Thursday, May 1, 2008

മുഴുവന്‍ കൃഷിഭൂമിയും പച്ച ചൂടട്ടെ

ലോകവും കേരളവും നേരിടുന്ന ഗുരുതരമായ ഭകഷ്യപ്രതിസന്ധിയെ ഒരു പുതിയ അവസരമായി കണ്ടുകൊണ്ടു ഭൂപരിഷ്കരണകാലത്ത് അടിസ്ഥാന വര്‍ഗ്ഗങ്ങളോട് കാട്ടിയ അനീതി തിരുത്തണം. ഇതാണ് കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈയാഴ്ച ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: മുഴുവന്‍ കൃഷിഭൂമിയും പച്ച ചൂടട്ടെ.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

7 comments:

ramachandran said...

പ്രിയപ്പെട്ട ബി.ആര്‍.പി,

കൃഷിക്ക് യോഗ്യമായ മുഴുവന്‍ ഭൂമിയും കൃഷിചെയ്യപ്പെടണം. അതിനായി അടിയന്തരമായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം." എന്നതിനോടും ദളിത് - ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം എന്നതിനോടും യോജിക്കുന്നു.

ഇതു പറയുമ്പോള്‍ പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. ഭക്ഷ്യ ധാന്യങ്ങളുടെ ദൌര്‍ലഭ്യത്തിന്റെയും അവയുടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെയും യഥാര്‍ത്ഥ കാരണം താങ്കള്‍ അക്കമിട്ട് നിരത്തുന്ന മൂന്നു കാരണങ്ങള്‍ മാത്രമല്ല. പക്ഷെ ആ മൂന്നു കാര്യങ്ങളില്‍ ഊന്നിയാല്‍ മാത്രമേ താങ്കള്‍ക്ക് പോസ്റ്റിലെ ആദ്യ പാരയില്‍ താങ്കള്‍ പറയുന്ന ജനറലൈസേഷനില്‍ എത്താനാകൂ.. അതായത് അരിവിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി രാഷ്ട്രീയകക്ഷികള്‍ നടത്തുന്നത് ചക്കളത്തിപ്പോരാണ്, ഭരണ-പ്രതിപക്ഷ മുന്നണികള്‍, പ്രത്യേകിച്ച് അവയെ നയിക്കുന്ന കക്ഷികള്‍, പതിവായി അരങ്ങേറുന്ന നിഴല്‍ നാടകത്തിന്റെ തുടര്‍ച്ച മാത്രമാണത് , ഇവിടെയുണ്ടായ എല്ലാ നല്ല കാര്യങ്ങളും തങ്ങള്‍ ചെയ്തതും നല്ലതല്ലാത്തതെല്ലാം മറുപക്ഷം ചെയ്തതുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇരുകൂട്ടരും എപ്പോഴും ശ്രമിക്കുന്നത്, അരിപ്രശ്നത്തില്‍ മുന്നണികള്‍ നടത്തുന്ന വാക്‍പയറ്റ് കിണറ്റിനകത്തുകിടന്ന് തവളകള്‍ തമ്മിലടിക്കുന്നതു പോലുള്ള പരിപാടിയാണ് എന്നിങ്ങനെയും ചുറ്റും നടക്കുന്ന സംഭവ വികാസങ്ങള്‍ കിണറ്റിനുള്ളില്‍ കിടക്കുന്ന തവളകള്‍ അറിയുന്നില്ല എന്നുമാണല്ലോ താങ്കള്‍ വിലപിക്കുന്നത്. താങ്കള്‍ ചെയ്യുന്നതും കിണറ്റില്‍ കിടക്കുന്ന തവളകള്‍ ചെയ്യുന്നതല്ലേ എന്നാരേലും സംശയിച്ചാല്‍? ഞാനിതു ചുമ്മാ പറയുന്നതല്ല.

രണ്ട് വശത്തുള്ളവരും കിണറ്റിലെ തവളകളാണെന്ന് പെട്ടെന്നു പറഞ്ഞുറപ്പിക്കുന്നതിനു മുന്‍പെ ചുറ്റും ഒന്നു കണ്ണോടിക്കാമായിരുന്നു. ഇടത്പക്ഷത്തെ സാമ്പത്തിക വിദഗ്ദര്‍ എഴുതുന്ന ലേഖനങ്ങള്‍ ഒന്നു മറിച്ച് നോക്കുകയെങ്കിലും ചെയ്യാമായിരുന്നു. അതുപോലെത്തന്നെ കാര്‍ഷിക രംഗത്തെ സംഘടനകള്‍ പറയുന്നതും. 2006 ലെ ഒരു ലേഖനം ഇങ്ങനെ പറയുന്നു. (http://pd.cpim.org/2006/0924/09242006_aiks%20jatha.htm)

The crisis is the result of the wrong policies of the government. The government has reduced investments in agriculture, dismantled the procurement system, opened up Indian agriculture to the exploitation of the world market forces, reversing land reform measures, privatising the resources such as electricity and water, giving up priority for foodgrains production – all contributed to the emergence of the present situation.

ഈ പറഞ്ഞ കാരണങ്ങള്‍ക്കൊന്നും താങ്കള്‍ ഒരു പ്രാമുഖ്യവും നല്‍കുന്നില്ലല്ലോ താങ്കളുടെ ലേഖനത്തില്‍?

താങ്കള്‍ പറഞ്ഞു " ഇന്ത്യ നേരിടുന്ന പ്രശ്നം ഭക്ഷ്യ ദൌര്‍ലഭ്യമല്ല, വില വര്‍ദ്ധനയാണ്. അതിന്റെ ദുരിതം അനുഭവിക്കുന്നത് പാവങ്ങളാണ്."

പുത്തന്‍ സാമ്പത്തികനയങ്ങളുടെ ഒഴിവാക്കാനാവാത്ത പ്രത്യാഘാതങ്ങളാണ് ധനികര്‍ കൂടുതല്‍ ധനികരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നതെന്ന് ഇടത് പക്ഷം പറഞ്ഞുതുടങ്ങിയിട്ട് കാലമെത്രയായി ഭാസ്കര്‍ജീ... ധനിക വിഭാഗത്തിന്റെ വരുമാനത്തിലും ലാഭത്തിലും ഉണ്ടായ വര്‍ദ്ധനവിന്റെ ഒരു ചെറിയ അംശം വര്‍ദ്ധനപോലും താഴെ തട്ടിലുള്ളവര്‍ക്ക് കിട്ടിയില്ല എന്നതും, ജോബ്‌ലെസ് ഗ്രോത്ത് ആണ് നടക്കുന്നതെന്നുമൊക്കെ പുരപ്പുറത്ത് കയറി നിന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. താങ്കളുടെ ലേഖനത്തില്‍ ആ ഭാഗം തൊടുന്നേയില്ലല്ലോ. വലിയ സ്രാവിനെ വിട്ടിട്ട് ചെറിയ മീനിന്റെ പള്ളക്ക് കുന്തം കേറ്റുന്നത് എന്ത് എളുപ്പം.

ഉത്സ പട്നായിക് 2004 ല്‍ എഴുതിയ The Republic of Hunger (http://www.macroscan.com/fet/apr04/pdf/Rep_Hun.pdf) എന്ന പേപ്പര്‍ വായിച്ചിരിക്കേണ്ട ഒന്നാണ് എന്ന് തോന്നുന്നു. സി.പി.ചന്ദ്രശേഖറും, പ്രഭാത് പട്നായിക്കും ഈ വിഷയത്തില്‍ പലപ്പോഴായി എഴുതിയിട്ടുള്ള ലേഖനങ്ങളിലും ഭക്ഷ്യ രംഗത്തെ പ്രതിസന്ധി പുത്തന്‍ സാമ്പത്തിക നയങ്ങളുടെ അനിവാര്യമായ പ്രത്യാഘാതമെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത് ‍(http://www.macroscan.com/archive/archive_food.htm)

"ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ രാജ്യം സ്വയംപര്യാപ്തമായതു കൊണ്ടും നമുക്ക് വേണ്ടത് തരാനുള്ളത് കേന്ദ്രത്തിന്റെ ചുമതലയായതു കൊണ്ടുമാവാം ബോര്‍ഡ് ലോകവിപണിയിലെ വിലക്കയറ്റത്തെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് " എന്നു താങ്കള്‍ പറഞ്ഞു. ഇതില്‍ ഒരല്പം പരിഹാസച്ചുവയും കേന്ദ്രസര്‍ക്കാരിനെ കുറ്റവിമുക്തമാക്കലും ഉണ്ടോ എന്നൊരു സംശയം. വിദേശ നാണ്യം നേടിത്തരുന്ന നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ കേരളത്തെ കേന്ദ്രം പ്രോത്സാഹിപ്പിച്ചതും സംസ്ഥാനത്തിനാവാശ്യമായി അരി എത്തിക്കാമെന്നുറപ്പു നല്‍കിയതും നമുക്ക് മറന്നേക്കാം അല്ലേ? പൊതുവിതരണസമ്പ്രദായം തകര്‍ത്തതും, കേരളത്തിനുള്ള അരിവിഹിതത്തില്‍ 82% വെട്ടിക്കുറവ് വരുത്തിയതും, ഇറക്കുമതി തീരുവകളുടെയൊക്കെ കാര്യത്തിലുള്ള 'ഉദാരമായ' സമീപനവും ജനവിരുദ്ധമേ അല്ല അല്ലേ ഭാസ്കര്‍ജീ? സംസ്ഥാനസര്‍ക്കാരുകള്‍ക്ക് എത്രയോ കുറഞ്ഞ അധികാരങ്ങളാണുള്ളതെന്നും കേന്ദ്രസര്‍ക്കാരുകള്‍ എടുക്കുന്ന ജനവിരുദ്ധമായ നയങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളെയും ബാധിക്കുമെന്നതും താങ്കള്‍ മറന്നുപോകുന്നു. ഒരു ഫെഡറല്‍ സമ്പ്രദായമാണ് നമ്മുടേതെന്നതും.

"ഇതൊക്കെ നടക്കുന്നതിനിടയിലാണ് ഇവിടെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ വിവാദങ്ങളുയര്‍ത്തി നമ്മെ രസിപ്പിക്കാന്‍ ശ്രമിക്കുന്നത്." എന്ന താങ്കളുടെ പരാമര്‍ശവും ശരിയല്ല. മുകളില്‍ പറഞ്ഞ ശരികള്‍ ചൂണ്ടിക്കാണിക്കുന്നത് കേരളം ഭരിക്കുന്നവരും, അതിനെതിരെ സംസാരിക്കുന്നതും കേന്ദ്രത്തിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കുന്ന രീതിയില്‍ സംസാരിക്കുന്നതും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഉപാസകരായ മറുഭാഗക്കാരും ആകുമ്പോള്‍, ഇതിലേതെങ്കിലും പക്ഷം മറുപക്ഷത്തിനെ അപേക്ഷിച്ച് ശരിയായിരിക്കില്ലേ? ഇവിടത്തെ വലതുകക്ഷികള്‍ പറയുന്നതല്ല ശരി എങ്കില്‍, താങ്കള്‍ ഭാവിക്കുന്ന നിഷ്പക്ഷത കുറ്റകരമാണ്. എല്ലാം കണക്കാണ് എന്നു ബോധപൂര്‍വം പ്രചരിപ്പിക്കുന്ന അരാഷ്ട്രീയ ബുദ്ധി ജീവികളുടെ ‘നിഷ്പക്ഷ’ തലത്തിലേക്ക് താങ്കളും ഇറങ്ങിച്ചെല്ലരുതെന്നാണ് ആഗ്രഹം.

“ഇപ്പോള്‍ കൃഷിഭൂമിയും ഉത്പാദനവും നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജന്മിയില്‍ നിന്നെടുത്ത ഭൂമി പാടത്ത് പണിയെടുത്തിരുന്ന കര്‍ഷകത്തൊഴിലാളിക്ക് കൊടുക്കാതെ വരമ്പത്ത് നിന്നിരുന്ന പാട്ടക്കാരന് കൊടുത്ത വിപ്ലവബുദ്ധിയാണ് കേരളത്തെ ഈ പതനത്തിലെത്തിച്ചത്. ....അങ്ങനെ വൈകിയെങ്കിലും ഭൂപരിഷ്കരണകാലത്ത് ഭൂമി നിഷേധിക്കപ്പെട്ട ദളിത് ആദിവാസി വിഭാഗങ്ങളോട് സര്‍ക്കാരിന് നീതി കാട്ടാനാവും. കഴിയുന്നതും സഹകരണാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.” ഈ വാചകങ്ങളില്‍ ഒക്കെ ഒരു ചെറിയ കുഴപ്പം ഇല്ലേ ബി ആര്‍ പി ? മണ്ണില്‍ കൃഷി ചെയ്ത് ഈ നാട്ടുകാരെ മുഴുവന്‍ തീറ്റിപ്പോറ്റേണ്ട ഉത്തരവാദിത്വം പാവം ദളിതന്റെയും ആദിവാസിയുടേതുമായി താങ്കള്‍ ചുരുക്കുക്കുയാണോ?

വിപ്ലവബുദ്ധിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തുമ്പോള്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം പ്രദാനം ചെയ്ത നന്മകളുടെ ഗുണഫലം അനുഭവിക്കുന്നവരാണ് ഇവിടുത്തെ ജനതയില്‍ മഹാഭൂരിപക്ഷം എന്നത് താങ്കള്‍ മറക്കുകയാണോ? തെറ്റുകുറ്റങ്ങള്‍ ഇല്ലായിരുന്നെന്ന് ഇടത് പക്ഷം പോലും അവകാശപ്പെടുന്നില്ലല്ലോ. അങ്ങനെയിരിക്കെ ആ നന്മകളെ മുഴുവന്‍ അവഗണിച്ച് അതിന്റെ പോരായ്മകള്‍ പറഞ്ഞുകൊണ്ട് ഇന്ന് കൃഷി ഇല്ലാതായതിന്റെ കാരണമായി അത് മാത്രം ചൂണ്ടിക്കാണിക്കുകയും പുത്തന്‍ സാമ്പത്തികനയങ്ങളെക്കുറിച്ചോ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ മിണ്ടാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല എന്നു പറയാതെ വയ്യ.

yousufpa said...

പ്രിയപ്പെട്ടവരേ....
ഉണരുക,ഭൂമിയിലെ പച്ചപ്പ് കണ്ട് വിണ്ണിലെ മഴക്കൂട്ടം പനിനീരു തെളിക്കട്ടെ.

BHASKAR said...

പ്രിയപ്പെട്ട രാമചന്ദ്രന്: അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. ഇടതുപക്ഷം, കൃത്യമായിപ്പറഞ്ഞാല്‍ സി.പി.എം., പറഞ്ഞതും പറയുന്നതുമായ കാര്യങ്ങളിലാണ് താങ്കള്‍ ഊന്നല്‍ നല്‍കുന്നത്. ഏറെക്കാലമായി അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായ സി. പി. എം. ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങള്‍ക്ക് അത് പറഞ്ഞതും പറയുന്നതുമായ കാര്യങ്ങളേക്കാള്‍ പ്രാധാന്യം ഞാന്‍ കല്പിക്കുന്നു. ദലിതരെ എല്ലാവര്‍ക്കും വേണ്ട അരിയുണ്ടാക്കുന്ന പണിയില്‍ തളച്ചിടണമെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ കൃഷിഭൂമി കൃഷിയില്‍ താല്‍പര്യം ഉള്ളവര്‍ക്ക്‌ മാത്രം കൊടുക്കണമെന്നാണ് എന്‍റെ പക്ഷം. അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ ഉയര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഒരു ഘടകം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള ആസ്തി ഇല്ലെന്നതാണ്. ആ കുറവ് പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവര്‍ക്ക് കൃഷി ഭൂമി നല്‍കുന്നതാണ്.

ramachandran said...

പ്രിയ ബി ആര്‍ പീ,

മറുപടിക്ക് നന്ദി

“ഏറെക്കാലമായി അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായ സി. പി. എം. ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങള്‍ക്ക് അത് പറഞ്ഞതും പറയുന്നതുമായ കാര്യങ്ങളേക്കാള്‍ പ്രാധാന്യം ഞാന്‍ കല്പിക്കുന്നു” എന്നു താങ്കള്‍ തന്നെ പറയുമ്പോള്‍ അവര്‍ പൊട്ടകിണറ്റിലെ തവളകളല്ല എന്ന് അങ്ങ് ഭംഗ്യന്തരേണ സമ്മതിക്കുകയല്ലേ? ഇവിടെ പത്രപ്രവര്‍ത്തകന്‍ , അയാളെത്ര സീനിയറോ ആവട്ടെ, വസ്തുതകള്‍ വിട്ട് സ്വന്തം മനോധര്‍മ്മം അനുസരിച്ച് ഭാഷാപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ ചെന്നു ചേരാവുന്ന കുഴപ്പത്തിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് പൊട്ടകിണറ്റിലെ തവള പ്രയോഗം എന്ന് ഞാന്‍ കരുതിക്കോട്ടെ?

BHASKAR said...

പ്രിയ രാമചന്ദ്രന്: സ്വന്തമായ അഭിപ്രായം രൂപീകരിക്കാനുള്ള താങ്കളുടെ സ്വാതന്ത്യം ഞാന്‍ മാനിക്കുന്നു. ജനസമ്മതി മത്സരത്തിനൊന്നും ഇല്ലാത്തതുകൊണ്ട് കൂടുതല്‍ ആളുകളെ എന്‍റെ അഭിപ്രായത്തിലേക്ക് കൊണ്ടുവരണമെന്ന വാശിയുമില്ല.
പക്ഷെ ഒരുപാടുകാലം അധികാരത്തിലിരുന്നാല്‍ അതിനൊത്ത് വിവരം കൂടുമെന്ന താങ്കളുടെ നിലപാട് സ്വീകാര്യമല്ല. അങ്ങനെയാണെങ്കില്‍ ഇ. എം. എസിനെക്കാള്‍ വിവരം കെ. കരുണാകരന് ഉണ്ടാകണമല്ലോ.

ramachandran said...

പ്രിയ ബി ആര്‍ പീ,
“ഏറെക്കാലമായി അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായ സി. പി. എം. ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങള്‍ക്ക് അത് പറഞ്ഞതും പറയുന്നതുമായ കാര്യങ്ങളേക്കാള്‍ പ്രാധാന്യം ഞാന്‍ കല്പിക്കുന്നു” എന്ന താങ്കളുടെ വാചകം ഞാന്‍ ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അല്ലാതെ അധികാരത്തിലിരുന്നാല്‍ വിവരം വെക്കുമെന്ന് ഞാന്‍ പറഞ്ഞോ? കാള്‍ മാക്സിനു വിവരം വച്ചത് ഭരണത്തിലിരുന്നിട്ടൊന്നുമല്ലല്ലോ? ശ്രീ ബുദ്ധന് ബോധോദയം ഉണ്ടായത് ഭരണം ഉപേക്ഷിച്ച് ബോധിവൃക്ഷച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് എന്നത് സ്കൂളില്‍ പഠിച്ചിട്ടുണ്ടേ.

വാസ്തവത്തില്‍ എന്റെ ഊന്നല്‍ “ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങള്‍ക്ക് അത് പറഞ്ഞതും പറയുന്നതുമായ കാര്യങ്ങളേക്കാള്‍ പ്രാധാന്യം ഞാന്‍ കല്പിക്കുന്നു” എന്നതിലായിരുന്നു. എന്ന് വച്ചാല്‍ അവര്‍ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത വെറും കിണറ്റിലെ തവളകള്‍ അല്ല എന്ന് താങ്കള്‍ അറിയാതെ സമ്മതിക്കുന്നു എന്ന്.

താങ്കള്‍ക്ക് അത് ട്വിസ്റ്റ് ചെയ്യാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു.
എനിക്കും ഒട്ടും വാശിയില്ല എന്ന് മാത്രമല്ല , താങ്കള്‍ എഴുതിയ പോലെയുള്ള കിണറ്റിലെ തവളകളുടെ വാക്കുകള്‍ കേട്ട് ഈ ജന്മം പാഴാക്കണമോ എന്നും ആലോചിച്ചുകൊണ്ടിരിക്കുന്നു.
:)

BHASKAR said...

പ്രിയ രാമചന്ദ്രന്. നന്ദി. ആലോചന തീരുമ്പോള്‍, വിരോധമില്ലെങ്കില്‍, ഫലം അറിയിക്കുക. ജന്മം പാഴാക്കാതിരിക്കുന്നത് സംബന്ധിച്ച് അതില്‍ നിന്നു എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ അത് പഠിക്കാമല്ലോ.