Friday, January 22, 2010

പോൾ മുത്തൂറ്റ് വധക്കേസിൽ പൊലീസിന് സാക്ഷ്യപത്രം നൽകിയവർ എവിടെ?

പോൾ മുത്തൂറ്റ് വധക്കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലായിരുന്നപ്പോൾ സി.പി.എം.സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും അത് ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹർജി ഹൈക്കോടതിയുടെ മുന്നിലെത്തി. അന്വേഷണം പ്രാരംഭഘട്ടത്തിലിരിക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് കോടതി ഹർജി തള്ളി. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് കോടതിയും അംഗീകരിച്ചതായി നേതാക്കന്മാർ അവകാശപ്പെട്ടു. തുടർന്ന് സൈബർ കൂലിപ്പട്ടാളം ഈ ബ്ലോഗുൾപ്പെടെ പലയിടങ്ങളിലും കുന്തം കുലുക്കി പ്രകടനം നടത്തുകയുണ്ടായി.

ആ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള ഹൈക്കോടതിയുടെ സുചിന്തിതമായ അഭിപ്രായം ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. തുടക്കം മുതൽക്കെ പിഴവുകളുണ്ടായിരുന്നെന്നാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. പോളിന്റെ അച്ഛൻ സമർപ്പിച്ച ഹർജിയിൽ തീർപ്പു കല്പിച്ച ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടു.

ഹൈക്കോടതിയുടെ തീരുമാനം എന്താവുമെന്ന് മുൻ‌കൂട്ടി മനസ്സിലാക്കിയ മന്ത്രി നല്ല കാലേക്കൂട്ടി പ്ലേറ്റ് മാറ്റി. ആരെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനോടും എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മന്ത്രിക്കൊപ്പം പൊലീസിന് സാക്ഷ്യപത്രം നൽകിയ പാർട്ടി സെക്രട്ടറിയുടെയും ബ്ലോഗുകളിൽ പൊരുതിയ കൂലിപ്പട്ടാളത്തിന്റെയും പ്രതികരണങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

22 comments:

Manikandan said...

ഇനി ഏതെങ്കിലും അന്വേഷണ ഏജന്‍സി വന്നാലും കൂടുതല്‍ എന്തെങ്കിലും പുറത്തുവരുമോ? പല തെളിവുകളും ഇപ്പോഴേ ഇല്ലാതായിക്കാണില്ലെ?

BHASKAR said...

അഭയ കേസ്, ചേകന്നൂർ മൌലവി കേസ് അങ്ങനെ എത്രയോ കേസുകളിൽ തെളിവ് നശിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ടുവോളം അവസരം നൽകിയശേഷമാണ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. ഇപ്പോൾ നടന്നതും അതുതന്നെ.

ജനശക്തി said...

അഭയ കേസ്, ചേകന്നൂർ മൌലവി കേസ് അങ്ങനെ എത്രയോ കേസുകളിൽ തെളിവ് നശിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ടുവോളം അവസരം നൽകിയശേഷമാണ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. ഇപ്പോൾ നടന്നതും അതുതന്നെ.

മുങ്കൂര്‍ ജാമ്യം ഇക്കാര്യത്തിലും എടുത്തത് നന്നായി. നാളെ സി.ബി.ഐ പ്രത്യേകിച്ച് പുതുതായി എന്തെങ്കിലും കണ്ടുപിടിച്ചില്ലെങ്കില്‍ സാര്‍ത്ഥവാഹകസംഘം മുന്നോട്ട് എന്ന് കമന്റെഴുതി, വ്യകതമായൊരു മറുപടി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കാതെ രക്ഷപ്പെടാമല്ലോ.

താങ്കളുടെ പഴയപോസ്റ്റുകളില്‍ താങ്കള്‍ ഉത്തരം നല്‍കാതെ വിട്ട ചോദ്യങ്ങള്‍ എത്രയെന്ന് ദയവായി പരിശോധിക്കുക. ‘കൂലിപ്പട്ടാളം’ പ്രയോഗം താങ്കള്‍ക്കല്ലേ കൂടുതല്‍ ചേരുക എന്നതും പരിശോധിക്കുക.

Suraj said...

മാഷ് കൊടുത്തിരിക്കുന്ന ഒരു പോസ്റ്റിലേക്കുള്ള ലിങ്കില്‍ നോക്കിയപ്പോള്‍ ഈയുള്ളവനും അവിടെ കമന്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടു. അവിടെ വന്ന് താങ്കളോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരെല്ലാം പൊലീസിനു സാക്ഷ്യപത്രം നല്‍കിയവരും “ബ്ലോഗിലെ കൂലിപ്പട്ടാളവും” ആണെന്ന് അടച്ച് തീര്‍പ്പുകല്‍പ്പിച്ച സ്ഥിതിക്ക് രണ്ട് വാക്ക് പറഞ്ഞിട്ട് പോട്ടെ -

1. പോള്‍ മുത്തൂറ്റ് കേസില്‍ പൊലീസ് കണ്ടെത്തലുകള്‍ക്കെതിരേ ഉറഞ്ഞുതുള്ളിയ അതേ മാധ്യമങ്ങള്‍ തന്നെയാണ് ലൌജിഹാദ് കേസിലും താങ്കളടക്കമുള്ള ‘മനുഷ്യാവകാശപ്രവര്‍ത്തക’ശിങ്കങ്ങള്‍ പിന്നാലെ നടന്ന് ‘തെളിവെടുത്തു’ എന്ന് ഘോഷിച്ച ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റുകാരുള്‍പ്പെട്ട കൊലപാതകക്കേസിലും പൊലീസ് വയറിളകിയതും ഛര്‍ദ്ദിച്ചതുമായ സകല ഐറ്റങ്ങളും വാരി വാരിത്തിന്നതും അത് സനാതന സത്യങ്ങളെന്ന പേരില്‍ നാട്ടുകാരുടെ മുന്‍പില്‍ കാഴ്ചവച്ച് അവരെക്കൊണ്ടും തീറ്റിച്ചതും.

അവനവന്റെ ബോധ്യങ്ങളെ ഊട്ടിയുറപ്പിക്കാന്‍ പാകത്തിന് ഓരോന്ന് വീണുകിട്ടുന്നിടത്തോളമേയുള്ളൂ ഈ ‘കാവല്‍നായ’ റോള്‍ എന്ന് വ്യക്തമാവാന്‍ ഇതിലും നല്ല ഉദാഹരണമൊന്നും വേണ്ട. അതുകൊണ്ട് ആദ്യം ആ കോല് ഊരാന്‍ നോക്കിയിട്ട് ‘സാക്ഷ്യപത്രം നല്‍കിയവരുടെ’ കണ്ണിലെ കരട് തപ്പുന്നതാവും നല്ലത്.

2. ‘കൂലി’വാങ്ങി എഴുതുന്ന/എഴുതിയിരുന്ന സാറ് തന്നെ ബ്ലോഗില്‍ വന്ന് കമന്റിടുന്നവരെ ‘സൈബര്‍ കൂലിപ്പട്ടാളം’ എന്ന് വിളിച്ചതിലെ പരിഹാസ്യതയെപ്പറ്റി ഒരു പ്രബന്ധമാവാം... അടുത്ത മാധ്യമ സെമിനാറിന് വെളമ്പിയാല്‍ വാരിത്തിന്നാന്‍ പ്രബുദ്ധകേരളം അണ്ണാക്കും തുറന്ന് വരും ;))

മരത്തലയന്‍ said...

ബി ആര്‍ പി യ്ക്ക് ഇത്രയ്‌ക്ക് നര്‍മ്മബോധമുണ്ടെന്നറിയില്ലായിരുന്നു. പന്തം കൊളുത്തി പ്രകടനം എന്നു കേട്ടിട്ടുണ്ട്, കുന്തം കുലുക്കി പ്രകടനം എന്ന് ആദ്യമായാണ് കേള്‍ക്കുന്നത്.

സൂരജേ, ആ കമന്റു കലക്കീട്ടൊണ്ട്. ചങ്കീക്കൊള്ളും, ചങ്കൊന്നൊന്നുണ്ടെങ്കില്‍. പിന്നെ ഒരു രഹസ്യം പറയാം- കുന്തം കുലുക്കികള്‍ക്ക് സാക്ഷ്യപത്രം നല്‍കിയവരുടെ ലിസ്റ്റിലെങ്കിലും അടുത്ത തവണ മരത്തലയന് കയറിക്കൂടണം..അതിനാണീ കമന്റ്.
:)

ജനശക്തി said...

അസുഖകരമായ ചില ചോദ്യങ്ങള്‍ ശതമന്യുവും ചോദിക്കുന്നു.

ജനശക്തി said...

പോള്‍ വധം: ഹൈക്കോടതി വിധിയില്‍ തെറ്റിന്റെ പരമ്പര എന്ന പോസ്റ്റ് വായിക്കുമല്ലോ ബി.ആര്‍.പി.

“ ‘പോൾ മുത്തൂറ്റ് വധക്കേസിൽ പൊലീസിന് സാക്ഷ്യപത്രം നൽകിയവർ എവിടെ?‘ എന്ന പോസ്റ്റിട്ട ബി.ആര്‍.പി എവിടെ?“ എന്ന് ആരെങ്കിലും പോസ്റ്റിട്ടാല്‍ കുറ്റം പറയാനൊക്കില്ല!

BHASKAR said...

വീണ്ടും കണ്ടതിൽ സന്തോഷം. കുന്തം കുലുക്കി പ്രകടനം എന്തെന്ന് അറിയാൻ താല്പര്യമുള്ളവർ Don Quixote എന്ന നോവൽ വായിക്കുക. വീണ്ടും കാണും വരെ നന്ദി, നമസ്കാരം.

ജനശക്തി said...

മല പോലെ ആവും എന്നു കരുതി എഴുതിയ പോസ്റ്റ് എലി പോലെ ആയോ?

വീണ്ടും കാണും വരെ നല്ല നമസ്കാരം.

BHASKAR said...

പ്രിയപ്പെട്ട ജനശക്തി, ഇവിടെയാണോ മല തേടി വരുന്നത്? ഇടുക്കിയിലേക്ക് ചെല്ലൂ. അവിടെ എം.എം മണി മല പൊക്കിപ്പിടിച്ചുകൊണ്ട് നിൽക്കുകയല്ലെ?

ജനശക്തി said...

ഇതാണോ സംഗതി?

കൈയേറ്റം ഒഴിപ്പിക്കണം, പാവങ്ങളെ സംരക്ഷിക്കണം: എം എം മണി

ഇടുക്കി: മൂന്നാറില്‍ വന്‍കിടക്കാരുടെ കൈയേറ്റവും പുതിയ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. അതേസമയം രണ്ടും മൂന്നും സെന്റില്‍ തലമുറകളായി ജീവിക്കുന്നവരെയും ചെറുകിട കച്ചവടക്കാരെയും വഴിയാധാരമാക്കി പുതിയൊരു മൂന്നാറുണ്ടാക്കാന്‍ നോക്കിയാല്‍ എതിര്‍ക്കുമെന്നും അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. ചില മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും ഈ വിഷയത്തില്‍ വ്യക്തതയില്ല. മൂന്നാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പിറകില്‍ നിക്ഷിപ്തതാല്‍പര്യക്കാരുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാരുടെ പിണിയാളുകളായി പരിസ്ഥിതിവാദികളടക്കം മാറിയിട്ടുണ്ടോ എന്നും പരിശോധിക്കണം. ഇടുക്കിജില്ലയിലെയും മൂന്നാറിലെയും ഭൂപ്രശ്നം സംബന്ധിച്ച് സിപിഐ എമ്മിന് വ്യക്തമായ നിലപാടുണ്ട്. മൂന്നാറില്‍ ഇനിയും 3500 കെട്ടിടങ്ങള്‍ പൊളിക്കാനുണ്ടെന്ന മുന്‍ ദൌത്യസംഘത്തലവന്‍ സുരേഷ്കുമാറിന്റെ അഭിപ്രായത്തോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും യോജിക്കാനാവില്ല. ഇതറിയാത്തവരാണ് പാര്‍ടിക്കെതിരെ പ്രചാരണവുമായി നടക്കുന്നത്. സിപിഐ എം സംസ്ഥാനകമ്മിറ്റി കമ്മീഷനെ നിയോഗിച്ച് മൂന്നാറടക്കം ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മറ്റി വ്യക്തമായ നിലപാട് സ്വീകരിച്ചു. അതാണ് പാര്‍ടിയുടെ ജില്ലാഘടകം പിന്തുടരുന്നത്. അതനുസരിച്ച് പാവപ്പെട്ടവരെയും മൂന്നാര്‍ ടൌണിനെയും സംരക്ഷിക്കും. ഒന്നാം ദൌത്യം സിപിഐഎം പരാജയപ്പെടുത്തി എന്ന ഒരുഘടകകക്ഷി നേതാവിന്റെ ആക്ഷേപം ശരിയല്ല. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് മുന്‍ മൂന്നാര്‍ ദൌത്യം പരാജയപ്പെട്ടത്. ജനങ്ങളെ ദ്രോഹിച്ച് തെറ്റായ ദിശയിലേക്ക് പോയപ്പോഴാണ് പാര്‍ടി എതിര്‍ത്തത്. 1977 ജനുവരി ഒന്നുവരെയുള്ള മലയോരകര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം കൊടുക്കണമെന്നുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ ഫെബ്രുവരി 15ന് ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് ജില്ലാമാര്‍ച്ച് നടത്തുമെന്നും എം എം മണി പറഞ്ഞു.
http://www.deshabhimani.com/Profile.php?user=136639

Unknown said...

ഇടുക്കിയില്‍ പോകാന്‍ പറഞ്ഞപ്പോ ഒന്ന് ഇതുകൂടി പറയാമെന്നു കരുതി.
സാര്‍,കഷ്ടം തോന്നുന്നു.പ്രായമെത്ര ആയി,കേരളത്തിലെ തലമൂത്ത പത്രപ്രവര്‍ത്തകന്‍,മാധ്യമ രംഗത്തും പുറത്തും അനുഭവപരിചയമുള്ള വ്യക്തി
ഒക്കെ അല്ലെ സാര്‍ താങ്കള്‍. രാഷ്ട്രീയക്കാര്‍,പ്രത്യേകിച്ചും ചില 'ഔദ്യോദിക'കമ്മു രാഷ്ട്രീയക്കാര്‍, അവരുടെ കാര്യം വിടുക.അത് താങ്കള്‍ തന്നെ എത്ര എഴുതി.എന്നാല്‍ താങ്കള്‍ അവരെക്കാള്‍ താഴ്ന്ന നിലവാരം ആയാലോ.....
ഇത്രയും എഴുതിയത്,ആ വയനാട് "കയ്യേറ്റം"..അതിനെ കുറിച്ചു ഒരക്ഷരം മിണ്ടാതെ വായില് പ്ലാസ്റ്റര്‍ ഒട്ടിച്ച്ചുള്ള ആ നില്പ്പില്ലേ അത്
ഗംഭീരം തന്നെ സാര്‍. വാദത്തിനു വേണ്ടി സമ്മതിക്കാം,അതില്‍ രാഷ്ട്രീയമുണ്ടെന്നു.എന്നാല്‍ അവിടുത്തെ ആദിവാസികള്‍ ആയിത്തമുല്ലവരാണോ സാര്‍ ?
അവിടുത്തെ ദളിതന്‍ ദളിതനല്ലേ സാര്‍ ? റവന്യൂസെക്രട്ടറി നിവേദിത ഹരന്‍ സര്‍ക്കാരില്‍ കണ്ടുകെട്ടണമെന്ന് പറഞ്ഞ ഭൂമി എന്തുകൊണ്ട് കൊല്ലം ഒന്ന് കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടി ഇല്ലാ എന്ന് എന്തുകൊണ്ട് താങ്കളെ പോലുള്ള സിംഗങ്ങള്‍ക്ക് ചോദിക്കാന്‍ പറ്റുന്നില്ല സാര്‍? മാതൃഭൂമി പോലും "കൈവശ ഭൂമി" എന്ന് മാത്രം എഴുതുന്നത്‌ എന്ത് കൊണ്ട് സാര്‍ ? മുന്നാറില്‍ റിസോര്‍ട്ട് മാഫിയയും പറയുന്നത് "എനിക്ക്'പരമ്പര ആയി വന്നു പെട്ട ഭൂമി എന്നല്ലേ ? ആ രിസോട്ടു മാഫിയക്ക് സഹായകമാവില്ലേ താങ്കളെ പോലുള്ളവരുടെ കൃത്യമായ ഈ മൌനം? ഹൈക്കോടതി വയനാട് കേസ് വാദത്തിനിടയില്‍ പത്തു സെന്റു പോലും പാവപ്പെട്ടവര്‍ക്ക് ഭൂമി ഇല്ലാത്തിടത്ത് ഏക്കര് -ഹെക്ടര് കണക്കിന് ചിലര്‍ക്ക് മാത്രം ഭൂമി(മനോരമ ഓണ്‍ ലൈനില്‍ കണ്ട കാര്യമാണ് സാര്‍,മറ്റു ചോപ്പന്‍ പിന്തിരിപ്പന്‍ mediaല്‍ അല്ല)എന്ന് പരാമര്ഷിച്ചില്ലേ ?താങ്കളെ പോലുള്ള വര്‍ക്ക് ആരെ ആണ് സാര്‍ ഭയം ? വിധേയത്വം? വിവരവും വിദ്യാഭ്യാസവുമുള്ള താങ്കളെ പോലുള്ളവര്‍ ഈ ടൈപ് ആണെങ്കില്‍ വിനയത്തോടെ പറയട്ടെ ഒരു സാദാ മലയാളി ധാര്‍മികതയുടെ , നൈതികതയുടെ,സത്യാസത്യവിഷ്ലെഷണത്തിന്റെ കാര്യത്തില്‍ എത്ര ഭേദം.

Indian-Spartucus said...

ഏതായാലും ഡല്‍ഹിലെ കൂലിപ്പട്ടാളത്തിന്റെയും പ്രതികരണങ്ങൾ അറിവായ സ്ഥിതിക്ക് ബി.ആര്‍.പി ഭാസക്കറും പ്രതികരിക്കുമെന്നാശിക്കാം....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പോള്‍ വധക്കേസില്‍ സി ബി ഐ യുടെ കുറ്റപത്രം വന്നല്ലോ? എന്തെങ്കിലും പറയാനുണ്ടോ സാര്‍?
കോടിയേരി ആണോ അതോ പിണറായി ആണോ പോളിനെ കൊന്നത്?

വിജി പിണറായി said...

... അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് കോടതിയും അംഗീകരിച്ചതായി നേതാക്കന്മാര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് സൈബര്‍ കൂലിപ്പട്ടാളം ഈ ബ്ലോഗുള്‍ടെ പലയിടങ്ങളിലും കുന്തം കുലുക്കി പ്രകടനം നടത്തുകയുണ്ടായി...'

പോലീസിന്റെ അന്നത്തെ അന്വേഷണം ശരിയായ ദിശയിലായിരുന്നു എന്ന് ‘സി.പി.എം.സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും സാക്‍ഷ്യപ്പെടുത്തിയ’ കാര്യം ഇപ്പോള്‍ സി ബി ഐ കൂടി അംഗീകരിച്ചു എന്നാണല്ലോ വാര്‍ത്തകള്‍ പറയുന്നത്? ആ സ്ഥിതിക്ക് ബി ആര്‍ പി സാറിനും സഹകൂലിപ്പട്ടാളക്കാര്‍ക്കും കുന്തമോ കൊടച്ചക്രമോ വേറെ വല്ലതുമോ ഒക്കെ കുലുക്കിക്കളിക്കാം.

noufi said...

ഇത് ഒരു വര്ഷം മുന്‍പ്‌ നടന്ന കാര്യമല്ലേ..?
ഞങ്ങ നിക്ഷ്പക്ഷ പത്രപ്രവര്‍ത്തകര്‍ അന്നെ കുന്തം കുലുക്കിയതല്ലേ സംഭവത്തിന്‍റെ പിന്നില്‍ കോടിയേരി ആണെന്ന്. അതിനൊരു മാറ്റവും ഇല്ല സിബിഐ ഒക്കെ അങ്ങ് പള്ളീല്.

ഇതിനൊന്നും മറുപടി പറയാന്‍ ഞങ്ങള്‍ക്ക്‌ സമയമില്ല. ഞങ്ങള്‍ക്ക്‌ രണ്ടു-മുന്ന്‍ പൊതു നിരത്തിലെ സമരങ്ങളില്‍ സംസാരിക്കാണ്ട്‌...

മോന്‍ ആരാ മോന്‍.......?

ജനശക്തി said...

സാറേ..സാറേ...

Unknown said...

പന്തം,സോറി കുന്തം കൊളുത്തി പ്രകടനം ഇപ്പൊ വീണ്ടും നടത്തുന്ന സഗാക്കന്മാര്‍ അധികം നെഗളിക്കണ്ട.ക്രൈം കുമാരന്‍ വീരന്‍ ടൈപ് ടീമുകള്‍ക്ക്,പിന്നെ നോമിനും നേരിട്ട് ഇടപെടാന്‍ തിരക്ക് കാരണം പറ്റിയില്ല.അതുകൊണ്ടാ, അല്ലെങ്കില്‍ കൊടിയെരീടെ പുത്രനല്ല സാക്ഷാല്‍ കോടിയേരി തന്നെ വരുമായിരുന്നു പ്രതിപ്പട്ടികയില്‍.സീ ബീ ഐ എന്താണെന്നും ഏതാണെന്നും അറിയാത്ത പൊടി കുട്ട്യോള്‍ടെ ആക്രാന്തം കാണുമ്പോ സാറിനു (കാരവാന്‍ ഡ്രൈവര്‍ക്ക്) ചിരിയാ വരുന്നത്‌.അല്ലെ സാറേ ? ശിശുക്കള്‍ സഗാക്കള്.. ഒന്ന് പോ പിള്ളാരെ,പോയി അടുത്ത കുന്തം കുലുക്ക്, പോ പോ...

(എന്ത് ചെയ്യാം, ഇജ്ജാതി അണ്ണന്‍മാരാ എന്റെ നാട്ടില് "തലമൂത്ത" മാധ്യമ വിശാദരര്‍)

വിജി പിണറായി said...

"അഭയ കേസ്, ചേകന്നൂര്‍ മൌലവി കേസ് അങ്ങനെ എത്രയോ കേസുകളില്‍ തെളിവ് നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം അവസരം നൽകിയശേഷമാണ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. ഇപ്പോള്‍ നടന്നതും അതുതന്നെ."
സാറേ... ഇതു പറഞ്ഞ സ്ഥിതിയ്ക്ക് ഇതൊന്ന് വായിച്ചേ...

റിപ്പോര്‍ട്ടില്‍ നിന്ന്::
‘In its closure report submitted to a court here, the investigating agency -- now under attack from the Talwars -- has said that police in Noida were responsible for the lapses in the probe that undid the case.
അതേയ്... പ്രതികളെ പിടിക്കാന്‍ കഴിയാത്തത് ലോക്കല്‍ പോലീസിന്റെ വീഴ്ചയാണെന്ന്. പോള്‍ കൊലക്കേസിലെ പോലെ പോലീസ് തന്നെ പ്രതികളെ പിടിച്ച് കൈയില്‍ കൊടുത്തിരുന്നെങ്കില്‍...!

വിജി പിണറായി said...

(മുന്‍ കമന്റില്‍ ലിങ്ക് ചെയ്ത വാര്‍ത്ത ‘മനോരമ’യില്‍ നിന്നാണ്. ഇന്നലത്തെ വാര്‍ത്ത ഇന്ന് ചിലപ്പോള്‍ കണ്ടില്ലെന്നു വരും, നാളെ കാണില്ലെന്ന് ഉറപ്പ്. അങ്ങനെയെങ്കില്‍ ആ വാര്‍ത്ത പി ഡി എഫ് ഫോര്മാറ്റില്‍ ഇവിടെ വായിക്കാം.)

വിജി പിണറായി said...

റിപ്പോര്‍ട്ട് തുടരുന്നു: ‘The investigation team was handicapped by the inability of the police -- "first responders" -- to examine the scene of crime properly and collect all possible evidence that could be available only to them.... The CBI says it was baffled that no blood of Hemraj was found on the bedsheet and pillow of Aarushi... One of the murder weapons, a sharp edged instrument, could not be recovered till date and experts could not find any blood stain or DNA of victims from the golf stick to directly link it to the crime... The blood soaked clothes of the offenders and cloth used to clean the blood and the sheet on which Hemraj was carried to the roof could not be recovered...'
‘തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു’ എന്ന് പച്ചയായി പറഞ്ഞില്ലെന്നേയുള്ളൂ. "തെളിവ് നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം അവസരം നൽകിയശേഷം" കേസ് സി ബി ഐയ്ക്ക് വിട്ടാല്‍ എങ്ങനിരിക്കും എന്ന് മനസ്സിലായോ സാര്‍...?

aju said...

മാധ്യമ ധര്മത്തിന്റെ കാവല്‍ നായേ, അങ്ങ് കുര നിര്ത്തിയോ?