Saturday, May 31, 2008

കേരളാ പൊലീസിന്റെ പ്രതിച്ഛായ നല്ലതെന്ന് അസോസിയേഷന്

ജനങ്ങള്‍ക്ക് നമ്മുടെ പൊലീസിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്ന് കേരളാ പൊലീസ് അസോസിയേഷന് നടത്തിയ ജനാഭിപ്രായ സര്വ്വേയില് കണ്ടതായി അആഓസിയേഷന്റെ മുഖപത്രമായ ‘കാവല് കൈരളി’ റിപ്പോര്ട്ട് ചെയ്യുന്നു.

മേയ് മാസത്തിലിറങ്ങിയ മാസികയുടെ രജത ജൂബിലി സമ്മേളനപ്പതിപ്പില് പ്രസിദ്ധീകരിച്ചിട്ടുള്ള ജനറ്ല് സെക്രട്ടറിയുടെ കത്തിലാണു ഇത് സംബന്ധിച്ച വിവരമുള്ളത്.

ജനറല് സെക്രട്ടറി കെ. ഭാസ്കരന് എഴുതുന്നു:

കേരളത്തിലെ 17 പൊലീസ് ജില്ലകളിലേയും നഗര സ്വഭാവമുള്ളതും ഗ്രാമീണ സ്വഭാവമുള്ളതുമായ ഓരോ പൊലീസ് സ്റ്റേഷന് വീതം തെരഞ്ഞെടുത്ത് ആകെ 34 പൊലീസ് സ്റ്റേഷനുകളിലാണ് സര്വ്വെ നടന്നത്. റ്റേഷനില് പരാതി നല്‍കാന് വന്നവരേയും, സാക്ഷിയായി വന്നവരേയും, വാദിയായി വന്നവരേയും, പ്രതിയായി വന്നവരേയും, സഹായിയായി വന്നവരേയും, ശുപാര്ശ ചെയ്യാന് വന്നവരേയുമെല്ലാം ഉള്‍പ്പെടുത്തിയാണ് സര്വ്വെ നടത്തിയത്. ഇതില് തനിയെ വന്നുപോയവരും, ആരെയെങ്കിലുംകൊണ്ട് വിളിപ്പിച്ചിട്ട് വന്നവരും, സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയവരും സ്റ്റേഷനിലേക്ക് ആദ്യമായി വന്നുപോയവരുമുണ്ട്.

ഇങ്ങനെ ഒരു മാസക്കാലം വന്നുപോയവര് ആകെ 8327 പേരാണ്. ഇതില് 2281 പേര് പരാതി നല്‍കാന് വന്നവരാണ്. 2061 പേര് സഹായികളായി വന്നവരാണ്. സാക്ഷികളായി വന്നവര് 437 പേരും, പ്രതികളായി വന്നവര് 348 പേരുമാണ്. സ്റ്റേഷനില് വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോയ 8327 പേരില് 296 (3.6%) പേരാണ് അഴിമതിക്ക് വിധേയരായത്. ശാരീരിക പീഡനത്തിന് 121 (1.5%) പേരും, മാനസിക പീഢനത്തിന് 361 (4.3%) പേരാണ്. നാം നടത്തിയ സര്വ്വേ ഫലം വിലയിരുത്തുമ്പോള് പൊലീസ് സ്റ്റേഷനിലേക്ക് വന്നു പോകുന്നവരില് ഒരു ചെറിയ ശതമാനം മാത്രമേ അഴിമതിക്കും, ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ക്കും അസംതൃപ്തിക്കും ഇരയാകുന്നുള്ളു. സര്വ്വേ നടന്ന കാലഘട്ടത്തിലെ ജീവനക്കാരുടെ ജാഗ്രതയും, പൊലീസിനോടുള്ള സാധ്ഗാരണ ജനങ്ങളുടെ മനോഭാവവും ചെറിയ വ്യത്യാസമുണ്ടാക്കിയേക്കാം. എന്നാലും അത് അത്ര വലുതാകില്ല. ചെറുതെങ്കിലും ഈ പോരായ്മകള് കൂടി ഇല്ലാതാക്കി സംശുദ്ധമായ പൊലീസാക്കി കേരളാ പൊലീസിനെ മാറ്റി എടുക്കാന് നമുക്കാവണം.

No comments: