Saturday, January 26, 2008

ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക

പീപ്പിള്‍സ്‌ മാര്‍ച്ച് എഡിറ്റര്‍ പി. ഗോവിന്ദന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടു ഒരു മാസത്തിലധികമായി. അദ്ദേഹം നിരാഹാരം അനുഷ്ടിക്കുന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. നിര്‍ബന്ധിപ്പിച്ചു ആഹാരം കൊടുക്കുന്നതായും.

തീവ്ര ഇടതുപക്ഷത്തിന് ആശയപരമായ പിന്തുണ കൊടുക്കുന്നു എന്നതാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞതായി ടെഹെല്ക റിപ്പോര്‍ട്ട് ചെയ്യുന്നു. http://www.tehelka.com/story_main37.asp?filename=Ne020208code_red.asp

ഇത് ശരിയാണെങ്കില്‍ പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാനെന്നു വ്യക്തം. മാത്രമല്ല ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നാക്രമണവും ആകുന്നു. ഗോവിന്ദന്‍ കുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന അഭിപ്രായം ഉള്ളവര്‍ ആ ആവശ്യം ഉന്നയിക്കുന്ന ഓണ്‍ലൈന്‍ പെറ്റിഷനില്‍ ദയവായി ഒപ്പിടുക. http://www.petitiononline.com/govindan/petition.html

10 comments:

കാപ്പിലാന്‍ said...

:>{

അഞ്ചല്‍ക്കാരന്‍ said...

ആമുഖത്തില്‍ തന്നെ “ആശയ പ്രകാശനത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും” അടിവരയിടുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ കുറ്റകാമായ ലംഘനം തന്നെയാണ് ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ആശയ പ്രകാശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നവര്‍ എന്ന് ഊറ്റം കൊള്ളുന്ന ബൂലോക വാസികള്‍ ഗോവിന്ദന്‍ കുട്ടിയോട് ഭരണ കൂടം കാട്ടുന്ന നീതി രാഹിത്യത്തോട് പ്രതികരിക്കുക തന്നെ വേണം.

ഹരിത് said...

ഗോവിന്ദന്‍ കുട്ടിയുടെ കേസിനെക്കുറിച്ചു ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടും പി യൂ സീ എലും പറയുന്നതു കേട്ടു മാത്രം പ്രതികരിക്കാമോ?
വിഷയം അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണോ?
ഝാര്‍ഘണ്ടിലും, ഛത്തീസ്ഗഡിലും ഒക്കെ ഇപ്പോള്‍ വിപ്ലവം പാവപ്പെട്ട ആദിവാസി സ്തീകളേയും കുഞ്ഞുങ്ങളേയും വരെ ജീവനോടെ ചുട്ടു കൊന്നു കൊണ്ടാണു മുന്നേറുന്നത്. ആദിവാസികള്‍ ചത്താല്‍ ഭരണകൂടത്തിനെന്താ? മരണം ഭരണവര്‍ഗത്തിനടുത്തെത്തി എന്നറിയുമ്പോള്‍ അവര്‍ പ്രതികരികുന്ന്തു നമ്മുടെ വ്യവസ്ത് യുടെ ഒരു പഴയ രീതി മാത്രം.
പാവങ്ങളെ കൊന്നുള്ള ഒരു വിപ്ലവത്ത്തിനും, റൊമന്റിക് വിപ്ലവ ഭാവ ഗാനം പാടാനുള്ള ബുദ്ധിജീവി ശ്രമം ന്യായീകരണം ആവുമെന്നു ഞാന്‍ കരുതുന്നില്ല.
ഒരു അഭിപ്രായവും ഇല്ലതെ താഴെ ഒരു റിപ്പോര്‍ട്ട് പേസ്റ്റ് ചെയ്യുന്നു.

Raipur: The arrest of two senior female Maoist guerrillas has helped the police in Chhattisgarh to unearth a plot aimed at killing political leaders in the state, police sources said Wednesday.

The authorities have drawn the conclusion following the seizure of documents and maps from a Maoist hideout in the state capital.

A police source told IANS that a map of Raipur city, with red colour markings, and of several politicians' houses, including that of Chief Minister Raman Singh, indicated that they were intended to be targets of the Maoists.

The police found Maoist literature at the Raipur house.



"The raid has stunned us. We found a diary and notes with names and details of dozens of so-called intellectuals... We never thought that the Maoists had such wide contacts in Raipur and other cities," the source said.

The two women were among four people arrested Tuesday and have been identified as Malti Usendi and Meena.

This followed the busting of a hideout in Raipur's Dangania area Monday night where the police took in their possession 91 home made pistols and 26 foreign-made wireless sets. These had been stored in eight bags.

The source said that the women's arrests had exposed the Maoist urban contacts in Raipur and the nearby city of Bhilai as well as other urban pockets.

The arrested women were allegedly acting as Maoist couriers and receiving arms coming in from various locations and passing them on to insurgents, said a police official who did not want to be named.

Malti, 28, is the wife of Gudsa Usendi, spokesman of the banned Communist Party of India-Maoist (CPI-Maoist). Meena, also 28, is a zonal-level Maoist leader.

Police also arrested Raipur-based Prafulla Jha, 60, who was described as a freelance journalist, and his son-in-law Vinod Chandrakar for their alleged links to the seized arms.

Gudsa Usendi issues statements on behalf of the outfit's Dandkaranya Special Zonal Committee, which runs a de facto parallel government in the vast forested, mineral-rich interior areas of Bastar.

പത്രക്കാരനും ബുദ്ധിജീവീയും ആയതുകൊണ്ടു മാത്രം നാടന്‍ തോക്കുകളും വിദേശ വയര്‍ലെസ് സെറ്റുക്കളും സ്വന്തം കാറില്‍ കടത്തുന്നത് പ്രഫുല്ല ഝായുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ പെടില്ലല്ലൊ. ഇവിടെയും പി യു സി എല്‍ ഒരു ഭാഗം മാത്രമേ കാണുന്നുള്ളൂ എന്നാണു എന്റെ അഭിപ്രായം.
ഗോവിന്ദന്‍ കുട്ടിയുടെ കേസിനെക്കുറിച്ചു ഒന്നും അറിഞ്ഞുകൂടാത്തതു കൊണ്ട് ഒരു അഭിപ്രായ രുപീകരണത്തിനു കഴിയുന്നില്ല.

കമന്റ് നീണ്ടതില്‍ ക്ഷമിക്കുക

അഞ്ചല്‍ക്കാരന്‍ said...

ഹരിത്,
രാജ്യത്തിന്റെ പരമാധികാരം കയ്യാളുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മറന്ന് ജനപക്ഷത്ത് നിന്നും അകന്ന് സ്വജനപക്ഷത്ത് ചേര്‍ന്ന് സാധാരണ മനുഷ്യന്റെ സാധാരണയില്‍ സാധാരണമായ ജീവിതം ദുഃസ്സഹമാക്കുമ്പോള്‍ തീവ്ര സ്വഭാവമുള്ള ആശയങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും ആകര്‍ഷിക്കപ്പെടും. അതിന് തടയിടാന്‍ ഒരു ഗോവിന്ദന്‍ കുട്ടിയെ അന്യായമായി തടവില്‍ പാര്‍പ്പിച്ചതുകൊണ്ടോ ഏതെങ്കിലും ഒരു സംഘടനയെ നിരോധിച്ചതുകൊണ്ടോ യാതൊരു കാര്യവുമില്ല. ഒന്ന് നിരോധിക്കപ്പെടുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്ന് വരും.

ഭരണകൂടത്തിന്റെ നിലപാട് അനുകൂലമായാല്‍ ആര്‍ക്കും ഷിഹാബ് തങ്ങളും നരേന്ദ്രമോഡിയും താക്കറേയും പരിശുദ്ധമെത്രാന്മാരുമൊക്കെയായി മനുഷ്യനെ ശിലാ യുഗത്തിലേക്ക് തള്ളിവിടുന്ന ആശയങ്ങള്‍ മിനുറ്റില്‍ അറുപത് തവണ പ്രചരിപ്പിക്കാമെങ്കില്‍ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വരെ നിഷേധിക്കപ്പെടുന്നവരുടെ വിശപ്പിന്റെ പ്രത്യായ ശാസ്ത്രം പ്രചരിപ്പിക്കുന്നവരെ തീവ്രവാദത്തിന്റെ ഗണത്തില്‍ പെടുത്തി തുറങ്കിലടക്കുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും.

വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഒരു പത്രം നടത്തിയിരുന്ന ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ പത്രം നിയമ വിരുദ്ധമായിരുന്നു എന്ന പേരില്‍ അടച്ചു പൂട്ടിയിട്ടില്ല. അതുകൊണ്ടാണ് ഗോവിന്ദന്‍ കുട്ടിയെ തടവിലാക്കിയിരിക്കുന്നതിനെതിരേ പ്രതികരിക്കേണ്ടി വരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ക്ക് ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല.

BHASKAR said...

ഗോവിന്ദന്‍ കുട്ടിയുടെ കാര്യത്തില്‍ പത്രങ്ങളും പി. യു.സി. എല്ലും പറയുന്നതു കേട്ടു മാത്രം പ്രതികരിക്കുന്നത്‌ ശരിയാണോ എന്ന ഹരിതിന്‍റെ ചോദ്യം അസ്ഥാനത്താണെന്നു പറയാനാവില്ല. അതേസമയം "വിപ്ലവം പാവപ്പെട്ട ആദിവാസി സ്തീകളേയും കുഞ്ഞുങ്ങളേയും വരെ ജീവനോടെ ചുട്ടു കൊന്നു കൊണ്ടാണു മുന്നേറുന്നത്" എന്ന അറിവിന് ഹരിത് ആശ്രയിക്കുന്നതും ഇത്തരത്തിലുള്ള ഏതെങ്കിലും സ്രോതസ്സിനെയല്ലേ?
മറ്റുള്ളവരില്‍ നിന്നു ലഭിക്കുന്ന വിവരം വിശ്വാസയോഗ്യമാണെന്ന് ഉറപ്പു വരുത്താന്‍ നമുക്കു ചുമതലയുണ്ട്. പി. യു. സി. എല്‍ നല്കുന്ന വിവരം ഞാന്‍ വിശ്വസിക്കുന്നത് അതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ്. മനുഷ്യാവകാശ ധ്വംസനങ്ങളെ ക്കുറിച്ച് വിവരം ലഭിക്കുമ്പോള്‍ അന്വേഷണം നടത്തി നിലപാടെടുക്കുന്ന പാരമ്പര്യം അതിനുണ്ട്.
ഹരിതിന്‍റെ അഭിപ്രായപ്രകടനത്തില്‍ മറ്റൊരു പ്രശ്നവും ഞാന്‍ കാണുന്നു. അത് ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ട് അവരുടെ മനുഷ്യാവകാശങ്ങള്‍ മാനിക്കേണ്ടതില്ല എന്ന തരത്തിലുള്ള സമീപനം അതില്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. ഇത് സമൂഹത്തില്‍, പ്രത്യേകിച്ചും മദ്ധ്യവര്‍ഗ്ഗങ്ങളില്‍, പരക്കെ നിലനില്‍ക്കുന്ന ഒന്നാണ്. മനുഷ്യാവകാശങ്ങളും നിയമ പരിരക്ഷയും നമുക്ക് ഇഷ്ടമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതും മറ്റുള്ളവര്‍ക്ക്‌ നിഷേധിക്കപ്പെടാവുന്നതും ആണെന്ന ധാരണ തെറ്റാണ്, അപകടകരവുമാണ്.
ഏതെങ്കിലും വ്യക്തിയോ വിഭാഗമോ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പോലീസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും ഒരുപോലെ കാണേണ്ട കാര്യങ്ങളല്ല. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാണ്.

Unknown said...

അഞ്ചല്‍ക്കാരനും , ബി.ആര്‍.പി.യും ഹരിതിന് നല്‍കിയ മറുപടി വളരെ വളരെ ശരിയായതും ഉചിതവുമാണ് . ജനാധിപത്യ-പൌരാ‍വകാശങ്ങളെക്കുറിച്ചും , നിയമപരമായ പരിരക്ഷയെക്കുറിച്ചും മറ്റും പറയുമ്പോള്‍ ഒരു ഇരട്ടത്താപ്പ് സമീപനമാണ് കേരളീയ സമൂഹത്തില്‍ നിലവിലുള്ളത് . തങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും വേണം എന്നാല്‍ തങ്ങള്‍ എതിര്‍ക്കുന്നവര്‍ക്ക് അത് അശേഷം അനുവദിക്കാന്‍ സാധ്യമല്ല എന്നൊരു സമീപനമാണ് പലപ്പോഴും കേരളത്തിലെ മുഖ്യരാഷ്ട്രീയകക്ഷിയായ സി.പി.എം കൈക്കൊള്ളാറുള്ളത് . അതിന്റെ കാരണം അവര്‍ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടി ഏകാധിപത്യത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടും , ബഹുകക്ഷി ജനാധിപത്യസമ്പ്രാദയത്തിന്റെ പ്രാ‍ഥമികമര്യാദകള്‍ സ്വായത്തമാക്കാത്തത് കൊണ്ടുമാണ് . ഈ ഒരു വൈരുദ്ധ്യം കേരള സമൂഹത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-ചിന്താമണ്ഡലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് . കേരളത്തിലെ ഓരോ പൌരനും ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ സി.പി.എമ്മിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം . ഈ ഭയം പോലും ആരും തുറന്ന് പറയില്ല എന്നത് തന്നെയാണ് ഭയത്തിന്റെ തെളിവ് . പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ മാത്രമാണ് പാര്‍ട്ടിയെ ഭയപ്പെടുന്നത് എന്ന് കരുതിയാല്‍ തെറ്റി . പാര്‍ട്ടിയെ പാര്‍ട്ടിക്ക് അകത്തുള്ള ഓരോരുത്തരും ഭയപ്പെടുന്നു . പിണറായി പോലും പാര്‍ട്ടിയെ ഭയപ്പെടുന്നുണ്ട് . അതാണ് അതിന്റെ ഒരു സിസ്റ്റം . കാരണം ചുവട് ഒന്ന് പിഴച്ചാല്‍ ഏത് നിമിഷവും പാര്‍ട്ടിയിലുള്ള പിടുത്തം നഷ്ടപ്പെട്ടേക്കാം . പിന്നെ എന്ത് സംഭവിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. ആരെയെങ്കിലും സദാ ഭയപ്പെടുന്നവര്‍ മറ്റുള്ളവരെ സദാ ഭയപ്പെടുത്തിക്കൊണ്ടിരിക്കും എന്നത് ഒരു സാമാന്യ മന:ശാസ്ത്രസത്യമാണ് . സ്റ്റാലിനിസത്തിന്റെ പിന്‍‌തുടര്‍ച്ചക്കാരാണ് സി.പി.എം. കാലഹരണപ്പെട്ട ഈ പ്രത്യയശാസ്ത്രവുമായി എന്തിന് അവര്‍ ഇപ്പോഴും മുന്നോട്ട് പോകുന്നു എന്ന് ചോദിച്ചാല്‍ അവരും നിസ്സഹായരാണ് എന്നേ പറയാന്‍ കഴിയൂ . അണികളെ ബോധ്യപ്പെടത്താന്‍ മാത്രം ആര്‍ജ്ജവമുള്ള നേതൃത്വം ഉയര്‍ന്ന് വരാത്തത് കൊണ്ടും അഥവാ പാര്‍ട്ടി തകര്‍ന്നു പോയാല്‍ തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിപ്പോകുമല്ലോ എന്നഭയവും നിമിത്തം തുടര്‍ന്നു പോകുന്നു എന്ന് മാത്രം . പ്രത്യക്ഷത്തില്‍ ഞാന്‍ പറയുന്നത് ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാണ് എന്ന് തോന്നാം . എന്നാല്‍ ജനാധിപത്യരീതികള്‍ അംഗീകരിക്കാത്ത മാര്‍ക്സിസ്റ്റ് നിക്ഷേധാത്മക ശൈലിയും പ്രവര്‍ത്തനരീതികളും കേരളത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിക്കുന്ന ഒരു അദൃശ്യയാഥാര്‍ഥ്യമാണ് . എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെട്ട് ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട് .

chithrakaran ചിത്രകാരന്‍ said...

രാജ്യദ്രോഹികളും, ഭീകരപ്രവര്‍ത്തകരും, പകല്‍ വെളിച്ചത്തില്‍ സ്വൈരവിഹാരം നടത്തുന്ന നാട്ടില്‍ ... സര്‍ക്കാര്‍ ഒരു മാവോയിസ്റ്റ് ചിന്താഗതിയുള്ള പത്രപ്രവര്‍ത്തകനെ ഇത്ര ഭയക്കുന്നത് ലജ്ജാവഹമായിരിക്കുന്നു.
സി.പി.എം.എന്ന പാര്‍ട്ടിയുള്ളതുകൊണ്ട് അതിനപ്പുറമുള്ള ചിന്തയൊക്കെ കുറ്റകരമായിരിക്കും.
എഡിറ്റര്‍ ഗോവിന്ദങ്കുട്ടിയെ മോചിപ്പിക്കാന്‍ ചിത്രകാരനും അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം കൊള്ളരുതായ്മകള്‍ക്കു നേരെ ഉരിയാടാതിരുന്നാല്‍ നമ്മുടെ പിന്നെ എന്തു അഭിപ്രായ സ്വാതന്ത്ര്യം?
48 മനായി ചിത്രകാരനും പ്രതിഷേധത്തില്‍ ഒപ്പുവച്ചിരിക്കുന്നു.

ഭൂമിപുത്രി said...

ആരാണ് ആക്രമിയ്ക്കപ്പെടുന്നവര്‍?
ആക്രമിയ്ക്കുന്നതാരാണു?
ഇതിന്റെയൊക്കെഉത്തരം പലപ്പോഴും
ചോദിയ്ക്കുന്നവരുടെ ‘നോട്ടം’അനുസരിച്ചിരിയ്ക്കും.
ഈ ‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി.
ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല.

ഒപ്പ് വെച്ചിട്ടുണ്ട് സര്‍

ഹരിത് said...

പ്രതികരണം ഇവിടെ

Bird said...

It is fair to arrest a communist just because he published some material in a country like India, where 90% of politicions, intellectuals (and others) accuse communism for the lack of freedom it provides for free speech.???