Monday, June 1, 2009

‘സ്വാസ്ഥ്യം’ ജനിപ്പിക്കുന്ന അസ്വാസ്ഥ്യം

‘സ്വാസ്ഥ്യം’ ബ്ലോഗ് സംബന്ധിച്ച വിപിന്റെ മെയിൽ കിട്ടിയപ്പോൾ അക്കാര്യം ഇവിടെ പരാമർശിക്കാൻ ഞാൻ തീരുമാനിച്ചു. absolute_void() പറഞ്ഞതുപോലെ, പരിചയപ്പെടുത്തലെന്ന നിലയിൽ. പോസ്റ്റ് ഇടാൻ സമയമെടുത്തു. അതിനിടയിൽ വിവാദം തുടങ്ങി. പ്രതികൂല പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പരിചയപ്പെടുത്തൽ ഒഴിവാക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല..

ഭക്ഷണപ്രിയൻ
ആവശ്യപ്പെട്ടതനുസരിച്ച് നയം വ്യക്തമാക്കുന്നു.

ആദിമ മനുഷ്യൻ തന്റെ പരിമിതമായ അറിവിനു പുറത്തുള്ളതിനെയെല്ലാം ദൈവമൊ ദൈവത്തിന്റെ പ്രവർത്തിയൊ ആക്കി. ഒരു ചെറിയ കുരുവിൽ നിന്ന് വലിയ മരം ഉണ്ടാകുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ട ഗോത്രവർഗ്ഗം മരത്തെ ദൈവമാക്കി. സൂര്യനും കടലും കാറ്റുമെല്ലാം അങ്ങനെ ദൈവങ്ങളായി. അറിവ് വളരുന്നതിനൊത്ത് ദൈവത്തിന്റെ മേഖല ചുരുങ്ങാൽ തുടങ്ങി. ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു, ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

അറിവിന്റെ ലോകം വർദ്ധിപ്പിച്ചതിൽ ആധുനിക ശാസ്ത്രത്തിന്റെ സംഭാവന വളരെ വലുതാണ്. അത് പല അന്ധവിശ്വാസങ്ങളുടെയും നിലനില്പ് അസാധ്യമാക്കി. എന്നാൽ കാലക്രമത്തിൽ അതിന്റേതായ അന്ധവിശ്വാസങ്ങൾക്ക് അത് ജന്മം നൽകി. അതിലൊന്നാണ് ശാസ്ത്രം ഗ്രീസിൽ ഉത്ഭവിച്ചെന്നും അവിടെനിന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചെന്നുമുള്ളത്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചെന്ന അസംബന്ധം‌പോലെ ഒന്നാണ് ആധുനിക വിദ്യാഭ്യാസം നമ്മുടെ മനസുകളിലേക്ക് കടത്തിവിട്ടിട്ടുള്ള ഈ ‘അറിവും’. ഗ്രീസിൽ ശാസ്ത്രം പൊട്ടിമുളക്കുന്നതിനു എത്രയോ മുമ്പാണ് നൈൽ നദീതീരത്ത് മനുഷ്യർ കൃഷി ചെയ്തു തുടങ്ങിയതും മെസൊപൊട്ടാമിയായിലൊ അല്ലെങ്കിൽ മറ്റെവിടെയോ ചിലർ ചക്രം ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയതും. അതിനൊക്കെ നേതൃത്വം നൽകിയ അജ്ഞാതനാമാക്കളായ നമ്മുടെ പൂർവികർ സഞ്ചരിച്ചതും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പാതകളിലൂടെ തന്നെയാണ്. അവരുടെ കാലഘട്ടങ്ങളിൽ മനുഷ്യരാശിയുടെ മുൻ‌നിരയിൽ അവരായിരുന്നു. എന്നാൽ മറ്റ് സമൂഹങ്ങൾ പുതിയ ശാസ്ത്രീയരീതികളും സാങ്കേതികവിദ്യകളും വികസിപ്പിച്ചുകൊണ്ട് മുന്നേറിയപ്പോൾ അവർ പിന്നിലായി.

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും ശാസ്ത്രം നടത്തിയ വമ്പിച്ച മുന്നേറ്റം അനതിവിദൂരമായ ഭാവിയിൽ ശാസ്ത്രം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുമെന്നും അങ്ങനെ ദൈവത്തിന്റെ അവശേഷിക്കുന്ന മണ്ഡലങ്ങളും നഷ്ടമാകുമെന്നും പല ശാസ്ത്രജ്ഞന്മാരും ശാസ്ത്രകുതുകികളും കരുതി. അപ്പോൾ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ മറ്റെന്തെങ്കിലും വേണ്ടിവരുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതിന് പറ്റിയ എന്തുണ്ടെന്ന് അവർ അന്വേഷിക്കുകയും ചെയ്തു. കവിതയെയാണ് ദൈവത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത നിറയ്ക്കാൻ കഴിയുന്ന ഒന്നായി പലരും കണ്ടത്. ശാസ്ത്രവും ദൈവവും കവിതയുമെല്ലാം ഇപ്പോൾ സഹവർത്തിക്കുന്നു.

അര നൂറ്റാണ്ട് മുമ്പ് ഒരു അമേരിക്കൻ വിദഗ്ദ്ധൻ വെള്ളക്കാരുടെ ഭക്ഷണരീതികളും ഏഷ്യാക്കാരുടേതും താരതമ്യംചെയ്തുകൊണ്ട് എഴുതിയ ലേഖനം വായിക്കാനിടയായി. ഏഷ്യാക്കാർ ധാന്യങ്ങൾ കഴിക്കുന്നു. അവയിൽ നിന്ന് ആവശ്യമായ പ്രോട്ടീൻ കിട്ടാൻ ഒരുപാട് കഴിക്കേണ്ടിവരുന്നു. ഇത് തീരെ കാര്യക്ഷമതയില്ലാത്ത ഏർപ്പാടാണ്. വെള്ളക്കാർ ധാന്യങ്ങൾ മൃഗങ്ങൾക്ക് കൊടുക്കുന്നു. അവ അത് പ്രോട്ടീനാക്കി മാറ്റുന്നു. അപ്പോൾ അവയെ കൊന്ന് തിന്നുന്നു. ഇത് കൂടുതൽ കാര്യക്ഷമമായ രീതിയാണ്. അങ്ങനെ പോയി ലേഖകന്റെ വാദം. ഇന്ന് അമേരിക്കക്കാർക്കുപോലും ഈ ‘ശാസ്ത്രീയമായ’ വിലയിരുത്തൽ സ്വീകാര്യമാവില്ല.

പരമ്പരാഗത വൈദ്യരീതികൾ മുറിവൈദ്യമാണെന്നും മുറിവൈദ്യന്മാരെ നിയന്ത്രിക്കാൻ നിയമം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു ഇന്ത്യയിലെ അലോപ്പതി ഡോക്ടർമാരുടെ സംഘടന 1950കളിൽ കേന്ദ്ര സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്തി. എം. ബി. ബി.എസിൽ കുറഞ്ഞ ഒന്നും പാടില്ലെന്നായിരുന്നു അവരുടെ നിലപാട്. ആധുനിക ശാസ്ത്രത്തിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ജവഹർലാൽ നെഹ്രു അവരുടെ വാദം സ്വീകരിച്ചു. എൽ.എം.പി. സമ്പ്രദായം നിർത്തലാക്കപ്പെട്ടു. മദ്രാസിലെ ആയുർവേദ കോളെജ് വിദ്യാർത്ഥികൾ അത് അലോപതി കോളെജ് ആക്കണമെന്നും അവർക്ക് എം.ബി.ബി.എസ്. ബിരുദം നൽകണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. സർക്കാർ വഴങ്ങി. അത് ഇപ്പോൾ കിഴ്പാക്ക് (Kilpauk) മെഡിക്കൽ കോളെജ് എന്ന പേരിൽ അറിയപ്പെടുന്നു.

ഇന്ത്യാ ഗവണ്മെന്റിന്റെ സമീപനത്തിൽ പിന്നീട് മാറ്റമുണ്ടായി. WHO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ ശിപാർശയാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്. ഓരോരോ സമൂഹങ്ങൾ വികസിപ്പിച്ചെടുത്ത പരമ്പരാഗത വൈദ്യം അവയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ആ സമൂഹങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഴിവ് അവയ്ക്ക് ഇപ്പോഴുമുണ്ടെന്നും ആ സംഘടന വിലയിരുത്തി. പരമ്പരാഗത വൈദ്യത്തെ WHO എങ്ങനെ നിർവചിക്കുന്നെന്നറിയാൻ സംഘടനയുടെ വെബ്‌സൈറ്റിലുള്ള TRADITIONAL MEDICINE FACTSHEET കാണുക.

പല തട്ടുകളിൽ നിൽക്കുന്നവർ (വേണമെങ്കിൽ, ഇംഗ്ലീഷിൽ, people on different wavelengths എന്ന് പറയാം) തമ്മിലുള്ള സംവാദത്തിൽ സ്വാഭാവികമായും പ്രശ്നങ്ങളുണ്ടാകും. മിക്ക ബൂലോക സംവാദങ്ങളിലും ഇത് കാണാവുന്നതാണ്. വിപിന്റെ ‘സ്വാസ്ഥ്യം‘ ബൂലോകത്ത് സൃഷ്ടിച്ചിട്ടുള്ള അസ്വ്വസ്ഥ്യത്തിൽ പ്രതിഫലിക്കുന്നതും അതുതന്നെ.

10 comments:

nalan::നളന്‍ said...

ആടിനെ പട്ടിയാക്കുന്ന വിദ്യ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
അപ്പോ സതിയും ശൈശവ വിവാഹവും ഒക്കെ ഓരോരൊ വേവ് ലെന്ദ്തിന്റെ കുഴപ്പമായിരുന്നു അല്ലയോ മാഷേ..

അനില്‍@ബ്ലോഗ് // anil said...

പ്രിയ ബാബുഭാസ്കര്‍,
ആയൂര്‍വേദത്തെപ്പറ്റിയും പാരമ്പര്യ ചികിത്സയേയും മറ്റുമുള്ള സങ്കല്‍പ്പങ്ങളില്‍ വിയോജനം ഇല്ല. എങ്കിലും ഇത്തരം പോസ്റ്റുകള്‍ നമ്മള്‍ പ്രമോട്ട് ചെയുന്നതിനു മുമ്പ് ഒരു ഗൌരവമായ വിലയിരുത്തല്‍ ആവശ്യമെന്നേ പലരും അഭിപ്രായപ്പെട്ടുള്ളൂ. വിപിന്റെ പോസ്റ്റിന്റ്റെ മറുപടി എന്ന നിലക്കല്ലങ്കിലും ഒരു ചെറുപോസ്റ്റ് ഞാനും‍ ഇട്ടിട്ടുണ്ട്.

Pongummoodan said...

ഈ അസ്വാസ്ഥ്യത്തെക്കുറിച്ച് എഴുതിയത് നന്നായി സാർ.

BHASKAR said...

nalan::നളന്‍~ താങ്കളുടെ തട്ടിൽ നിന്ന് നോക്കുമ്പോൾ കാണുന്നത്, താങ്കളുടെ വേവ്‌ലെങ്ത്തിൽ പ്രത്യക്ഷപ്പെടുന്നത്, പട്ടിയാണെങ്കിൽ അങ്ങനെ തന്നെ വിശ്വസിച്ചുകൊള്ളുക. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

bright said...

Sorry sir,You have absolutely now idea what science is.You have every right to support and/or write nonsense,but unless people stop confusing fame with knowledge,you have be careful not to abuse that right.

ഗ്രീസിൽ ശാസ്ത്രം പൊട്ടിമുളക്കുന്നതിനു എത്രയോ മുമ്പാണ് നൈൽ നദീതീരത്ത് മനുഷ്യർ കൃഷി ചെയ്തു തുടങ്ങിയതും മെസൊപൊട്ടാമിയായിലൊ അല്ലെങ്കിൽ മറ്റെവിടെയോ ചിലർ ചക്രം ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയതും. അതിനൊക്കെ നേതൃത്വം നൽകിയ അജ്ഞാതനാമാക്കളായ നമ്മുടെ പൂർവികർ സഞ്ചരിച്ചതും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പാതകളിലൂടെ തന്നെയാണ്.

Science (ശാസ്ത്രം)and technology(സാങ്കേതികവിദ്യ)are entirely different things.For your information there can be technology with out science.(What you have mentioned are examples of technology without the backing of science.)

If you like I will recommend a book for you.

The Unnatural Nature of Science by Lewis Wolpert

:-)

jayanEvoor said...

മാഷേ...

ആയുര്‍വേദം എല്ലാ രോഗങ്ങളും ചികിത്സിച്ചു മാറ്റാം എന്നു പറയുന്നില്ല.
രോഗങ്ങള്‍ രണ്ടു വിധം - സാദ്ധ്യം, അസാദ്ധ്യം.

സാദ്ധ്യരോഗങ്ങള്‍ രണ്ടു വിധം - സുഖസാധ്യം(എളുപ്പം ഭേദമാക്കാവുന്നത്), കൃഛ്രസാദ്ധ്യം (പ്രയാസപ്പെട്ട് ഭേദമാക്കാവുന്നത്)

അസാദ്ധ്യ രോഗങ്ങള്‍ രണ്ടു വിധം - യാപ്യം, അനുപക്രമം.ഇവ രണ്ടും ചികിത്സിച്ചു മാറ്റാനാവില്ല.

യാപ്യം = എത്രകാലം ആയുസ്സുണ്ടൊ, അത്രയും കാലം യുക്തമായ ആഹാരം, ഔഷധം, വിഹാരം ഇവ കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താവുന്നത്.
ആയുസ്സ് തീരുന്നതു വരെ കഷ്ടപ്പെടാതെ ജീവിക്കാം, ആയുര്‍വേദ വിധികള്‍ അനുസരിച്ചാല്‍.

അനുപക്രമം = ഈ രോഗങ്ങള്‍ക്ക് ചികിത്സ ഇല്ല തന്നെ. ഡോക്ടര്‍ക്കു ചെയ്യാവുന്നത്, അക്കാര്യം രോഗിയുടെ ബന്ധുവിനോട് തുറന്നു പറഞ്ഞ് അറ്റകൈ പ്രയോഗങ്ങള്‍ നടത്തുക എന്നതു മാത്രം (പ്രത്യാഖ്യേയ പ്രസാധയേത് എന്ന് അഷ്ടാംഗഹൃദയം)

ഇത് മനസ്സിലാക്കാതെ എല്ല രോഗങ്ങള്‍ക്കും ഒറ്റമൂലി എന്നത് ആയുര്‍വേദ രീതിയല്ല.

എന്നാല്‍, ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞതിനും അപ്പുറത്തുള്ള നാട്ടറിവുകള്‍ എല്ലാ നാട്ടിലുമെന്ന പോലെ നമുക്കും ധാരാളമായുണ്ട്.

പക്ഷേ പ്രമേഹം നിശ്ശേഷം മാറ്റാം എന്ന രീതിയിലുള്ള അവകാശവാദങ്ങള്‍ ശരിയല്ല.

ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗം “മധുമേഹം” എന്നാണ് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്.

ഇത് ഒരു യാപ്യ രോഗമാണ്. അനുയോജ്യമായ ആഹാരം, ഔഷധം, വിഹാരം എന്നിവകൊണ്ട് നിയന്ത്രിച്ച് നിര്‍ത്തി ആയുസ് ഉള്ളത്ര കാലം ജീവിക്കാം.

ആയുസ് നീട്ടാന്‍ ആയുര്‍വേദത്തിനെന്നല്ല ഒന്നിനും കഴിവില്ല.

ആയുസ് രണ്ടു തരം - സുഖായുസ്, ദു:ഖായുസ്.

സുഖായുസ് ആയുള്ളയാള്‍ ആയുഷ്കാലം കാര്യമായ രോഗപീഡയില്ലതെ സുഖമായി ജീവിക്കുന്നു.മരിക്കുന്നു.

ദു:ഖായുസ് കഷ്ടപ്പെട്ടു ആയുഷ്കാലം താണ്ടി ജീവിച്ചു മരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://ayurveda-jayanevoor.blogspot.com/

വായിക്കാന്‍ ആളുണ്ടെങ്കില്‍ കൂടുതല്‍ എഴുതാം.
dr.jayan.d@gmail.com

BHASKAR said...

bright: നിങ്ങള്‍ക്ക് നിങ്ങളുടെ ‘ശാസ്ത്രീയ’ അന്ധവിശ്വാസത്തില്‍ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും വോള്‍പേര്‍ട്ടിന്റെ പുസ്തകം വന്നശേഷം നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. വെബ്ബില്‍ കണ്ടെത്താവുന്ന ചിലത്:
http://liberalsinexile.blogspot.com/2007/06/review-unnatural-nature-of-science.html

http://findarticles.com/p/articles/mi_m2242/is_n1524_v262/ai_13857809/

http://www.easst.net/review/dec1995/muchie

bright said...

I can't find any discussions in the links mentioned.There are just book reviews.You can also find the positive reviews if you look.Why don't you do it the old fashioned way and maybe read the book?I liked the book.

Now regarding your original post,all I can say is you cannot reason a man out of something he was not reasoned into.Just take a moment and think.What made you endorse that site?People rarely think that hold a particular belief simply because they want to hold it.They imagine themselves to be objective,but this sense of objectivity can nevertheless be illusory.When we prefer to believe in something we approach the relevant evidence by asking ourselves "CAN I believe it?",but for unpalatable conclusions we ask,"MUST I believe it?"The evidence required for affirmative answers to these questions are enormously different.As you can see the second question requires that the standard of evidence to be much higher.So all you have to do is to force yourself to ask "Does the evidence compels me,leaving me with no other option other than to believe in folk medicine?"So if you are thinking about folk medicine or ISRO spy case,frame the question in such a way that the evidence forces you to believe in the conclusion.Whether or not you like the conclusion is immaterial.That is the scientific method.I will quote Nobel prize winning physicist Richard Feynman here.It is the most simple definition for science that I can remember.

''Science is a way of trying not to fool yourself. The first principle is that you must not fool yourself, and you are the easiest person to fool''.

Tell you what,great many people think they are thinking when they are merely rearranging their prejudices.

BHASKAR said...

...and a great many people are talking when they have nothing to convey except their prejudices.

Pongummoodan said...

പ്രിയ ബ്രൈറ്റ്,

കഷ്ടം. :(