Tuesday, April 29, 2008

ധാന്യ വില എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു?

ആവശ്യത്തിനുള്ള അരി ഉല്പാദിപ്പിക്കാത്ത നാടാണ്‌ നമ്മുടേത്. ധാന്യ വിലയിലുണ്ടാകുന്ന വര്‍ദ്ധന നമ്മെ ഗുരുതരമായി ബാധിക്കുന്നു.

ഇന്ത്യ ആവശ്യത്തിനുള്ള ധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ്. എന്തുകൊണ്ടാണ്‌ ഇവിടെ ഇപ്പോള്‍ ധാന്യ വില വര്‍ദ്ധിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു മുകേഷ് റെ. അദ്ദേഹത്തിന്റെ ലേഖനം countercurrents.org സൈറ്റില്‍.

4 comments:

ഭൂമിപുത്രി said...

മുകേഷിന്റെ ലേഖനം വായിച്ചു.
രണ്ടു വശങ്ങളും പറഞ്ഞിരിയ്ക്കുന്നു.
സാറിന്റെ അഭിപ്രായംകൂടി അറിയണമെന്നുണ്ട്.

keralafarmer said...

പാല്‍പ്പൊടി താണവിലയ്ക്ക് ഇന്‍ഡ്യയിലേയ്ക്ക് ഇറക്കുമതി ചെയ്താല്‍ തകരുന്നത് ഇന്‍ഡ്യയിലെ ക്ഷീരോല്പാദനമാകും. താമസിയാതെ അതും സംഭവിക്കും. ഉദ്പാദകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആര്‍ക്കും സമയമില്ല. പ്രതിഹെക്ടര്‍ ഉല്പാദനചെലവ് ദിനം പ്രതി വര്‍ദ്ധിക്കുന്നു. ഉള്ള ഭൂമിപോയും തരിശാവുകയോ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്യുന്നു. വ്യാവസായിക വളര്‍ച്ച കാര്‍ഷികോത്പാദനത്തില്‍ കുറവിന് വഴിയൊരുക്കും. പ്രകൃതിയെ തകര്‍ത്തതിന്റെ ഫലമായാണ് ആഗോളതാപന വര്‍ദ്ധനയും കാലാവസ്ഥാ വ്യതിയാനവും. ഓരോ പല്‍ക്കൊടിക്കും പ്രകാശസംശ്ലേഷണത്തിന്റെ കഴിവുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണെ അന്നജമാക്കി സര്‍വ്വ ജീവജാലങ്ങളെയും നിലനിറുത്തിയിരുന്നത് ജനിതകമാറ്റം വരുത്തിയ വിത്തുകളും മറ്റും മിത്രകീടങ്ങളെപ്പോലും കൊന്നൊടുക്കി. പ്രവര്‍ത്തിയില്‍ കാണിക്കുവാന്‍ കഴിയാത്ത കാര്‍ഷിക ഗവേഷണങ്ങള്‍ ഒരു പ്രയോജനവും ചെയ്യാത്തതായി മാറി. മണ്ണിനെ മലിനപ്പെടുത്തുന്നതിലൂടെ ഗുണനിലവാരമില്ലാത്ത ഭക്ഷണം നാള്‍ക്കുനാള്‍ സര്‍വ്വ ജീവജാലങ്ങളെയും രോഗികളാക്കിക്കൊണ്ടേയിരിക്കുന്നു. ഇനിയെങ്കിലും കണ്ണുതുറന്നില്ലെങ്കില്‍ ലോകം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി പട്ടിണി മരണങ്ങള്‍ തന്നെയാവും.

ഭൂമിപുത്രി said...

ഒരു സംശയം ചോദിച്ചോട്ടെ?
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്‍ഡ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ തൊഴിലാളീവേതനം കേരളത്തിലാണ്‍
എന്നു ഞാനും അഭിമാനത്തോടെ എന്റെ മറുനാടന്‍ സുഹൃത്തുക്കളൊടു പറഞ്ഞിട്ടുന്ണ്ട്.
അതിന്റെയൊരു മറുവശം കാണാതെപോയില്ലേ നമ്മള്?
കൃഷിപ്പണി ലാഭകരമല്ലാതാകുകയും,കൃഷിയിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങികയും മറ്റും
ഉണ്ടാകുന്നതിനു ഒരു കാരണം അസന്തുലിതമായി നില്‍നില്‍ക്കുന്ന ഈ വേതനവ്യവസ്ഥയല്ലേ?

B.R.P.Bhaskar said...

ഈയാഴ്ച കേരള കൌമുദി പംക്തിയില്‍ ഞാന്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ലേഖനം വെളിച്ചം കാണുമ്പോള്‍ പതിവുപോലെ ഇവിടെ അറിയിപ്പ് നല്‍കുന്നതാണ്.