വധശിക്ഷക്ക് യോഗ്യമായ കുറ്റങ്ങൾ ചെയ്തവരെ എന്തുചെയ്യണമെന്ന് ഫാ. ഡാർലി
എടപ്പങ്ങാട്ടിൽ (എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ്, 2013 മാർച്ച് 18) ചോദിക്കുന്നു.
മതമേലധികാരികളും രാഷ്ട്രീയ ഭരണാധികാരികളും ഈ വിഭാഗത്തിൽ പെടുന്ന കുറ്റങ്ങൾ കണ്ടെത്തുകയും
സോക്രട്ടിസിനെയും ആർക്കിലെ ജോനിനെയും പോലെ പലരെയും ഇല്ലാതാക്കുകയും ചെയ്ത ചരിത്രം നമുക്ക്
അറിവുള്ളതാണ്. ആരെയൊക്കെയാണ് ഫാ. ഡാർലി വധശിക്ഷക്ക് യോഗ്യരായി കാണുന്നതെന്ന് എനിക്കറിയില്ല.
അങ്ങനെ ആരെയെങ്കിലും കണ്ടെത്തുമ്പോൾ അവരെ എന്തുചെയ്യണമെന്നറിയാൻ അദ്ദേഹത്തിന് വേദപുസ്തകം
മറിച്ചുനോക്കാവുന്നതാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന് ഉദ്ഘോഷിച്ച ആദ്യ പ്രവാചകന്റെ
നിയമങ്ങളിൽ കുടുങ്ങിക്കിടക്കാതെ മറുകരണം കാണിക്കാൻ ഉപദേശിച്ച ദൈവപുത്രന്റെ കാലത്തേക്ക്
അദ്ദേഹം നീങ്ങണം.
ബി.ആർ.പി.
ഭാസ്കർ, തിരുവനന്തപുരം
(മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2013 മാർച്ച് 25ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച കത്ത്)
No comments:
Post a Comment