് കൊള്ളാമല്ലോ. എന്താ സൌകര്യം..ഇതാണൊ വിളിച്ചാൽ വിളിപ്പുറത്ത് എന്നൊക്കെ പറയുന്നത്.

ശ്രീജിത് കൊണ്ടോട്ടി. said...

ചുരുക്കിപറഞ്ഞാല്‍ ഇക്കൂട്ടര്‍ സിങ്കപ്പൂര്‍ സിറ്റി മുഴുവന്‍ പൊങ്കാല അടുപ്പ് കൂട്ടും എന്ന്! കാണാന്‍ നല്ല രസമായിരിക്കും.. ആറ്റുകാലമ്മ ഇതുവരെ അവിടെ എത്തിയില്ലേ ആവോ. അവരാണല്ലോ സീനിയര്‍!!

basithnajad said...

VISHVASAM ATHALLA ALLAM

ഷിബു ചേക്കുളത്ത്‌ said...

its time for devil dominates