Sunday, October 5, 2008

വൈക്കത്തുനിന്ന് ചെങ്ങറയിലെത്തുമ്പോൾ

എൺപതില്പരം കൊല്ലം മുമ്പ് ഗാന്ധിജി കേരളത്തെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്.

കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വൈക്കം സത്യഗ്രഹം നടക്കുമ്പോൾ, അദ്ദേഹം എഴുതി: ‘ഒരുപാട് വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് ധാരാളം അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് തൊട്ടുകൂടായ്മ ഇത്ര വീറോടെ പാലിക്കുന്നത് എങ്ങനെയാണ്?

ഇന്ന് കേരളം വിദ്യാഭ്യാസപരമായി അന്നത്തേതിലും ഏറെ മുന്നിലാണ്. ഭരണം അന്നത്തേതിലേറെ നല്ലത്. അവകാശങ്ങളാണെങ്കിൽ അതിലുമേറെയുണ്ടിന്ന്.
പക്ഷെ സാധുജന വേദിയുടെ ആഭിമുഖത്തിൽ ഭൂരഹിതർ ചെങ്ങറയിൽ ഒരു വർഷം മുമ്പ് ആരംഭിച്ച സഹന സമരം തുടരുമ്പോൾ, ആ ചോദ്യം വീണ്ടും പ്രസക്തമാകുന്നു: ഇത്രയേറെ വിദ്യാഭ്യാസവും നല്ല ഭരണവും ജനങ്ങൾക്ക് അവകാശങ്ങളുമുള്ള ഒരു പ്രദേശത്ത് പാവപ്പെട്ട ജനങ്ങളെ ഇത്ര വീറോടെ ദ്രോഹിക്കുന്നത് എങ്ങനെയാണ്?

സ്വന്തം ചോദ്യത്തിന് ഗാന്ധി തന്നെ ഒരുത്തരം നൽകുകയുണ്ടായി: ‘ഇതാണ് പ്രാചീന രീതിയുടെ ഭംഗി. പാരമ്പര്യത്തിന്റെ അംഗീകാരമുണ്ടെങ്കിൽ അജ്ഞത പോലും അറിവായി സ്വീകരിക്കപ്പെട്ടെന്നിരിക്കും.
ഭരണകൂടം അതിന്റെ പാരമ്പര്യം തുടരുന്നു. ജനകീയ പ്രസ്ഥാനങ്ങൾ അവയുടെ പാരമ്പര്യവും. ചെങ്ങറ വൈക്കത്തിന്റെ തുടർച്ചയാണ്.

2 comments:

സുലൈമാൻ said...

ചെങ്ങറസമരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തെ ന്യായീകരിച്ചുകൊണ്ടൊരു പോസ്റ്റ് നേരത്തെ തന്നെയുണ്ടായിരുന്നു. http://kiranthompil.blogspot.com/2008/08/blog-post.html
ബി ആര്‍ പി ഭാസ്കറിന്റെ വലതുപക്ഷ രാഷ്ട്രീയം തുറന്നുകാണിച്ചതായി അവകാശപ്പെടുന്ന ഒരു കമന്റും കണ്ടു പോസ്റ്റിന്റെ താഴെ. മറുപടി എഴുതുമോ, മനസ്സിലാക്കാനെങ്കിലും.

BHASKAR said...

പൂച്ചാണ്ടിയ്ക്ക്: ചെങ്ങറ പ്രശ്നത്തിൽ എനിക്ക് പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്. എന്റെ രാഷ്ട്രീയം തുറന്നു കാണിച്ചെന്ന വിശ്വാസം ആർക്കെങ്കിലും ആത്മസംതൃപ്തി നൽകുന്നെങ്കിൽ ആയിക്കോട്ടെ.