പി.യു.സി.എൽ ഉൾപ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികൾ അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാൻ വർക്കല സന്ദർശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയിൽ ചില വസ്തുതകൾ അടിയന്തിരമായി പൊതുജനശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടൻ തന്നെ പി.യു.സി.എൽ. സെക്രട്ടറി അഡ്വ. പി.എ.പൌരൻ, മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവരുമൊത്ത് ഞാൻ മാധ്യമപ്രവർത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവർത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
കള്ളക്കഥകൾ മെനയാനുള്ള വർക്കല പൊലീസിന്റെ സാമർത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സന്നദ്ധതയും ഈ സന്ദർശനം എന്നെ ബോധ്യപ്പെടുത്തി.
പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആർ.എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സന്ദർശിച്ചശേഷം മടങ്ങാനായി കോളനിക്കു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ കയറുമ്പോൾ ഏതാനും സ്ത്രീകൾ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാളെ ശിവസേനക്കാർ മർദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങൾ തിരിച്ചുചെന്നപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോൾ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് ആ ഉദ്യോഗസ്ഥൻ സമ്മതിച്ചു. ശിവസേനക്കാർ പിടിച്ചെടുത്ത മൊബൈൽ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങൾ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.
പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡേറ്റ്‌ലൈനിൽ ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത് മനുഷ്യാവകാശ പ്രവർത്തകരെ കോളനിവാസികൾ തടഞ്ഞുവെന്നാണ്. ശിവസേന പരാമർശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ബോധപൂർവം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവർത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വർക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആർ.എമ്മിന്റെ പ്രവർത്തനം പല കേന്ദ്രങ്ങളിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോട്ടുകൾ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടർ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഈ സംഘടന നിർത്തിയ സ്ഥാനാർത്ഥി 5,000ൽ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആർ.എം പ്രവർത്തനത്തിന്റെ ഫലമായി ദലിത് കോളനികളിൽ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാർ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടർ. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആർ.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയിൽ സ്ത്രീകൾക്കിടയിൽ അതിന് വലിയ സ്വീകാര്യതയുണ്ട്.
കോളനി നിവാസികൾക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങൾക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്..
മലയാള മാധ്യമങ്ങൾ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകൾ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോൾ ടെഹൽകയുടെ അജിത് സാഹി ഡി.എച്ച്.ആർ.എം. സ്ഥാപകൻ വി.വി. സെൽവരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.
ശിവപ്രസാദിന്റെ കൊലപാതകത്തെ തുടർന്ന് പൊലീസ് കോളനികളിൽ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയിൽ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആർ.എം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആർ.എമ്മിലേക്ക് ചേക്കേറി.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
27 comments:
you said it brp , media mafia exists.journalism becomes
embedded journalism now.
it is journalism of market age.
premchand
ഇതൊന്നും എനിക്ക് അറിയുമായിരുന്നില്ല. പക്ഷേ എല്ലാ മാധ്യമങ്ങളും ഒരുപോലെ ഒരു നുണ അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുമെന്നു വിശ്വസിക്കാനും പറ്റുന്നില്ല. ശിവസേനയും പൊലിസും തമ്മിൽ, ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ, അങ്ങനെ ഒരു ഒത്തുകളി നടക്കുമോ? അവർ ആദ്യം, അന്വേഷണം തുടങ്ങും മുമ്പ്, സംശയത്തിന്റെ അടിസ്ഥാനത്തിൽ, മുസ്ലിം തീവ്രവാദി സംഘടനയുടെ പങ്കിനെപ്പറ്റി സൂചിപ്പിച്ചത് പതിവു വിട്ടായിരുന്നു. ആ സൂചനയെ സാധൂകരിക്കുന്നതെന്തെങ്കിലും പിന്നീടുണ്ടായോ? ഒടുവിൽ, ശിവപ്രസാദ് എന്തിനു കൊല്ലപ്പെട്ടു എന്ന ചോദ്യം ബാക്കി കിടക്കുന്നു.
I share GK's doubts. Again, Is Shivsena part of RSS? I understand VHP is. Right here, in Thrissur, what had begun as a land dispute snowballed into fatal proportions after BJP & CPM jumped in and chopped off the feet who never wanted to chop anyone's feet in the first place.
There is no question of suspecting your eye-witness account but I am deeply doubtful of the soft corner you have for this band. Their popularity and populist steps are nothing worth respect. You see those gimmicks everywhen and everywhere, from Nazis to RSS. Those who parade their herd consciousness in uniform deserve to be deeply mistrusted.
govindan kutty, sreejith: എല്ലാ മാധ്യമങ്ങളും ഒരുപോലെ ഒരു നുണ പ്രചരിപ്പിച്ച ഒരു സംഭവമാണ് ഐ.എസ്.ആര്‍.ഓ. ചാരക്കേസ്. അത് അറിയാതെ സംഭവിച്ചതാകാം, അല്ലെ? ഇക്കാര്യത്തിലും മാധ്യമങ്ങള്‍ക്ക് ആ ആനുകൂല്യം നല്‍കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. പക്ഷെ നിയമത്തിന്റെ മുന്നിലെന്ന പോലെ തൊഴില്‍ മൂല്യങ്ങളുടെ കാര്യത്തിലും അറിവില്ലായ്മ മതിയായ നീതീകരണമായി ഞാന്‍ കരുതുന്നില്ല.
Ram Ram, where human rights are concerned, one's personal feelings towards an individual or group are irrelevant. My personal likes and dislikes are not factors which go into my decision to speak up for the human rights of a group. In fact I have spoken up for several persons and groups for whom I have no soft corner. Incidentally, the criterion you have laid down for distrusting a group does not strike me as rational. It will put even the Boys Scouts movement under the shadow of doubt.
DHEERATHAYODE SATHYAM PRAKASHIPPIKKUNNA PATHRAKKARANU LOKATHINDE PRATHEEKSHAYUM PRATHYASHAYUM.
BHEERUKKALUM DUSHTA MUTHALALITHATHINDEYUM NIKUTHI KALLANMARUDEYUM ECHIL NAKKIKALUMAYA
ASATHYA VARTHA PRACHARAKA PATHRAKKARANU LOKATHINDE NASHAVUM ETTAVUM VALIYA SAMADHANA DHWAMSAKARUM JANADROHIKALUM RAJYA DROHIKALUM.
DHEERATHAYUDE CHANGOOTTAMULLA PATHRAKKARKU IVAR KADUTHA APAMANAVUM BHEESHANIYIRIKKUNNU.
അറിവില്ലായ്മയുടെ ആനുകൂല്യം കൊടുക്കുകയല്ല. അറിവില്ലായ്മ കുറ്റം തന്നെ. ഞാൻ ഉന്നയിക്കുന്ന കാര്യം ഇതാണ്: ഒന്ന്, പല ശീലങ്ങളും താല്പര്യങ്ങളും ഉള്ള പത്രങ്ങളും ലേഖകരും ഒരേ രീതിയിൽ തുടർച്ചയായി എങ്ങനെ എഴുതുന്നു. രണ്ട്, ലേഖകർ എഴുതിവിടുന്നതൊക്കെ വല്ലപ്പോഴെങ്കിലും ഒന്നു വിലയിരുത്തിനോക്കുന്ന എഡിറ്റർ മരിച്ചോ? ചാരക്കേസ് ഒതുങ്ങിയെങ്കിലും അതെങ്ങനെ വന്നു, അതെന്തായിരുന്നു എന്ന് പഠിക്കുന്നത് ഇനിയും കൊള്ളാമെന്നു ഞാൻ കരുതുന്നു. ശിവസേനയും കേരള പൊലിസും തമ്മിലുള്ള ബന്ധം ഇപ്പോഴത്തെ സർക്കാർ പൊറുപ്പിക്കുമോ? ഇതൊന്നും നിങ്ങൾ കണ്ടെത്തിയ പ്രവണതകളെ നിഷേധിക്കുന്നതല്ല. ആ കാര്യങ്ങൾ ഒന്നു കൂടി അക്കമിട്ടു പറയണമെന്നു തോന്നുന്നു. അതിനെപ്പറ്റി പൊലിസ് മേധാവിയോ ആഭ്യന്ത്രമന്ത്രിയോ നേരിട്ട് മറുപടി പറയേണ്ടതാണ്. അവരുടെ ശ്രദ്ധയിൽ ഇത് പെടുത്തുകയും ഉത്തരം പറയാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്യണം.
govindan kutty: പ്രധാന പ്രശ്നം മാധ്യമങ്ങളുടെ പ്രഫഷനല്‍ അടിത്തറ ദുര്‍ബലമാണെന്നതാണ്. പ്രാദേശിക ലേഖകന്മാരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രകടമാണ്. പല ശീലങ്ങളുണ്ടെന്നത് ശരിതന്നെ. ഏറ്റവും വലിയ ശീലം കേട്ടെഴുത്ത് ആണ്. അതിന്റെ ഒരു നല്ല ഉദാഹരണമാണ് മാതൃഭൂമിയില്‍ വര്‍ക്കല ഡേറ്റ്ലൈനില്‍ ഇന്ന് വന്ന വാര്‍ത്ത.
ഇനി രാഷ്ട്രീയ സംശയം. എന്റെ കയ്യില്‍ അതിനു ഉത്തരമില്ല പക്ഷെ കുറെ ചോദ്യങ്ങളുണ്ട്. മ്‌അദനിയെ ഭീകരവാദിയാക്കി അറസ്റ്റ് ചെയ്യുകയും അത് ഭരണനേട്ടമായി അവകാശപ്പെടുകയും ചെയ്തശേഷം മതനിരപേക്ഷകനാക്കി കെട്ടിപ്പിടിച്ച കക്ഷിക്ക് ശിവസേനയുമായി അല്പം ചങ്ങാത്തമായിക്കൂടെ? രാമന്‍ പിള്ളയുടെ ജനപക്ഷത്തെപ്പോലെ കണ്ടാല്‍ പോരെ അതിനേയും? പിന്നെ, ഔട്ട്സോഴ്സിംഗിന്റെ ഈ കാലത്ത് ദലിതരെ ഒതുക്കുന്ന പണി മറ്റൊരു കൂട്ടരെ ഏല്പിച്ചാലെന്താ? ദലിതരെ തങ്ങളില്‍ നിന്ന് അകറ്റുന്ന ഡി.എച്ച്.ആര്‍.എമ്മിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസ്സും സംഘ പരിവാറും ഒന്നിക്കുന്നതില്‍ അദ്ഭുതപ്പെടാനുണ്ടോ?
കൊല്ലപ്പെട്ടത് മുത്തൂറ്റെ കുട്ടിയൊക്കെയാണെങ്കിലെ പോലീസ് കഥകള്‍ അപ്പാടെ വിഴുങ്ങാന്‍ മാധ്യമങ്ങള്ക്ക് ബുദ്ധിമുട്ടുള്ളൂ. ലവ് ജിഹാദ് ഡി.എച്.ആര്‍ എം എന്നൊക്കെപ്പെറഞ്ഞാല്‍ ഏഷ്യാനെറ്റിലെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ സുരേഷ് കുമാര്‍ പി.ജി വരെ പോലീസ് സ്റ്റോറി വിഴുങ്ങും എന്ന് മാത്രമല്ല 6 പേരെ കൊന്ന് ഭീതി പരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യാഖ്യാനിക്കുകയും ചെയ്യും
വല്ലതും മിണ്ടാന്‍ പറ്റുമോ മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായാലോ. അടിയന്തരാവസ്ഥയിലെ അവസ്ഥയല്ലെ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളത്. ഒരു ബി.ആര്‍.പി എങ്കിലും ഇതൊക്കെപ്പറായാന്‍ ഉണ്ടായത് ഭാഗ്യം
പിന്നെ പോക്കു കണ്ടാല്‍ അറിയാമല്ലോ ലക്ഷ്യമെന്താണ് എന്ന് ശിവസേന സി.പി.എഅം സഖ്യം നാളത്തെ സ്കൂപ്പ് ഇതായിരിക്കും. ഇതേ സുരേഷ് കുമാര്‍ പി.ജിയും മറ്റും , മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി തന്റെ ബ്ലോഗിലൂടെ ശിവസേന സി.പി.എം സഖ്യമുണ്ട് എന്ന് വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞ് ബ്രേക്കിങ്ങ് ന്യൂസിടും.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു..
കുറച്ച് മുന്‍പുള്ള പോസ്റ്റുകളില്‍ മാധ്യമങ്ങളുടെ പൊള്ളത്തരത്തെക്കുറിച്ച് പലരും പലവട്ടം എഴുതിയപ്പോഴും ബി.ആര്‍.പിക്ക് യോജിപ്പില്ലായിരുന്നു. ബി.ആര്‍.പിക്ക് യോജിക്കാന്‍ കഴിയുന്ന/അനുഭാവമുള്ളവര്‍ക്കെതിരെ വാര്‍ത്തവരുമ്പോള്‍ മാത്രം മാധ്യമങ്ങളുടെ പക്ഷപാതിത്വവും, മാധ്യമപ്രവര്‍ത്തകരുടെ നിലവാരമില്ലായ്മയും വിഷയമാകുന്നു. ഇടതുപക്ഷത്തിനെ(പ്രത്യേകിച്ച് സി.പി.എമ്മിനെ) കുറ്റം പറയാനോ, തനിക്ക് അനുഭാവമുള്ളവരെ അനുകൂലിക്കാനോ ആയിട്ടാണെങ്കില്‍പ്പോലും മാധ്യമങ്ങളെ വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുവാന്‍ ബി.ആര്‍.പിക്ക് കഴിയുന്നല്ലോ. അത്രയും നല്ലത്.
എന്തായാലും ഗോവിന്ദങ്കുട്ടിക്ക് നല്‍കിയ മറുപടിയിലൂടെ ഉള്ളിലിരുപ്പ് ഇപ്പോഴും പുറത്ത് വരുന്നുണ്ട്. കൂട്ടിക്കെട്ട് ഒരു ലളിതകലയാണ്. മദനിയുടെ കാര്യത്തില്‍ തര്‍ക്കം തോല്‍ക്കുന്നവരും ഒന്നും പറയാനില്ലാത്തവരും വായില്‍ തോന്നിയത് പറയുന്നതുപോലുള്ള അലക്കും, ബി.ജെ.പി വിട്ട് പുറത്ത് വരികയും ആ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്ത രാമന്‍പിള്ളയെയും സംഘപരിവാര്‍ രാഷ്ട്രീയം കൊണ്ടു നടക്കുന്ന ശിവസേനയെയും ഒരേപോലെ കണ്ടാല്‍പ്പോരെ എന്ന നിഷ്കളങ്കമായ അലക്കും ഒന്നരയും ഒന്നരയും ചേര്‍ന്ന് മൂന്ന് അലക്ക് ആയി. അത് പെരുത്ത് ഇഷ്ടമായി. ഇനിയും ഇത്തരം അലക്കുകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്. ഇതുപോലെയാണോ ബി.ആര്‍.പി സംഘടനകളെയും, സംഭവങ്ങളെയും, വ്യക്തികളെയും ഒക്കെ കാണുന്നത് എന്നറിയുവാന്‍ ജിജ്ഞാസ.
കിരണ്‍ തോമസ് നാളത്തെ വാര്‍ത്തയുടെ തലക്കെട്ട് ഇന്നേ നല്‍കുന്നത് ശരിയല്ല.:)
I was a member of the fact finding team visited Varkala. What we can realize is that we need to study more about Kerala Police. It is not a question of any connection between Kerala Police and Sivasena in our political contest. Police is using Sivasena. We have seen such divisive tactics of Kerala Police in Nainamkonam, Cheriyathura etc .... Police is not expected to mobilize people for crime investigation . Otherwise it will lead us to a dangerous situation. Knowingly or unknowingly media is contributing to this by publishing Police version without any enquiry
Has Investigative journalism yet not taken birth in Malayalam Media. May not be sometimes the reason. See how the 'Media Syndicate' for Business and Industry Tycoons stood for Vulgar Salary (Economic times etc..) When selling the news or Marketing the news becomes the agenda, Investigation has lesser role.
ഇന്ത്യാവിഷന്റെ കണ്ണാടി എന്നറിയപ്പെടുന്ന പരിപാടിയാണ് വാസ്തവം. അതില്‍ ഡി.എച്ച്.ആര്‍.എമിന്റെപ്പറ്റി വന്ന റിപ്പോര്‍ട്ട് കാണുക
Part 1
Part 2
Part3
Part4
Part 5
" കള്ളക്കഥകൾ മെനയാനുള്ള വർക്കല പൊലീസിന്റെ സാമർത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ സന്നദ്ധതയും ഈ സന്ദർശനം എന്നെ ബോധ്യപ്പെടുത്തി..... മലയാള മാധ്യമങ്ങൾ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകൾ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോൾ.....ഈ വേട്ടയിൽ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. "
കണ്ണീരു പൊടിഞ്ഞൂ സാര്‍ , “കല്ലേറുകള്‍ക്കിടയില്‍ മാധ്യമധര്‍മ്മം” പരിപാലിക്കുന്ന ധീരന്മാരെല്ലാം പൊലീസ് ‘വിളമ്പി’കൊടുത്തത് വാരി വായിലിടുന്നതിനെയോര്‍ത്ത് ഇങ്ങനെ പരിതപിക്കുന്നത് കണ്ടപ്പോള്‍.
പോള്‍ മുത്തൂറ്റ് കേസില്‍ പൊലീസിന്റെ ‘കഥ’അവഗണിച്ച മാധ്യമവിചാരിപ്പുകാര്‍ക്കും ദുബായില്‍ ഫോണ്‍ ചെയ്ത് മന്ത്രിപുത്രന്‍ വീട്ടിലുണ്ടോ എന്ന തപ്പിയ അന്വേഷണാത്മക മണപ്പീരുകാര്‍ക്കും ഇതിപ്പോ എന്തു പറ്റീ, പെട്ടെന്ന് പൊലീസുകാരട (കഥ) വാരി വായിടാന്‍ ?
“ മ്‌അദനിയെ ഭീകരവാദിയാക്കി അറസ്റ്റ് ചെയ്യുകയും അത് ഭരണനേട്ടമായി അവകാശപ്പെടുകയും ചെയ്തശേഷം മതനിരപേക്ഷകനാക്കി കെട്ടിപ്പിടിച്ച കക്ഷിക്ക് ശിവസേനയുമായി അല്പം ചങ്ങാത്തമായിക്കൂടെ? രാമന്‍ പിള്ളയുടെ ജനപക്ഷത്തെപ്പോലെ കണ്ടാല്‍ പോരെ അതിനേയും? പിന്നെ, ഔട്ട്സോഴ്സിംഗിന്റെ ഈ കാലത്ത് ദലിതരെ ഒതുക്കുന്ന പണി മറ്റൊരു കൂട്ടരെ ഏല്പിച്ചാലെന്താ? ദലിതരെ തങ്ങളില്‍ നിന്ന് അകറ്റുന്ന ഡി.എച്ച്.ആര്‍.എമ്മിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസ്സും സംഘ പരിവാറും ഒന്നിക്കുന്നതില്‍ അദ്ഭുതപ്പെടാനുണ്ടോ ? ”
മുന്‍കാല ജീവിതത്തില്‍ പരിപൂര്‍ണ പശ്ചാത്താപവും ഭാവിജീവിതത്തില്‍ അതിനു തിരുത്തലും പരസ്യമായി പ്രഖ്യാപിച്ചവനും ശിക്ഷാകാലയളവിനോളം വിചാരണാസമയത്ത് ജയിലില്‍ കിടന്നവനുമായ (സാറേ ഹ്യൂമന്‍ റൈറ്റ്സ്.. ഹ്യൂമന്‍ റൈറ്റ്സ് !)ഒരു മനുഷ്യനെപ്പറ്റി തെരഞ്ഞെടുപ്പ് കാലത്ത് ഇറക്കിയ കഥകള്‍ക്ക് വല്ല കൈയ്യും കണക്കുമുണ്ടായിരുന്നോ ? മദനി മതം മാറ്റിയ പയ്യനെ ഇവിടെ കണ്ടു , അവിടെ കണ്ടു, ദാ അറസ്റ്റു ചെയ്തു, മദനിയുടെ ഭാര്യ തീകൊളുത്താന്‍ പറഞ്ഞൂ, കൊളുത്തീ, കൊളുത്തീലാ, ഫോണിലൂടെ ഓഡര്‍ കൊടുത്തൂ...ഹാവൂ...എന്തായിരുന്നൂ പുകില്. കോടതിപ്പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റു കോപ്പിയില്‍ ഹൈലൈറ്റര്‍ പേനയിട്ട് നാലു വരവരച്ച് ‘ഇന്‍സ്റ്റന്റ് സ്കൂപ്പ്’ ഉണ്ടാക്കി ചാനലായ ചാനലിലെല്ലാം കൊണ്ടാടിയ “സൂഫിയാമദനിത്തീവ്രവാദം” ഇപ്പോള്‍ അന്വേഷണാത്മകന്മാര് എന്തേ പരണത്ത് വച്ചോ ? അതോ അടുത്ത ഇലക്ഷന് ഫ്രീസറീന്ന് ഇറക്കി മണപ്പിക്കാന്‍ വിളമ്പുമോ ?
ബി.ആര്‍.പി സാറ് തുള്ളിത്തുള്ളി ശിവസേനയെ പൊലീസിലോട്ടും അതുവഴി സി.പി.എമ്മിലോട്ടും ചേര്‍ത്തു കെട്ടിക്കളിക്കുന്നതു കാണാന്‍ എന്തൊരു രസം. അപ്പോള്‍ തിളച്ചുമറിഞ്ഞ് തള്ളിപ്പതഞ്ഞുവരുന്ന ദളിത് സ്നേഹം കൊണ്ടൊന്നുമല്ല ഈ വേഷം കെട്ട്. ഇതും കറക്കിത്തിരിച്ച് കൊണ്ടു കെട്ടാന്‍ പറ്റിയ കുറ്റി നേരത്തേ കണ്ടു വച്ചിട്ടാണ് ഈ കളി. അതും സി.പി.എം സംഘപരിവാറിന് ഔട്ട് സോഴ്സ് ചെയ്യ്യുന്നൂന്ന്! ങാഹാ... സാറ് പോസ്റ്റ് മോഡേണ്‍ സാങ്കേതിക പദാവലിയൊക്കെ പഠിച്ചുപോയി.
ചെങ്ങറ ഒരു വഴിക്കാക്കിയ സാംസ്കാരികത്തെളിവെടുപ്പ്-കം-ഐക്യദാര്‍ഢ്യ സംഘം ഇടപെട്ട സ്ഥിതിക്ക് ഡി.എച്.ആര്‍.എമ്മിന്റെ കാര്യം ഏതായാലും ഒരു തീരുമാനമായിട്ടുണ്ട്.
ശൊ! ഈ കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മ്മം ഒരു വല്ലാത്ത ധര്‍മ്മം തന്നെയാണേ !
പാര്‍ട്ട് -1 പാര്‍ട്ട് -2 ഡി.എച്ച്.ആര്‍.എം വിരുദ്ധമാണ്. അവര്‍ ഭീകരരാണ് എന്ന് ആദ്യ രണ്ട് ഭാഗങ്ങളില്‍ ഉറപ്പിക്കുന്നു. അതിന് തിരഞ്ഞെടുത്ത അഭിമുഖങ്ങള്‍ നോക്കുക.
പാര്‍ട്ട് 3 മുതല്‍ പ്രഖ്യാപിത ദളിത് നേതാക്കളേ വച്ച് ആദിവാസി ദളിത് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു ഡി.എച്ച്.ആര്‍.എം എവിടെയും വരുന്നില്ല. ളാഹ ഗോപാലനും കെ.കെ. കൊച്ചുമൊക്കെ നിറഞ്ഞു നില്‍ക്കുന്നു.
ഇരുട്ട് എത്ര ആശ്വാസപ്രദം! വിധേയത്വം എത്ര സുഖകരം!
വര്‍ക്കല സംഭവത്തിനുപിന്നില്‍ ഇങ്ങനേയും ചിലതുണ്ടെന്ന് ഇപ്പോളാണറിയുന്നത്.
ഇരുട്ട് എത്ര ആശ്വാസപ്രദം! വിധേയത്വം എത്ര സുഖകരം!
ഈ കമന്റ് കണ്ടപ്പോള്‍, ബി.ആര്‍.പി ആത്മകഥയുടെ ലിങ്ക് ഇട്ടതാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു.:)
അതോ പാര്‍ട്ടി അണികളുടെ ഭീതിദമായ ഇന്നത്തെ അവസ്ഥയാണോ ...“ ഇരുട്ട് എത്ര ആശ്വാസപ്രദം! വിധേയത്വം എത്ര സുഖകരം!” ജനശക്തീ ?! വളരെ ലാഭകരവുമായ അവസ്ഥ !!
സര്‍,
ശിവസേനക്കാര്‍ ദളിത് കോളനികളില്‍ നടത്തുന്ന അതിക്രമങ്ങള്‍ അപലപനീയം തന്നെയാണ്. അതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. ശക്തമായി അത് പുറത്തു കൊണ്ട് വന്നതിനു അഭിനന്ദനങ്ങള്‍.
പക്ഷെ dhrm എന്ന സംഘടനയുടെ പ്രവര്‍ത്തകരും നേതാക്കളും അത്ര മാന്യമായ പ്രവര്‍ത്തനം നടത്തിയിരുന്നവരല്ല. ആറ്റിങ്ങല്‍ കൈപ്പറ്റി മുക്ക് വലിയ വിള കോളനിയില്‍ ഒന്ന് രണ്ടു കൊല്ലമായി dhrm മൂലമുള്ള പ്രശ്നങ്ങള്‍ നിലവിലുണ്ട്. നിര്‍ബന്ധിത പരിവര്‍ത്തനം ആണ് പ്രധാന പ്രശ്നം.
പിന്നെ വര്‍ക്കല കൊലപാതകം തന്നെ എടുക്കാം. dhrm പ്രവര്‍ത്തകരെ (അല്ലെങ്കില്‍ dhrm പ്രവര്‍ത്തകര്‍ എന്ന് പോലീസ് ആരോപിക്കുന്നവരെ) അക്രമത്തിനിരയായ ശ്രീ അശോകന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
താങ്കളുടെ സത്യന്വേഷ്വണ പരീക്ഷണങ്ങള്‍ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. കാരണം കൊല്ലപ്പെട്ട മനുഷ്യന്‍ ഇതിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. ആനന്ദിന്റെ ഗോവര്ധനന്റെ യാത്രകളുടെ ജീവിതവിഷ്കാരമാണ് വര്‍ക്കലയില്‍ നടന്നത്.
we may have differences about the perpetrators of the crime, the plotters,abettors,police,politicians and media. But what about the victim-that middle class malayali ,guilty of enjoying the leisure of a morning walk? All the inquiries should start from him -because he is you and me.
"അതും സി.പി.എം സംഘപരിവാറിന് ഔട്ട് സോഴ്സ് ചെയ്യ്യുന്നൂന്ന്! ങാഹാ... സാറ് പോസ്റ്റ് മോഡേണ്‍ സാങ്കേതിക പദാവലിയൊക്കെ പഠിച്ചുപോയി."
ആ പിണറായിക്കും വീയെസിനും തലേല്‍ തീരെ ആള്ത്താമാസമില്ല.അവര് ബീയാര്പി ക്ക് ശിഷ്യപ്പെടണം. കണ്ണൂര് ആ സുധാകരനെ,കൊണ്ഗ്രെസ്സിനെ ഒതുക്കാന്‍ ഒരു ചിന്ന ഔട്ട് സോഴ്സ് . വിവരം വേണം വിവരം.വെറുതെ കംമുനിസ്റ്റ് മാര്‍ക്ക് ലിസ്റ്റ് എന്നൊക്കെ പറഞ്ഞു നടന്നാ പോരാ, കമ്മുക്കള്.
പ്രിയപ്പെട്ട ബി.ആർ.പി.
താങ്കൽ എഴുതിയതിൽ ഒരെണ്ണം വെറും അബദ്ധമാൺ എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. പട്ടയമില്ലാത്ത രണ്ട് സെന്റെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നത്.
ഈ കൊലപാതകത്തിന്റെ മറവിൽ ശിവസേൻ ദളിത് പീഡനം നടത്തുന്നു എന്നത് പൂർണമായും ശരിയാൺ. പക്ഷേ അവരും ദളിതരാൺ എന്നത് മറ്റൊരു സത്യം.
പിന്നെ സി.പി.എം. ശിവസേന സഖ്യം എന്നൊക്കെ തമാശ താങ്കളെപ്പോലൊരാൾ പറയരുതായിരുന്നു. കാരണം വർക്കലയിൽ ശിവസേനക്കാർ നൂറെണ്ണം തികച്ചില്ല.
പിന്നെ സമയമുണ്ടെങ്കിൽ ഇതുകൂടി വായിക്കുക
http://communistkerala.blogspot.com/2009/10/blog-post_22.html
Post a Comment