Thursday, August 21, 2008

ചെങ്ങറ: ദേശാഭിമാനി ഇന്റെർനെറ്റ് ക്യാമ്പെയിനെ താറടിക്കുന്നു

ചെങ്ങറയിൽ സമരം നടത്തുന്ന ഭൂരഹിതർക്കെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലും സർക്കാരിന്റെ രക്ഷാധികാരത്തിലും തോട്ടം തൊഴിലാളി യൂണിയനുകളുടെ പേരിലും ആഗസ്റ്റ് മൂന്നിനു ആരംഭിച്ച ഉപരോധത്തിനെതിരെ ഇന്റെർനെറ്റിലൂടെ മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും നടത്തുന്ന ക്യാമ്പെയിൻ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നു.

ക്യാമ്പെയിനെ താറടിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് പാർട്ടി പത്രമായ ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ചു.

സി.പി.എമ്മിന്റെ കണ്ണിൽ സമരം ചെയ്യുന്ന ഭൂരഹിതരായ ദലിതരും ആദിവാസികളും നടത്തുന്നത് കൈയ്യേറ്റമാണു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മനുഷ്യാവകാശ സംഘടനകളെ കടലാസ് സംഘങ്ങളും.

ദേശാഭിമാനി വാർത്ത ഇവിടെ വായിക്കാം

39 comments:

കണ്ണൂരാന്‍ - KANNURAN said...

കൊള്ളേണ്ടിടത്തു കൊള്ളുന്നുണ്ടെന്നതിന്റെ തെളിവല്ലെ ഈ വാര്‍ത്ത തന്നെ.. എന്നാലും ഈ ദേശാഭിമാനിയിലെഴുതുന്നവരെ സമ്മതിക്കണം..

keralafarmer said...

സര്‍,
ബ്ലോഗുകളെയും ഇന്റെര്‍നെറ്റിനെയും സി.പി.എം ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതാണല്ലോ ബ്ലോഗുകള്‍ വായിക്കുവാനും ഇടപെടുവാനും അവര്‍തന്നെ ആഹ്വാനം ചെയ്യുന്നത്. പല ബ്ലോഗുകളും കക്ഷിരാഷ്ട്രീയ ഭേദമെന്യേ അവരുടെ ഉറക്കം കെടുത്തുകയാണ്. സ്വന്തം ചാനലിലും പത്രത്തിലും എഡിറ്റ് ചെയ്തും സെന്‍സര്‍ ചെയ്തും വാര്‍ത്തകളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ ബ്ലോഗെന്ന സ്വാതന്ത്രം ചെങ്ങറയെന്നല്ല, അനാവശ്യ ഹര്‍ത്താലുകളും, അതിക്രമങ്ങളും, മനുഷ്യാവകാശ ധ്വംസനങ്ങളും വീഡിയോ ദൃശ്യങ്ങളായും റിപ്പോര്‍ട്ടുകളായും ലോകമെമ്പാടും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരുന്നു. ഭരണ സുതാര്യത വീമ്പടിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു തിരിച്ചടി കിട്ടാനില്ല. ഭരിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ പോര്‍ വിളി നടത്തുന്നതും മറ്റും കണ്ട് ജനത്തിനുണ്ടാകുന്ന മടുപ്പ് വോട്ടിംഗ് ശതമാനത്തിലാണ് പ്രതിഫലിക്കുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

BRP യുടെ ബ്ലോഗില്‍ കമന്റിട്ടിട്ട്‌ കാര്യമുണ്ടോ എന്നറിയില്ല. എന്നാലും ചില സംശയങ്ങള്‍ ചോദിക്കാതെ വയ്യ. മറുപടി പറഞ്ഞാല്‍ കേള്‍ക്കാം. CPM പറയുന്നു അവിടെ തട്ടിക്കൊണ്ട്‌ പോകലോ ബലാല്‍സംഘമോ നടന്നിട്ടില്ല. ആരും ഇതുവരെ ഒരു പരാതിയും നല്‍കിയിട്ടില്ല. ഇത്‌ സത്യമാണോ. എന്റ സുഹൃത്തായ ഒരു ഏഷ്യാനെറ്റ്‌ ലേഖകനും തട്ടിക്കൊണ്ട്‌ പോകലോ ബലാല്‍സംഘമോ നടന്നിട്ടില്ല എന്ന സൂചിപ്പിക്കുകയുണ്ടായി. സമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആള്‍ എന്ന നിലയില്‍ ഇതില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ കഴിയുമോ. സത്യം അറിയാനുള്ള ആഗ്രഹം കൊണ്ടാണ്‌ ദയവായി പ്രതികരിക്കൂ

keralafarmer said...

ദേശാഭിമാനി പത്രം പറയുന്ന ചില തെളിവുകള്‍ ലിങ്കുകളായി ഇവിടെ ചേര്‍ത്തിട്ടുണ്ട്.

BHASKAR said...

കണ്ണൂരാനും കേരളഫാര്‍മര്‍ക്കും: ബ്ലോഗ് ഒരു സ്വതന്ത്ര മാദ്ധ്യമമാണല്ലൊ. ആ നിലയ്ക്ക് മറ്റാരെയുമ്പോലെ സി.പി.എം.കാര്‍ക്കും അതുപയോഗിക്കാനുള്ള അവകാശമുണ്ട്. പല പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ബ്ലോഗ്ലോകത്തുണ്ട്. എന്നാല്‍ പാര്‍ട്ടി ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനത്തെയും (സമസ്തം ബ്ലോഗ് കാണുക: http://samastham.wordpress.com/2008/08/21/cpim/) ദേശാഭിമാനിയുടെ താറടി പരിപാടിയെയും ഒരു പുതിയ കാലത്തിന്റെ തുടക്കമായി കാണാവുന്നതാണ്. അടിസ്ഥാനപരമായി വ്യക്തിഗത ഇടപെടലുകള്‍ നടന്നിരുന്ന മേഖലയില്‍ ഒരു വലിയ പാര്‍ട്ടീ സംഘടിതമായി ഇടപെടാന്‍ തയ്യാറെടുക്കുന്നു. അച്ചടി ദൃശ്യ മാധ്യമ രംഗങ്ങളില്‍ ആദ്യം കാല്‍വെച്ച പാര്‍ട്ടിതന്നെ ഇവിടെയും തുടക്കകാരാകുന്നത് സ്വാഭാവികം. ബ്ലോഗുകള്‍ പാര്‍ട്ടി ശ്രദ്ധിക്കാന്‍ തുടങ്ങുന്നെന്നതില്‍ ബ്ലോഗര്‍മാര്‍ക്ക് തീര്‍ച്ചയായും സന്തോഷിക്കാം.

കിരണ്‍ തോമസ് തോമ്പിലിന്: ‘കമന്റിട്ടിട്ട് കാര്യമുണ്ടോ‘ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. ഞാന്‍ പ്രതികരിക്കില്ലെന്ന ചിന്തയാണൊ ആ ആത്മഗതത്തിനു പിന്നില്‍? എങ്കില്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. എവിടെ രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളോടെല്ലാം ഉടന്‍ പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഓരോരുത്തര്‍ക്കും അവരരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലൊ. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എനിക്ക് ഉത്തരം നല്‍കാനാവുന്നവയാണെങ്കില്‍ തീര്‍ച്ചയായും ഉത്തരം നല്‍കും.
ചെങ്ങറയുമായി ഇതുവരെയും ഞാന്‍ ദൂരെനിന്ന് ബന്ധപ്പെട്ടിട്ടേയുള്ളു. ആഗസ്റ്റ് 26നു ആദ്യമായി അങ്ങോട്ട് പോകാന്‍ പരിപാടിയിട്ടിരിക്കുകയാണ്. അവിടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായി പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരെല്ലാം ബലാത്സംഗ ആരോപണം ഏറ്റെടുത്തിട്ടില്ല. സുപ്രീം കോടതി സ്ത്രീപീഡനത്തിനു നല്‍കിയിട്ടുള്ള നിര്‍വചനത്തില്‍ ബലാത്സംഗം കൂടാതെ പലതുമുണ്ട്. അധികൃതര്‍ക്ക് ഒരു പരാതിയും കിട്ടിയിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗമൊ മറ്റേതെങ്കിലും തരത്തിലുള്ള പീഡനമൊ നടന്നിട്ടില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരാനാവില്ല. കാരണം ഇത്തരം സംഭവങ്ങളില്‍ ഒരു ചെറിയ ശതമാനം മാത്രമാണു പരാതിയില്‍ കലാശിക്കുന്നത്. സ്ത്രീസംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ദേശീയ വനിത കമ്മിഷനു നല്‍കിയ പരാതി (http://kafila.org/2008/08/20/chengara-letter-to-national-commission-for-women-by-delhi-groups/)കാണുക.

കിരണ്‍ തോമസ് തോമ്പില്‍ said...

ദേശാഭിമാനി വാര്‍ത്തയെഴുതിയാല്‍ അത്‌ താറടിക്കലും ബിആര്‍പി എഴുതിയാല്‍ അത്‌ സത്യസന്ധമായ സാധുജനസേവനവുമാകുന്നതെങ്ങനെയെന്ന്‌ മനസിലാകുന്നില്ല.

ചെങ്ങറ സമരത്തിന്‍െറ ന്യായങ്ങള്‍ എങ്ങനെയാണ്‌ ബിആര്‍പി നിരത്തുന്നത്‌ എന്നറിയാന്‍ താല്‍പര്യമുണ്ട്‌.
1. ചെങ്ങറയില്‍ കുടില്‍കെട്ടി സമരം നടത്തുന്നവരെല്ലാം ഭൂരഹിതരാണോ?
2. സമരക്കാര്‍ക്ക്‌ തലയെണ്ണി ചെങ്ങറ എസ്‌റ്റേറ്റ്‌ പതിച്ചുകൊടുത്താല്‍ പ്രശ്‌നം അവസാനിക്കുമോ?
3. ചെങ്ങറയില്‍ സ്‌ത്രീപീഡനവും മനുഷ്യാവകാശ ലംഘനവും നടന്നു എന്നതിന്‌ ഏതാനും `വേഗായ' പരാതികളെയാണോ ആധാരമാക്കേണ്ടത്‌? അതോ തെളിവുകളെയോ? സ്‌ത്രീപീഡനമുണ്ടായെങ്കില്‍ എന്തുകൊണ്ട്‌ പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കുന്നതടക്കമുള്ള നിയമ നടപടികള്‍ആരംഭിക്കുന്നില്ല?
4. കേരളത്തിലെ ഭൂപ്രശ്‌നം ഇത്തരം കടന്നുകയറ്റ സമരങ്ങളിലൂടെ പരിഹൃതമാകുമെന്ന്‌ കരുതുന്നുണ്ടോ?
5. ചെങ്ങറയില്‍ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരംമൂലം എസ്‌റ്റേറ്റ്‌ കയ്യേറി സമരംനടത്തുന്നവര്‍ക്കുള്ള ഭക്ഷ്യവിതരണം തടസ്സപ്പെട്ടിട്ടുണ്ടോ. അവിടെ ആറുകവാടങ്ങളുള്ളതില്‍ ഒരെണ്ണത്തില്‍ മാത്രം രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ തൊഴിലാളികളുടെ ഉപരോധം എന്നറിയാമോ?
6. ചെങ്ങറയിലെ എസ്‌റ്റേറ്റ്‌ കയ്യേറ്റം കേരളത്തിലാകെ വ്യാപിപ്പിക്കേണ്ട സമരമാതൃകയാണെന്ന്‌ കരുതുന്നുണ്ടോ?
7. ഇപ്പോഴത്തെ ഗവര്‍മെന്‍റിന്‍െറയും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെയും കുറ്റംകൊണ്ടാണ്‌ ചെങ്ങറയില്‍ സമരമുണ്ടായതെന്ന്‌ പറയുമോ?
8. അങ്ങയുടെ മഹത്തായ പത്രപ്രവര്‍ത്തന പാരമ്പര്യം വെച്ച്‌ നോക്കുമ്പോള്‍, ഇങ്ങനെയുള്ള മറ്റേതെങ്കിലും സമരത്തെക്കുറിച്ച്‌ ഓര്‍മ്മവരുന്നുണ്ടോ?
9. ചെങ്ങറ സമരത്തെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ്‌ അങ്ങ്‌ ഉദ്ദേശിക്കുന്നത്‌?
10. സിപിഎമ്മും ബിആര്‍പിയും തമ്മിലെന്ത്‌?

മൂര്‍ത്തി said...

വിവിധ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ഉപരോധം തൊഴിലാളിയൂണിയനുകളുടെ “പേരില്‍“ എന്നാക്കിയാല്‍ താറടിക്കലല്ല. :)

കിരണിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്ല ഒരു ചര്‍ച്ചയിലേക്ക് നയിക്കുമെന്നു കരുതുന്നു.

BHASKAR said...

ബ്ലോഗ് ചര്‍ച്ച സജീവമാകുന്നത് സി.പി.എം. തീരുമാനം പ്രാവര്‍ത്തികമാകുന്നതിന്റെ സൂചനയാണൊ? ആണെങ്കില്‍ പാര്‍ട്ടിക്ക് നന്ദി രേഖപ്പെടുത്തട്ടെ. പക്ഷെ ചര്‍ച്ച സി.പി.എം-കോണ്‍ഗ്രസ്സ്, എല്‍.ഡി.എഫ്-യു.ഡി.എഫ് ദ്വന്ദത്തിന്റെ ബൌദ്ധികവളയത്തിനുള്ളിലാണെങ്കില്‍ എന്ത് ഗുണമാണുള്ളത്? ടെലിവിഷനില്‍ അത് നിത്യേന നടക്കുന്നുണ്ടല്ലൊ.
ചെങ്ങറ സമരത്തെക്കുറിച്ച് നേരത്തെയും ഞാന്‍ എഴുതിയിട്ടുണ്ട്. കിരണ്‍ തോമസ് തോമ്പിലിന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവയിലുണ്ട്. അതൊന്നും ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറ്റവസരങ്ങളില്‍ എഴുതുന്നതില്‍ പ്രതീക്ഷിക്കാം. എന്റെ എഴുത്ത് ദേശാഭിമാനിയോടൊ സി.പി.എമ്മിനോടൊ മറ്റാരെങ്കിലോടുമൊ ഒക്കെയുള്ള പ്രതികരണമായി ചുരുക്കാന്‍ ഉദ്ദേശിക്കുന്നില്ല.
സി.പി.എമ്മും ബി.ആര്‍.പി.യും തമ്മിലെന്ത് എന്ന കിരണിന്റെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നെ എന്തിനാണു സി.പി.എമ്മിന്റെ തലത്തിലേക്ക് വലിച്ചുയര്‍ത്തുന്നത്? അല്ലെങ്കില്‍ സി.പി.എമ്മിനെ എന്തിനാണു എന്റെ തലത്തിലേക്ക് താഴ്ത്തുന്നത്?
മൂര്‍ത്തീ, എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിടത്തോളം അവിടെ ഉപരോധം നടത്തുന്നത് യൂണിയനുകളല്ല, വിവിധ യൂണിയനുകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമിതിയാണ്.

മൂര്‍ത്തി said...

എല്ലാ യൂണിയനുകളും ചേര്‍ന്ന സംയുക്ത സമിതി തൊഴിലാളികള്‍ തന്നെയല്ലേ? “പേരില്‍“ എന്നതില്‍ ദുഃസൂചനയുണ്ടെന്ന് തോന്നി. വിശദീകരിക്കുന്നില്ല. തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള ഒരു വാര്‍ത്ത ദേശാഭിമാനിയില്‍ കണ്ടത് ഇവിടെ കമന്റായി ഇടുന്നു.

ഞങ്ങളെ കെട്ടിയിട്ട് തല്ലിയപ്പോള്‍ മനുഷ്യാവകാശക്കാര്‍ എവിടെയായിരുന്നു'

പത്തനംതിട്ട: 'തൊഴിലാളികളെ ആക്രമിക്കുന്നതും അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതും മനുഷ്യാവകാശ ലംഘനമല്ലേ. തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ ഒരു ദിനം പെട്ടെന്നാണ് കൈയേറ്റക്കാര്‍ വലിയ കത്തിയും വടികളുമായി ഞങ്ങളെ ആക്രമിച്ചത്. നാലു മണിക്കൂറോളം നാലുപേരെ ബന്ധനത്തിലാക്കി. ഒരു സ്ത്രിയെ മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു. അന്നൊന്നും ഒരു മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇവിടെ വന്നില്ല'-

തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങറയിലെ തോട്ടം സൂപ്പര്‍വൈസര്‍മാരായ പി എന്‍ ജോസ്, സാംസ എന്നിവര്‍ ഭൂമി കൈയേറ്റക്കാരുടെ ദുഷ്ചെയ്തികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിന് തൊഴിലാളികളാരും എതിരല്ല. അതു ഞങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തി വേണമെന്നതിനോട് യോജിക്കാനാവില്ല.

ഒരു വര്‍ഷമായി ഞങ്ങള്‍ക്ക് ജോലി ഇല്ലാതായിട്ട്. പണിയില്ലാതെ പട്ടിണി കിടക്കുമ്പോള്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകരും അന്വേഷിക്കാന്‍ വന്നില്ല. തൊഴിലാളികളുടെ ഉപരോധത്തിന്റെ പേരിലാണത്രെ അന്വേഷണത്തിന് വന്നിട്ടുള്ളത്. ഉപരോധം തുടങ്ങിയത് തൊഴില്‍ നഷ്ടപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞാണ്. തൊഴിലാളികള്‍ അന്തിയുറങ്ങുന്ന ലയങ്ങള്‍ വരെ കൈയേറി.

കൊടിയോ ജാതിയോ വ്യത്യാസമില്ലാതെയാണ് തൊഴിലാളികള്‍ സമരരംഗത്തുള്ളത്. കൈയേറ്റസ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോകാന്‍ ഒരു തടസ്സവുമില്ല.

പ്രധാന വഴികൂടാതെ പേരുവാലില്‍ നിന്ന് ഞള്ളൂര്‍ ഫോറസ്റ്റ് റോഡിലൂടെയും തണ്ണിത്തോട്ടില്‍ നിന്നും കൈയേറ്റ സ്ഥലത്തേക്ക് വാഹനങ്ങള്‍ വരെ പോകുന്ന വഴികള്‍ ഉണ്ട്. സ്വന്തമായി വസ്തുവും വീടുമുള്ള നിരവധി പേര്‍ കൈയേറ്റ ഭൂമിയിലുണ്ട്. കൈയേറ്റപ്രദേശത്ത് ദിവസവും ആയുധ പരിശീലനം നടക്കുന്നുണ്ട്. സമരം മതിയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക ആളുകളെ നിയോഗിച്ചിട്ടുണ്ട്. ദിവസവും ലക്ഷകണക്കിനു രൂപയുടെ ഒട്ടുപാലാണ് കൈയേറ്റക്കാര്‍ മോഷ്ടിച്ചു കടത്തുന്നത്. ചാരായവും കഞ്ചാവും കൈയേറ്റഭൂമിയിലുള്ളവര്‍ക്ക് യഥേഷ്ടം ലഭിക്കും. അഞ്ഞൂറോളം പേര്‍ കൈയേറ്റ ഭൂമിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. സമരം എത്രയും വേഗം തീരണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം- തൊഴിലാളികള്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു.

കലാവതി said...

കിരണ്‍,

ബി ആര്‍ പി യെപ്പോലുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക. അരുളപ്പാടുകള്‍ പ്രക്ഷേപണത്തിനു മാത്രം. സംവാദത്തിനല്ല. കിരണിന്റെ ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ അതിനു വരാനിരിക്കുന്ന ഉത്തരങ്ങളെന്തെന്നതും കണക്കുകൂട്ടാന്‍ കഴിഞ്ഞിരുന്നു. ചെങ്ങറയില്‍ നടക്കുന്നത് ഭൂരഹിതരുടെ മഹാസമരമാണെന്നു പ്രചരിപ്പിക്കാനും അതാണ് ഇന്ത്യയുടെ വിമോചന മാര്‍ഗമെന്ന് വ്യാഖ്യാനിക്കാനും കഴിവുള്ളവരെ അവരുടെ പാട്ടിന് വിടുന്നതല്ലേ നല്ലത്? അതിനിടയ്ക്ക് ഇത്തരം ചോദ്യങ്ങളുന്നയിക്കുമ്പോള്‍, മറുപടി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇനി പറയുമെന്ന് പ്രതീക്ഷിക്കാമെന്നും മറ്റുമുള്ള ഉരുണ്ടുകളി സ്വാഭാവികമല്ലേ? അതിനൊപ്പം, അസ്വാസഥ്യമുളവാക്കുന്ന ചോദ്യങ്ങളെ 'സിപിഎം ഇടപെടലിന്റെ' ഗണത്തിലും പെടുത്താം. വേണമെങ്കില്‍ ചെങ്ങറക്കെതിരായ സിപിഎം ഗൂഢാലോചനയെക്കുറിച്ച് ജനശക്തിയില്‍ ലേഖനവുമെഴുതാം.
ബിആര്‍പി,

ചെങ്ങറ എസ്റ്റേറ്റില്‍നിന്ന് ഒട്ടുറബ്ബര്‍ കട്ടുകൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച രണ്ടുസമരക്കാരെ തൊണ്ടിയോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് പിടുത്തം. ഇതിനെ ഏതുതരം വിപ്ളവ പ്രവര്‍ത്തനത്തിലാണ് പെടുത്താനാവുക?
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പ് സമരക്കാര്‍ ബഹിഷ്കരിച്ചതായി വാര്‍ത്ത കണ്ടു. ഒരു സമരനേതാവ് ടിവിചാനലിനോട് പറഞ്ഞത്, " സാര്‍ (ളാഹ ഗോപാലന്‍) അനുവദിച്ചാലേ മെഡിക്കല്‍ ക്യാമ്പിന് പോകൂ'' എന്നാണ്. എന്തുപറയുന്നു?

BHASKAR said...

കലാവതിക്ക് ബൂലോകത്തിലേക്ക് സ്വാഗതം. പാർട്ടിക്ക് ഒരിക്കൽകൂടി നന്ദി രേഖപ്പെടുത്തുന്നു. കലാവതി-കിരൺ സംവാദത്തിനു വിജയം ആശംസിക്കുന്നു.

മാരീചന്‍ said...

ഹ ഹ ഹ,
ബിആര്‍പി വീണ്ടും കലക്കുന്നു. സിപിഎമ്മിനെ, അതും പിണറായി പക്ഷത്തെ ആരെങ്കിലും അനുകൂലിക്കുന്നത് നടപ്പു രീതിയില്‍ മഹാപാതകമാണല്ലോ. എകെജി സെന്ററിലെ പെരുച്ചാഴികളെക്കുറിച്ച് പഴയ ഏതോ ലക്കം മാതൃഭൂമിയില്‍ ബിആര്‍പിയുടെ വകയായി പ്രത്യക്ഷപ്പെട്ട കത്തും ഈ അവസരത്തില്‍ ഓര്‍ക്കാം.

മൂര്‍ത്തീ,
സിപിഎമ്മുകാരനെന്നാല്‍ തല്ലുകൊള്ളേണ്ടവരും കൊല്ലപ്പെടേണ്ടവരുമാണ്. അവരെ തല്ലിയാലോ, കൊന്നാലോ ചോദിക്കാന്‍ ഇന്നേവരെ ഒരു മനുഷ്യാവകാശക്കാരും വന്നതായി രേഖയില്ല. സിപിഎമ്മുകാര്‍ അങ്ങനെ ചെയ്താലാണ് മനുഷ്യാവകാശം അലമുറയിട്ടിറങ്ങുന്നത്.

സമരം ചെയ്യുന്നവരുടെ കൈയില്‍ ചുവന്ന കൊടിയുണ്ടെങ്കില്‍, അവര്‍ സിപിഎം സിന്ദാബാദ് എന്നോ, സിഐടിയു സിന്ദാബാദ് എന്നോ ഒക്കെ വിളിച്ചാല്‍ മനുഷ്യാവകാശക്കാര്‍ക്ക് പരമപുച്ഛമാണെന്നറിയില്ലേ മൂര്‍ത്തിക്ക്.

ആസ്ഥാന മനുഷ്യാവകാശപ്രവര്‍ത്തകരുടെ കൃപാകടാക്ഷങ്ങള്‍ സംവരണം ചെയ്യപ്പെട്ടതാണ് മൂര്‍ത്തീ. സിപിഎമ്മുകാര്‍ക്ക് നേരെ അതിന്നുവരെ തുറന്നിട്ടില്ല. പ്രതിസ്ഥാനത്ത് അവരാണെങ്കിലോ, എന്തു വീറോടാണ് അവര്‍ ചാടിയിറങ്ങുന്നതെന്ന് കണ്ടിട്ടില്ലേ..

ചുരുക്കിപ്പറഞ്ഞാല്‍, സിപിഎമ്മെന്നൊരു പാര്‍ട്ടിയുളളതു കൊണ്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നു.

മൂര്‍ത്തി said...

കലാവതിക്ക് എന്റെ വകയും സ്വാഗതം. അപ്പോ മാരീചാ ഇനി അടുത്ത പോസ്റ്റില്‍ കാണാം..:)

keralafarmer said...

ശ്രീ ബി.ആര്‍.പി യെ മലയാളം ബ്ലോഗുകളില്‍ നിന്ന് സി.പി.എമ്മുകാര്‍ ഒറ്റക്കെട്ടായി അണിനിരന്ന് കെട്ടുകെട്ടിക്കുന്ന കോളാണ് കാണുന്നത്. ഊരും പേരുമില്ലാത്ത കലാവതിക്ക് അഭിനന്ദനങ്ങള്‍. നേതൃ നിരയുടെ അച്ചടക്കത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിതരായി സ്വാതന്ത്ര്യമുള്ള ബ്ലോഗുകളില്‍ അവരവരുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടാവട്ടെ.

മൂര്‍ത്തി said...

ചന്ദ്രേട്ടന്‍ പേടിക്കാതെ..എതിരഭിപ്രായങ്ങള്‍ വരട്ടെ എന്നു വിചാരിക്കുന്നതല്ലെ അതിന്റെ ഒരു ശരി?

മാരീചന്‍ said...
This comment has been removed by the author.
മാരീചന്‍ said...

ക്ഷമിക്കണം ബിആര്പി, കമന്റ് മാറിപ്പോയി..

മാരീചന്‍ said...

അതെന്താ ചന്ദ്രേട്ടാ........
ബിആര്പിയുടെ അഭിപ്രായങ്ങളോട് വിപരീതമായി പ്രതികരിക്കുന്നത് ചന്ദ്രേട്ടനും സംഘവും വിലക്കിയിട്ടുണ്ടോ, അതോ അനുകൂലിച്ചുളള കമന്റുകളേ ബിആര്പിയുടെ പോസ്റ്റുകളില് വരാവൂ എന്ന് ചന്ദ്രേട്ടന് നിര്ബന്ധമുണ്ടോ...
എതിരഭിപ്രായങ്ങള് പ്രകടിപ്പിക്കുന്നതിനെ കെട്ടുകെട്ടിക്കാന് ശ്രമിക്കുന്നു എന്നൊക്കെ ഇത്രയും കാലത്തെ അനുഭവമുളള താങ്കളെപ്പോലൊരാള് വിശേഷിപ്പിക്കാന് ശ്രമിക്കുമ്പോള് കഷ്ടം തോന്നുന്നു.

ബിആര്പിയ്ക്കുളള പിന്തുണ ഇങ്ങനെ രേഖപ്പെടുത്തിയാല് അദ്ദേഹത്തിനും അത് അരോചകമായിരിക്കും.

മായാവതി said...

എന്നെയും ഒന്ന് എല്ലാരും ഒത്ത് പിടിച്ച് ബൂലോഗത്തേക്ക് സ്വാഗതം ചെയ്യണെ . ഞാന്‍ പെണ്‍ ബ്ലോഗര്‍ തന്നെയാണെന്നും ഇത് എന്റെ 119-മത്തെ ഐഡി അല്ലെന്നും ഈ ഒറ്റ ഐഡിയേയുള്ളൂ എന്നും അറിയിക്കുന്നു . വേറെ ഐഡിയില്‍ എവിടെയും കമന്റാറില്ലെന്നും മനസ്സിലാക്കി എന്നെ സ്വാഗതം ചെയ്തേ പ്ലീസ് ..

കലാവതി said...

മായാവതിക്ക്
സോ സോറി. ബ്ളോഗില്‍ കമന്റിടുന്നതിനു മുമ്പ് ലിംഗപരിശോധന വേണ്ടതുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല. പിന്നെ, ആര് എഴുതുന്നു എന്നത്. ബിആര്‍പിയുടെ ബ്ളോഗില്‍ അങ്ങനെ ഊരും പേരും കരയും തറവാടും വെളിപ്പെടുത്തിയ ശേഷം മാത്രമേ പ്രവേശിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. മറിച്ച് സ്വാഗതം ചെയ്യുകയാണുണ്ടായത്. ആര് പറയുന്നു എന്നതാണോ, എന്താണ് പറയുന്നത് എന്നതാണോ പ്രശ്നം? എന്തായാലും സഹോദരി, ആദ്യത്തെ ഐഡിയുമായി ബ്ളോഗിന്റെ പടിചവിട്ടിക്കയറുന്ന കുഞ്ഞിക്കാലുകള്‍ക്ക് ഈ ചേച്ചിയുടെ 119-ാമത്തെ ഐഡി കൂപ്പി സുസ്വാഗതം.

മാരീചന്
ചെങ്ങറ സമരത്തെ ആരോ നന്ദിഗ്രാമിനോട് ഉപമിച്ചുകണ്ടു. ഏതര്‍ത്ഥത്തിലാകും? ആന്റി സിപിഎം? ലെഫ്റ്റ് എക്സ്ട്രീം? വല്ലതും പറഞ്ഞുതരാമോ?

കിരണിന്,
ബിആര്‍പിയുടെ ആശംസ താങ്കളുടെ അനുവാദത്തോടെ ഏറ്റുവാങ്ങുന്നു.

ബി ആര്‍ പിക്ക്
കിരണുമായി മാത്രം സംവദിക്കണമെന്നില്ല. തുറന്ന ചര്‍ച്ചയാകാമല്ലോ. ചെങ്ങറ സമരത്തെയും അതിന്റെ രീതികളെയും അതിനു പിന്നില്‍ അണിനിരന്നവരെയും അവരുടെ അപ്രായോഗികമായ സമീപനങ്ങളെയും ഒട്ടും ദഹിക്കുന്നില്ല. കേഷര്ത്തിന്റെ ഭൂപ്രശ്നം ഇത്തരം ഉത്തരവാദ രഹിതമായ, വൈകാരികമായ, ഉട്ടോപ്യന്‍ വഴികളിലൂടെ പരിഹരിക്കപ്പെടുമെന്ന് കരുതാനുമാവുന്നില്ല. ഇതാണ് ശരിയായ വഴിയെങ്കില്‍ ആദിവാസി ഭൂപ്രശ്നം മുത്തങ്ങയോടെ തീരുമായിരുന്നില്ലേ? പണ്ട്, വിരാജ് പേട്ടയില്‍ നിന്നു നടത്തിച്ചുകൊണ്ടുപോയ പോത്തിന്‍കൂട്ടത്തിന്റെ കുളമ്പടികേട്ട് തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോയ നക്സല്‍ പടയാളികള്‍, ജീവനുംകൊണ്ട് ഓടിയ കഥകേട്ടിട്ടുണ്ട്. തലയറുക്കല്‍ വിപ്ളവത്തിന് പകരം ഇന്ററനെറ്റ് പ്രചാരണത്തിന്റെയും ഡല്‍ഹിയിലെ ഐക്യദാര്‍ഢ്യ പ്രകടനത്തിന്റെയും ഏതാനും ചാനല്‍-പത്ര വാര്‍ത്തകളുടെയും എല്ലാറ്റിലുമുപരി വിചിത്രമായ സമരരൂപങ്ങളുടെയും ബലത്തില്‍ ചെങ്ങറയില്‍ എന്തു സംഭവിക്കുമെന്നാണ് അങ്ങ് കരുതുന്നത്? സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭൂപ്രശ്നം പരിഹരിക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഇടപെടലുകള്‍ വരുന്നത് തടയാനുള്ള ശ്രമമായി അതിനെ വിലയിരുത്തിയാല്‍ അങ്ങ് അതിനെ തള്ളിപ്പറയുമോ?
ഭൂപരിഷ്കരണം അതിന്റെ പ്രഥമിക ഘട്ടത്തില്‍ പോലും എത്തിയിട്ടില്ലാത്ത സംസ്ഥാനങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അവിടങ്ങളിലെ ദളിതര്‍, അവശ ജനവിഭാഗങ്ങള്‍-മാടുകളേക്കാള്‍ മോശം അവസ്ഥയില്‍ ജീവിക്കുന്നു. തമിഴ് നാട്ടിലും കര്‍ണാടകത്തിലും രൂക്ഷമായ ജാതി വിവേചനത്തിന്റെയും അടിമപ്പണിയുടെ പോലും പ്രശ്നങ്ങളുണ്ട്. തമിഴ്നാട്ടില്‍ സിപിഎം ആ പ്രശ്നം ഏറ്റെടുത്താണ് സമരം നടത്തുന്നത്. അതെല്ലാം നാം കാണേണ്ടതല്ലേ? കേരളത്തിലെ ഭൂപരിഷ്കരണം ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പുകളുടെ ഉല്‍പന്നമല്ല എന്ന് അങ്ങ് പറയാമോ? ഇപ്പോള്‍ ചെങ്ങറയില്‍ നടക്കുന്ന സമരം തീര്‍ത്തും പ്രാദേശികമായി, വികാരപരമായി, വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കി സംഘടിപ്പിക്കപ്പെട്ട ഒന്നാണെന്നും അവിടെ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ ഒരുതരത്തിലും പ്രായോഗികതയുള്ളതല്ലെന്നും അങ്ങേയ്ക്കറിയില്ലേ?
സിപിഎം വിരോധത്തിന്‍േതല്ലാത്ത കണ്ണില്‍കൂടി പ്രശ്നങ്ങളെ കാണാനും നീതിയുക്തമായ പരിഹാരമാര്‍ഗങ്ങള്‍ തേടാനും മുന്‍കയ്യെടുക്കേണ്ട അങ്ങയെപ്പോലുള്ള ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എന്തുകൊണ്ട് 'ദേശാഭിമാനി ഇന്റര്‍നെറ്റ് ക്യാമ്പയിനെ താറടിക്കുന്നു' എന്നതുപോലുള്ള ബാലിശമായ പോസ്റ്റുകളുമായി രംഗത്തുവരേണ്ടിവരുന്നു?

കുതിരവട്ടന്‍ | kuthiravattan said...

കിരണിന്റെ 10 ആമത്തെ ചോദ്യമൊഴികെ ബാക്കിയെല്ലാം മറുപടി അര്‍ഹിക്കുന്ന ചോദ്യങ്ങള്‍ തന്നെ. പ്രത്യേകിച്ചും ഒന്നാമത്തെയും ആറാമത്തെയും ചോദ്യങ്ങള്‍.

keralafarmer said...

ദേശാഭിമാനി 21-08-08 ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇതായിരുന്നു

ചെങ്ങറ കൈയേറ്റം സിപിഐ എമ്മിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജപ്രചാരണം
എം ശശികുമാര്‍
പത്തനംതിട്ട: ചെങ്ങറയിലെ കൈയേറ്റത്തിന്റെ പേരില്‍ സിപിഐ എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഇന്റര്‍നെറ്റ്, ഇ-മെയില്‍ ബ്ളോഗുകള്‍ വഴി വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നു. വ്യാജ വീഡിയോദൃശ്യങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പാവപ്പെട്ട ഒരുവിഭാഗത്തെ കരുവാക്കി വിദേശ ഏജന്‍സികളില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. കൈയേറ്റഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നവര്‍ തങ്ങള്‍ അവിടെ തടങ്കലിലാണെന്ന് മാധ്യമങ്ങളെ അറിയിച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ആസൂത്രണംചെയ്ത നാടകമായിരുന്നു ബലാല്‍സംഗ കഥ. ഒരു ചാനല്‍ മാത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. പൊലീസില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. പത്രങ്ങളും ചാനലുകളും തിരസ്കരിച്ച വ്യാജവാര്‍ത്ത ലോകമാകെ പ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെയും ബ്ളോഗുകളെയും ആശ്രയിക്കുന്നത്. അടുത്തിടെ കൊച്ചിയില്‍ സിപിഐ എം സംഘടിപ്പിച്ച സംസ്ഥാന പട്ടികജാതി കവന്‍ഷനും ഇത്തരക്കാരെ ഏറെ പ്രകോപിതരാക്കിയിട്ടുണ്ട്. സമാധാനപരമായ സമരമാണ് നടത്തുന്നതെന്ന് പറയുന്ന ഐക്യദാര്‍ഢ്യസമിതി തോട്ടംതൊഴിലാളികളായ സ്ത്രീകളെയടക്കം കെട്ടിയിട്ട് മര്‍ദിക്കുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്തതിനെ കുറിച്ച് ഒന്നും പറയുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി നൂറോളം തോട്ടംതൊഴിലാളികള്‍ക്ക് കൈയേറ്റംമൂലം ജോലി നഷ്ടപ്പെട്ടു. കൈയേറ്റം ഒഴിയണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും അനുസരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പറയുന്നവര്‍ കൈയേറ്റഭൂമിയില്‍ പൊലീസ് സംരക്ഷണം തരുന്നില്ലെന്നാണ് ആക്ഷേപിക്കുന്നത്. തോട്ടംതൊഴിലാളികളുടെ സമരം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സാധുജന വിമോചനവേദി നല്‍കിയ ഹര്‍ജിയും കോടതി തള്ളുകയായിരുന്നു. കൈയേറ്റക്കാരെ പീഡിപ്പിക്കുന്നത് വിമോചനവേദിയും അവരുടെ പിന്‍ബലത്തില്‍ തമ്പടിച്ചിട്ടുള്ള ചില കടലാസ് സംഘങ്ങളുമാണ്. രോഗികള്‍ക്കെല്ലാം ചികിത്സാസൌകര്യം തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ജില്ലാഭരണകൂടം ഒരുക്കിയിട്ടും ആരെയും പോകാന്‍ അനുവദിക്കാത്തത് വിമോചനവേദിയാണ്. ഭക്ഷണംനല്‍കാതെ പട്ടിണിക്കിടുകയാണെന്നാണ് മറ്റൊരു ആക്ഷേപം. തോട്ടംതൊഴിലാളികള്‍ കൈയേറ്റഭൂമിയിലേക്കുള്ള ഒരു പ്രവേശനകവാടത്തില്‍ മാത്രം രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഉപരോധം നടത്തുന്നത്. കൈയേറ്റക്കാര്‍ പട്ടിണി കിടക്കുന്നില്ലെന്ന് മാത്രമല്ല അവിടെയുള്ള 40,000ത്തോളം റബര്‍ മരങ്ങളില്‍നിന്ന് ദിവസവും മൂന്നുനേരം വരെയും പാലെടുത്ത് മോഷ്ടിച്ചുവില്‍ക്കുന്നുണ്ട്. ലക്ഷങ്ങളുടെ ആദായമാണ് ഇതിലൂടെ ലഭിക്കുന്നത്. സമരനേതൃത്വത്തിലെ ചിലരാണ് ഇതില്‍ ഭൂരിഭാഗവും കൈക്കലാക്കുന്നതെന്ന് കൈയേറ്റക്കാര്‍തന്നെ സമ്മതിക്കുന്നു. വാഗ്ദാനങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇതിനകം വീടുകളിലേക്ക് മടങ്ങി. എന്നിട്ടും തൊഴിലാളികളെയും സിപിഐ എമ്മിനെയും കുറ്റപ്പെടുത്തി സാമ്പത്തിക, രാഷ്ട്രീയലാഭം എങ്ങനെ നേടാമെന്ന നോട്ടത്തിലാണ് ചില കടലാസ് സംഘങ്ങള്‍.

ramachandran said...

കേരള ഫാര്‍മര്‍ ചേട്ടാ
പോസ്റ്റില്‍ തന്നെ കൊടുത്തിരിക്കുന്ന ലിങ്കിലെ വാര്‍ത്ത ഒന്നൂടെ കോപ്പി പേസ്റ്റ് ചെയ്ത് ഒന്നൂടെ ഊന്നിപ്പറഞ്ഞതിന് നന്ദി
:)

ചുമ്മാ , കമന്റ് ട്രാക്കിംഗ്

:)

BHASKAR said...

മായാവതിക്കും സ്വാഗതം.
ഒരു നയം വ്യക്തമാക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. ആര്‍ക്കും ഇവിടെ കമന്റ് രേഖപ്പെടുത്താവുന്നതാണ്. ആണായാലും പെണ്ണായാലും. രണ്ടുമല്ലെങ്കിലും. കമ്മ്യൂണിസ്റ്റുകാരനായാലും കമ്മ്യൂണിസ്റ്റ്വിരുദ്ധനായാലും. രണ്ടുമല്ലെങ്കിലും. എന്നാല്‍, മുമ്പൊരിക്കല്‍ എഴുതിയതുപോലെ, ഒളിഞ്ഞുനിന്നുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കുന്നതല്ല.
ദയവായി തുടരുക. സംവാദം സിന്ദാബാദ്.

neerkkuneer said...

ഭാസ്കരന്‍ ചേട്ടാ, എന്തിനാണീ കുത്തുംമുള്ളും? കമന്റിടുന്നവരില്‍ ആണുംപെണ്ണും കെട്ടവരുണ്ടോ? ഉണ്ടെങ്കില്‍ അത്പ്രത്യേകം പറയേണ്ടതുണ്ടോ? ഒളിഞ്ഞു നിന്നുള്ളവരോട് പതികരിക്കുന്നില്ല എന്നാല്‍, ചേട്ടനെപ്പോലെ പ്രശസ്തിയില്ലാത്തവരോട് പ്രതികരിക്കില്ല എന്നാണോ? എങ്കില്‍ ബ്ളോഗര്‍മാര്‍ക്കായിചാലക്കമ്പോളത്തില്‍ പ്രശസ്തി വില്‍ക്കുന്ന ഒരു കടതുടങ്ങേണ്ടിവരും. ചേട്ടന്‍ പ്രതികരിക്കത്തക്ക അഭിപ്രായമെഴുതാന്‍ ബ്ളോഗര്‍ക്ക് എന്തൊക്കെ യോഗ്യത വേണമെന്ന് ഒരു പോസ്റ്റിടുന്നത് നന്നായിരിക്കും.

യക്ഷന്‍ said...

ഹ ഹ ഹ
ഇതാണ് അസ്സല്‍ പത്ര പ്രവര്‍ത്തക 'പ്രതിഭ' !!

കിരണ്‍ ദയവായി ഈ മനുഷ്യാവകാശ പ്രതിഭയെ ഇത്രയും കൂര്‍ത്ത ചോദ്യങ്ങള്‍ ചോദിച്ചു ശ്വാസം മുട്ടിക്കരുത്..പ്ലീസ് :-)

Praveen payyanur said...

തന്റെ ലേഖനത്തെ സാധൂകരിക്കാൻ ബി ആർ പി കൂട്ടുപിടിച്ചത്‌ സമസ്തം ബ്ലൊഗ്‌??? കമ്മ്യൂണിസ്റ്റ്‌ വിരുദധരുടെ ഈ തട്ടിപ്പുകളി എനി നടക്കില്ല.

Praveen payyanur said...

ബി ആർ പി ദയവു ചെയ്തു മനോരമയുടെ നിലവാരത്തിലേക്ക്‌ താഴരുത്‌

chithrakaran ചിത്രകാരന്‍ said...

എല്ലാവരും ബ്ലോഗില്‍ വരട്ടെ!!
എല്ലാ പാര്‍ട്ടിക്കാരും,പാര്‍ട്ടിയില്ലാത്തവരും എന്നാല്‍ രാഷ്ട്രീയമുള്ളവരും,വര്‍ഗ്ഗീയവാദികളും,
വര്‍ഗ്ഗീയതയില്ലാത്തവരും,ഫര്‍മറെപ്പോലുള്ള ജാതിവാലുള്ളവരും, ജാതിയില്ലാത്ത ജീവനും,
വിശ്വാസികളും,അവിശ്വാസികളും...
അന്ധവിശ്വാസികളും,യുക്തിവാദികളും,
മതഭ്രാന്തന്മാരും,അനോണികളും,സനോണികളും,
...എല്ലാവരും.
ഇതൊരു പുഴ.ആളുകൂടും തോറും വലുതാകുന്ന പുഴ! എന്നും പുതിയതാകുന്ന പുഴ !!

ആശംസകള്‍ !!!

(ഇതാര്‍ക്കുമുള്ള മറുപടിയല്ല.കമന്റുകള്‍ക്ക് മറുപടിയെഴുതുന്ന ഏര്‍പ്പാടും ഇല്ല.നോ സംഭാഷണം!)

neerkkuneer said...

ഇതാ മറ്റൊരു ദേശാഭിമാനി വാര്‍ത്ത.

ചെങ്ങറ സമരത്തിന് സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും

പത്തനംതിട്ട: ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരിയുടെ കുടുംബവും. മാവേലിക്കര ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അറ്റന്‍ഡര്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് ഉത്തരഭവനത്തില്‍ പ്രസന്ന(40)യുടെ കുടുംബം ഒരു വര്‍ഷമായി കൈയേറ്റഭൂമിയില്‍ താമസിക്കുകയാണ്. പ്രസന്നയുടെ ഭര്‍ത്താവ് ചന്ദ്രനും(45) രണ്ടുമക്കളുമാണ് ചെങ്ങറയിലുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി മുന്നില്‍നിന്നത് ചന്ദ്രനാണെന്ന് വ്യക്തമായി. പ്രസന്ന ഇടക്കിടെ ചെങ്ങറയില്‍പോയി ഭര്‍ത്താവിനെയും മക്കളായ ഉത്തരയെയും അര്‍ജുനെയും കാണാറുണ്ട്. സ്വന്തം വസ്തുവില്‍ റബര്‍ കൃഷി നടത്തുന്ന ഇവര്‍ വീട് പൂട്ടിയിട്ടാണ് ഭൂമിയില്ലെന്ന് പറഞ്ഞ് ചെങ്ങറയില്‍ ഭൂമി കൈയേറിയിരിക്കുന്നത്. വര്‍ഷങ്ങളായി കാരയ്ക്കാട് താമസിക്കുന്ന ഇവര്‍ക്ക് അവകാശമായി കിട്ടിയതും സ്വന്തമായി വാങ്ങിയതുമായ 49.795 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ വിലയാധാരം വാങ്ങിയ 37.297 സെന്റും (ആധാരം നമ്പര്‍ 1581/90), കുടുംബ വസ്തുവായ 8.496 സെന്റും (ആധാരം നമ്പര്‍ 794/97) കൂടാതെ മറ്റൊരു നാലുസെന്റ് (ആധാരം നമ്പര്‍ 795/97) ഭൂമിയുമാണുള്ളത്. 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചിട്ടുള്ളത്. കെട്ടിടം പൂര്‍ണമായും വാര്‍ത്തതാണ്്. മൂന്ന് ബെഡ്റൂമും ഒരുഹാളും അടുക്കളയുമുണ്ട്. പമ്പ് സെറ്റും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇവരുടെ വീട്ടില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. അടുത്തുള്ള വീടുകളില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് തടസം നില്‍ക്കുന്നതും പ്രസന്നയുടെ കുടുംബമാണ്. ഇതു സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേട്ട് കോടതിയില്‍ കേസുണ്ട്. ഇതിനിടെ തങ്ങളുടെ വസ്തുവില്‍ സവര്‍ണര്‍ അതിക്രമിച്ചുകയറിയെന്ന് പറഞ്ഞ് സാധുവിമോചന മുന്നണി പ്രവര്‍ത്തകരെ കൊണ്ടുവന്ന് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമവും നടത്തിയിരുന്നു. വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ആലപ്പുഴ അഡീഷണന്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയും ചെങ്ങന്നൂര്‍ ആര്‍ഡിഒയും ഉത്തരവ് നല്‍കിയിട്ടും അത് ഇവര്‍ അംഗീകരിച്ചില്ല. പൊതുസ്ഥലത്ത് കൂടിയാണ് വൈദ്യുതി ലൈന്‍ വലിക്കുന്നതെന്നും അതിന് തടസം നില്‍ക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു വകവെയ്ക്കാതെ പ്രസന്നയും ഭര്‍ത്താവ് ചന്ദ്രനുംകൂടി ലൈന്‍ വലിക്കുന്നതു തടയുകയായിരുന്നു. മാത്രമല്ല ഇതു സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ചെങ്ങന്നൂര്‍ ഡിവൈഎസ്പി രവീന്ദ്രപ്രസാദിനു മുന്നില്‍ ഒരു കൈയില്‍ മണ്ണെണ്ണ പാത്രവും മറുകൈയില്‍ തീപ്പെട്ടിയുമായി പ്രസന്ന ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ചെങ്ങറയില്‍ ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഇതേ തന്ത്രം ആവര്‍ത്തിക്കുകയായിരുന്നു. വൈദ്യുതി ലഭിക്കാന്‍ ഇവിടെയുള്ളവര്‍ മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടികവര്‍ഗ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. പോസ്റ്റ് സ്ഥാപിച്ചതല്ലാതെ ഇപ്പോഴും ഇവിടെയുള്ള പട്ടികജാതി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കമ്പ്യൂട്ടര്‍ തകരാറുകാരണം കമന്റാന്‍ രണ്ട്‌ ദിവസം വൈകി. 30 ഓളം കമന്റ്‌ വന്നത്‌ എന്നെ അത്ഭുതപ്പെടുത്തി എന്നാല്‍ ഒരു സംവാദത്തിന്‌ മുതിരാതെ പതിവുപോലെ BRP വലിഞ്ഞു കളഞ്ഞു. സാരമില്ല ഇത്‌ ഒരു സ്റ്റാറ്റിക്ക്‌ ബ്ലോഗാളാണ്‌ ഡൈനാമിക്ക്‌ സ്വഭാവമുള്ള രീതിയില്‍ സംവേദിക്കല്‍ പുതിയ തലമുറയിലെ സമ്പ്രദായമാണല്ലോ എല്ലാവരും കാലഘട്ടത്തിനനുസ്സരിച്ച്‌ മാറാന്‍ നമ്മുക്ക്‌ നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. BRP ക്ഷമിക്കുക ചരിത്രം ഓര്‍ക്കാതെ വീണ്ടും കമന്റിയതിന്‌.

എന്നെ ഭയപ്പെടുത്തുന്നത്‌ കേരളാ ഫാര്‍മറുടെ അസഹിഷ്ണുതയാണ്‌. ഒരു കൊട്ടേഷന്‍ സംഘം നേതാവിന്റ ശൈലി അതില്‍ ദര്‍ശിക്കാം. എന്നാല്‍ BRP യേ എനിക്കറിയാവുന്നിടത്തോളം ഒരു ബൂലോക കൊട്ടേഷന്‍ സംഘത്തിന്റ ആവശ്യം ഇല്ല എന്ന് ഫാര്‍മറെ ഓര്‍മ്മിപ്പിക്കുന്നു

neerkkuneer said...

As is evident from today’s press reports, the blockade in Chengara is continuing.
We should try and make the marredefine ch on 30th a success . A mass response to the blockade will help the power dynamics in the area.

Dalit, students’ and womens’ groups are expressing their willingness to participate.
This is a good development. That in a way shows the social content of the struggle.

Do think of ways in which each one of you could contribute to it.

Contact no of Solidarity Committee: Sanni Kapikkad 0 98470 36356

Dileep R I thuravoor


ഇതാ ചെങ്ങറയില്‍ ഒരു ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതിന്റെ തയാറെടുപ്പ്. ചെങ്ങറയിലെ പവര്‍ ഡൈനാമിക്സ് മാറ്റിമറിക്കാനാണത്രെ ശ്രമം. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കെന്താണ് വേണ്ടത്? ബിആര്‍പി പത്തനംതിട്ടയില്‍ ചെ ന്ന് കൈനീട്ടിപ്പടിക്കുന്നത് കണ്ടല്ലോ? ആരുടെ ഏജന്‍സിപ്പണിയാണിത്?

neerkkuneer said...

kodukkuu panham
viplavam jayikkatte


Please make your financial contributions to August 30 protest
to the following account number

30462891156
M.D.Thomas,
SBI
Kottayam

p.S; Sathamanyuvinum idam!!

--
Dileep R I thuravoor

neerkkuneer said...

എവിടെ ബി ആര്‍ പി? എന്തേ മിണ്ടാത്തൂ? ചെങ്ങറയിലെ സാമ്പാര്‍ ദഹിച്ചില്ലേ?

Sudeep said...

മൂര്‍ത്തി, കലാവതി സഖാക്കള്‍ക്കും ബി ആര്‍ പി യുടെ ബ്ലോഗില്‍ കമന്‍റ് ഇട്ടിട്ടു കാര്യമില്ലെന്ന് തീരുമാനിച്ചിറങ്ങിയ കിരണിനും

കമന്‍റ് ഇട്ടാല്‍ കാര്യമുള്ളതും കുറെ കമന്‍റ് സംവാദങ്ങള്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ചില സ്ഥലങ്ങളുണ്ട്.

ഒന്ന്‍ ഇത്: പെണ്ണുങ്ങളെ തട്ടികൊണ്ട്‌ പോയതിനെപ്പറ്റി ഏറ്റവും ആദ്യം വന്ന ബ്ലോഗ് പോസ്റ്റുകളിലൊന്ന്.

മറ്റൊന്ന്‍ ഇവിടെ: കുറച്ചുകൂടി പഴയ ഒരു പോസ്റ്റ്. ഇതില്‍ മൂര്‍ത്തി പറഞ്ഞ "തൊഴിലാളി" വിഷയത്തെക്കുറിച്ച് ഒരു വിശദമായ ചര്‍ച്ച ഉണ്ട്.

പിന്നെ സിനിമയൊക്കെ കാണാന്‍ ഇഷ്ടമാണെങ്കില്‍ കുറെ സിനിമ ഇറങ്ങിയിട്ടുണ്ട്, അതില്‍ എനിക്കിഷ്ടപ്പെട്ടത് ഇതാണ്, ശരത്ചന്ദ്രന്‍ സി സംവിധാനം ചെയ്തത്.

അതിലൊക്കെയായി നിങ്ങളുടെ മിക്ക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്.

ഇനിയും സംശയങ്ങളുണ്ടെങ്കില്‍ അവിടങ്ങളിലൊക്കെയായി നമുക്കു സംവാദം തുടരാം. എനിക്ക് അറിയുന്ന കാര്യങ്ങളിലൊക്കെ ഞാന്‍ മറുപടി പറയാം. എനിക്ക് ബി ആര്‍ പിയെക്കാള്‍ സമയമുണ്ട് എന്ന് കൂട്ടിക്കോളൂ.

സമരം (അല്ല സുഖവാസം, മോഷണം എന്നൊക്കെയല്ലേ ഇപ്പോ പറയപ്പെടുന്നത്) ചെയ്തുകൊണ്ടിരുന്ന ഒരാള്‍ മരിച്ചുപോയ വിവരം നിങ്ങള്‍ അറിഞ്ഞോ എന്നറിയില്ല, കൊള്ളമുതലിനു വേണ്ടിയുള്ള അടിപിടിയില്‍ ഒരാള്‍ മരിച്ചു എന്നൊന്നും ദേശാഭിമാനിയിലോ കൈരളിയിലോ വാര്‍ത്ത വന്നോ ആവോ.

Sudeep said...

കുതിരവട്ടന്‍ പറയുന്നു കിരണിന്‍റെ ഒന്നാമത്തെയും ആറാമത്തെയും ചോദ്യങ്ങള്‍ വിശേഷിച്ചും മറുപടി അര്‍ഹിക്കുന്നു എന്ന്‍.

എന്‍റെ ഉത്തരം, ചോദ്യങ്ങള്‍ക്കൊപ്പം:

1. ചെങ്ങറയില്‍ കുടില്‍കെട്ടി സമരം നടത്തുന്നവരെല്ലാം ഭൂരഹിതരാണോ?

ഉ: അല്ല. ഭൂരഹിതരും രണ്ടോ മൂന്നോ സെന്‍റ് ഭൂമി ഉള്ളവരും ഒക്കെ ഉണ്ട് അവിടെ. (ഞാന്‍ ലിങ്ക് തന്ന സിനിമയില്‍ ഈ വകുപ്പുകളില്‍ പെടുന്നവരൊക്കെ അവര്‍ എന്തിന് ഈ സമരം ചെയ്യുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സമരത്തിന്‍റെ ചരിത്രപരമായ സാംഗത്യമെന്താണെന്നും അതില്‍ വിശദീകരിക്കുന്നുണ്ട്.

6. ചെങ്ങറയിലെ എസ്‌റ്റേറ്റ്‌ കയ്യേറ്റം കേരളത്തിലാകെ വ്യാപിപ്പിക്കേണ്ട സമരമാതൃകയാണെന്ന്‌ കരുതുന്നുണ്ടോ?

ഉ: ഇല്ല. പലരും തെറ്റിദ്ധരിക്കുന്നത് പോലെയും ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെയും കേരളത്തില്‍ ഭൂമി ഉള്ളവരുടെയൊക്കെ ഭൂമി എടുത്ത് ഇല്ലാത്തവര്‍ക്ക് കൊടുക്കാനല്ല ഈ സമരം പറയുന്നത്. അതുകൊണ്ടുതന്നെയാണ് ലീസ് expire ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ ഹാരിസണ്‍ എസ്റ്റേറ്റില്‍് (6000 ഏക്കര്‍ ഭൂമിയാണത്) കണ്ണൂരും കാസര്‍കോടുമടക്കം കേരളത്തിന്‍റെ എല്ലാ തലക്കല്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തിപ്പെട്ടത്.

ഇതിനൊപ്പം ആ ലിസ്റ്റിലെ അഞ്ചാമത്തെ ചോദ്യം, അല്ലെങ്കില്‍ ചോദ്യമായിട്ടു വന്ന (ശ്രീനിവാസന്‍ പട്ടണപ്രവേശത്തില്‍ പറഞ്ഞ പോലെ, "വേലക്കാരനായിട്ട് വന്നതാ" ഫിലോമിന: "അപ്പോ വേലക്കാരനല്ലേ") ഉത്തരം ഒന്നുകില്‍ സി പി എമ്മിലും ദേശാഭിമാനിയിലും ഉള്ള അതിരുകവിഞ്ഞ വിശ്വാസം അല്ലെങ്കില്‍ ആള്‍ക്കാരെ പറ്റിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ആണ്. ചോദ്യം ഇങ്ങനെ:

"5. ചെങ്ങറയില്‍ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരംമൂലം എസ്‌റ്റേറ്റ്‌ കയ്യേറി സമരംനടത്തുന്നവര്‍ക്കുള്ള ഭക്ഷ്യവിതരണം തടസ്സപ്പെട്ടിട്ടുണ്ടോ. അവിടെ ആറുകവാടങ്ങളുള്ളതില്‍ ഒരെണ്ണത്തില്‍ മാത്രം രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ തൊഴിലാളികളുടെ ഉപരോധം എന്നറിയാമോ?"

പരമാവധി മയമുള്ള ഭാഷയില്‍ പറഞ്ഞാല്‍, ഇപ്പറഞ്ഞപോലെയല്ല കാര്യങ്ങളുടെ കിടപ്പ് (ഇത് അവിടത്തെ സത്യാവസ്ഥ അറിയാന്‍ ചെങ്ങറയില്‍ പോയിവന്ന സുഹൃത്തുക്കളില്‍ നിന്നുള്ള updates-ന്‍റെ അടിസ്ഥാനത്തില്‍ പറയുന്നത്.) സെപ്റ്റംബര്‍ ആദ്യവാരം എനിക്ക് കിട്ടിയ ഒരു മെയിലില്‍ നിന്നുള്ള ഭാഗങ്ങള്‍ താഴെ:

"I had a chat with a close group which managed to find a new route into Chengara estate from the Konni side. They were inside for more than 30 hours before they returned. They had gone in a day before the Sep 3rd deadline. This team had to walk for over 5 hours thru the forest land and plantation to get to the 4th counter in Chengara...

Issues: 1) Starvation (to the extent that they may even physically attack those who are doing the blockade, as hunger cant be tolerated beyond a point),

2) they have not met their leader nor got a message directly from him for several days (as Laha Gopalan is the key to a lot of things and many of us know that the goonds may even kill him if he tries to go inside),

3) Fever of several types + viral skin infections (that have been taking rounds for a long time now due to the rubber insect bytes) - to the extent that almost every adult has it,

4) children not able to go to schools has really agitated the parents,

5) Onam is coming and there is nothing to celebrate with - not even rice, forget getting anything special, and all the routes through which food could be bought in have been closed by the goonds AND 6) continuing sexual and other physical harassments by the goonds and TUs (apparently these have been going on for a long time and has not stopped even after the TUs agreeing not to indulge in such stuff - a promise they made to district collector)

Positives: 1) They are as prepared as they can be, whether to commit suicide or to kill one before getting killed themselves - as and when the TUs attack them with goonds (I do not know whether to put it as a positive, but its their determination and I don't want that to be analysed through my orientations),

2) There is a good collective leadership that has emerged inside - both women and youth,

3) They are optimistic that the goonds and CPM will never be able to choke them or smoke them out,

4) Even in the midst of starvation and hunger, they are making plans for ONAM celebrations inside - children's programme, cultural progs, etc."


(ബി ആര്‍ പി, നിങ്ങളുടെ അവിടത്തെ അനുഭവങ്ങള്‍ സമയം കിട്ടുമ്പോള്‍ എഴുതുമല്ലോ).

തൊഴിലാളി ഗുണ്ടകളുടെ ആക്രമണങ്ങളെപ്പറ്റി പോലീസ് സൂപ്രണ്ടിന് പരാതി കൊടുത്തപ്പോള്‍ പോലീസ് പറഞ്ഞത് അവര്‍ സമരസ്ഥലത്തുനിന്നു പുറത്ത് പോകാന്‍ ശ്രമിച്ചവരെ 'തിരിച്ചു പറഞ്ഞയച്ചതാണ്‌' എന്നാണ്.

ബലാല്‍സംഗം ഭാവനയാനെന്നാണ് ദേശാഭിമാനി പറയുന്നത്. പത്രങ്ങളൊന്നും അത് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും. സി പി എമ്മിന്‍റെ സ്വന്തം ദേശാഭിമാനിയോ ഹാരിസണ്‍-ന്‍റെ പോക്കറ്റില്‍ കിടക്കുന്ന മനോരമാദികളോ ഇത്രയും ഗൌരവമേറിയ ഒരാരോപണം റിപ്പോര്‍ട്ട് പോലും ചെയ്യാതെ ഒതുക്കിയത് അത് സത്യമായത് കൊണ്ടാവണം എന്നാണ് ഒരു വായനക്കാരന്‍ എന്ന നിലക്ക് എനിക്ക് തോന്നുന്നത്. ഡല്‍ഹിയില്‍ ജാമിയ നഗറില്‍ 'encounter' നടന്നതിന്‍റെ പിറ്റേന്ന് "രണ്ടു ഭീകരവാദികളെ കൊന്നെന്ന്‍ പോലീസ്" എന്നെഴുതാനുള്ള ഔചിത്യം കാണിച്ച ഒരേ ഒരു പത്രം ദേശാഭിമാനിയാണ്, അപ്പൊ അവര്‍ക്കറിയാം തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന്‍. സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെപ്പറ്റി തെഹല്‍കയില്‍ വന്ന വാര്‍ത്ത ഇവിടെ.

Mr. K# said...

1. ഇപ്പൊ ഒന്ന് വിക്കി എടുത്തു നോക്കി. കേരളത്തിന്റെ ജനസംഖ്യ 31838619. വിസ്തീര്ണ്ണം 38863 km². കേരളം മുഴുവന്‍ കാടും പുഴയും തോടും റോഡും കടത്തീരപ്രദേശങ്ങളുമില്ലാതെ പരന്നങ്ങനെ കിടക്കുകയാണെന്കിൽ തുല്യമായി വീതിച്ചാൽ ഒരാള്ക്ക് 30 സെന്റ് വച്ച് കിട്ടും. എന്തു ന്യായത്തിന്റെ പുറത്താൺ മാഷേ 5 ഏക്കർ വച്ചൊക്കെ ചോദിക്കുന്നത്. പണിയെടുത്ത് ജീവിച്ചോളാമെന്ന് വിചാരിക്കുന്ന മലയാളികള്ക്കൊക്കെ ജീവിക്കണ്ടേ?

2. സമരം ചെയ്യുന്നവര്ക്ക് മാത്രം ഭൂമി കൊടുക്കണമെന്ന് പറയുന്നത് എന്ത് ന്യായമാൺ മാഷേ. സ്ഥലമില്ലാത്തവർ, പണിയെടുത്ത് ജീവിച്ചോളാമെന്ന് കരുതുന്നവരുണ്ടാവുമല്ലോ. അവര്ക്കൊന്നും സ്ഥലം കൊടുക്കണ്ടേ?

3. അപകടകരമായ ഒരു കീഴ്വഴക്കമായിരിക്കും ഈ സമരത്തിനു വഴങ്ങിയാൽ കേരളത്തിൽ തുടങ്ങി വയ്ക്കാന്‍ പോകുന്നത് എന്ന് വല്ല ധാരണയുമുണ്ടോ?

4. കേരളത്തിൽ സ്ഥലത്തിന്‍ എത്ര വിലയാണെന്ന് അറിയുമോ? ഒരു സാധാരണക്കാരനു എന്നെന്കിലും പണിയെടുത്ത് ഒരേക്കർ വാങ്ങിക്കാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ? അവരൊക്ക് ഈ വഴി തിരഞ്ഞെടുത്താലോ? വീടും പറമ്പുമൊക്കെ ഉള്ളവർ അത് പൂട്ടിയിട്ടിട്ട് സമരത്തിൽ പന്കെടുത്തെന്നും അവരുടെ വീട് നാട്ടുകാർ കൈയേറിയെന്നുമൊക്കെ പത്രത്തിൽ വായിച്ചിരുന്നു. രണ്ടു കൂട്ടരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചുളുവിൽ ഇരുപതോ മുപ്പതോ നാല്പതോ ലക്ഷം കിട്ടുമെന്ന് കണ്ടാൽ ആരെന്കിലും വേണ്ടെന്ന് വയ്ക്കുമോ?

5. ലീസ് കഴിഞ്ഞ് വര്ഷങ്ങൾ കഴിഞ്ഞ ഭൂമിയാണെകിൽ അത് സര്ക്കാരിന്റെ ഭൂമിയാൺ മാഷേ. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികള്ക്കും അവകാശപ്പെട്ടത്. അത് സര്ക്കാർ ഏറ്റെടുക്കട്ടെ. അല്ലാതെ സര്ക്കാരിന്റെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയൊക്കെ നാട്ടുകാർ കൈയേറിയാലോ?

6. നേരെ ചൊവ്വേ ചര്ച്ച നടത്തുന്നതിനോ കോടതി വിധി നടപ്പക്കുന്നതിനോ പകരം കമ്മ്യൂണിസ്റ്റു സര്ക്കാർ കാണിച്ച അതിബുദ്ധികളാൺ ഈ വിഷയം ഇത്രയും വഷളാക്കിയത്. ആദ്യം മാവോവാദികളാണെന്നാണ് പറഞ്ഞത്. പിന്നെയാണ് ഒളിക്യാമറ പ്രയോഗം. നാണം കെട്ട പരിപാടിയായിപ്പോയി. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട വിധത്തിലാക്കിയിട്ടുണ്ട്. ഇനി എങ്ങനെയെന്കിൽ കാലാവധി തള്ളിനീക്കാനായിരിക്കും അവരുടെ പ്ലാന്‍. ഇവർ പ്രശ്നം പരിഹരിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. സമരക്കാരും മലയാളികളും അനുഭവിക്കുക തന്നെ.

ചാർ‌വാകൻ‌ said...

കേരളത്തില്‍ഭൂസമരം പുതിയഘട്ടത്തിലേക്കുകടക്കുമ്പോള്‍ ഇത്രയധികം വെകിളിപിടിക്ക്ക്കുന്നതെന്താണന്നറിയില്ല.
1970-ല്‍ കുടികിടപ്പില്‍ വളച്ചുകെട്ടിയതും മറ്റ് മിച്ചഭൂമിസമരങ്ങള്‍നടക്കുമ്പോള്‍
കോങ്രസ്സുകാരു പറഞ്ഞ അതെ വാചകം ഇപ്പോ, കമ്മ്യുണ്ണിഷ്ടുകാരടെ വായിന്നു
കേള്‍ക്കുമ്പോള്‍ കരയണോ-ചിരിക്ക്ക്ക്ണൊ?
ഏ.കെ.ജി.ഭൂരഹിതനായിരുന്നോ?
ളാഹ ഗോപാലന്-നേതാവാകാന്‍ യോഗ്യനാണോ?
ചോദ്യങ്ങള്‍ കൂടുതല്‍ വേണ്ട. കമണ്ടു ശക്തി കണ്ടാല്‍കാറണ്ടടിക്ക്ക്കൂം

Sudeep said...

അപ്പോ അഞ്ചേക്കറാണ് ബാക്കിയുള്ള പ്രശ്നം. ഇത് ഒരാള്‍ക്കല്ല ഒരു കുടുംബത്തിനാണ്‌ ചോദിക്കുന്നത്. മൂന്നോ നാലോ തലമുറ ഉള്‍പ്പെടുന്ന കുടുംബം. എന്നുവരുമ്പോ കുതിരവട്ടന്‍റെ കണക്കു പ്രകാരം ആറോ ഏഴോ ആളുള്ള തീരെച്ചെറിയ ഒരു കുടുംബത്തിന് രണ്ടേക്കറോളം വച്ചു കേരളത്തിലുണ്ട്. അഞ്ചേക്കര്‍ എന്ന്‍ അവര്‍ ചോദിക്കുന്നതും ഒരേക്കറെങ്കിലും കിട്ടട്ടെ എന്ന് വിചാരിച്ചിട്ടാവും. കൃഷി ചെയ്ത്‌ അന്തസ്സായി ജീവിക്കാനാണ് അവര്‍ ഈ ഭൂമി ചോദിക്കുന്നത്. (ഓഗസ്റ്റ്‌ 16ന്‍റെ എന്‍റെ പോസ്റ്റില്‍ ഈ ചോദ്യo ഉണ്ട്: "Why should they be given land? We do not have enough land to give everyone..")

സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുക്കുക എന്നതല്ല ബി ആര്‍ പിയോ ഞാനോ പറഞ്ഞത്. ഈ സമരത്തെ സര്‍ക്കാരും പാര്‍ട്ടിയും പത്രങ്ങളും മിഡില്‍ ക്ലാസും (മധ്യവര്‍ഗം) തൊഴിലാളിവര്‍ഗവും ഒക്കെ എങ്ങനെ "നേരിടുന്നു" അല്ലെങ്കില്‍ എങ്ങനെ ഈ സമരവും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളും അതിനെ പിന്തുണയ്ക്കുന്ന സംഘടനകളും ഒക്കെ non-existent ആണെന്ന് വരുത്താനും അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാനും ഉള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളെ നേരിടുക തന്നെ വേണം.

ഏതായാലും സമരക്കാരൊക്കെ മാവോയിസ്റ്റ് എന്നും പിന്തുണക്കുന്നവരൊക്കെ കടലാസ് / അരാജകം / സി ഐ എ / മാവോയിസ്റ്റ് എന്നൊക്കെയും പറഞ്ഞ് സമരത്തെ ഒതുക്കലും ഗുണ്ടകളെ അഴിച്ചുവിടലും പെണ്ണുങ്ങളെ ആക്രമിച്ചു ഭീതി വിതയ്ക്കലും അല്ല വേണ്ടത് എന്നും ചുരുങ്ങിയ പക്ഷം കേരളത്തില്‍ നടന്നു എന്ന്‍ പറയുന്ന ഭൂപരിഷ്കരണത്തില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെന്നും പല വിഭാഗങ്ങളും അതിന്‍റെ പരിധിയില്‍ പെടാതെ പോയി എന്നും അംഗീകരിക്കുകയും ഈ ഒരു വിഷയത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ എടുക്കുകയും ചര്‍ച്ച നടത്തുകയും വേണമെന്നിടത്തേക്ക് കുറച്ചുപേരെങ്കിലും മടിച്ചുമടിച്ചെങ്കിലും എത്തിച്ചേരുന്നത് കാണുന്നത് സന്തോഷകരമാണ്.

[കുതിരവട്ടന്‍ പറഞ്ഞ മറ്റൊരു കാര്യത്തെപ്പറ്റി: സ്ഥലത്തിന്‍റെ വില മനുഷ്യന്മാര്‍ക്കടുക്കാന്‍ പറ്റാത്ത നിലയില്‍ എത്തിയിട്ടുള്ളത് ആ കാശു കൊടുത്ത് വാങ്ങാന്‍ ചില പണക്കാരുള്ളത് കൊണ്ടും ഞങ്ങള്‍ മോശക്കാരാവരുതല്ലോ എന്ന് കരുതുന്ന മധ്യവര്‍ഗം അത്ര കാശ് കടമെടുത്ത് അത് വീട്ടാന്‍ ജീവിതകാലം മുഴുവന്‍ ഗള്‍ഫിലോ ബി പി ഓ യിലോ സോഫ്റ്റ്‌വെയര്‍ കമ്പനിയിലോ പണിയെടുത്ത് അത് വീട്ടാമെന്നു (വ്യാ?)മോഹിക്കുന്നത് കൊണ്ടും ആണ്.

യാഥാര്‍്ത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സ്വപ്നങ്ങള്‍, കണക്കുകൂട്ടലുകള്‍ പിഴക്കുകയും കടം കൊടുത്തുതീര്‍ക്കാന്‍ പറ്റാതാവുകയും ചെയ്യുന്നതും അങ്ങനെ ബാങ്കുകളൊക്കെ പാപ്പരാവുന്നതുമാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 70000 കോടി ഡോളര്‍ കൊടുത്ത് ബാക്കിയുള്ള ബാങ്കുകളെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരും സമാനമായ package-കളുമായി വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളും ഒരുമ്പെട്ടിറങ്ങിയിട്ടുള്ള, ഇന്ത്യയിലടക്കം ഒട്ടേറെപ്പേരുടെ ജോലി ഇതിനകം കളഞ്ഞിട്ടുള്ള "recession" എന്ന ഓമനപ്പേരിലറിയപ്പെടുന്ന സംഭവം.

ഏതെങ്കിലുമൊരു സമയത്ത് നമുക്ക് ഒരു കണക്കെടുപ്പ് നടത്തിയേ മതിയാവൂ . at some point, we will have to face the realities.]