Wednesday, August 27, 2008

കേരളത്തിൽ ഒരു ഡൈനാമിക്ക് സമൂഹമുണ്ടാകട്ടെ

ഒരു പഴയ പോസ്റ്റിനുള്ള കമന്റിന്റെ തുടർച്ചയായി കിരൺ തോമസ് തോമ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

കമ്പ്യൂട്ടര് തകരാറുകാരണം കമന്റാന് രണ്ട് ദിവസം വൈകി. 30 ഓളം കമന്റ് വന്നത് എന്നെ അത്ഭുതപ്പെടുത്തി എന്നാല് ഒരു സംവാദത്തിന് മുതിരാതെ പതിവുപോലെ BRP വലിഞ്ഞു കളഞ്ഞു. സാരമില്ല ഇത് ഒരു സ്റ്റാറ്റിക്ക് ബ്ലോഗാളാണ് ഡൈനാമിക്ക് സ്വഭാവമുള്ള രീതിയില് സംവേദിക്കല് പുതിയ തലമുറയിലെ സമ്പ്രദായമാണല്ലോ എല്ലാവരും കാലഘട്ടത്തിനനുസ്സരിച്ച് മാറാന് നമ്മുക്ക് നിര്ബന്ധം പിടിക്കാന് കഴിയില്ല. BRP ക്ഷമിക്കുക ചരിത്രം ഓര്ക്കാതെ വീണ്ടും കമന്റിയതിന്.

പ്രിയപ്പെട്ട കിരണിന്,
മുപ്പതോളം കമന്റ് വന്നത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ലക്ഷക്കണക്കിനു അംഗങ്ങളുള്ള പാർട്ടി ബ്ലോഗുകളിൽ ഇടപെടാൻ കല്പിച്ചതിന്റെ പിന്നാലെയാണല്ലൊ അത് സംഭവിച്ചത്. (ഇപ്പോൾ കമന്റിന്റെ എണ്ണം കുറച്ചുകൂടി കൂടിയിട്ടുണ്ട് പക്ഷെ കിരൺ ഉറ്റുനോക്കുന്ന ഡൈനാമിസം ഇപ്പോഴുമില്ല.) സംവാദത്തിന് ആളുകൂടുകയും ശബ്ദമുണ്ടാക്കുകയും ചെയ്താൽ മാത്രം പോരാ. പറയാൻ കാര്യങ്ങളും വേണം. മറഞ്ഞു നിന്ന് ശബ്ദമുണ്ടാക്കുന്നത് ബഹളംവെയ്ക്കലാണ്, സംവാദമല്ല.

പുതിയ തലമുറയുടെ സമ്പ്രദായത്തെപ്പറ്റി കിരൺ പറയുന്നതിനോട് പൂർണ്ണമായി യോജിക്കുന്നു. കുട്ട്യോൾക്ക് കുട്ട്യോളുടെ രീതി, എനിക്ക് എന്റേത്. പുതിയ തലമുറയിൽ കിരണിനെപ്പോലെ പേര് വെളിപ്പെടുത്തിക്കൊണ്ട് അഭിപ്രായപ്രകടനം നടത്താൻ കഴിവുള്ളവർ കൂടുതലായി ഉണ്ടാകട്ടെ. അപ്പോൾ ബൂലോകം മാത്രമല്ല കേരള സമൂഹം തന്നെ ഡൈനാമിക്കാകും.

3 comments:

neerkkuneer said...

എന്തിന് ബി ആര്‍ പി ഈ നാടകം? താങ്കള്‍ക്ക് അസുഖമുണ്ടാക്കുന്ന കമന്റുകള്‍ വരുമ്പോള്‍ തൊടുഞായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുക. താങ്കള്‍ക്ക് 'കുട്ടികളോട്' സംവദിക്കാന്‍ വയ്യ. യഥാര്‍തഥ പേരുകാരോടെ സംവദിക്കാനാവൂ! ബ്ളോഗില്‍ അഭി
പ്രായം പറയുന്നത് യഥാര്‍ത്ഥ പേരുകാരന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഏത് കോലാണ് ബിആര്‍പിയുടെ കയ്യിലുള്ളത്? ഇനി, സ്വന്തം പേരുതന്നെ പറഞ്ഞ് അഭിപ്രായം പറയുന്ന ഒരാള്‍ താങ്കളെപ്പോലെ പ്രശസ്തനല്ലെങ്കില്‍ എങ്ങനെ തിരിച്ചറിയും? താങ്കളെത്തന്നെ 'പ്രശസ്ത പത്രപ്രവര്‍ത്തകന്‍' എന്ന വിശേഷണത്തോടെ അഞ്ചോ ആറോ കൊല്ലം മുമ്പ് ചാനലുകള്‍ പരിചയപ്പെടുത്തിയപ്പോഴാണ് ശരാശരി മലയാളി അറിയാന്‍ തുടങ്ങിയതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ?
ശരിക്കും ബിആര്‍പി,എന്താണ്താ
ങ്കളുടെ പ്രശ്നം? താങ്കളെന്തിന് സിപിഎമ്മിനെ വേണ്ടിടത്തും വേണ്ടാത്തിടതും വലിച്ചിഴയ്ക്കുന്നു? താങ്കളുടെ ബ്ളോഗില്‍ ആരെങ്കിലും കമന്റിട്ടാല്‍ അതെന്തിന് സിപിഎമ്മിന്റെ പിടലിയില്‍ വെക്കുന്നു? പ്രായതിന്റെ പ്രശ്നമാകാം. പക്ഷേ,ബോറാകുന്നുണ്ട്. ഒരു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ, ടി പി നന്ദകുമാറിന്റെ ഭാവമാണ് ആ മുഖത്ത് ഇപ്പോള്‍ തെളിയുന്നത്.

boologachetta said...

ബി.ആര്‍.പീ കമന്റ് മോഡറേഷന്‍ ചെയ്യുക . അതാ നല്ലത് . സി.പി.എം.കാര്‍ നാലോ അഞ്ചോ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കൂലിക്ക് ബ്ലോഗില്‍ നിര്‍ത്തിയിട്ടുണ്ട് . ഓരോ കൂലിക്കാരനും നൂറ് നൂറ് ഐഡികള്‍ ഉണ്ടാക്കും . ആയിരക്കണക്കിന് ഇടത്കാര്‍ ബൂലോഗത്ത് ഉണ്ടെന്ന് വരുത്താനാണിത് . ബൂലോഗ കമന്റ് പട എന്നാണിവര്‍ക്ക് കോഡ് . താങ്കളെ ബ്ലോഗില്‍ നിന്ന് ഓടിക്കാന്‍ നിര്‍ദ്ദേശം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് പുറപ്പെടുവിച്ചതായിട്ടാണറിവ് . എഴുതാനുള്ളത് എഴുതി കമന്റ് പൂട്ടിയാല്‍ മനസമാധാനം .

neerkkuneer said...

ബിആര്‍പിക്ക് ബൂലോകചെറ്റയുടെ ഉപദേശം! ആ നിലവാരത്തിലായി.
ചെങ്ങറ, ചെങ്ങറ എന്നു നിലവിളിച്ചുകൊണ്ടേയിരിക്കാതെ നാട്ടിലെ മറ്റു പ്രശ്നങ്ങളും ഒന്ന് 'മോഡറേറ്റ്' ചെയ്യൂ ബിആര്‍പി.
സിപിഎമ്മിനും ഇടതുപക്ഷത്തിനും ബ്ളോഗില്‍ ഇടപെടാന്‍ കൂലിക്ക് ആളെവേണമെന്ന് ചെറ്റ പറയുന്നു. ആ പാര്‍ട്ടിയില്‍ സാക്ഷരതയുള്ളവര്‍ ഇല്ലല്ലോ. ഇതേ നിങ്ങള്‍ തന്നെയല്ലേ, പാര്‍ട്ടി പറഞ്ഞാല്‍ആളെക്കൊല്ലുന്നവര്‍ സിപിഎമ്മില്‍ ഉണ്ടെന്നും പറയുന്നത്. ബ്ളോഗിലിടപെടാന്‍ വലിയ പത്രപ്രവര്‍ത്തകനോ കമ്പ്യൂട്ടര്‍ പ്രതിഭയോ ഒന്നും ആകണ്ട. അത്യാവശ്യം അക്ഷരാഭ്യാസവും സമയവും കമ്പ്യൂട്ടര്‍ സാക്ഷരതയും മതി. അതുള്ളവര്‍ക്ക് സിപിഎമ്മില്‍ ക്ഷാമമാണെന്ന കണ്ടുപിടുത്തം ബഹുജോര്‍. അമ്മയെ തല്ലിയാലും രണ്ടു ന്യായം വേണമല്ലോ.