
Mahmoud Darwish: the anger, the longing, the hope
ദര്‍വേശിനെ കായിക്കരയിലെ ആശാന് അസോസിയേഷന് രണ്ട് പതിറ്റാണ്ട് മുമ്പ് ആശാന് അന്താരാഷ്ട്ര സമ്മാനത്തിനു തെരഞ്ഞെടുത്തിരുന്നു.
മൂന്ന് കൊല്ലത്തിലൊരിക്കലാണ് അസോസിയേഷന് അന്താരാഷ്ട്ര സമ്മാനം നല്‍കിയിരുന്നത്. സമ്മാനത്തിന് ഒരു അറബി കവിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കണമെന്ന് അസോസിയേഷന് പ്രസിഡന്റായിരുന്ന വക്കം റഷീദ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഇതിലേക്കായി രണ്ട് അറബി സാഹിത്യകാരന്മാര് ഉള്‍പ്പെടുന്ന ജൂറി രൂപീകരിച്ചു. ഒ.എന്‍.വി. നിര്‍ദ്ദേശിച്ച സിറിയയില്‍ നിന്നുള്ള കവിയും മറ്റൊരു സുഹൃത്ത് നിര്‍ദ്ദേശിച്ച ഈജിപ്റ്റില്‍നിന്നുള്ള പ്രൊഫെസറുമായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. മൂന്ന് പേരുകളുള്ള പാനല്‍ തയ്യാറാക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. അറബി സാഹിത്യവുമായി പരിചയമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഞാനും ഒരു പാനലുണ്ടാക്കി. പാനലുകള്‍ കൈമാരിയപ്പോള്‍ മൂന്നിലും ദര്വേശിന്റെ പേര്. അങ്ങനെ അദ്ദേഹത്തിനു സമ്മാനം നല്കാന് ഞങ്ങള്‍ ഏകകണ്ഠേന ശുപാര്‍ശ ചെയ്തു.
നേരത്തെ ആശാന് സമ്മാനത്തിന് ക്യൂബയിലെ ഒരു കവിയെ തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ കഴിയാത്തതുകൊണ്ട് അന്ന് അസോസിയേഷന്റെ അധ്യക്ഷനായിരുന്ന ആര്. പ്രകാശം ഹവാനയില്‍ പോയി സമ്മാനം നല്‍കുകയായിരുന്നു. ദര്‍വേശിനെ സമ്മാനം സ്വീകരിക്കാന്‍ കേരളത്തില്‍ കൊണ്ടു വരുന്നതിനു ഞാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. യാസ്സര്‍ അരഫാത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹവുമായി ഡല്‍ഹിയിലെ പി.എല്‍.ഒ. ആഫീസു മുഖേന ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ബെല്‍ഗ്രേഡില്‍ ചേരിചേരാ രാജ്യങ്ങക്കളുടെ ഉച്ചകോടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പി.എല്‍.ഒ. പ്രതിനിധി സംഘവുമായി ബന്ധപ്പെട്ടു.അപ്പോൾ ദര്‍വേശ് പി.എല്‍.ഒ.യിലെ സ്ഥാനം ഉപേക്ഷിച്ച് പാരീസിലേക്ക് പോയതായി അവര്‍ പറഞ്ഞു.
No comments:
Post a Comment