Thursday, October 9, 2008

ഭരണകൂട ഭീകരത വിരുദ്ധ സമിതി

ഒക്ടോബർ ഏഴിനു പാലക്കാട് ചേർന്ന മനുഷ്യാവകാശ പ്രവർത്തകരുടെ യോഗം ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാനതല കൺ‌വെൻഷൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി അഡ്വ. തുഷാർ നിർമൽ സാരത്ഥി അറിയിക്കുന്നു.

പി.യു.സി.എൽ, മനുഷ്യാവകാശ കൂട്ടായ്മ, തൃശ്ശൂർ, കേരള ജനതാ പാർട്ടി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എൻ.സി.എച്ച്.ആർ.ഒ. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

യോഗം സംസ്ഥാനത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. മുത്തങ്ങ വെടിവെയ്പ്, പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയുടെ അറസ്റ്റ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കൽ, ചെങ്ങറ ഉപരോധം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്ന ഭരണകൂടത്തിന്റെ അക്രമോത്സുകമായ ഇടപെടലുകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ചെറുക്കുന്നതിനായി ഭരണകൂട ഭീകരത വിരുദ്ധ സമിതി എന്ന പേരിൽ ഒരു പൊതുവേദി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി അഡ്വ. തുഷാർ നിർമൽ സാരത്ഥി കൺ‌വീനറായി ഒരു സംഘാടക സമിതിയും രൂപീകരിക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക് തുഷാർ നിർമൽ സാരത്ഥിയുമായി ബന്ധപ്പെടാവുന്നതാണ്.
e-mail address: thusharnirmal@gmail.com

1 comment:

Unknown said...

നന്നായിട്ടുണ്ട്. ഭരണകൂട ഭീകരത ഇനിയും വര്‍ദ്ധിച്ചു വരാനാണിട . മനുഷ്യസ്നേഹികളുടെ ചെറുത്ത്നില്‍പ്പ് കൂട്ടായ്മ നല്ല തുടക്കം തന്നെ. മുന്‍പൊക്കെ പോലീസും പട്ടാളവുമായിരുന്നു ഭരണകൂടങ്ങളുടെ മര്‍ദ്ധനോപകരണങ്ങളായിരുന്നെങ്കില്‍ ഇന്ന് ജനാധിപത്യത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളും മര്‍ദ്ധനോപകരണങ്ങളായി ഉപയോഗപ്പെടുത്തപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. പൊതുവെ സമൂഹത്തില്‍ സഹിഷ്ണുത കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ അപകടകരാം വണ്ണം ഇത് കൂടി വരാനാണ് സാദ്ധ്യത. പാര്‍ട്ടി അണികള്‍ തന്നെ മര്‍ദ്ധനോപകരണങ്ങളായി മാറുമ്പോള്‍ ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ പോലീസിനോ നീതിന്യായ സംവിധാനങ്ങള്‍ക്കോ കഴിയാതെയും വരാം. അവിടെയാണ് ഇത്തരം ജനകീയ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനങ്ങള്‍ക്ക് പ്രസക്തി. സ്വാഗതാര്‍ഹമായ മുന്നേറ്റം !