തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് (ഏപ്രിൽ 27, 2011) നടത്തിയ പത്രസമ്മേളനത്തിൽ വിതരണം ചെയ്ത പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.
ഫിഫ്‌ത് എസ്റ്റേറ്റ് എന്ന പേരിൽ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കമിടുകയാണ്. ഇന്ത്യൻ മതനിരപേക്ഷ ജനാധിപത്യം ഇന്ന് ഏറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. രക്ഷപ്പെടുത്താനാവാത്ത വിധം അത് അധ:പതനത്തിന്റെ പാതയിലാണോ എന്ന ന്യായമായ സംശയം ഉയർന്നിരിക്കുന്നു. പാർലമെന്ററി ജനാധിപത്യത്ത താങ്ങിനിർത്തുന്ന നിയമനിർമ്മാണസഭകൾ, നിർവ്വഹണവിഭാഗം,നീതിന്യായവ്യവസ്ഥ, മാധ്യമലോകം എന്നീ നാലു നെടുംതൂണുകളും പരസ്പരം പ്രതിപ്രവർത്തിക്കുകയും തിരുത്തുകയും അങ്ങനെ വ്യവസ്ഥ മൊത്തത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഏറെ ദൌർബല്യങ്ങളോടെയാണെങ്കിലും കാര്യങ്ങൾ ആ ദിശയിൽ പുരോഗമിക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഈ നാലു നെടുംതൂണുകളും അഴിമതി, നിക്ഷിപ്തതാല്പര്യ സംരക്ഷണം, കെടുകാര്യസ്ഥത തുടങ്ങിയ അനവധി ദുഷ്പ്രവണതകളിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്നു എന്ന ഭീകര യാഥാർത്ഥ്യമാണ് സമീപകാല സംഭവവികാസങ്ങളിലൂടെ മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട തിരുത്തൽ ശക്തിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന നീതിന്യായവ്യവസ്ഥയുടെ പതനമാണ് ഇപ്പോൾ ഏവരെയും ഏറ്റവുമധികം ആശങ്കാകുലരാക്കിയിരിക്കുന്നത്.
പാർലമെന്ററി ജനാധിപത്യമല്ലാതെ ഇന്ന് ആഗോളതലത്തിൽ തന്നെ മറ്റൊരു രാഷ്ട്രീയ സമ്പ്രദായം സ്വീകാര്യമായി നിലവിലില്ല. ഇന്ത്യൻ ജനാധിപത്യം ശൈശവാവസ്ഥയിലാണെങ്കിലും അതിന്റെ സങ്കീർണ്ണതയും ബൃഹത്‌സ്വഭാവവും നിമിത്തം ലോകശ്രദ്ധയിൽ നിൽക്കുന്ന ഒന്നാണ്. അതിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന് തടയിടാനും സ്തംഭനാവസ്ഥയെ മറികടന്നുകൊണ്ട് മുന്നോട്ടുള്ള പാതയിലേക്ക് തിരിച്ചുവിടാനും അടിയന്തിരമായ ഇടപെടൽ ആവശ്യമുണ്ട്.
ജനാധിപത്യവ്യവസ്ഥയുടെ നാലു നെടുംതൂണുകൾക്കും സംഭവിച്ചിട്ടുള്ള അപചയത്തെ മറികടക്കാനും അതിനെ മുന്നോട്ടു കൊണ്ടു പോകാനും ഒരു അഞ്ചാം തൂണ് -- ഫിഫ്‌ത് എസ്റ്റേറ്റ് -- അതാണിവിടെ വിഭാവന ചെയ്യപ്പെടുന്നത്. അധികാര രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ, രാഷ്ട്രീയ പാർട്ടിയാവാതെ, ഒരു തിരുത്തൽ ശക്തിയും മാർഗ്ഗദർശക ശക്തിയുമായി നിൽക്കുന്ന ഒരു രാഷ്ട്രീട്രീയവേദി -- സിവിൽ സമൂഹത്തിന്റെ തലത്തിൽ നിന്നു പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം. പ്രതിഫലം പറ്റുന്ന പ്രവർത്തകരില്ലാതെ, സന്നദ്ധപ്രവർത്തനംകൊണ്ടു നിലനിൽക്കുന്ന ഒരു പ്രസ്ഥാനമായിരിക്കും ഇത്. തികച്ചും സുതാര്യവും നിയമവിധേയവുമായിരിക്കും ഇതിന്റെ പ്രവർത്തനശൈലി. എല്ലാ തരത്തിലുള്ള പ്രവർത്തന റിപ്പോർട്ടുകളും ചർച്ചകളും അപ്പപ്പോൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ തലത്തിലുള്ള കമ്മിറ്റികളിലും പത്രക്കാർ ഉൾപ്പെടെ താല്പര്യമുള്ള ആർക്കും പങ്കെടുക്കാൻ അവസരം ലഭിക്കും.
വില്ലേജ് ആഫീസ് മുതൽ മുകളിലേക്ക് അധികാരഘടനയുടെ എല്ലാതലത്തിലും സുതാര്യത ഉറപ്പു വരുത്തുക, അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാട്ടുക, സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള നടപടികൾക്കായി സമ്മർദ്ദം ചെലുത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പ്രസ്ഥാനം ഏറ്റെടുക്കുക. ഇപ്പോൾ പ്രാബല്യത്തിലുള്ള അറിയാനുള്ള അവകാശ നിയമവും പ്രാബല്യത്തിൽ വന്നേക്കാവുന്ന ജനലോക്‌പാൽ ബില്ലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നതിന് ഇതുപോലുള്ള പ്രസ്ഥാനങ്ങളുടെ വിപുലമായ ശൃംഖലകൾ ആവശ്യമാണ്. ഈ പ്രസ്ഥാനം ആ തലത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജനാധിപത്യമതനിരപേക്ഷ വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാമൂഹ്യനീതിക്കു വേണ്ടി യത്നിക്കാനും ആവശ്യമായി വരുന്ന എല്ലാത്തരം പ്രവർത്തനങ്ങളും പ്രസ്ഥാനം ഏറ്റെടുക്കും. പ്രസ്ഥാനത്തിന്റെ അടിസ്ഥാന നിലപാടുകൾ, പ്രവർത്തനപദ്ധതി, സംഘടനാ രീതി എന്നിവ പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റ് അഡ്രസ് ഇതാണ്:
www.fifth-estate.org
താഴെ ഒപ്പിട്ടിട്ടുള്ളവരുടെ കൂട്ടായ്മയാണ് ഇങ്ങിനെയൊരു പ്രസ്ഥാനത്തിന് മുൻകയ്യെടുക്കുന്നത്. ഇത്തരം ഒരു പ്രസ്ഥാനത്തിൽ താത്‌പര്യമുള്ളവരിൽ ചെറിയൊരു വിഭാഗത്തെ മാത്രമേ ഞങ്ങൾക്ക് ബന്ധപ്പെടാനായിട്ടുള്ളു. ഈ പ്രസ്ഥാനവുമായി സഹകരിക്കാൻ താത്‌പര്യമുള്ള എല്ലാവരും എത്രയും വേഗം വെബ്‌സൈറ്റ് അഡ്രസിൽ ബന്ധപ്പെടണമെന്ന് താത്‌പര്യപ്പെടുന്നു.
ആനന്ദ്, ബി.ആർ.പി. ഭാസ്കർ, സാറാ ജോസഫ്, സക്കറിയ, സി.ആർ. പരമേശ്വരൻ, എം.ജി.എസ്.നാരായണൻ, കെ.എം.സലിംകുമാർ, കെ.എം.റോയ്, ഡോ.ജെ.ദേവിക, ഡോ.എം.ഗംഗാധരൻ, ഹമീദ് ചേന്ദമംഗലൂർ, വി.സി.ശ്രീജൻ, ടി.പി.രാജീവൻ, എം.എൻ.കാരശ്ശേരി, കെ.ആർ.മീര, എൻ.എം.പിയേഴ്‌സൺ, കെ.അരവിന്ദാക്ഷൻ, ഡോ.വി.കെ.വിജയകുമാർ, ജീവൻ ജോബ് തോമസ്, കവിത ബാലകൃഷ്ണൻ, പി.കേശവൻ നായർ, കെ.വേണു, കെ.ജി.ജഗദീശൻ, ഡോ.സെബാസ്റ്റ്യൻ ചിറ്റിലപ്പിള്ളി, ഇ.കരുണാകരൻ, പി.എം.മാനുവൽ
കുറിപ്പ്: പ്രസ്താവനയിൽ പരാമർശിച്ചിട്ടുള്ള വെബ്‌സൈറ്റ് പ്രവർത്തനക്ഷമമാകാൻ മൂന്നൊ നാലൊ ദിവസങ്ങൾ കൂടി എടുക്കും.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Subscribe to:
Post Comments (Atom)
44 comments:
എല്ലാ പിന്തുണയും ഉണ്ടാവും. എസ്.വി.രാമനുണ്ണി, സുജനിക.
ഐക്യദാര്‍ഢ്യം...
എല്ലാ പിന്തുണയും.
സർവ്വ ജന പിന്തുണയും ലഭ്യമാവും എന്ന കാര്യത്തിൽ സംശയലേശമില്ല.... ഇത്തരത്തിൽ ഉള്ള പ്രതി പ്രവർത്തനങ്ങളാണു ഇന്നിന്റെ ആവശ്യവും...
എല്ലാ പിന്തുണയും അറിയിക്കുന്നു...
all wishes
ഇതെത്രമാത്രം ഫലപ്രദം ആയിരിക്കും? ഇത് ഒരു അരാഷ്ട്രീയ കൂട്ടായ്മയാണോ ഉദ്ദേശിക്കുന്നത്?
വരട്ടെ,നോക്കട്ടെ...
sure.. a space is still existing here.. all wishes... with all support.. basheesin@gmail.com
All the best wishes
Wish you all the best and extended support from my side
Best regards,
Ashraf
എല്ലാ പിന്തുണയും.....
നമ്മുടെ രാജ്യത്തെ കോടിക്കണക്കിനു കള്ളപ്പണം കൊണ്ട് രാജ്യത്തിന്റെ എല്ലാ രാഷ്ട്രീയ,നീതി വ്യവസ്ഥിതിയെ വിലക്ക് വാങ്ങി നാട് മുടിക്കുന്ന മൂരാച്ചികളെ തൂത്തെറിയാന്‍,നന്മ കാംക്ഷിക്കുന്ന..നല്ലതിനെ സ്നേഹിക്കുന്ന,എല്ലാ വിഭാഗം ആളുകളും കൂടെ ഉണ്ടാകും,പക്ഷെ ഈ കൂട്ടായ്മ രാഷ്ട്രീയത്തിനു,മതത്തിനു,അതീതമായി പ്രവര്‍ത്തിക്കുന്ന,ഒരു മത നിരപേക്ഷത,ഏത് തരാം പാവപ്പെട്ട ആളുകള്‍ക്കും എപ്പോഴും എന്തിനും സമീപിക്കാവുന്ന ഒരു സംഘടന ആയും ,പാവങ്ങള്‍ക്ക് വേണ്ടുന്ന ,കിട്ടേണ്ടുന്ന,നയമായ അവകാശങ്ങള്‍ നേടി എടുക്കുന്നതിനു വേണ്ടിയും നില കൊള്ളുന്നതാണ് എങ്കില്‍ ,ഇത് തീര്‍ത്തും ഒരു നല്ല കൂട്ടായ്മ ആകും എന്ന് തന്നെയാണ് വിശ്വാസം..
Best wishes.......
ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായതില്‍ സന്തോഷിക്കുന്നു തുടര്‍ പ്രവര്‍ത്തനത്തിന് എല്ലാ ആശംസകളും
The aim and the idea behind it are worthy. All the thinking people would have felt the necessity for working with these aims.
It is not an easy job. Ideology and aim should be followed by the action plan, priorities....Anyway this is an attempt to answer the call of the present.
All best wishes and cooperation.
araashtreeyathayude ahankaaram.
araashtreeyathayude ahankaaaram
എല്ലാവിധ ആശംസകളും ... പ്രവര്‍ത്തന പങ്കാളിത്യം ഉറപ്പു തരുന്നു .. ഭാവികാര്യങ്ങള്‍ അറിയിക്കുമല്ലോ ?
പ്രവര്‍ത്തകനായി ചേരുന്നു
പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. www.fifth-estate.org പ്രവർത്തനക്ഷമമാകുമ്പോൾ അത് സന്ദർശിച്ച് സഹകരിക്കാനുള്ള സന്നദ്ധത ദയവായി രേഖപ്പെടുത്തുക. ഏതു തരത്തിലുള്ള സഹായസഹകരണം സാധ്യമാണെന്നും സൂചിപ്പിക്കുക. യാഥാർത്ഥ്യബോധത്തോടെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് അത് സഹായിക്കും.
കക്ഷിരാഷ്ട്രീയത്തീനു പുറത്തു വികസിക്കുന്ന കൂട്ടായ്മകളെ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന സുഹൃത്തുക്കളോട് പറയാൻ ഒരാശ്വാസവാക്കും എന്റെ പക്കലില്ല.
രാഷ്ട്രീയ പരമായല്ലാതെ ഒരു പ്രശ്ന പരിഹാരവും സാധ്യമല്ല എന്ന് തന്നെയാണ് എന്ടോസല്ഫാന്‍ പ്രശ്നത്തില്‍ സമകാലീനമായി ഉയര്‍ന്നു വന്നിരിക്കുന്ന പുത്തന്‍ ഉണര്‍വും പരിഹാര സാധ്യതകളും തെളിയിക്കുന്നത്. അരാഷ്ട്രീയ സമരമായിരുന്നു എന്നത് കൊണ്ട് മാത്രം അഴിമതിക്കെതിരെ അന്ന ഹസരെക്ക് പിന്നില്‍ കൊട്ടും കുരവയുമായി പുറപ്പെട്ടു പോയ അരാഷ്ട്രീയ ബുദ്ധിജീവികള്‍ സ്വയം സൃഷ്ടിച്ച അത്ഭുത സമസ്യകളുടെ തുരുത്തില്‍ വഴി തേടിയലയുകയാണ്.നിങ്ങള്‍ മാര്‍ക്സ് വാദിയോ ഗാന്ധി വാദിയോ ഹിന്ദുത്വ വാദിയോ ആയിക്കൊള്ളു.. നമുക്ക് മറുപടി പറയാം. എന്നാല്‍ ..രാഷ്ട്രീയത്തെയും പ്രവര്‍ത്തകരെയും ഒരു പൊതു ചട്ടക്കൂടില്‍ ഒതുക്കി ആക്ഷേപിച്ചു കൊണ്ട് അരാഷ്ട്രീയമായ ഒരു അഞ്ചാം തലം സൃഷ്ടിക്കാംഎന്നത്... നമ്മുടെ സക്കറിയ മുമ്പ് പലപ്പോഴും പരീക്ഷിക്കാന്‍ ശ്രമിച്ച ഉത്തരവാദിത്വപൂര്‍ണ്ണമെന്ന് അവകാശപ്പെടുന്ന അരാജകത്വതിലെക്കുള്ള വേറൊരു വഴി മാത്രമായിരിക്കും.
സുദിന്‍ സോമന്‍, മാർക്സിനെയും ഗാന്ധിയെയും ഗോഡ്‌സെയെയും ഒന്നിപ്പിക്കുന്ന താങ്കളുടെ കക്ഷിരാഷ്ട്രീയ കൂട്ടായ്മക്ക് നല്ല നമസ്കാരം.
യുദ്ധങ്ങള്‍ പൊലിപ്പിക്കാന്‍ ഓരോ വര്‍ഷവും കൂട്ടിക്കൂട്ടി വകയിരുത്തപ്പെടുന്ന പൊതുധനം, കോര്‍പ്പറേറ്റ് ഹിംസ,
വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങള്‍, പ്രകൃതി വിഭവങ്ങള്‍ കൊള്ള ചെയ്തു ചെറിയൊരു വിഭാഗത്തിന്റെ ആര്‍ത്തി ശമിപ്പിക്കാനും
ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം തുലയ്ക്കാനും അവരെ തുരത്തിയോടിക്കാനും മാത്രം ഇടയാക്കുന്ന വികസനം തുടങ്ങിയവ അജണ്ടയില്‍ വരുമോ? വന്നാല്‍ അത് രാഷ്ട്രീയം ആയെങ്കിലോ?അതിനാല്‍ ഇന്നത്തെ ലോകത്തില്‍ തീര്‍ച്ചയായും 'സ്വീകാര്യം' ആയത് കമ്മ്യൂണിസ്റ്റു വിരുദ്ധ ബൂര്‍ഷ്വാ പാര്‍ലമെന്ററിസം തന്നെ!
[അതിനാല്‍, ക്യൂബയും
വെനീസുഎലയും,ബൊളിവിയയും മറ്റെല്ലാ മുതലാളിത്ത വിരുദ്ധ റിപ്പബ്ലിക്കുകളും..എല്ലാ കമ്യൂനിസ്ടുകളും തൊഴിലാളിവര്‍ഗ്ഗ ബഹുജന ഇടതു പക്ഷപ്രസ്ഥാനങ്ങളും സ്വയം പിരിഞ്ഞു പോവുക..എന്തെന്നാല്‍,നിങ്ങളുടെ വിപ്ലവ സിദ്ധാന്തങ്ങളും നീതിക്കുവേണ്ടിയുള്ള സംഘടിത സമരങ്ങളും, എന്തിനേറെ, നിങ്ങള്‍ തന്നെയും
കാലഹരനപ്പെട്ടിരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നൂ!]
One can come across lots of groups having similar names like 'the fifth estate'... but they openly state their commitment to undertake best corporate advocacy..! http://www.fifthestate.com.au/
അഴിമതി സ്ഥാപനവത്ക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സമൂഹത്തില്‍, അഴിമതി എന്നാല്‍ bureaucrats / politicians നടത്തുന്ന അഴിമതിയായി പരിമിതപ്പെടുത്തുന്നത് യോജിക്കാന്‍ വയ്യ. സ്ത്രീകളുടെയും മറ്റു പ്രാന്തവത്കൃതരുടെയും പേരില്‍ നടത്തപ്പെടുന്ന സന്നദ്ധ, സേവന, പ്രവര്‍ത്തനങ്ങളുടെ മറവില്‍ പണം പറ്റി, പരാന്നഭോജികളായി ജനതയെ വഞ്ചിക്കുന്നതും അഴിമതി തന്നെ. വ്യക്തി, സ്വകാര്യജീവിതത്തില്‍ പുലര്‍ത്തുന്ന, കൊണ്ടു നടക്കുന്ന അഴിമതിയും പൊതു ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടണം. ( ഈ കൂട്ടായ്മയില്‍ സുഗതകുമാരിയും ഏലിയാമ്മ വിജയനും ഉണ്ടാവും എന്നുറപ്പ്. NGO's ന്റെ പുതിയ funding സാദ്ധ്യതകള്‍ ഈ വഴിക്കാണെന്ന് വ്യക്തം.)
രാഷ്ട്രീയമെന്നത് ഏതെങ്കിലും പാര്‍ട്ടിയില്‍ വിശ്വസിച്ച് ആ പാര്‍ട്ടിയുടെ കൊടിയെയും ചിഹ്നത്തെയും ആജീവനാന്തം ആരാധിക്കുക എന്നതാണെന്ന് ബുദ്ധിയും വിദ്യാഭാസവുമുള്ളവര്‍ പോലും ധരിച്ചു വശായിരിക്കുന്നു. രാഷ്ട്രീയം എന്നത് തീര്‍ച്ചയായും കക്ഷിരാഷ്ട്രീയത്തിന് എത്രയോ മേലെയാണ്. ഉല്‍ബുദ്ധരായ സിവില്‍ സമൂഹമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. ആ ചുമതല ഇപ്പോള്‍ ഭാവനാശൂന്യരായ കക്ഷിരാഷ്ട്രീയക്കാര്‍ നോക്കി നടത്തുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശാപം. എന്നെങ്കിലും പ്രബുദ്ധമായ സിവില്‍ സൊസൈറ്റി ഇവിടെ ഉയര്‍ന്നു വന്നേ പറ്റൂ. ഫിഫ്ത് എസ്റ്റേറ്റ് ഒരു തടക്കമാണെങ്കില്‍ നന്നായിരുന്നു. കക്ഷിരാഷ്ട്രീയകാരേയും അവരുടെ വിധേയരെയും അകറ്റി നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ പ്രയോജനമൊന്നും ഉണ്ടാകാനും പോകുന്നില്ല എന്നും പറഞ്ഞു വയ്ക്കട്ടെ...
തിരുത്തല്‍ ശക്തിയെ ആരു തിരുത്തും?
ജനശക്തി എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചുകൊണ്ട് നിൽക്കുന്ന ഒരാൾ തിരുത്തൽ ശക്തിയെ ആരു തിരുത്തുമെന്ന് ചോദിക്കുന്നു! എന്താ ജനശക്തിക്ക് അത് ചെയ്യാനാവില്ലേ? യഥാർത്ഥ ജനശക്തിക്ക് അത് ചെയ്യാനാവണം -- വ്യാജനാമധാരിക്ക് കഴിഞ്ഞില്ലെങ്കിലും.
@geedha എല്ലാ പൊതുമുതൽ ഉപയോഗവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതു തന്നെ.
വ്യാജനാമധാരി തുടങ്ങിയ വിശേഷണ പദങ്ങള്‍ ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു സര്‍. താങ്കള്‍ അംഗമായ നാലാം തൂണിനെ അഞ്ചാം തൂണുകൊണ്ട് നന്നാക്കുന്നത് കണ്ട് ചോദിച്ചുപോയതാണ്. അകത്തിരുന്ന് ഒന്നും ചെയ്യാന്‍ പറ്റാത്തതിനാലോ? ഇനി ഈ അഞ്ചാം തൂണിനെ നന്നാക്കാന്‍ ആറും ഏഴുമൊക്കെ വേണ്ടിവരുമോ?
I support the initiative because it is the need of the hour.But i have my reservations
Ajitha
well wishes
all the best
@Geedha. "(ഈ കൂട്ടായ്മയില്‍ സുഗതകുമാരിയും ഏലിയാമ്മ വിജയനും ഉണ്ടാവും എന്നുറപ്പ്. NGO'sന്റെ പുതിയ funding സാദ്ധ്യതകള്‍ ഈ വഴിക്കാണെന്ന് വ്യക്തം.)" തികച്ചും അനാവശ്യവും അനുചിതവുമായ ഈ വ്യക്തിഗത പരാമർശങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു.
ഫിഫ്ത് എസ്റ്റേറ്റിന് പെരുകാവ് എക്സ് സര്‍വ്വീസ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ പേരില്‍ പിന്തുണ രേഖപ്പെടുത്തുന്നു.
My salute to BRP Bhaskar
An Ex-serviceman
ജനശക്തി, ആത്മവിശ്വാസക്കുറവ് പരിഹരിക്കാൻ തീവ്രശ്രമം തുടങ്ങി. താങ്കൾക്കുള്ളത്ര ആത്മവിശ്വാസമാകുമ്പോൾ വ്യാജനാമം സ്വീകരിച്ച് പ്രവർത്തനം തുടങ്ങുന്നതാണ്.
ELLA PINTHUNAYAUM PANGALITHAVUM...
GOPINATH HARITHA
നന്നായി സര്‍. വിഷയത്തില്‍ നിന്ന് വഴുതിമാറാന്‍ ഇത്തരം ഡയലോഗുകള്‍ വീണ്ടും തുടരുമല്ലോ. തൂലികാനാമം എന്ന് താങ്കള്‍ കേട്ടിട്ടില്ലെന്ന് വിശ്വസിക്കാന്‍ തയ്യാറാണ് സര്‍.
http://sathamanyu.blogspot.com/2011/05/blog-post.html ജനാധിപത്യത്തിന്റെ അഞ്ചാംകാല്‍
ജനശക്തി, ലിങ്കിനു നന്ദി. ഇത് ദേശാഭിമാനിയിലും ഉണ്ടായിരുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയരുമ്പോൾ കേരളത്തിൽ കോൺഗ്രസിനേക്കാൾ വിറളി സി.പി.എമ്മിനാണല്ലൊ.
മുഴുവന്‍ ശരിക്ക് വായിച്ചാല്‍ അതൊരു കണ്ണാടിയാണെന്ന് മനസിലാകും. താങ്കള്‍ക്ക് മുഖം നോക്കാന്‍ സഹായകമായേക്കും. :)
മറുപടി ഇല്ലാത്തപ്പോൾ കൊഞ്ഞനം കാട്ടുന്നത് ഒരു പഴയ കേരള പാരമ്പര്യമാണല്ലൊ.
ആത്മവിമര്‍ശനപരമായ ഈ തുറന്നുപറച്ചിലിനു നന്ദി.
My whole hearted support. The interference of communal forces in the democratic system has total negative impact these days. They are getting things done by cohersion.
Post a Comment