സ്ത്രീ
പീഡനങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി മാറിയിട്ടുള്ള
കേരളം നേരിടുന്ന സാമൂഹ്യപ്രതിസന്ധി ഏറെ ഗുരുതരമാണ്. ഏറെ യാഥാസ്ഥിതികമായ
സ്ത്രീപുരുഷ സദാചാര സങ്കല്പം നിലനില്ക്കുന്ന കേരളത്തില്‍ പ്രണയം, വിവാഹം,
ലൈംഗീകത എന്നിങ്ങനെയുള്ള സ്്ത്രീപുരുഷബന്ധ വിഷയങ്ങളില്‍ സങ്കല്പതലത്തിലും
പ്രയോഗതലത്തിലും കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ചിന്തിക്കുന്നവര്‍
കുറവല്ല. ഈ പൊളിച്ചെഴുത്ത് എങ്ങനെ സാധ്യമാകും, അതിന്റെ പ്രയോഗരൂപങ്ങള്‍
എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭ്യമല്ല.
ഈ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താനുള്ള ഒരു
തുറന്ന അന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്ന ഒരു ചര്‍ച്ചയാണ് ഫിഫ്ത്ത്
എസ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് ലക്ഷ്യമാക്കുന്നത്. ഈ രംഗത്ത്
പ്രായോഗികമായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന അന്വേഷണത്തിനാണ് ഊന്നല്‍
നല്‍കുന്നത്. സൈദ്ധാന്തികാടിസ്ഥാനമില്ലാതെ പ്രായോഗിക പരിഹാരങ്ങള്‍
സാധ്യമല്ലെന്നതുകൊണ്ടുതന്നെ വിവിധ വിഷയങ്ങള്‍ സൈദ്ധാന്തികമായി
അവതരിപ്പിച്ചുകൊണ്ട് പ്രായോഗിക നിര്‍ദ്ദേശങ്ങളിലേയ്‌ക്കെത്താന്‍
കഴിയുന്ന ചര്‍ച്ചകളാണ് ലക്ഷ്യമാക്കുന്നത്. മുന്‍വിധികളൊന്നുമില്ലാതെ തുറന്ന
അന്വേഷണം സാധ്യമാക്കുന്ന ഈ ചര്‍ച്ച ഒരു തുടക്കം മാത്രമാണ്. തുടര്‍ന്നും,
കേരളത്തിന്റെ വിവിധ മേഖലകളില്‍ ഇത്തരം അന്വേഷണവേദികള്‍
സംഘടിപ്പിക്കേണ്ടതുണ്ട്. കണ്ടെത്തപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാനുള്ള ശ്രമങ്ങളും ഇതോടെ ആരംഭിക്കാനാകും എന്നാണ്
പ്രതീക്ഷിക്കുന്നത്.
ഫിഫ്ത് എസ്റ്റേറ്റിനു വേണ്ടി
സാറാ ജോസഫ്
തൃശൂര്‍
20-3-2013.
ദ്വിദിന ക്യാമ്പ് (ഏപ്രില്‍ 6, 7 ) മജ്‌ലിസ് പാര്‍ക്ക്, പെരിങ്ങന്നൂര്‍, മുണ്ടൂര്‍, തൃശൂര്‍
ഏപ്രില്‍ 6, ശനി
രാവിലെ 9.30 : രജിസ്‌ട്രേഷന്‍
സെഷന്‍ 1 (10-12.30)
ലൈംഗികതയും ജനാധിപത്യവും
ഒരു ജീവശാസ്ത്ര സമീപനം
മോഡറേറ്റര്‍: ഡോ.എം. ഗംഗാധരന്‍
അവതരണം: ഡോ.ജീവന്‍ ജോബ് തോമസ്
സാന്നിദ്ധ്യം: ബി.ആര്‍.പി. ഭാസ്‌ക്കര്‍
ചര്‍ച്ചയും സമാഹരണവും
സെഷന്‍ 2 (12.30-3.45)
കടുംബം, അധികാരം, സ്ത്രീ
മോഡറേറ്റര്‍ : ജോതി നാരായണന്‍
അവതരണം: ഡോ.പി. ഗീത
ഭക്ഷണം, ചര്‍ച്ച, സമാഹരണം.
സെഷന്‍ 3 (3.45 - 6.00)
സ്ത്രീ പുരുഷ സമത്വം
സമരാനുഭവങ്ങളും പ്രായോഗികപാഠങ്ങളും
മോഡറേറ്റര്‍: പ്രൊഫ.കുസുമം ജോസഫ്
അവതരണം: സാറാ ജോസഫ്
ചര്‍ച്ചയും സമാഹരണവും
(7.00-10)
ഡോക്യുമെന്ററി പ്രദര്‍ശനം,
അനൗപചാരിക ചര്‍ച്ചകള്‍, ഭക്ഷണം
ഏപ്രില്‍ - 7 ഞായര്‍
8.00: പ്രാതല്‍
9.00-10.00 :1, 2, 3 സെഷനുകളെക്കുറിച്ചുള്ള
അനൗപചാരിക ചര്‍ച്ചകള്‍
സെഷന്‍ 4 (10.30- 1.00)
ബലാല്‍സംഗം, ഇര, സമൂഹം
മോഡറേറ്റര്‍: അഡ്വ.ആശ
അവതരണം: ഡോ.എ.കെ. ജയശ്രീ
ചര്‍ച്ച, സമാഹരണം, ഭക്ഷണം
സെഷന്‍ 5 (2.00- 4.30)
സ്ത്രീപുരുഷ ബന്ധം
ചരിത്രപരമായ പരിണാമവും
സമകാലിനാവസ്ഥയും
മോഡറേറ്റര്‍: എന്‍.എം. പിയേഴ്‌സണ്‍
അവതരണം: കെ.വേണു
ചര്‍ച്ചയും സമാഹരണവും
4.30 - 5.00 : മൊത്തം ചര്‍ച്ചയുടെ സമാഹരണം
(ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ നിന്നുള്ള പാനല്‍)
ബന്ധപ്പെടേണ്ട നമ്പര്‍ - 9539736048, 9745504196
e-mail: genderjusticetcr@gmail.com
കുറിപ്പ്:
പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 6 ന് 9.30 മുതല്‍ 7- നു വൈകീട്ട് 5 മണിവരെ
തുടരാന്‍ തയ്യാറാകണം. ഭക്ഷണത്തിനും താമസത്തിനുമായി 300 രൂപ വീതം
രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. തൃശൂരില്‍ നിന്ന് തൃശൂര്‍-കുന്നംകുളം
ബസ്സില്‍ വരുമ്പോള്‍ മുണ്ടൂര്‍ എത്തുന്നതിന് അല്പം മുമ്പായി ഇടതുവശത്തു
കാണുന്ന പെട്രോള്‍ പമ്പിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ, (അവിടെ മജ്‌ലിസ്
പാര്‍ക്ക് എന്ന ബോര്‍ഡ് കാണാം) 1.5 കി.മീറ്റര്‍ പോയാല്‍ മജ്‌ലിസ്
പാര്‍ക്കിലെത്താം. മുണ്ടൂര്‍ സെന്ററില്‍ നിന്ന് ഓട്ടോറിക്ഷയിലും ഇവിടെ
എത്താം.
No comments:
Post a Comment