Sunday, June 20, 2010

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും

ബി.ആർ.പി.ഭാസ്കർ

പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ഹിന്ദു ഭൂരിപക്ഷത്തെ ആകർഷിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ വർഗ്ഗീയതയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം തുടങ്ങിയ ചുവടുമാറ്ററത്തിന്റെ തുടർച്ചയാണിത്. രണ്ട് പതിറ്റാണ്ടുകാലം ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പാർട്ടി ബോധപൂർവം ശ്രമം നടത്തിയിരുന്നു. ഒരളവു വരെ അതിൽ വിജയം കാണുകയും ചെയ്തു. ലോക് സഭാ തെരഞ്ഞെടുപ്പ് അനുഭവത്തിൽ നിന്ന് പാർട്ടി ഉൾക്കൊണ്ട പാഠം ഇനി ജയിക്കണമെങ്കിൽ ഹിന്ദുക്കളെ കൂടുതലായി ആശ്രയിക്കണമെന്നാണ്. കണ്ണൂർ, എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ചുവടു മാറ്റത്തിന്റെ ആദ്യസൂചന നൽകി. പുതിയ സമീപനം സി.പി.എമ്മിന് രണ്ടിടത്തും ഗുണം ചെയ്തില്ലെങ്കിലും ആലപ്പുഴയിൽ എൻ.എസ്.എസ്. സഹായത്തൊടെ സി.പി.ഐ. സ്ഥാനാർത്ഥിക്ക് നില മെച്ചപ്പെടുത്താനായത് അതിന്റെ സാധ്യതകൾ തെളിയിച്ചു. ഒരു വിഭാഗം ക്രിസ്ത്യാനികളെ പാർട്ടിക്ക് അനുകൂലമാക്കുന്നതിൽ സഹായിച്ച പി.ജെ. ജോസഫ് വിട്ടുപോയതും മുസ്ലിം ലീഗിനോട് എതിർപ്പുള്ള മുസ്ലിങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിന് സഹായിച്ച ഐ.എൻ.എൽ. മാതൃ സംഘടനയുമായി ചങ്ങാത്തം സ്ഥാപിച്ചതും ജമാത്തെ ഇസ്ലാമി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ചതും ഹിന്ദു പിന്തുണയണ് ഏക രക്ഷാമാർഗ്ഗം എന്ന വിശ്വാസം ദൃഢപ്പെടുത്തി.

ഒരു രാഷ്ട്രീയ കക്ഷി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ജാതിമതവിഭാഗങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതിൽ തെറ്റില്ല. പക്ഷെ സാമൂഹികാന്തരീക്ഷം കലുഷമാക്കാതെ നോക്കാനുള്ള ചുമതല എല്ലാ കക്ഷികൾക്കുമുണ്ട്, പ്രത്യേകിച്ച് മതനിരപേക്ഷ കക്ഷികൾക്ക്. ഭൂരിപക്ഷ സമൂഹത്തിലെ വർഗ്ഗീയതക്കു നേരെ കണ്ണടച്ചുകൊണ്ട് ന്യൂനപക്ഷ വർഗ്ഗീയതെക്കുറിച്ച് ഭയാശങ്കകൾ പരത്തുന്ന നേതാക്കൾ താൽക്കാലിക ലാഭത്തിനു വേണ്ടി അപകടകരമായ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഇരുപതു കൊല്ലം ഒപ്പം നിന്നവരിൽ ഒരു സുപ്രഭാതത്തിൽ അഴിമതിയും വർഗ്ഗീയതയും ഭീകരതയുമൊക്കെ ആരോപിക്കുന്ന നേതാക്കൾ സ്വന്തം അണികൾ തന്നെ ഇതൊക്കെ വെള്ളം ചേർക്കാതെ വിഴുങ്ങാൻ തയ്യാറുള്ള വിഡ്ഡികളാണോ എന്ന് ആലോചിക്കണം.

ലോക് സഭാ തെരഞ്ഞെടുപ്പു കാലത്ത് അബ്ദുൾ നാസർ മ്‌അദനിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിച്ച ഭീകരപ്രവർത്തന കഥകൾ സി.പി.എമ്മിന് അദ്ദേഹം നേടിക്കൊടുത്തതിലേറെ വോട്ടുകൾ നഷ്ടപ്പെടുത്തിയിരിക്കണം. ഈ സാഹചര്യം മറികടക്കാൻ മ്‌അദനിയേക്കാൾ വലിയ ഒരു മുസ്ലിം ഭീകരനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ജമാത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയുമാണ് ആ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ പറ്റിയതായി അത് കാണുന്നത്. .

1957ലെ തെരഞ്ഞെടുപ്പിനു മുമ്പ് അവിഭക്ത സി.പി.ഐ. മന്നത്ത് പത്മനാഭനെ സമീപിച്ച് എൻ.എസ്.എസ്. പിന്തുണ നേടിയിരുന്നു. വിമോചന സമരം വന്നപ്പോൾ മന്നം അതിന് നേതൃത്വം കൊടുത്തു. 1967ൽ സി.പി.എം. മുസ്ലിം ലീഗിനും ഫാദർ വടക്കന്റെ പാർട്ടിക്കും മന്ത്രിസഭയിൽ സ്ഥാനം കൊടുത്തുകൊണ്ട് രാഷ്ട്രീയ രംഗത്ത് വർഗ്ഗീയ സംഘടനകൾക്ക് മാന്യത നൽകി. 1987ൽ വർഗ്ഗീയ കൂട്ടുകെട്ടുകൾ ദോഷം ചെയ്തുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടി മുസ്ലിം ലീഗ് വിമതരുമായുള്ള ബന്ധം വിച്ഛേദിച്ചു. വൈകാതെ വീണ്ടും ന്യൂനപക്ഷ വർഗ്ഗീയതയുമായി പരോക്ഷ ബന്ധം തുടങ്ങി. ലോക് സഭാ തെരഞ്ഞെടുപ്പിൽ മ്‌അദനിയെക്കൂടാതെ ബി.ജെ.പി. വിട്ടു വന്ന കെ. രാമൻ പിള്ളയും സി.പി.എമ്മിനൊപ്പം ഉണ്ടായിരുന്നു. ദലിതരും ആദിവാസികളും പാർട്ടിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഇനി അറിയാനുള്ളത് ഹിന്ദു ഉപരിവർഗത്തേക്കുള്ള ചുവടുമാറ്റം സി.പി.എമ്മിനെ ബി.ജെ.പി.യുമായി അടുപ്പിക്കുമോ എന്നാണ്.

കേരളത്തിൽ ന്യൂനപക്ഷ വർഗ്ഗീയതയും വർഗ്ഗീയതയും വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് അതിന് തടയിടാനാവില്ല. (കേരളശബ്ദം, ജൂൺ 27, 2010)

10 comments:

arun karanja kundara said...

ഒരു മതേതര ഇടതുപക്ഷ വിപ്ലവ പാര്‍ടിയുടെ പാര്‍ലമെന്ററി മോഹം വ്യക്തമാക്കുന്ന ഒരു അഭിപ്രായം തീര്‍ച്ചയായും താങ്കളോട് യോജിക്കുന്നു കേവലം അധികാരത്തിനു വേണ്ടി തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പോലും കാറ്റില്‍ പറത്തി വോട്ടിനു വേണ്ടി മത പ്രീണനം നടത്തുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ലോകത്തിലെ എല്ലാ ഇടതുപക്ഷ ചിന്തകള്‍ക്കും മുന്നില്‍ പരിഹാസ്യരകുകയാണ് തൊഴിലാളി വര്‍ഗ സമരം മറന്നു മത നേതാക്കളുടെ പിന്നാലെ പോകുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് അ പേര് ഉപേക്ഷിച്ചു മറ്റെന്തികിലും പേര് ഇടണ്ട കാലം അടുതിരിക്കുകയാണ്

Kvartha Test said...

"ഒരു രാഷ്ട്രീയ കക്ഷി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ജാതിമതവിഭാഗങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതിൽ തെറ്റില്ല. "

പക്ഷെ, മതനിരപേക്ഷത എന്ന വാക്ക്‌ മിനിറ്റിനു മിനിട്ട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടി, ജാതിമതവിഭാഗങ്ങളുടെ പിന്തുണയ്ക്കായി കയറിയിറങ്ങുന്നത്തിന്‍റെ മൂല്യം മനസ്സിലാകുന്നുമില്ല. മതേതരത്വം പ്രസംഗിക്കുന്നവര്‍ ജാതിമതപ്രീണനം നടത്തുന്നത് മനസ്സിലാക്കാം.

Unknown said...

I wish and pray to have more people like you in India. I respect people like you. I hate Indian political parties all are their to make money. Innocent people are killing eachother due to parties they really don't know what is going on around them.If someone say oh it is them...(Hindu, Muslim or Chritian ...etc) people are running after them no time to search the truth.I hope and pray all will get justice one day. I think poor Indians only can dream about a Political party or politician run for the society or community and for India....

Joker said...

സി.പി.എം ലെ ഒരു വിഭാഗം സംഘപരിവാറുമായി ചേരുമോ എന്നുള്ള താങ്കളുടെ ആശഞ അസ്ഥാനത്തല്ല. സംസ്ഥാന കമ്മറ്റി അംഗം പത്മ ലോചനനന്‍ ആര്‍ എസ് എസ് പരിപാടി ഉല്‍ഘാടനം ചെയതത് വിവാദമായപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ ഇത് കൊണ്ട് എന്റെ പാര്‍ട്ടിക്ക് ഒരു പ്രശ്നവുമില്ല’ എന്നായിരുന്നു. അതായത് പാര്‍ട്ടിയിലെ ഒരു വിഭാഗം ഏറെക്കുറെ ധ്രുവീകരിക്കപ്പെട്ടു എന്ന ഭീതിയുണര്‍ത്തുന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ ലോക സഭാ തെരെഞ്ഞെടുപ്പ് കാലത്ത് മദനിയുമായി ബന്ധപ്പെട്ട് നടന്ന സി പി എം ലെ വിവാദങ്ങള്‍ ഈ ധുവീക്യത അജണ്ട്യുടെ വ്യക്തമായ ഉദാഹരണമാണ്.

Baiju Elikkattoor said...

RSS mayi vedi pankittal varggiyatha. Madaniyumayi vedi pankittal mathetharam.

Thaan sharikkum "JOKER" thanne...!! sammathichu.

Joker said...

ബൈജു,

താങ്കള്‍ക്ക് ഇഷ്ടമുല്ല രീതിയില്‍ തിരുത്തിയേക്കൂ. മദനിയുമായി വേദി പങ്കിട്ടാല്‍ വര്‍ഗ്ഗീയത എന്നും സംഘപരിവാറുമായി വേദി പങ്കിട്ടാല്‍ മതേതരം എന്നും പറയാം , മ്പ്രാന് സമാധാനി എന്ന് കരുതുന്നു.

ഭാരതാംഭയുടെ പ്രിയ ഹാള്‍ഫ് ട്രൌസര്‍ കുഞ്ഞാടുകള്‍ വര്‍ഗ്ഗീയ കോമരങ്ങളല്ല എന്ന് അങ്ങുന്ന് അരുള്‍ ചെയ്തത് ഏന്‍ കേട്ട് താഴമയായി മനസ്സിലാക്കുന്നു. ന്നാല്‍ അടിയന്‍ അങ്ങോട്ട് പൊയ്ക്കോട്ടെ.

Baiju Elikkattoor said...

"താങ്കള്‍ക്ക് ഇഷ്ടമുല്ല രീതിയില്‍ തിരുത്തിയേക്കൂ."

itha thiruthiyirikkunnoo. RANDUM VARGGIYA KOMARANGAL!

nattellundo jokere ithu angeekarichu tharan..??! evade....???? kapada idathu paksha prasangam nadathanalle vidhi...!!!!

Anonymous said...

സി പി ഐ എം എന്ന പാര്‍ട്ടിയുടെ അജണ്ട തീരുമാനിക്കുന്നത്‌ ആ പാര്‍ട്ടിയെ.. അല്ല.. മറിച്ചു ഏതാനും മത-ജാതി കൊമാരങ്ങളാണ് എന്ന മട്ടിലുള്ള ഈ ലേഖനം ഓടിച്ചു വായിക്കാന്‍ കൊള്ളാം ... ഇതിന്റെ തന്നെ പല വക ഭേദങ്ങളനല്ലോ വര്ഷം കൊറേ മുന്പ് തൊട്ടേ പറഞ്ഞു നടക്കുന്നത് .. അന്ന് ന്യുനപക്ഷ പ്രീണനം ആയിരുന്നു .. ഇന്നത്‌ ഭൂരിപക്ഷം ആയി ? ഭാസ്കര്‍ സര്‍ പറഞ്ഞു വരുന്നത് ന്യുന പക്ഷം (പ്രത്യേകിച്ച് ക്രൈസ്തവര്‍) ഇടതു വശം ഒഴിഞ്ഞു നടന്നു തുടങ്ങി .. അപ്പൊ ഇനി പാരമ്പര്യ ഹൈന്ദവരെ പിടിക്കുക തന്നെ .. പക്ഷെ അദ്ദേഹത്തിന് പറയാന്‍ പറ്റാതെ പോയത് എന്തിന്റെ പേരിലാണ് ഈ ആരോപണം എന്ന് മാത്രമാണ് ... സഭ പറയുന്ന കാര്യം വീണ്ടും ബി ആര്‍ പി പറയുന്നപോലെ ഉണ്ട് ഇത് ...കേരളമെന്ന ജാതി ഭ്രാന്ത് മൂത്ത നാട്ടില്‍ ജനാധിപത്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും വേണം മത-ജാതി സ്വാധീനം എന്ന് ഇദ്ദേഹവും സമ്മതിക്കുന്നു . "ഒരു രാഷ്ട്രീയ കക്ഷി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ജാതിമതവിഭാഗങ്ങളുടെ പിന്തുണ ആർജ്ജിക്കുന്നതിൽ തെറ്റില്ല.---പക്ഷെ സാമൂഹികാന്തരീക്ഷം കലുഷമാക്കാതെ നോക്കാനുള്ള ചുമതല എല്ലാ കക്ഷികൾക്കുമുണ്ട്, പ്രത്യേകിച്ച് മതനിരപേക്ഷ കക്ഷികൾക്ക്. ഭൂരിപക്ഷ സമൂഹത്തിലെ വർഗ്ഗീയതക്കു നേരെ കണ്ണടച്ചുകൊണ്ട് ന്യൂനപക്ഷ വർഗ്ഗീയതെക്കുറിച്ച് ഭയാശങ്കകൾ പരത്തുന്ന നേതാക്കൾ താൽക്കാലിക ലാഭത്തിനു വേണ്ടി അപകടകരമായ പാതയിലൂടെ സഞ്ചരിക്കുകയാണ്.---- എഴുത്തും ഇതും തമ്മില്‍ എന്താണ് ബന്ധം ഒരേ സമയം രണ്ടു പരസ്പര ബന്ധം ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത് തമാശ ഉണ്ടാക്കും ... ന്യുന പക്ഷം ഉണ്ടാക്കുന്ന വര്‍ഗീയതെക്കള്‍ ഭീകരം ഭൂരിപക്ഷം കയ്യാളുന്ന ഒന്നാണ് എന്ന് സി പി ഐ എമിന് സംശയമില്ല .. സംഘ പരിവാറിനെ കൂട്ട് പിടിച്ചു മത്സരിക്കാന്‍ സി പി ഐ എം പോകുന്നു എന്നതാണ് ധ്വനി ... ഇതിലും വലിയ തമാശ പറയുന്ന ആളുകള്‍ എന്തെ കോ - ലീ - ബി - മാന്യന്മാരെ കുറിച്ച് അല്‍പ്പം പോലും വീരസ്യം വിളംബാത്തത്‌? അവരും താങ്കള്‍ മുന്പേ പറഞ്ഞ മഹത്തായ മത നിരപേക്ഷതയുടെ മൊത്ത കച്ചവടം ഒളിയിടുന്നവരല്ലേ ?? പിന്നെ ഇരുപതു കൊല്ലം ഒപ്പം നിന്നവരില്‍ ഒരു നാള്‍ ആരോപിച്ചതല്ല സര്‍ ഈ അഴിമതി .. ആ ചേട്ടന്‍ പോകുന്നതിനു കുറച്ചു നാള്‍ മുന്പ് ചെയ്തതാണ് ... പിന്നെ വിമാനം ഉയര്‍ന്ന സമയത്ത് പോലും ഒരു തരത്തിലും ഉടയാതെ നിന്ന ബന്ധം എന്ത് ആലോചനയുടെ പേരിലാണെങ്കിലും കൂട് മാറ്റം നടത്തി വര്‍ഗ ഗുണം കാണിച്ചവര്‍ സി പി എം എന്ന പര്ട്ടികെതിരെ നില്‍ക്കുന്നവരെങ്കില്‍ മാന്യതയുടെ അപ്പോസ്തലന്മാര്‍ ആകും ബി ര്‍ പി ക്ക് എന്നതും ഇന്ന്പരസ്യമാണല്ലോ ....

Joker said...

ബൈജു മാഷെ,

എന്റെ വിധിയില്‍ ഏറെ ദുഖമുള്ള എന്റെ സുഹ്യത്തെ.

നന്ദി , നമസ്കാരം.

എന്തോന്നാണ് ഈ കപട ഇടതു പക്ഷ പ്രസംഗം എന്ന് പറഞ്ഞു തരാമോ. ഒന്നുകില്‍ ജിഹാദി, അല്ലെങ്കില്‍ ഇടതു പക്ഷം, അതുമല്ലെങ്കില്‍ കപട ഇടത് പക്ഷം. ഇനി യഥാര്‍ത്ത ഇടത് പക്ഷത്തിനുള്ള ലൈസന്‍സ് അങ്ങുന്ന് ഒന്ന് ശരിയാക്കി തരുമോ ?. അതിന് എന്തൊക്കെയാണ് ഞാന്‍ ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞാല്‍ വലിയ ഉപകാരം.

Baiju Elikkattoor said...

Joker,

Quote:

itha thiruthiyirikkunnoo. RANDUM VARGGIYA KOMARANGAL!

nattellundo jokere ithu angeekarichu tharan..??!

Unquote:

Ithaayirunnoo prasakthamaaya chodiyam. Marupadiyudo? illenkil vittukala, pazhvelakku samayam illa!