Thursday, May 15, 2008

സാമൂഹികനീതിയില്‍ ഇരട്ടത്താപ്പ്

കേരള കൌമുടിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈയാഴ്ച ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ഇരട്ടത്താപ്പ്

ഇംഗ്ലീഷില്‍ Kerala Letter ബ്ലോഗില്‍

3 comments:

ഭൂമിപുത്രി said...

സറ്,കേരളാലെറ്ററില്‍ക്കണ്ട ഈ വിവരം വല്ലാതെ അത്ഭുതപ്പെടുത്തി
“A computer study shows that the Supreme Court has relied on the Code of Manu in more than 300 judgments. The judges’ reliance on that ancient text, which gives scant regard to the principles of liberty, equality and fraternity, can be viewed only with anxiety.”
ഇതിനെപ്പറ്റിക്കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുണ്ട്

BHASKAR said...

ഭൂമിപുത്രിക്ക്: മനു, യാജ്ഞവല്‍ക്യന്‍ എന്നിങ്ങനെ രണ്ടു പേരുടെ പേരിലുള്ള സംഹിതകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടെ രൂപപ്പെടുകയുണ്ടായി. ഇതില്‍ ഹിന്ദു ജാതിമേധാവിത്വം മനുവിന്റെ പേരേ പറയാറുള്ളൂ. മനു സ്വയംഭൂ ആണെന്നും അതല്ല ബ്രഹ്മാവിന്‍റെ മകനാണെന്നുമൊക്കെ പറയപ്പെടുന്നു. സംസ്കൃതത്തിലും നിയമത്തിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന കെ. പി. ജയ്സ്വാള്‍ 90 കൊല്ലം മുന്‍പ് കല്‍ക്കത്ത സര്‍വകലാശാലയിലെ ടാഗോര്‍ പ്രഭാഷണത്തില്‍ ഭ്രുഗു വംശത്തില്‍ പെട്ട സുമതി എന്നൊരാളാണ് മനുസ്മൃതിയുടെ കര്‍ത്താവെന്നു വെളിപ്പെടുത്തുകയുണ്ടായി. ബുദ്ധമതാനുയായികളായ മൌര്യന്മാര്‍ക്ക് ശേഷം സുംഗ എന്ന ബ്രാഹ്മണ വംശം അധികാരം പിടിച്ചെടുത്തപ്പോള്‍ അതിനെ ശക്തിപ്പെടുത്താനാണ് അതുണ്ടാക്കിയത്. ബുദ്ധമതാനുയായികളെ അടിച്ചമര്‍ത്തി ബ്രാഹ്മണാധിപത്യം ഉറപ്പിക്കുകയായിരുന്നു സുമതിയുടെ ലക്ഷ്യം. ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് യാജ്ഞവല്‍ക്യന്‍ പുതിയ നിയമാവലി ഉണ്ടാക്കിയത്. മനുവിന്റെ നിയമത്തിലെ വിവേചനപരമായ വ്യവസ്ഥകള്‍ ഒഴിവാക്കിയോ മയപ്പെടുത്തിയോ ആണ് യാജ്ഞവല്‍ക്യന്‍ നിയമങ്ങള്‍ ഉണ്ടാക്കിയതെന്നു ജെയ്സ്വാള്‍ ചൂണ്ടിക്കാട്ടി.
ജെയ്സ്വാളിന്റെ പ്രഭാഷണ പരമ്പര പുസ്തക രൂപത്തില്‍ ലഭ്യമാണ്. അത് വായിച്ച ശേഷം ഇപ്പോള്‍ ഒരു നിയമ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള സുപ്രീം കോടതി വിധികള്‍ പരിശോധിച്ചപ്പോഴാണ് മുന്നൂറില്‍ പരം വിധികളില്‍ മനുവിനെ ആശ്രയിച്ചിരിക്കുന്നതായി കണ്ടത്. ഇരുപത് വിധികളില്‍ മാത്രമാണ് യാജ്ഞവല്‍ക്യന്‍ പരാമര്ശിക്കപ്പെടുന്നത്.

ഭൂമിപുത്രി said...

വളരെ നന്ദി സറ്.
മനുസ്മൃതിയെ ആധാരമാക്കി വന്ന കോടതിവിധികള്‍
നമ്മുടെകാലത്തിനും വളരെ പുറകിലുള്ള ഒരു സാമൂഹ്യനീതി അനുസരിച്ചുള്ളതായിരിയ്ക്കുമല്ലൊ,
അല്ലെ? അതാണ്‍ തീരെ ദഹിയ്ക്കാതെ വന്നതു.
ഇങ്ങിനത്തെ റഫറന്‍സൊക്കെ നമ്മുടെ നീതിപീഠത്തിനു അനുവദിച്ചുകൊടുത്തിട്ടുണ്ടോ?