Wednesday, October 14, 2009

ആഭ്യന്തരമന്ത്രി അഭിമാനം കൊള്ളുന്ന അവാർഡിന്റെ അർത്ഥമെന്താണ്?

ക്രമസമാധാനപാലനത്തിന് ലഭിച്ച അവാർഡ് പൊക്കിക്കാട്ടിയാണ് കോടിയേരി ബാലകൃഷണൻ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്. അനുയായികൾ അതിന്റെ പേരിൽ അറ്റ്ദ്ദേഹത്തിന് കഴിഞ്ഞയാഴ്ച ഒരു സ്വീകരണം നൽകുകയും ചെയ്തു. എന്ത് അവാർഡാണിത്? അതിന് എന്തു വില കല്പിക്കണം?

ഈ വിഷയത്തിലുള്ള ലേഖനം ഇവിടെ വായിക്കാം

9 comments:

Manikandan said...

കൊട്ടിഘോഷിച്ച ഒരു അവാര്‍ഡിന്റെ പൊള്ളത്തരം വെളിവാക്കുന്ന ലേഖനം.

Baiju Elikkattoor said...

athe, naanamillathavante.................

N.J Joju said...

വായിക്കപ്പെടേണ്ട ലേഖനം.

Unknown said...

""ഒരു സ്വകാര്യ സ്ഥാപനം വാണിജ്യ താല്പര്യം മുന്‍ നിര്‍ത്തി നല്‍കുന്ന അവാര്‍ഡ്‌ വാങ്ങാന്‍ പോകുന്ന അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്..""

സാര്‍ താങ്കള്ടെ ഫോട്ടോ വച്ചാരാധിക്കാന്‍ തോന്നുന്നു. താങ്കള്‍ മുകളില്‍ എഴുതിയത് താങ്കള്‍ക്കും ബാധകമല്ലേ.

അതിങ്ങനെ ഒന്ന് മാറ്റിയാ മതി "ഒരു സ്വകാര്യ സ്ഥാപനം(ഇവിടെ മാധ്യമങ്ങള്‍) വാണിജ്യ താല്പര്യം മുന്‍ നിര്‍ത്തി നല്‍കുന്ന പ്രശംസക്കും എച്ചില്‍കഷണങ്ങള്‍ക്കും
A.Cറൂമിലെവ്ള്ളിവെളിച്ചത്തിലെ 'നിരീക്ഷണങ്ങള്‍ക്കും-വെടി പറച്ചില്‍' പോകുന്ന അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്"(ഓ, താങ്കള്‍ വല്യ അധികാരി തന്നെ)

വീണ്ടും വൈരുധ്യം-- താങ്കള്‍ എഴുതുന്നു "കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാനത്തിനു കോടിയേരിയുടെ ഭരണവുമായി ഒരു ബന്ധവുമില്ലെന്ന്..."
ഇവിടെ ഇതുവരെ താങ്കള്‍ പറഞ്ഞു കൊണ്ടിരുന്നതിനെ ഖണ്ഡിക്കുന്നു. അതായത്
"കേരളത്തിലെ താരതമ്യേന മെച്ചപ്പെട്ട ക്രമ സമാധാനമാന് ഇപ്പോള്‍ " എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. മുമ്പും ഇതുപോലെ തന്നെ എന്ന് സ്വയം സമാധാനിക്കാന്‍ പറയുന്നു, എങ്കിലും ക്രമ സമാധാനം കുഴപ്പമില്ല എന്നിടത്തു താങ്കള്‍ക്കു എത്തേണ്ടി വന്നു.ആ ജാള്യം മറക്കാന്‍ താങ്കള്‍ ബംഗാളിലെക്കും ചൈനയിലേക്കും പോകുന്നു (ചൈനയില്‍ പോയില്ലേ, ഇല്ലെങ്കില്‍ അവിടെയും ഒന്ന് പോയി വാ) ഹാ കഷ്ടം !!

N.J Joju said...

സ്വാസ്തിക,

"കൂറു പറഞ്ഞാല്‍ ബോധം വരുമോ" എന്നു ചോദിയ്ക്കാന്‍ തോന്നുന്നു.
കേരളത്തിലെ ക്രമസമാധാനം മറ്റു സംസ്ഥാനങ്ങളെക്കാല്‍ ഭേദമാണെന്നു പറഞ്ഞാല്‍ കേരളത്തില്‍ എല്ലാം ശരിയായി നടക്കുന്നു എന്നര്‍ത്ഥമില്ല. അതോ മറ്റു സംസ്ഥാനങ്ങളെക്കാല്‍ മോശമായതിനു ശേഷം മാത്രമേ ക്രമസമാധാനത്തെക്കുറിച്ച് പരാതിപറയാന്‍ പാടുള്ളൂ എന്നുണ്ടോ?

ഇന്ത്യാടൂഡെ അവാര്‍ഡുനല്കല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഒന്നാം സ്ഥാനം ലഭിയ്ക്കുന്ന കേരളത്തിനു ഇത്തവണയും കിട്ടിയതില്‍ അത്ഭുതമൊന്നുമില്ല. അതിനു പരിഗണിയ്ക്കപ്പെടുന്ന ഘടകങ്ങള്‍ പരിശോധിച്ചാല്‍ കോടിയേരിയ്ക്കോ ഇടതുപക്ഷസര്‍ക്കാരിനോ അതിനുമുന്‍പിള്ള സര്‍ക്കാരുകള്‍ക്കോ അഭിമാനിയ്ക്കത്തക്കതായി ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.

അതും ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ എല്ലാം ഭദ്രം എന്നു ധരിയ്ക്കുന്നതിലും വലിയ മണ്ടത്തരവും ഉണ്ടെന്നു തോന്നുന്നില്ല. കേരളത്തിലെ ക്രമസമാധാനം ബംഗാളിലെക്കാള്‍ മോശമായാല്‍പ്പോലും ബീഹാരിനെക്കാള്‍ ഭേദമാണ്‌ എന്നു കരുതി ആശ്വസിയ്ക്കാന്‍ താങ്കളെപ്പോലുള്ളവര്‍ക്ക് കഴിയുമായിരിയ്ക്കും.

നഗ്നമായ ചില  യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞതിനപ്പുറം ഒരു കക്ഷിരാഷ്ട്രീയവും ബിആര്‍ബി ഇതില്‍ കലര്‍ത്തിയിട്ടുള്ളതായി എനിയ്ക്കു തോന്നിയില്ല.

ജനശക്തി said...

മാധ്യമങ്ങള്‍ ക്രമസമാധാനം തകര്‍ന്നേ എന്ന് നിലവിളിക്കുന്ന സമയത്തും ക്രമസമാധാനത്തിനു മാധ്യമങ്ങളുടെ കൂട്ടത്തിലെ ഒരെണ്ണത്തിന്റെ തന്നെ അവാര്‍ഡ് കിട്ടി. അതാണിതിന്റെ പ്രസക്തി. ആ അവാര്‍ഡ് ശരിയല്ലെന്നും ചുമ്മാ കൊടുക്കുന്നതാണെന്നും ഇപ്പോള്‍ നമുക്ക് വ്യാഖ്യാനിക്കാം. പക്ഷെ അവാര്‍ഡ് കൊടുക്കുന്നതില്‍ മാത്രമായി മാധ്യമ പൊള്ളത്തരം ഒതുക്കരുത്. അത്രയെങ്കിലും സത്യസന്ധത കാണിക്കണം.

ഇതേ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ/മാധ്യമ നിരീക്ഷകരുടെ കൂട്ടത്തില്‍ ഇപ്പോള്‍ അവാര്‍ഡ് ശരിയല്ല എന്നു പറയുന്നവരും ഉണ്ട്. ആ പൊള്ളത്തരവും സമ്മതിക്കുമോ?

നീതി എല്ലാവര്‍ക്കും ഒരേപോലെ ആകുന്നതല്ലേ ശരി?

മാവോയിസ്റ്റ് ആക്രമണം ദിവസേന നടക്കുന്ന ബംഗാളിന്റെ പോയിന്റ് കുറയും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അവരുടെ കൂട്ടത്തില്‍ ആരൊക്കെ ഉണ്ട് എന്നും നോക്കണം. കോണ്‍ഗ്രസും, തൃണമൂലും, സംഘപരിവാറും, മറ്റു അല്ലറ ചില്ലറകളും ഒക്കെ ഒറ്റക്കെട്ടായിരുന്നല്ലോ. അപ്പോള്‍ ബംഗാളിനു നേരെ നീളുന്ന വിരല്‍ മറ്റാര്‍ക്കൊക്കെയോ നേരെയല്ലേ നീളേണ്ടത്? അത് നീളാത്തത് എന്തുകൊണ്ടായിരിക്കാം???

അവാര്‍ഡ് പൊള്ളയും ക്രമസമാധാനം താരതമ്യേന ഭേദവും എന്ന് ബി.ആര്‍.പി തന്നെ പറയുന്ന സ്ഥിതിക്കും, എതിര്‍ കണക്കുകള്‍ അദ്ദേഹം അവതരിപ്പിക്കാത്ത നിലക്കും, മാധ്യമപൊള്ളത്തരത്തില്‍ ചര്‍ച്ച ഊന്നാം എന്നും തോന്നുന്നു. ഇടതുപക്ഷത്തെ കുറ്റം പറയാനായിട്ടാനെങ്കില്‍പ്പോലും ഇവര്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പൊള്ളത്തരത്തെക്കുറിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് നല്ലത് തന്നെ.

2003ലും 2005ലും ഒക്കെ ഈ അവാര്‍ഡ് പൊള്ളയാണെന്ന് ബി.ആര്‍.പിക്ക് തോന്നിയിരുന്നോ എന്നൊരു സംശയവും ഉണ്ട്. അന്നത്തെ ഭരണാധികാരികള്‍ അവാര്‍ഡ് വാങ്ങിയില്ലായിരുന്നോ? അവര്‍ക്കന്ന് അതിനു അര്‍ഹത ഉണ്ടായിരുന്നോ? ചോദ്യങ്ങള്‍ നിരവധിയാകുന്നു.

ക്രമസമാധാനം പ്രചാരവേലയും യാഥാര്‍ത്ഥ്യവും

കിരണ്‍ തോമസ് തോമ്പില്‍ said...

കോണ്ഗ്രസുകാര്‍ പലതും ചെയ്യും അതു പോലെയാണോ ഇടതുപക്ഷം. ചെറിയ കുറ്റങ്ങള്‍പ്പോലും ഇടതിന്‌ പറ്റുന്നത് ഞങ്ങള്ക്ക് സഹിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ എപ്പോഴും ശക്തമായി വിമര്‍സിക്കും. യഥാര്‍ത്ഥ ഇടതുപക്ഷം നിലനില്‍ക്കണം എന്ന് നിര്ബന്ധമുള്ളതുകൊണ്ടാ. അവാറ്ഡിന്റെ അഹങ്കാരത്തില്‍ നെഗളിച്ച് നടന്നാല്‍ അടുത്ത ഭരണം കോണ്ഗ്രസ് എങ്ങാനും കൊണ്ടുപോയാലോ. അയ്യോ അത് ഓര്‍ക്കാനെ വയ്യ. അതുകൊണ്ടല്ലെ ജനശക്തി ഞങ്ങള്‍ ഉപദേശിക്കുന്നെ.

Unknown said...

ജോജു,
ഹൈപോതിസീസില്‍ നിന്ന് ചര്‍ച്ച വേണോ?ബീയാര്‍പി മാഷ്‌ പോലും പറഞ്ഞതു ,കേരളിത്തിലെ ക്രമസമാധാനം ബംഗാളിനെക്കാളും bihar നെക്കാളും മെച്ച്ചമെന്നാണ്.(അതില്‍ ഊറ്റം കൊള്ളണ്ടാ എന്നും ,അദ്ദേഹം സൂചിപ്പിച്ച്ചിട്ടുണ്ട്. കാരണം കിരണ്‍ പറഞ്ഞ പോലെ യു.ഡി.എഫ്‌, സീപിഎമ്മിന്റെ ജാഗ്രത കുറവ് കൊണ്ട് ഇതില്‍ നിന്ന് മുതലെടുക്കരുത് എന്ന് അദ്ദേഹത്തിന്‍ അതിയായ ആഗ്രഹമുണ്ട്). പിന്നെ ജോജൂ എവിടെ നിന്നാണ്
" കേരളത്തിലെ ക്രമസമാധാനം ബംഗാളിലെക്കാള്‍ മോശമായാല്‍പ്പോലും ബീഹാരിനെക്കാള്‍ ഭേദമാണ്‌ എന്നു കരുതി..." എന്ന ഹൈപോതിസിസില്‍, ഊഹത്തില് എത്തുന്നത്. ആ ഊഹം യു.ഡി.എഫ്‌ അധിക്കാരത്തില്‍ വരുമ്പോ,അത്ര ആഗ്രഹമുണ്ടെങ്കില്‍ ശ്രമിച്ചാ പോരെ. അല്ലെങ്കില്‍ ഹരിയാനയില്‍ രാഹുല്‍ ഗാന്ധിക്ക് റോഡ്‌ ഷോക്കിടെ കണക്കിന് കേല്ലേര് കിട്ടിയെങ്കിലും,കേരളത്തില്‍ വന്നു നാട്ടിന്‍പുറത്ത് ചുറ്റിയടിച്ച്ചു കാപ്പി കുടിച്ചു പോയില്ലേ. അത്രയെങ്കിലും സ്മരണ വേണം സ്മരണ.!!!

Manikandan said...

ബി ആര്‍ പി സര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഇക്കൊല്ലം മാത്രമല്ല ഈ അവാര്‍ഡ് തുടങ്ങിയ കാലം മുതല്‍ ഇതു ലഭിച്ചുവരുന്നത് കേരളത്തിനാണ്. അങ്ങനെയെങ്കില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ അവാര്‍ഡ് കിട്ടിയത് കേരളത്തിനുതന്നെയാവണം. അന്നൊന്നും ഇത് ഇത്രയും ആഘോഷപൂര്‍വ്വം കൊണ്ടാടിയതായി ഓര്‍മ്മയില്ല. പിന്നെ ഇത്തവണ എന്തിനാണ് ഇത്രയും ആഘോഷം?