Saturday, January 19, 2008

ജ. ഭല്ല ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നു

ജ. വൈ. കെ. ബാലി റിട്ടയര്‍ ചെയ്തപ്പോള്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ആയി സുപ്രീം കോടതി ജഡ്ജിമാരുടെ കൊളീജിയം നിര്‍ദ്ദേശിച്ചത് അന്ന് അല്ലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെന്ചിലെ ഏറ്റവും സീനിയര്‍ ജഡ്ജി ആയിരുന്ന ജ. ജഗ്ദിഷ് ഭല്ലയെ ആയിരുന്നു. മുന്‍ നിയമ മന്ത്രിമാരായ ശാന്തി ഭുഷന്‍, രാം ജെത്മലാനി എന്നിവര്‍ ഉള്പ്പെടുന്ന ഒരു കമ്മിറ്റി അദ്ദേഹത്തിനെതിരെ വളരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിശ്വാസയോഗ്യമായ അന്വേഷണത്തിലൂടെ കുറ്റവിമുക്തനാകും വരെ അദ്ദേഹം കേരളത്തില്‍ ചുമതല എല്ക്കരുതെന്നു ഞങ്ങള്‍ അഞ്ചു പേര്‍ --- ഡോ. സുകുമാര്‍ അഴീക്കൊട്, എം. ടി. വാസുദേവന്‍‌ നായര്‍, എന്‍. എ. കരിം, നൈനാന്‍ കോശി, ഞാന്‍ -- അന്ന് ഒരു പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെടുകയുണ്ടായി.

പ്രസിഡന്‍റ് എ. പി. ജെ. അബ്ദുള്‍ കലാം ആസാദ്‌ ഭല്ലയുടെ നിയമന ഉത്തരവില്‍ ഒപ്പിടാതെ കേന്ദ്ര സര്‍ക്കാരിന് തിരിച്ചയച്ചു. സര്‍ക്കാര്‍ ഫയല്‍ സുപ്രീം കോടതിക്ക് തിരിച്ചയച്ചു. സുപ്രീം കോടതി ഭല്ലയുടെ പേരു പിന്‍വലിച്ചില്ല. എന്നാല്‍ കേരളത്തില്‍ അയക്കുന്നതിനു പകരം അദ്ദേഹത്തെ ചത്തിസ്ഗഡിലേക്ക് അയച്ചു. ജ. ഭല്ലയെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നതിനെതിരെ അവിടെയും എതിര്‍പ്പുണ്ടായി. ഇപ്പോഴിതാ അദ്ദേഹത്തെ ഹിമാചലില്‍ ചീഫ് ജസ്റ്റിസ് ആക്കിയിരിക്കുന്നു.

ശാന്തി ഭൂഷനും കൂട്ടരും ജ. ഭല്ലയെ ഇമ്പീച്ച് ചെയ്യണമെന്ന ആവശ്യവുമായി രാഷ്ട്രീയ കക്ഷികളെ സമീപിച്ചിരിക്കുകയാണ്.

4 comments:

ഹരിത് said...

ജഡ്ജിമാര്‍ക്കൊക്കെ എന്തും ആവാമല്ലോ....

Unknown said...

വര്‍ഗ്ഗസ്നേഹം!?

വേണു venu said...

ചങ്ങലയ്ക്കും ഭ്രാന്താണെന്നോ‍‍.?

ഭൂമിപുത്രി said...

കുറുന്തോട്ടിയ്ക്ക് വാതമെന്നും...