Thursday, April 10, 2008

ഭീമനെ നേരിടുമ്പോള്‍

ചില്ലറ വ്യാപാര മേഖലയില്‍ ദേശീയ വിദേശീയ കമ്പനികളുടെ കടന്നു കയറ്റം ഈ ആഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നു. സി. പി. എം കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍നിന്നു വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍ 'ഭീമനെ നേരിടുമ്പോള്‍'

ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍

6 comments:

അങ്കിള്‍ said...

വളരെ പ്രസക്തമായ അങ്ങയുടെ ലേഖനം വായിച്ചു. 100% യോജിക്കുന്നു.

ഒരു ഉപഭോക്താവായ എനിക്ക്‌ നല്ല സാധനങ്ങള്‍ മിതമായവിലക്ക്‌ മാന്യമായ സേവനത്തോടെ കിട്ടണം. ഇന്നത്തെ ‘ചെറുകിട കുത്തകകള്‍’ക്ക്‌ അതു നല്‍കാന്‍ കഴിയില്ല തന്നെ. MRP യില്‍ ഒരു പൈസ പോലും കുറയ്ക്കാതെ സാധനം വില്‍ക്കുന്ന് Spencers ലെ ആള്‍ക്കൂട്ടം കാണുമ്പോള്‍ അതിശയം തോന്നുന്നു. Big Bazar ല്‍ ഒരു ഉപഭോക്താവ്‌ പ്രതീക്ഷിക്കുന്നത്‌ ലഭിക്കുന്നുമുണ്ട്. ഭാവിയില്‍ ചെറുകിടകുത്തകകളുടെ ആപ്പിസ്സ്‌ പൂട്ടുമെന്നത്‌ ഇന്നത്തെ ഉപഭോക്താവിനു പ്രശ്നമല്ല.

സിവിള്‍ സപ്പ്ലൈസ്സും ഫെഡറേഷനും അവരുടെ സാധനം മാത്രമല്ല്, സേവനം കൂടി മെച്ചമാക്കി കാണിക്കട്ടെ. അപ്പോഴറിയാം വിവരം.

Radheyan said...

എല്ലാ കാര്യങ്ങളിലും താങ്കളോട് യോജിക്കുക വയ്യ.പാര്‍ട്ടിയുടെ ദേശീയ നയം 100 ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ചില മാറ്റങ്ങളോടെ നടപ്പാക്കാനാകും ശ്രമിക്കുന്നത്.

കുത്തകകള്‍ വിദേശിയോ സ്വദേശിയോ ആവട്ടെ,അവര്‍ സൃഷ്ടിക്കുന്ന കുഴപ്പം സംഭരണ മേഖലയില്‍ ആണ്.ഇതിനെ സഹായിക്കാന്‍ വേണ്ടി കേന്ദ്രം എം.അര്‍.റ്റി.പി ആക്റ്റിന്റെ വരിയുടച്ചത്.ഇന്ന് ഇന്ത്യയിലും കേരളത്തിലും സംഭവിക്കുന്ന വില കയറ്റത്തിന് ഇത്തരമ്ം കുത്തക സംഭരണവുമായി ബന്ധമില്ലേ.എഫ്.സി.ഐയുടെയും മറ്റും വന്‍ ഗോഡൌണുകള്‍ വാടകയ്ക്കെടുത്ത് ഇവര്‍ അവശ്യവസ്തുക്കള്‍ പൂഴ്ത്തി വെക്കുകയാണ്.എന്നിട്ടവ വില വര്‍ധിപ്പിച്ച് വില്‍ക്കുന്നു.

ഇന്ന് ഗുണം ലഭിക്കുന്ന ഉപഭോക്താവിന് നാളെ ഈ കുത്തകവല്‍ക്കരണം ദോഷമാവും,അത് പോലെ ഇന്ന് കിട്ടിയ വില നാളെ കര്‍ഷകനു കിട്ടില്ല.തങ്ങളുടെ നിയന്ത്രണത്തില്‍ ഒരു പോലെ കര്‍ഷകനെയും ഉപഭോക്താവിനെയും കൊണ്ടു വരുക എന്ന ദ്വിമുഖ തന്ത്രം.രാജ്യത്തെ ഏറ്റവും വലിയ കുത്തകക്കളായ റിലയന്‍സും ബിര്‍ലയും മറ്റുമാണ് ഈ മേഖലയിലെ പയനിയേഴ്സ് എന്ന നിലക്ക് മത്സരിക്കാന്‍ ആരെങ്കിലും വരുമോ എന്നും സംശയമാണ്.

അങ്കിള്‍ said...

എതിര്‍പ്പ്‌ അമ്പാനിയോടും ബിര്‍ളായോടും ആണോ അതോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ എന്ന ആശയത്തോടാണോ?. ഹൈപ്പര്‍ മാര്‍ക്കറ്റിനോടാണെങ്കില്‍, അതില്‍ കാര്യമുണ്ട്. എന്തെന്നാല്‍ അത്തരം ബൃഹത്തായ സംരംഭം തുടങ്ങിയാല്‍ വളറെ വിലകുറച്ച്‌ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിച്ചേക്കും. ചെടുകിട കുത്തകകള്‍ക്ക്‌ മത്സരിക്കാന്‍ കഴിയാതെ പോയെന്നിരിക്കും. അങ്ങനെയെങ്കില്‍ നമ്മുടെ സര്‍ക്കാരും സിവില്‍ സപ്ലൈസ്‌, കണ്‍സൂമര്‍ ഫെഡ് എന്നിവ മുഖാന്തിരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പണ്ടേ നടത്തുന്നുണ്ട്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉടനേ തുടങ്ങുന്നു. അതും എതിര്‍ക്കപ്പെടേണ്ടതല്ലേ. എന്തുകൊണ്ട്‌ എതിര്‍ക്കുന്നീല്ല.കാരണം, അമ്പാനിയും ബിര്‍ലയും നടത്തുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിലക്കുറവു മാത്രമല്ല, സേവനം കൂടി മെച്ചപ്പെട്ടതാണ്. എത്ര ശ്രമിച്ചാലും സര്‍ക്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എന്തുമാത്രം നല്ല സേവനം കിട്ടുമെന്ന്‌ ചെറുകിട കുത്തകക്ള്‍ക്ക്‌ നന്നായറിയാം. എന്നാല്‍ നല്ല സേവനം മത്സരബുദ്ധിയോടെ നല്‍കാന്‍ ഇക്കൂട്ടര്‍ തയ്യാറുമല്ല. അപ്പൊപ്പിന്നെ എതിര്‍ത്തലല്ലേ നിവൃത്തിയുള്ളൂ.

ടാറ്റയും ബിര്‍ലയും അമ്പാനിയും തമ്മില്‍തമ്മില്‍ കടിച്ചു കീറാന്‍ നില്‍ക്കുന്നിടത്തോളം അവരിലാരെങ്കിലും ഒരാല്‍ വിപണി കീഴടക്കാന്‍ പോകുന്നുമില്ല. അതല്ലേ ഇതുവരെ കണ്ടു വരുന്ന ഒരു വിപണിയുടെ തന്ത്രം.

പൂവന്‍‌കോഴി said...

One basic flaw in this article is comparing the civil supplies corporation which was begun as a measure to contain the price rise in the open market, with the hypermarkets of ambanis or walmats whose only idea is to make profits by swallowing the market. The social aspect of the former is forgotten just for criticising and to support big guns.

Evven if the survey figurres are on the higher side, does the author say that let those displaaced(because they are not up to date)may commit suicide as the farmers? The idea of the leftists is to avoid that.In that sense some measures are taken. There should be some one to talk for them.They too have MANUSHYAVAKASAMS.

പൂവന്‍‌കോഴി said...

for traccking

ഭൂമിപുത്രി said...

ഞാന്‍ താമസിയ്ക്കുന്ന ഫ്ലാറ്റിന്റെ ഇടതുവശം ഒരു കൊച്ചു പച്ചക്കറിക്കടയുണ്ട്.ഈ കെട്ടിടസമുച്ചയത്തിലെ അമ്പതോളം വീട്ടുകാറ് എന്നും അവിടെക്കേറിയിറങ്ങുന്നവരായിരുന്നു.
ഏതാനും മാസങ്ങള്‍ക്കുമുന്‍പ്,വലതുവശത്തു സ്പെന്‍സേറ്സിന്റെ ഒരു സൂപ്പറ്മാര്‍ക്കറ്റ് തുറന്നതില്‍പ്പിന്നെ,കൊച്ചുകടക്കാരനെ ആരും തിരിഞ്ഞുനോക്കാതായി.
വഴിക്കണ്ണുമായി ആ മനുഷ്യനിരിയ്ക്കുന്നതു കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്.
അങ്ങേരുടെ കച്ചവടമൊന്നു മോടിപിടിപ്പിയ്ക്കാന്‍
സഹായിയ്ക്കാനായി
ഒരു സറ്ക്കാരും വരില്ലെന്ന കാര്യം ഉറപ്പ്.