Tuesday, October 14, 2008

മർഡോക്കിനെ കേരളം പേടിക്കുന്നില്ലെ?

മർഡോക്ക് എന്ന മാധ്യമ ചക്രവർത്തി കേരളത്തിൽ പ്രവേശിക്കുന്നതിനെതിരെ ശബ്ദമുയർത്താൻ സി,പി.എം. സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. പക്ഷെ വലിയ ശബ്ദം എവിടെനിന്നും കേൾക്കാനില്ല. എന്താ, കേരളത്തിനു ഈ മാധ്യമ ഭീകരനെ പേടിയില്ലേ?

ഈ വിഷയത്തിൽ ഇൻഡോ ഏഷ്യൻ ന്യൂസ് സേർവീസിനു വേണ്ടി എഴുതിയ ലേഖനം ഉവിടെ വായിക്കാം.

4 comments:

സഖാവ് മര്ഡോക്ക് said...

പ്രിയ ബി ആര്‍ പി എന്ന ബാബു ഭാസ്കരന്‍ അപ്പൂപ്പാ,
അങ്ങേയ്ക്ക് നാണമാകുന്നില്ലേ?
ഇതേ കരച്ചില്‍ എന്‍പി രാജേന്ദ്രന്റേതായി കണ്ടു.
ജനശക്തി എന്ന മൂന്നാംകിടയില്‍ വായിച്ചു.
ഇപ്പോള്‍ താങ്കളും.
മര്‍ഡോക്ക് വരുന്നതിലല്ല, അതിനെതിരെ പിണറായി ശബ്ദിച്ചതിലാണ് താങ്കളുടെ വെപ്രാളം.
വയസ്സായില്ലേ.
സ്ഥാനമോഹം പൊലിഞ്ഞതില്‍ സങ്കടമുണ്ട് അല്ലേ.
മുസ്ലി പവര്‍ എക്സ്ട്രാ കുപ്പിയടക്കം സേവിച്ചാലും പ്രയോജനമില്ലാത്ത പ്രായത്തില്‍ അപ്പൂപ്പന് അടക്കിപ്പിടിക്കാന്‍ എന്തൊക്കെ വേണം?
മൂക്കില്‍പല്ലുമുളച്ചപ്പോളത്തെ കുശുമ്പ് നോക്കണേ.
നാണക്കേട്!
നല്ല ധന്വന്തരം കുഴമ്പും തേച്ച് ചൂടുവെള്ളത്തില്‍ കുളിച്ച് പാക്കഞ്ഞിയുംകുടിച്ച് ജീവിക്കേണ്ട അപ്പൂപ്പന്‍ പണ്ടത്തെ പാട്ടിലെ 'പല്ലുപോയ കിഴവി സുറുമ വാങ്ങാന്‍ പോയ' പോലെ കുഴഞ്ഞുമറിയുന്നതു കാണുമ്പോള്‍ ഓക്കാനം വരുന്നു.
ഈ മാനസികാവസ്ഥയ്ക്കല്ലേ മലയാളത്തില്‍ ചെറ്റത്തരം എന്നു പറയുന്നത്?
മുര്‍ഡോക്ക് കേരളത്തില്‍ വന്ന് ഏഷ്യാനെറ്റ് സ്വന്തമാക്കുന്നതിനേക്കാള്‍ വലിയ കാര്യം അതിനെക്കുറിച്ച് പിണറായി വിജയന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പ്രതികരണം കുറഞ്ഞുപോയതാണു പോലും. പിണറായി വിജയന്റെ വീട്ടിലേക്ക് വേണ്ടിയാണല്ലോ മര്‍ഡോക്കിനെതിരെ പ്രതികരിച്ചത്.
നോക്കണേ അപ്പൂപ്പന്റെ ഒരു വെര്‍ബല്‍ ഡയേറിയ.

സുലൈമാൻ said...

ഇതെന്തു വിവരക്കേടാണ് ഇത്, മര്‍ഡോക്ക് നാമധാരി? ബി ആര്‍ പി പറഞ്ഞതിന്റെ ശരിതെറ്റുകള്‍ ചൂണ്ടിക്കാണിക്ക്, അല്ലെങ്കില്‍ ഇദ്ദേഹമെഴുതിയ ലേഖനങ്ങളെങ്കിലും തപ്പി പിടിച്ചിരുന്നു വായിക്ക്.. വെറും വികാരങ്ങള്‍ അതേപ്പോലെ തെള്ളി വെക്കുന്നത് അവനവന് ഇല്ലെങ്കിലും മറ്റുള്ളവര്‍ക്ക് അറപ്പുണ്ടാക്കും. അത്രയെങ്കിലും തിരിച്ചറിവുണ്ടാകണ്ടേ പ്രായപൂര്‍ത്തിയായ ഒരുവന്..?

വി. കെ ആദര്‍ശ് said...

ബ്ലോഗ് പോലെ ഉള്ള ഒരു നവമാധ്യമത്തില്‍ ബി.ആര്‍.പി എത്തുന്നു എന്നത് തന്നെ അദ്ദേഹത്തിന്റെ മനസിന്റെ ചെറുപ്പം സൂചിപ്പിക്കുന്നു.
കാര്യകാരണ സഹിതം എതിര്‍ക്കാം, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്തരം ഗുണപരമായ എതിര്‍പ്പുകള്‍ ബി.ആര്‍.പി കണ്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളേറേയായിക്കാണും.

സഖാവ് മര്‍ഡോക്ക് എന്ന പേരിലെ മറുപടിയില്‍ വികാരപ്രകടനം കൂടിപ്പോയോ എന്ന സന്ദേഹം ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാനും പങ്കുവയ്ക്കുന്നു.
പിന്നെ ഇതു ബ്ലോഗിന്റെ കുഴപ്പം ആയിക്കാണണ്ട, പഴയ ഊമക്കത്തും ഈ ലൈനില്‍ ഉള്ളതാണല്ലോ. ആകെ ഒരു വ്യത്യാസം- ഊമകത്ത് എഴുതിയ ആളും വായിക്കുന്ന ആളും മാത്രമേ ആസ്വദിക്കൂ എന്നുള്ളതാണ്, ഇതിപ്പോ നമുക്കെല്ലാവര്‍ക്കും ആസ്വദിക്കാനാകുന്നു.

കൃത്യമായ വിമര്‍ശനങ്ങള്‍ ഒരു സമൂഹ നിര്‍മ്മിതിയില്‍ അത്യന്താപേക്ഷിതമാണ്.

പിണറായി ഉന്നയിച്ച പ്രതീകരണത്തെ തുടര്‍ന്നുള്ള ഫോളോ അപ് ന്യൂസ് ദേശാഭിമാനിയിലോ കൈരളി-പീപ്പിള്‍ ചാനലിലോ ശക്തമായിക്കണ്ടില്ല.

പിന്നെ അന്ന് മാതൃഭൂമി എറ്റെടുക്കുന്ന ഘട്ടം വന്നപ്പോള്‍ മാര്‍ക്കറ്റ് എക്കണോമി ഇത്രയേറേ വ്യാപകവും സ്വകാര്യ മൂലധനം ശക്തവുമായിരുന്നില്ല. ഇന്നതല്ല സ്ഥിതി. ഇനി ഇപ്പോ അതേ മാതൃഭൂമി എറ്റെടുക്കാന്‍ റിലയന്‍സ് വന്നാല്‍ പോലും പഴയ പോലെയുള്ള ഒരു റെസിസ്റ്റന്‍സ് ഉണ്ടാകുമെന്നു തോന്നുന്നില്ല.

കാലം കഴിയുന്തോറും ഇതു കൂടിക്കൂടി വരികയേ ഉള്ളൂ. കൈരളി ഇപ്പോ പരിമിത മായ രീതിയില്‍ അല്ലെ ഷെയര്‍ വഴി പണം സ്വരൂപിച്ചത്, ഇനി കൂടുതല്‍ മൂലധന സ്വരൂപിക്കലിനായി കൈരളി ഐ.പി.ഒ (ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള ആദ്യ നടപടി) യ്ക്ക് തയാറെടുക്കുക യാണങ്കില്‍, സാക്ഷാല്‍ റുപ്പര്‍ട്ട് മര്‍ഡോക്ക് തന്നെ ലിസ്റ്റിംഗിനെ പിറ്റേ ദിവസം എല്ലാ ഷെയറും മോഹവിലയ്ക്ക് സ്വന്തമാക്കിയാല്‍ ആര്‍ക്കും ഒന്നും പറയാനകില്ല, കൈരളി ഡയറക്ടര്‍ ബോര്‍ഡില്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ പ്രധിനിധിയോ അദ്ദേഹമോ എത്തുന്നതിന് നിലവില്‍ സാങ്കേതിക തടസം ഒന്നുമില്ല.

ഇങ്ങനെ പിണറായി ഉന്നയിച്ച ചോദ്യത്തെ കീറിമുറിച്ച് പരിശോധിച്ചാല്‍ ആശങ്കപ്പെടാനേറേയുണ്ട്. അപ്പോള്‍ വ്യക്തിപരമായ ചെളിവാരിയെറിയലിനെക്കാളും വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു.

എതായാലും ബി.ആര്‍.പി യ്ക്കെതിരെ ഉപയോഗിച്ച പദപ്രയോഗങ്ങളില്‍ എനിയ്ക്ക് വിഷമം തോന്നി. പക്ഷെ താങ്കളുടെ എതിര്‍പ്പുകള്‍ ഗൌരവമായി ഉന്നയിക്കുന്നതിന് ഞാന്‍ ഇവിടെ വീണ്ടും വരാം, ഒരു കമന്റായി വിമര്‍ശങ്ങള്‍ പ്രതീക്ഷിക്കാമല്ലോ അല്ലെ. സഖാവ് മര്‍ഡോക്ക് എന്ന പേരില്‍ തന്നെ യാകട്ടേ അടുത്ത കമന്റും.

BHASKAR said...

പൂച്ചാണ്ടി, ആദർശ്: സഖാവ് മർഡോക്ക് പറയട്ടെ. ഓരോരുത്തർക്കും അവരുടെ സംസ്കാരത്തിനൊത്ത്, അവർക്കറിയാവുന്ന ഭാഷയിൽ പ്രതികരിക്കാൻ അനുവദിക്കുന്ന മാധ്യമമാണല്ലൊ ഇത്.