Saturday, June 6, 2009

അഭിമാനിക്കാനാവാത്ത വിജയവും അഭിമാനിക്കാനാവുന്ന പരാജയവും

ഇൻഡ്യാവിഷൻ വെബ്‌സൈറ്റിൽ കണ്ടത്:

ലോക് സഭാ തെരഞ്ഞെടുപ്പിൽ അഭിമാനിക്കാവുന്ന വിജയമല്ല യു.ഡി.എഫിന്റേതെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പിണറായി വ്വിജയൻ പറഞ്ഞു… ബി.ജെ.പി.യും പോപ്പുലർ ഫ്രണ്ടും സഹായിച്ചിട്ടാണ് യു.ഡി.എഫ്. ജയിച്ചത്.

മുൻ ബി.ജെ.പി.നേതാവ് കെ. രാമൻ പിള്ളയുടെ ജനപക്ഷവും അബ്ദുൾ നാസർ മ്‌അദനിയുടെ പി.ഡി.പി.യും സഹായിച്ചിട്ടും ജയിക്കാഞ്ഞ എൽ.ഡി.എഫിന്റേത് അഭിമാനിക്കാനാവുന്ന പരാജയമാണെന്ന് വിലയിരുത്താം, അല്ലെ?

1 comment:

Pongummoodan said...

"മുൻ ബി.ജെ.പി.നേതാവ് കെ. രാമൻ പിള്ളയുടെ ജനപക്ഷവും അബ്ദുൾ നാസർ മ്‌അദനിയുടെ പി.ഡി.പി.യും സഹായിച്ചിട്ടും ജയിക്കാഞ്ഞ എൽ.ഡി.എഫിന്റേത് അഭിമാനിക്കാനാവുന്ന പരാജയമാണെന്ന് വിലയിരുത്താം, അല്ലെ? "

പ്രിയ ബി.ആർ.പി സാർ,

പലപ്പോഴും ചാനൽ ചർച്ചകളിൽ അങ്ങയെ കാണുകയും അങ്ങയുടെ വാക്കുകൾ കേൾക്കുകയും ചെയ്യുമ്പോൾ അനീതിയുടെ, അഴിമതിയുടെ സതീർത്ഥ്യരെ കുറച്ചുകൂടി ശക്തമായ ഭാഷയിൽ അങ്ങ് വിമർശിച്ചിരുന്നുവെങ്കിലെന്ന് അപക്വമായ മനസ്സോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ‘മ്മിണി തുറന്ന കത്ത്’ എന്ന എന്റെ പോസ്റ്റ് ജനിക്കുന്നത്.അതിന് സാറിന്റെ മറുപടി ലഭിച്ചപ്പോൾ എഴുത്തുകാരൻ നിഷ്പക്ഷനും പക്വമതിയുമാവണമെന്ന് ഞാൻ മനസ്സിലാക്കി. വികാരങ്ങൾക്കപ്പുറം എഴുതുമ്പോൾ വിവേകത്തിന് പ്രാധാന്യം കല്പിക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്തുതുടങ്ങി. പൂർണ്ണമായും വിജയിക്കുന്നില്ലെങ്കിലും.

അതുപോട്ടെ. വിഷയത്തിലേയ്ക്ക് വരാം.സാറിന്റെ ഈ ചെറുപോസ്റ്റ് വാസ്തവത്തിൽ എന്നെ ആനന്ദിപ്പിക്കുന്നു. നന്ദി.