Wednesday, June 23, 2010

സി.ആർ.നീലകണ്ഠൻ വീണ്ടും പൊതുവേദിയിൽ


ആക്രമണത്തിൽ പരിക്കേറ്റ സി.ആർ.നീലകണ്ഠൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. (Photo: Courtesy Asianetindia.com)

കഴിഞ്ഞ മാസം പാലേരിയിൽ പ്രസംഗിക്കാനെത്തിയപ്പോൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ വീണ്ടും പൊതുവേദിയിലെത്തി. കഴിഞ്ഞ നാലാഴ്ചക്കാലം അദ്ദേഹം ചികിത്സയിലായിരുന്നു.

മേയ് 20നായിരുന്നു ഡി.വൈ.എഫ്.ഐ.ക്കാർ നീലകണ്ഠനെ ആക്രമിച്ചത്. അന്ന് പരിക്കുകളോടെ കോഴിക്കോട്ട് ആശുപതിയിൽ പ്രവേശിപ്പിച്ച അദ്ദേഹം പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളത്തെ ഒരാശുപതിയിലേക്ക് മാറ്റപ്പെട്ടു. അത് വിട്ടശേഷം അദ്ദേഹം ആയുർവേദ ചികിത്സയിലായിരുന്നു.

കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി “ഭൂമിയുടെ രാഷ്ട്രീയം” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

സെമിനാർ അദ്ധ്യക്ഷനും ഏകോപന സമിതി വൈസ്ചെയർമാനുമായ ടി.കെ.വിനോദൻ നീലകണ്ഠനെ പൊന്നാട അണിയിച്ചു.

സെമിനാർ ഉത്ഘാടനം ചെയ്ത വി.എം.സുധീരൻ നീലകണ്ഠനെതിരായ ആക്രമനത്തെ അപലപിച്ചു. ആശയങ്ങളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാണ്, അക്രമം കൊണ്ടല്ല, എന്ന് അദ്ദേഹം പറഞ്ഞു.

5 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു വിഴിക്ക് പോകുകയല്ലെ ഇതിവിടെ കിടക്കട്ടേ

ജനശക്തി said...

ചങ്കില്‍ കൊള്ളുന്ന ലിങ്കിടല്ലേ കിരണ്‍..:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കിരണ്‍ ഇട്ട കമന്റിനു ശേഷം ഇനി ഇതില്‍ മറ്റൊരു കമന്റിനു പ്രസക്തി ഇല്ല.പറയാനുള്ളതു മുഴുവന്‍ അതിലുണ്ട്..

ആശയങ്ങളെ അക്രമം കൊണ്ടല്ല നേരിടേണ്ടത് എന്ന് പറയാന്‍ പറ്റിയ ആളിനെ തന്നെ കിട്ടി..കോണ്‍ഗ്രസുകാരനായ സുധീരന്‍.അഹിംസാ മാര്‍ഗത്തില്‍ ചരിക്കുന്ന കോണ്‍ഗ്രസിന്റെ വക്താവ്

അതിനൊക്കെ കുട പിടിക്കാന്‍ ബി.ആര്‍.പി യും....

നന്നായിട്ടുണ്ട്

BHASKAR said...

The caravan moves on

Manikandan said...

അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടട്ടെ. അതാണല്ലൊ ജനാധിപത്യത്തിനു വേണ്ടത്. അതുകൊണ്ട് തന്നെ സി ആറിനെ മര്‍ദ്ദിച്ചവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം.