Sunday, August 30, 2009

ഫേസ്ബുക്കില്‍ ഉയര്‍ത്തുന്ന ചോദ്യം

പോള്‍ എം. ജോര്‍ജിന്റെ ഭൂതകാലത്തെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി വിജയന്‍.
മാധ്യമങ്ങള്‍ക്ക് ഉപദേശം നല്‍കാന്‍ താന്‍ ആളല്ലെന്ന് വി.എസ്. അച്യുതനന്ദന്‍. കൊല്ലപ്പെട്ട മുത്തൂറ്റ് മുതലാളി സി.പി.എം. വിഭാഗീയതയുടെ തിരിച്ചുവരവിന്‌ കാരണമാവുകയാണോ?

ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കു മുന്നില്‍ ഞാന്‍ അവതരിപ്പിച്ചിട്ടൂള്ള ചോദ്യമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇവിടെയും അല്പം തമാശ ആകാം.

6 comments:

Suraj said...

പാളയം മീഞ്ചന്തയില് ചാളത്തങ്കമണിയെ കൂരിത്ത്രേസ്യാമ്മ പുലയാട്ടിയത് സി.പി.എം വിഭാഗീയതയുടെ തിരിച്ചുവരവിനു കാരണമാകുകയാണോ ? - ഉടുമ്പ് വാസു ട്വിറ്ററില്‍ ഉയര്‍ത്തിയ ചോദ്യമാണിത്. ഇവിടെയും തമാശയാവാം.

സന്ദേഹി-cinic said...

പിണറായി പറഞ്ഞതും ശരി. വി എസ്‌ പറഞ്ഞതു ശരി. ഇങ്ക്വിലാബ്‌ സിന്ദാബാദ്‌.പാർട്ടി അച്ചടക്കം നീണാൾ വാഴട്ടെ!

ജനശക്തി said...

ചാനലുകാരു പറഞ്ഞു വിട്ടുകാണും എങ്ങനെയെങ്കിലും അത് (അത് തന്നെ) വീണ്ടും തിരിച്ചു കൊണ്ടുവാ, ഡെയ്ലി ചര്‍ച്ചക്കായി വിദഗ്ദ പാനലിലേക്ക് വീണ്ടും വിളിയ്ക്കാം എന്ന്. പലര്‍ക്കും ഇപ്പോള്‍ ചാനലിലെ ചര്‍ച്ചപ്പണി ഇല്ലാതായിരിക്കുകയല്ലേ.

ഉദരനിമിത്തം ബഹുകൃതവേഷം!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കൾ പണ്ട് “പത്രവിശേഷം’ പരിപാടിയിൽ നടത്തിയിരുന്ന തമാശകൾ കൃത്യമായി ആസ്വദിച്ചിരുന്ന ഒരാളെന്ന നിലയിൽ പറയട്ടെ..

ഈ തമാശയും ആസ്വദിച്ചു !

കിരണ്‍ തോമസ് തോമ്പില്‍ said...

BRP പറഞ്ഞതില്‍ ചെറിയ കാര്യമില്ലാതില്ല. നീണ്ട മൗനത്തില്‍ നിന്ന് വി.എസ്‌. പ്രതികരിച്ചതിന്റെ ടോണ്‍ കേട്ടാല്‍ ചിലത്‌ മണക്കുന്നുണ്ട്‌. പണ്ടെ മാധ്യമപ്രവര്‍ത്തകരെ സുഖിപ്പിക്കുക എന്നതാണ്‌ വി.എസിന്റെ രീതി. കാരണം വി.എസ്‌ എന്ന് കേട്ടാല്‍ ജനം നെറ്റി ചുളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന് വി.എസ്‌ എന്നാല്‍ ഭയങ്കര സംഭവമാണ്‌ എന്ന് ജനം ചിന്തിക്കുന്ന തരത്തില്‍ എത്തിച്ചത്‌ ഈ മാധ്യമങ്ങളാണ്‌. പിന്നെ വി.എസിനെ മുഖ്യമന്ത്രി ആക്കിയതും മാധ്യമങ്ങള്‍ തന്നെ. സ്വാഭാവികമായും ആ മാധ്യമങ്ങളെ പിണറായി വിജയനെപ്പോലെ ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ വി.എസിന്‌ സഹിക്കുമോ? ഒരു മന്ത്രി പുത്രന്‍ കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മകന്‍ തുടങ്ങിയ പരാമര്‍ശങ്ങളൊന്നും വി.എസിനെ ബാധിക്കുന്നതല്ലല്ലോ അപ്പോള്‍ സ്വഭാവികമായും മാധ്യമങ്ങളേ പുകഴ്‌ത്താം. എന്നാല്‍ വി.സിന്റെ മകനെപ്പറ്റി വല്ല വാര്‍ത്തയും നല്‍കിയാലോ അദ്ദേഹം ആ പത്രങ്ങളെപ്പറ്റി പൊട്ടിത്തെറിക്കും. അതെഴുതിയ പത്രത്തിന്റെ ചരിത്രം തപ്പും. പിന്നെ വി.എസ്‌ എടുക്കുന്ന എന്ത്‌ നിലപാടും തന്ത്രം ഒരടി പിന്നോട്ട്‌ രണ്ടടി മുന്നോട്ട്‌ എന്നൊക്കെപ്പറഞ്ഞ്‌ സൈദ്ധാന്തിക വ്യാഖ്യാനം പടച്ച്‌ നല്‍കുന്ന മാധ്യമങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ രംഗത്തുവരേണ്ട ബാധ്യതയും വി.എസിനില്ലേ

BHASKAR said...

തമാശകള്‍ക്ക് നന്ദി. കിരണിന്റെ ഗൗരവപൂര്‍‌വമായ പ്രതികരണത്തിനും നന്ദി