Wednesday, May 14, 2008

ഭരണകൂട ഭീകരതയ്ക്കെതിരായ കണ്‍വെന്‍ഷന്‍

എ. വാസു ചെയര്‍മാന്‍ ആയുള്ള കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ജനകീയ കണ്‍വെന്‍ഷന്‍ മെയ് 20നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. 'മാവോയിസ്റ്റുള്‍ക്കും മുസ്ലിം ജനതയ്ക്കുമെതിരായ ഭരണകൂടഭീകരതയെ ചെറുക്കുക' എന്നതാണ് പ്രമേയം.

അബ്ദുള്‍ നാസര്‍ മഅദനി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും. പി. സി. ജോര്‍ജ്ജ് എം.എല്‍.എ, ഡോ. എ. കെ. രാമകൃഷ്ണന്‍, പ്രൊ. പി. കോയ, ഡോ. എം. ഗംഗാധരന്‍, എം. എന്‍. രാവുണ്ണി, പി. എ. പൌരന്‍ ഡോ. പി. ഗീത, വി. പി. സുഹ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം (ശ്രേയസ്, തെക്കുംഭാഗം, തൃപ്പൂണിത്തുറ) 'ചുവരെഴുത്തുകള്‍' എന്ന പേരില്‍ ഒരു ചെറിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

കേരളത്തില്‍ സമീപകാലത്തുണ്ടായ ഭരണവര്‍ഗ്ഗ അതിക്രമങ്ങളുടെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ കെ. പി. സേതുനാഥ്, ദ്ര. അബ്ദുള്‍ സലാം, ബ്രൂണോ ജോര്‍ജ്ജ്, പി. എ. പൌരന്‍, എം. എന്‍. രാവുണ്ണി എന്നിവരുടെ ലേഖനങ്ങള്‍ക്കൊപ്പം ഒരു വാരിക നേരത്തെ പ്രസിദ്ധീകരിച്ച എന്‍റെ ഒരു ലേഖനവും. രണ്ടാം ഭാഗത്തില്‍ അഡ്വക്കേറ്റുമാരായ കെ. എസ്. മധുസൂദനന്‍, തുശാര്‍ നിര്‍മല്‍ സാരഥി, പി. ചന്ദ്രശേഖരന്‍ എന്നിവരുടെ ലേഖനങ്ങള്‍. കൂടാതെ ഗ്രോ വാസുവും പി. ഗോവിന്ദന്‍കുട്ടിയുമായുള്ള അഭിമുഖങ്ങള്‍.

സംഭാവന 20 രൂപ.

1 comment:

രാജേഷ്.കെ.വി. said...

ഭരണക്കൂടതിന്റെ ജനവിരുദ്ധ്നയങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങളെ മത തീവ്രവാദമായും, മാവോയിസമായും ആരോപിചുകൊണ്ട്‌ ഭരണക്കൂടം അതിന്റെ ജനവിരുദ്ധ്ത മറചുവെക്കുകയും, അടിചമര്‍ത്തല്‍ തീവ്രമാക്കുകയുമാണ്‌. പുരോഗമനശക്തികളേയും മതന്യൂനപക്ഷങളേയും ലക്ഷ്യമിടുന്ന ഭരണക്കൂടത്തെ തിരിചറിയുകയും പ്രതിരോധിക്കുകയും ചെയ്യെന്ടതുന്ട്‌.ഇതിനുള്ളാ ശ്രമമെന്നനിലയില്‍ സംസ്ഥാനത്തെ ചില പൌരവകാശ സംഘടനകള്‍ മുന്നിട്ടിറങുകയും, ഒരു കാന്‌പയിന്‍ കമ്മറ്റി രൂപപെടുതുകയും ചെയ്തിട്ടൂണ്ട്‌.എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അവകാശ- അധികാരത്തെ നിലനിര്‍ത്തുന്നതിന്‌ മുന്നിട്ടിറങുന്ന ഇത്തരം മുന്നണികളില്‍ , നിലനില്ക്കുന്ന നിയമങളെ ഇടക്കെങ്കിലും നിഷേധിക്കുന്ന മാവോയിസ്റ്റ് സംഘടനകലുടെയും, മതവര്‍ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പ്രതിരോധ്ത്തിന്ടെ വിശാലതലങളിലെ താല്പര്യങളെ പരിമിതപെടുത്തുകയും, പ്രതിരോധ്ത്തിന്ടെ ഫലപ്രാപ്തിയെ അനിവാര്യമായ നിസംഗതകളിലേയ്‌ക്ക്‌ തള്ളിവിടുകയും ചെയ്യുന്നുണ്ട്‌.അതുക്കൊന്ടുത്തന്നെ ഭരണക്കൂടതിന്റെ പൌരവകാശ ലംഘനതിനെതിരേയുള്ള മുന്നണിയെ എങിനെ രൂപപെടുതുമെന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്‌.ജനാധിപത്യ അവകാശങള്‍സമ്രക്ഷിക്കാനുള്ള മുന്നണിയില്‍ ആത്ത്യന്തികമയി ജനാധിപത്ത്യവിരുദ്ധതയുടെ ഉള്ളടക്കമുള്ള വര്‍്‌ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പൌരവകാശ സംഘടനയുടെ ഗുണകരമായ മുന്നേറ്റങളെ നെഗറ്റീവായി ബാധിക്കുമെന്ന്‌തന്നെയാന്‌ ഈയുള്ളവന്ടെ അഭിപ്രയം.എന്‍ഡിഎഫ് , ജമാത്ത്‌ഇസ്ലാമി, സംഘ്പരിവര്‍ പോലുള്ള സംഘടനകളും, ക്രിസ്‌ത്യന്‍ പാതിരിമാര്‍ അവരുടെ മൂലധന സംരക്ഷണത്തിനു വേണ്‌ടി ഇടക്കിടെ ഉയര്ത്തികൊണ്ടുവരുന്ന തീവ്ര ക്രിസ്ത്യനിറ്റിയും സാമൂഹ്യ മണ്ടലത്തില്‍ ഈ ദൌത്യത്തെയാണ്‌ പ്രയോഗിക്കുന്നത്‌.ഇത്തരം ശക്തികള്‍ ആത്മീയതയും വര്‍ഗ്ഗീയതയും ഒന്നാണെന്ന്‌വ്യാഖ്യാനിക്കുന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്‌.യഥാര്‍ത്ഥ്തില്‍ ഈശ്വര വിശ്വാസം വ്യക്‌തിയുടെ ആത്മനിഷ്ട വ്യവഹാരതിലൂടെ സന്‌ചരിക്കുന്നതും, വര്‍ഗ്ഗീയത സാമൂഹ്യ മായ അധികാര പ്രയോഗത്തിന്ടെ സാധ്യതയിലേക്ക്‌ നയിക്കുന്നതുമാണ്‌. ചുരുക്കത്തില്‍ വര്‍ഗ്ഗീയത അധികാരത്തിലേക്കും, അധികാരം വര്‍ഗാധിഷ്‌ടിതമയ ബലപ്രയോഗത്തിലേക്കും നയിക്കുന്ന ഒന്നാണ്‌. അതായത്‌ വര്‍ഗ്ഗീയതയുടെ പരിസരത്ത്‌ വൈരുധ്‌യം വിവിധ സാമൂഹ്യവിഭാഗങള്‍ തമ്മിലാകുന്പൊള്‍, അധികാരപ്രയോഗതിന്ടെ പരിസരത്ത്‌ വൈരുധ്‌യം അധ്വാനവും മൂലധനവുമായി മാറുന്നുണ്ട്‌