Saturday, May 31, 2008

കേരളാ പൊലീസിന്റെ പ്രതിച്ഛായ നല്ലതെന്ന് അസോസിയേഷന്

ജനങ്ങള്‍ക്ക് നമ്മുടെ പൊലീസിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്ന് കേരളാ പൊലീസ് അസോസിയേഷന് നടത്തിയ ജനാഭിപ്രായ സര്വ്വേയില് കണ്ടതായി അആഓസിയേഷന്റെ മുഖപത്രമായ ‘കാവല് കൈരളി’ റിപ്പോര്ട്ട് ചെയ്യുന്നു.

മേയ് മാസത്തിലിറങ്ങിയ മാസികയുടെ രജത ജൂബിലി സമ്മേളനപ്പതിപ്പില് പ്രസിദ്ധീകരിച്ചിട്ടുള്ള ജനറ്ല് സെക്രട്ടറിയുടെ കത്തിലാണു ഇത് സംബന്ധിച്ച വിവരമുള്ളത്.

ജനറല് സെക്രട്ടറി കെ. ഭാസ്കരന് എഴുതുന്നു:

കേരളത്തിലെ 17 പൊലീസ് ജില്ലകളിലേയും നഗര സ്വഭാവമുള്ളതും ഗ്രാമീണ സ്വഭാവമുള്ളതുമായ ഓരോ പൊലീസ് സ്റ്റേഷന് വീതം തെരഞ്ഞെടുത്ത് ആകെ 34 പൊലീസ് സ്റ്റേഷനുകളിലാണ് സര്വ്വെ നടന്നത്. റ്റേഷനില് പരാതി നല്‍കാന് വന്നവരേയും, സാക്ഷിയായി വന്നവരേയും, വാദിയായി വന്നവരേയും, പ്രതിയായി വന്നവരേയും, സഹായിയായി വന്നവരേയും, ശുപാര്ശ ചെയ്യാന് വന്നവരേയുമെല്ലാം ഉള്‍പ്പെടുത്തിയാണ് സര്വ്വെ നടത്തിയത്. ഇതില് തനിയെ വന്നുപോയവരും, ആരെയെങ്കിലുംകൊണ്ട് വിളിപ്പിച്ചിട്ട് വന്നവരും, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയവരും സ്റ്റേഷനിലേക്ക് ആദ്യമായി വന്നുപോയവരുമുണ്ട്.

ഇങ്ങനെ ഒരു മാസക്കാലം വന്നുപോയവര് ആകെ 8327 പേരാണ്. ഇതില് 2281 പേര് പരാതി നല്‍കാന് വന്നവരാണ്. 2061 പേര് സഹായികളായി വന്നവരാണ്. സാക്ഷികളായി വന്നവര് 437 പേരും, പ്രതികളായി വന്നവര് 348 പേരുമാണ്. സ്റ്റേഷനില് വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോയ 8327 പേരില് 296 (3.6%) പേരാണ് അഴിമതിക്ക് വിധേയരായത്. ശാരീരിക പീഡനത്തിന് 121 (1.5%) പേരും, മാനസിക പീഢനത്തിന് 361 (4.3%) പേരാണ്. നാം നടത്തിയ സര്വ്വേ ഫലം വിലയിരുത്തുമ്പോള് പൊലീസ് സ്റ്റേഷനിലേക്ക് വന്നു പോകുന്നവരില് ഒരു ചെറിയ ശതമാനം മാത്രമേ അഴിമതിക്കും, ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ക്കും അസംതൃപ്തിക്കും ഇരയാകുന്നുള്ളു. സര്വ്വേ നടന്ന കാലഘട്ടത്തിലെ ജീവനക്കാരുടെ ജാഗ്രതയും, പൊലീസിനോടുള്ള സാധ്ഗാരണ ജനങ്ങളുടെ മനോഭാവവും ചെറിയ വ്യത്യാസമുണ്ടാക്കിയേക്കാം. എന്നാലും അത് അത്ര വലുതാകില്ല. ചെറുതെങ്കിലും ഈ പോരായ്മകള് കൂടി ഇല്ലാതാക്കി സംശുദ്ധമായ പൊലീസാക്കി കേരളാ പൊലീസിനെ മാറ്റി എടുക്കാന് നമുക്കാവണം.

Thursday, May 29, 2008

വേവലാതിപ്പെടാന് കാരണമുണ്ട്

ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്ക്കാഴ്ച’ പംക്തിയില് ബി. ജെ. പി.യുടെ കര്ണാടകയിലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ അടിസ്ഥാനത്തില് കോണ്ഗ്രസിന്റെ അവസ്ഥ വിശകലനം ചെയ്യുന്നു.

പ്രിന്റ് എഡിഷനില് ആറാം പേജില്

ഓണ്¬ലൈന് എഡിഷനില് ഫീച്ചര് വിഭാഗത്തില്:

ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലൊഗില്

Wednesday, May 28, 2008

ഭൂമിയെപ്പറ്റി കേരളീയം പ്രത്യേക ലക്കം

കേരളീയത്തിന്റെ മേയ് ലക്കം കവര് സ്റ്റോറി അവതരിപ്പിക്കുന്നത് ഇങ്ങനെ:

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടെതായില്ല പൈങ്കിളിയേ


ഭൂമി

ആദിവാസി/ദലിത്/ചെങ്ങറ
വിഭവം/അധികാരം/ ജനാധിപത്യം


‘ഭൂസമരം: അന്തസ്സും അഭിമാനത്തോടെയുമുള്ള ജനാധിപത്യ ജീവിതത്തിനായുള്ള അതിജീവനസമരം’ എന്ന തലക്കെട്ടിലുള്ള പത്രാധിപക്കുറിപ്പ് ഈ ലക്കതിന്റെ പ്രാധാന്യം എടുത്തുപറയുന്നു: “വിഭവങ്ങളില്ലാത്തതുകൊണ്ട് അധികാരവും അധികാരം ഇല്ലാത്തതുകൊണ്ട് അന്തസ്സും അഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധതലങ്ങളിലുള്ള സവിശേഷ ജനവിഭാഗങ്ങള് ദുരവസ്ഥയില്‍നിന്നുള്ള മോചനത്തിനായി തങ്ങളുടെ തന്നെ മുന്കയ്യില് നടത്തുന്ന ഈ അതിജീവന സമരങ്ങളോട് ജനാധിപത്യപരമായ സംവാദത്തിനും പിന്തുണയ്ക്കും നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന ഓര്‍മ്മപ്പെടുത്താന് കേരളീയത്തിലെ വിവിധ നിരീക്ഷണങ്ങളിലൂടെ ഊന്നാന് ശ്രമിക്കുന്നു.”

കേരളീയം, മുനിസിപ്പല് മാര്ക്കറ്റ് ബില്‍ഡിംഗ്, കൊക്കാലെ, തൃശ്ശൂര് 21

Friday, May 23, 2008

പാഠഭേദം

മെയ് ദിനം തിരിച്ചുപിടിക്കുകയെന്ന ആഹ്വാനത്തോടെയാണു പാഠഭേദം മെയ് ലക്കം പുറത്തു വന്നിരിക്കുന്നത്. മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗം: ‘മെയ്ദിന മുദ്രാവാക്യങ്ങള് ഉയര്ത്തിപ്പിടിക്കാന് പഴയ തൊഴിലാളി വര്‍ഗ്ഗമൊ പുതിയ തൊഴിലാളി വര്‍ഗ്ഗമൊ തയ്യാറാവാത്തതിനാല്, മെയ്ദിനക്കൊടിയായ ചെമ്പതാകയില് എന്തിനു തൊഴിലാളിവര്‍ഗ്ഗം അവകാശവാദമുന്നയിക്കണം? എന്നാല് അദ്ധ്വാനതിന്റെ അന്തസ്സ്, അദ്ധ്വാനിയുടെ അവകാശങ്ങള് ഉയര്ത്തിപ്പിടിക്കേണ്ട വര്ഗ്ഗങളും വിഭാഗങ്ങളുമുണ്ട്. നവ സാമൂഹ്യ പ്രസ്ഥാനങ്ങളും അവ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഇപ്പോള് ആ പഴയ കൊടിയും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.‘

നേപ്പാളിലെ മാവോയിസ്റ്റ് വിജയത്തെക്കുറിച്ചുള്ള ലേഖനത്തില് പി. എന്. അശോകന് എഴുതുന്നു: ‘കേരളത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ നേപ്പാളില്? പ്രചണ്ഡ ഇ. എം.എസ്സ്. അല്ല, നേപ്പാളിലെ മാവോയിസ്റ്റുകള് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുമല്ല. ഇ. എം. എസുമാരരേയും കാരാട്ടുമാരേയും മറികടന്നാണവര്, ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളേക്കൂടി നേരിട്ടാണവര് ഹിമാലയത്തിനു മുകളില് ചെമ്പതാക ഉയര്തിക്കെട്ടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള വിപ്ലവകാരികളുടെ അനുഭവ പാഠങ്ങള് നേപ്പാളിലെ മാവോയിസ്റ്റുകളുടെയും പാഠമാണു. മാവോയിസത്തിനുശേഷം പ്രചണ്ഡയിസമോ? നമുക്ക് കാത്തിരുന്നുകാണാം.’

ഈ ലക്കത്തിലെ ശ്രദ്ധേയമായ മറ്റൊരു ലേഖനത്തില് കാളീശ്വരം രാജ് വര്ഗ്ഗീസിന്റെ വധം സംബന്ധിച്ച വസ്തുതകള് പുറത്തുകൊണ്ടുവന്ന കോണ്‍സ്റ്റബീള് രാമചന്ദ്രന് നായരെ കുറിച്ചെഴുതുന്നു. ‘ഒരുപക്ഷെ മറ്റൊരു അഭിഭാഷകനും ഇത്രമേല് നിഷ്കളങ്കനായ ഒരു കൊലക്കേസ് പ്രതിക്കുവേണ്ടി കോദതിയില് ഹാജരായിട്ടുണ്ടാവില്ല’.

പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
patabhedam@gmail.com

Thursday, May 22, 2008

രക്ഷ കിട്ടാതെ ഭകഷ്യ സുരക്ഷ

ഭകഷ്യ സുരക്ഷ പദ്ധതി തര്‍ക്കത്തിലെ രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് ഈ ആഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ പരിശോധിക്കുന്നത്.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍.

Monday, May 19, 2008

ആരാണവരെ മാവോയിസ്റ്റുകളാക്കിയത്?

നേപാളില്‍ പഠിക്കുന്ന ഒരു ഫിലിപ്പിനോ വിദ്യാര്ത്ഥി മാവോയിസ്റ്റുകളുടെ വിജയത്തിനു കവികള്‍ നല്കിയ സംഭാവന വിലയിരുത്തുന്നു. ലേഖനം BHASKAR ബ്ലോഗില്‍.

Thursday, May 15, 2008

സാമൂഹികനീതിയില്‍ ഇരട്ടത്താപ്പ്

കേരള കൌമുടിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈയാഴ്ച ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ഇരട്ടത്താപ്പ്

ഇംഗ്ലീഷില്‍ Kerala Letter ബ്ലോഗില്‍

Wednesday, May 14, 2008

ഭരണകൂട ഭീകരതയ്ക്കെതിരായ കണ്‍വെന്‍ഷന്‍

എ. വാസു ചെയര്‍മാന്‍ ആയുള്ള കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ജനകീയ കണ്‍വെന്‍ഷന്‍ മെയ് 20നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. 'മാവോയിസ്റ്റുള്‍ക്കും മുസ്ലിം ജനതയ്ക്കുമെതിരായ ഭരണകൂടഭീകരതയെ ചെറുക്കുക' എന്നതാണ് പ്രമേയം.

അബ്ദുള്‍ നാസര്‍ മഅദനി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും. പി. സി. ജോര്‍ജ്ജ് എം.എല്‍.എ, ഡോ. എ. കെ. രാമകൃഷ്ണന്‍, പ്രൊ. പി. കോയ, ഡോ. എം. ഗംഗാധരന്‍, എം. എന്‍. രാവുണ്ണി, പി. എ. പൌരന്‍ ഡോ. പി. ഗീത, വി. പി. സുഹ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം (ശ്രേയസ്, തെക്കുംഭാഗം, തൃപ്പൂണിത്തുറ) 'ചുവരെഴുത്തുകള്‍' എന്ന പേരില്‍ ഒരു ചെറിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

കേരളത്തില്‍ സമീപകാലത്തുണ്ടായ ഭരണവര്‍ഗ്ഗ അതിക്രമങ്ങളുടെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ കെ. പി. സേതുനാഥ്, ദ്ര. അബ്ദുള്‍ സലാം, ബ്രൂണോ ജോര്‍ജ്ജ്, പി. എ. പൌരന്‍, എം. എന്‍. രാവുണ്ണി എന്നിവരുടെ ലേഖനങ്ങള്‍ക്കൊപ്പം ഒരു വാരിക നേരത്തെ പ്രസിദ്ധീകരിച്ച എന്‍റെ ഒരു ലേഖനവും. രണ്ടാം ഭാഗത്തില്‍ അഡ്വക്കേറ്റുമാരായ കെ. എസ്. മധുസൂദനന്‍, തുശാര്‍ നിര്‍മല്‍ സാരഥി, പി. ചന്ദ്രശേഖരന്‍ എന്നിവരുടെ ലേഖനങ്ങള്‍. കൂടാതെ ഗ്രോ വാസുവും പി. ഗോവിന്ദന്‍കുട്ടിയുമായുള്ള അഭിമുഖങ്ങള്‍.

സംഭാവന 20 രൂപ.

Monday, May 12, 2008

Sunday, May 11, 2008

പ്ലാച്ചിമട: കേരളീയം പ്രത്യേക പതിപ്പ്

കേരളീയത്തിന്‍റെ ഏപ്രില്‍ ലക്കം ഒരു പ്രത്യേക പതിപ്പാണ്. വിഷയം പ്ലാച്ചിമട സമരം. അതിഥി പത്രാധിപര്‍: ടി. ടി. ശ്രീകുമാര്‍.

പത്രാധിപക്കുറിപ്പില്‍ ശ്രീകുമാര്‍ പറയുന്നു: 'ഈ സമരതോദ് സിവില്‍ സമൂഹത്തിനു ബാധ്യതകളുണ്ട്. മയിലമ്മ മുതല്‍ നൂറു കണക്കിനാളുകളുടെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും നേട്ടങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണ്.'

ലേഖനങ്ങളില്‍ ചിലത്:

അഭിമുഖങ്ങള്‍ - വിളയോടി വേണുഗോപാല്‍, എന്‍. പി. ജോണ്‍സന്‍.

സിവില്‍ സമൂഹത്തെ പുനസൃഷ്ടിക്കാന്‍ - സി. ആര്‍. പരമേശ്വരന്‍
പ്ലാച്ചിമട തേടുന്ന (രാഷ്ട്രീയ) പരിഹാരങ്ങള്‍ - സി. ആര്‍. നീലകണ്ടന്‍

പ്ലാചിമാടയുടെ രാഷ്ട്രീയവും ഭാവിസാധ്യതകളും - സണ്ണി പൈകട

പ്ലാച്ചിമട സമരം: ഒരു നിരീക്ഷണം - കെ. വേണു

ജനാധിപത്യവത്കരിച്ച ജനകീയസമരത്തിലൂടെ നീതി - ഡോ. നിസാര്‍ അഹമ്മദ്

പ്ലാച്ചിമട: ഇനിയെന്ത്? - പ്രൊഫ. എം. കെ. പ്രസാദ്

നവോതഥാനവും പ്ലാച്ചിമടയും - ഡോ. സി, ആര്‍. രാജഗോപാലന്‍

മയിലമ്മയുടെ മരിക്കാത്ത ചോദ്യങ്ങള്‍ - സി. എസ്. ചന്ദ്രിക

പ്ലാച്ചിമടയിലെ കോര്‍പ്പറേറ്റ് അതിക്രമം - ഡോ. രവിരാമന്‍

ജ്ഞാനത്തിന്‍റെ സാമൂഹ്യവത്കരണം - ഡോ. സി. എസ്. വേങ്കിടേശ്വരന്‍

വില 20 രൂപ
കേരളീയം, മുനിസിപ്പല്‍ മാര്‍ക്കറ്റ്‌ ബില്‍ഡിംഗ്, കൊക്കാലെ, തൃശ്ശൂര്‍ 21

Thursday, May 8, 2008

എന്ന് സ്വന്തം ഹര്‍ത്താല്‍

നാം എങ്ങനെ ഹര്‍ത്താലിനു കീഴങ്ങടുന്ന പതനത്തിലെത്തി? ഈയാഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈ വിഷയമാണ് ചര്ച്ച ചെയ്യുന്നത്.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: എന്ന് സ്വന്തം ഹര്‍ത്താല്‍

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

പതിവുപോലെ ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

Tuesday, May 6, 2008

ഭക്ഷണ ക്ഷാമത്തിനു ആരാണ് ഉത്തരവാദി?

ആരാണ് ഇപ്പോഴത്തെ ആഗോള ഭക്ഷണ പ്രശ്നത്തിന് ഉത്തരവാദി? ഈ പ്രതിസന്ധി ആര്‍ക്കാണ്‌ ഗുണം ചെയ്യുക? ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒരു വിദഗ്ദ്ധന്‍റെ അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

"Stuffed and Starved: The Hidden Battle for the World Food System" എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ രാജ് പട്ടേല്‍ ആണ് വിദഗ്ദ്ധന്‍. ന്യൂ അമേരിക്ക മീഡിയ എഡിറ്റര്‍ സന്ദീപ്‌ റെ അദ്ദേഹവുനായി നടത്തിയ അഭിനുഖ സംഭാഷണത്തിന്റെ റിപ്പോര്‍ട്ട് കാണുക.

Thursday, May 1, 2008

മുഴുവന്‍ കൃഷിഭൂമിയും പച്ച ചൂടട്ടെ

ലോകവും കേരളവും നേരിടുന്ന ഗുരുതരമായ ഭകഷ്യപ്രതിസന്ധിയെ ഒരു പുതിയ അവസരമായി കണ്ടുകൊണ്ടു ഭൂപരിഷ്കരണകാലത്ത് അടിസ്ഥാന വര്‍ഗ്ഗങ്ങളോട് കാട്ടിയ അനീതി തിരുത്തണം. ഇതാണ് കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈയാഴ്ച ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: മുഴുവന്‍ കൃഷിഭൂമിയും പച്ച ചൂടട്ടെ.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍