കേരളത്തലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകരിലൊരാളും പോരാട്ടം കൺവീനറുമായ എം.എ.രാവുണ്ണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയ ഭരണകൂട നടപടിയിൽ ഞങ്ങൾ ശക്തിയായി പ്രതിഷേധിക്കുന്നു.
സുനിൽ സാബു, വിനോദ് എന്ന രണ്ട് രാഷ്ട്രീയപ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലേടുക്കുകയും മൂന്ന് ദിവസം അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അഗളി പൊലീസിന്റെ മനുഷ്യാവകാശലംഘനത്തിനെതിരെ എം.എൻ. രാവുണ്ണി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി കൊടുത്തിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന പാലക്കാട് എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എഴുപത് വയസ്സിലധികം പ്രായമുള്ള എം.എൻ.ഇന്നും കേരള രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന മുന്നണി പോരാളി ഭരണകൂടത്തിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കുന്നതിലും രാഷ്ട്രീയ വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണു നടത്തിവരുന്നത്. സെസ്സിനു അനുമതി നൽകാനുള്ള ഭരണകൂടനീക്കം, ആദിവാസി ഭൂപ്രശ്നം, ചെങ്ങറ ഭൂസമരം തുടങ്ങി കേരളത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന ഭൂപ്രശ്നങ്ങളിലും മറ്റും തനതായ രാഷ്ട്രീയ നിലപാട് വെച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ പരസ്യമായി പ്രവർത്തിക്കുന്ന എം.എൻ.രാവുണ്ണിയെ രാഷ്ട്രീയമായി ഇല്ലാതാക്കനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണു അദ്ദേഹത്തിന്റെ അറസ്റ്റ് എന്ന് ഞങ്ങൾ സംശയിക്കുന്നു.
രാജ്യവ്യാപകമായി ഭരണകൂടം നടപ്പിലാക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ച തന്നെയാണു എം.എൻ.രാവുണ്ണിയുടെ അറസ്റ്റ്. ഡോ. ബിനായക് സെൻ, എ.കെ. സെൻ ഗുപ്ത തുടങ്ങിയ മനുഷ്യാവകാശ രാഷ്ട്രീയ പ്രവറ്ര്ത്തകർ കാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവറയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്നിട്ടുള്ള രാഷ്ട്രീയ തടവുകാരനാണു എം.എൻ.രാവുണ്ണി. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുവേണ്ടി നമ്മുടെ സാമൂഹ്യസ്ഥിതിയിൽ ഉയർന്നുവന്ന മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഭാഗമായാണു അദ്ദേഹം ജയിൽമോചിതനായത്. വീണ്ടും അദ്ദേഹത്തെ തികച്ചും നിയമവിരുദ്ധമായി തടവിൽ അടയ്ക്കാനുള്ള ഭരണകൂടനീക്കം തികച്ചും അപലപനീയമാണ്.
രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശമാണ്. അത് തടയുന്നതിനുള്ള് നീകം ജനാധിപത്യ ഭരണകൂടത്തിനു ഭൂഷണമല്ല. അതുകൊണ്ട് എം.എൻ.രാവുണ്ണിയെ അന്യായമായി തടവിലാക്കിയ നടപടി ഉടൻ പിൻവലിച്ച് അദ്ദേഹത്തെ നിരുപാധികം മോചിതനാക്കണമെന്ന് ഞങൽ ആവശ്യപ്പെടുന്നു.
ഗ്രോ വാസു, കെ.ജി.ശങ്കരപ്പിള്ള, കെ. വേണു, അഡ്വ.പി.എ.പൌരൻ (പി.യു.സി.എൽ. സംസ്ഥാന സെക്രട്ടറി), അഡ്വ. ചന്ദ്രശേഖരൻ (പി.യു.സി.എൽ. സംസ്ഥാന പ്രസിഡന്റ്), ഡോ. അബ്ദുൾ സലാം (എൻ.സി.എച്ച്.ആർ.ഒ. സെക്രട്ടറി), എൻ. സുബ്രഹ്മണ്യൻ, ഡോ. പി. ഗീത, പ്രൊ. പി. കോയ, അഡ്വ. തുഷാർ സാരത്ഥി എന്നിവരോടൊപ്പം ഞാനും ഒപ്പുവെച്ച ഒരു പ്രസ്താവനയാണു മുക്കളിൽ കൊടുത്തിട്ടുള്ളത്.
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
6 comments:
ജനാധിപത്യരീതിയില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥരായ മഹാത്മാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലിടുന്നത് സി.പി.എം. സവര്‍ണ്ണ നേതൃത്വത്തിന്റെ അജണ്ടയാകാം.
പക്ഷേ, അതു മനുഷ്യത്വത്തിനും,അഭിപ്രായ സ്വാതന്ത്ര്യത്തിനും,പൌരാവകാശത്തിനും നിരക്കുന്ന പ്രവര്‍ത്തിയല്ലെന്ന സത്യം തിരിച്ചറിയാന്‍ സഖാക്കള്‍ക്ക് ബുദ്ധികൊടുക്കണേ ഈ.എം.എസ്സ്. മഹാദേവാ.,നായനാര്‍ പരമശക്താ..,മാര്‍ക്സ് സര്‍വ്വേശ്വരാ..സ്റ്റാലിന്‍ നരസിംഹമേ...,
എന്‍.ഡി.എഫും. ബ്രഹ്മണ ജനത പാര്‍ട്ടിയും ചോരപ്പുഴ ഒഴുക്കുന്നതൊന്നും പ്രശ്നമല്ലാത്തവര്‍ ... ആശയങ്ങളേയും,പുതിയ ചിന്തകളേയും ഭയപ്പെടുന്നത് തങ്ങളുടെ സവര്‍ണ്ണ തല്ല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്.
ശ്രീ.രാവുണ്ണിയെ അറസ്റ്റു ചെയ്തതില്‍ ചിത്രകാരന്‍ പ്രതിഷേധിക്കുന്നു.
ബി.ആര്‍.പി. മാഷിന്റെ കൂടെ ഞാനും,
പക്ഷെ.... എ.സിയുടെ കുളിരില്‍, ജീവിതത്തിന്റെ പൊള്ളുന്ന ചൂട് അറിയാത്ത ഞാനിതിനെ പിന്താങ്ങുക എന്നു പറയുമ്പോള്‍.......ആ പഴയ വാക്യം ഓര്‍മ്മ വരുന്നു. “കാപട്യമേ.....നിന്റെ പേരോ മലയാളി”
കമ്മ്യൂണിസ്റ്റ്, മാര്‍ക്സിറ്റ് പാര്‍ട്ടികള്‍, പാവപ്പെട്ടവന്റെ സ്വപ്നം കാണാനുള്ള കഴിവാണിപ്പോള്‍ തകര്‍ക്കുന്നത്..അതാണു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാതകവും.
സവര്‍ണനെ തീണ്ടാപാടകലെ നിര്‍ത്തി, ദുഷിപ്പിക്കുന്ന ചിത്രകാരന്‍ മനസ്ഥിതിയും, ജാതികോമരങ്ങളുടെ ഒരു മറ്റോരു വകഭേതമാണ്..
മലയാളി...ജീവിതം തകര്‍ത്തെറിഞ്ഞ ഒട്ടനേകം നമ്പൂതിരി..അമ്പലവാസികള്‍ നമ്മുടെ ചുറ്റിലും ഉണ്ട്.
എന്തിനു രണ്ട് തരം കണ്ണടകള്‍.....
നട്ടപിരാന്തൻ പറഞ്ഞതിന്റടിയിൽ ഞാനും ഒരൊപ്പുവയ്ക്കാം!
സവർണ്ണർ പണ്ട് ചെത തെറ്റുകൾ തിരുത്താൻ വേണ്ട ഉത്തേജനം അവരെ കൊഞ്ഞനം കുത്തിയാൽ ഒരിക്കലും അവർക്കു ലഭിക്കില്ല ചിത്രകാരാ! ഇന്നു സവർണ്ണജനുസ്സിൽ പെട്ട 99% വും താങ്കൾ പറയുന്ന സവർണ്ണതാല്പര്യത്തിൽ ഒരു താല്പര്യവും ഇല്ലാത്തവരാണ്. ശേഷമുള്ളവർ ബാക്കിയിള്ള അവർണ്ണരുടെ അന്ധവിശ്വാസത്തെ മുതലെടുത്തു ജീവിക്കുന്നു.അതിനു നിന്നു കൊടുക്കുന്നവരെ വിവരമുള്ളവർ പിന്തിരിപ്പിക്കണം. അവർ ഇത്തിക്കണ്ണികളാണു. അവർണ്ണരിലും, ബ്രാഹ്മണരെ പ്പോലെ ആഭിചാരവും, ചെപ്പടി വിദ്യയും കാണിച്ചു അല്പബുദ്ധികളെ മയക്കി മനുഷ്യദൈവങ്ങൾ വരെ ആയവർ ഇല്ലേ!
In Solidarity
ഇതു് ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നു സംഭവിച്ചതെങ്കില്‍, ഇവിടെ എന്തു ബഹളം ആയിരുന്നേനെ!
രാവുണ്ണിയെ മോചിപ്പിക്കാനുള്ള പ്രമേയത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്,
അഭിവാദ്യങ്ങളോടെ
Post a Comment