Wednesday, January 16, 2008

സര്‍ക്കാരുകള്‍ ബ്ലോഗര്‍മാര്‍ക്കെതിരെ

മാദ്ധ്യമപ്രവര്‍ത്തകരെപ്പോലെ ബ്ലോഗര്‍മാരും വെട്ടയാടപ്പെടുന്നു.

Reporters Sans Frontiers (Reporters Without Borders) എന്ന ആഗോള മാധ്യമ പ്രവര്‍ത്തക സംഘടന അതിന്‍റെ റിപ്പോര്‍ട്ടുകളില്‍ ഇപ്പോള്‍ ബ്ലോഗര്‍മാര്‍ക്കെതിരായ നടപടികളെ സംബന്ധിച്ച വിവരവും നല്‍കുന്നുണ്ട്.

2008 ആരംഭിച്ചിട്ടേയുള്ളല്ലോ. ഇതിനകം ഒരു പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി അതിന്‍റെ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോഗുകളില്‍ ഭരണാധികാരികള്‍ക്ക് ഇഷ്ടമല്ലാത്തത്‌ എഴുതിയതിനു 64 പേര്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു. ഇവരൊക്കെയും കഴിഞ്ഞ കൊല്ലം അറസ്റ്റ് ചെയ്യപ്പെട്ടവരാണ്.

സംഘടനയുടെ 2007ലെ റിപ്പോര്‍ട്ടില്‍ ബ്ലോഗര്‍ മാര്‍ക്കെതിരായ നടപടികളെക്കുറിച്ച് അത് നല്കിയ വിവരമനുസരിച്ച് ഇതില്‍ 50 പേര്‍ ചൈനയിലും എട്ടു പേര്‍ വിയറ്റ്നാമിലും ആണ്. കൂടുതല്‍ വിവരം അറിയാന്‍ http://www.rsf.org സന്ദര്‍ശിക്കുക.

2 comments:

Anivar said...

ഇത് കൊറേ കാലായിട്ടുള്ളതാണ്. അവരുടെ പത്രസ്വാതന്ത്ര്യത്തിന്റെ കണ്ട്രി ഇന്‍ഡക്സില്‍ ഇതും പെടും. അതുപോലെ ഗ്ലോബല്‍വോയ്സസ്.ഓര്‍ഗ് എന്ന പേരില്‍ ബ്ലോഗുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ന്യൂസ് പോര്‍ട്ടല്‍ ശ്രമവും സജീവമായിട്ടുണ്ട്.
irrepressible.info എന്ന ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെയുള്ള ഓണ്‍ലൈന്‍ കാമ്പൈനും സജീവമാണ്.

BHASKAR said...

കൂടുതല്‍ വിവരം നല്‍കിയതിന് അനിവര്‍ക്ക് നന്ദി.