Saturday, August 9, 2008

നാഷനൽ റിവ്യു: മഅദനിയുടെ മാസിക

‘നാഷനൽ റിവ്യു’ എന്ന പേരിൽ ഒരു പുതിയ മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ മുഖ്യ പത്രാധിപർ അബ്ദുൾ നാസർ മ്അദനിയാണ്.

ആദ്യലക്കത്തിലെ വിഭവങ്ങളിൽ ചിലത്”
ചരിത്രം മൻ‌മോഹൻ സിങിന് മാപ്പ് നൽകില്ല -- ഡോ. എൻ. അ. കരീം
ഒമ്പതര വർഷവും ഒരു വർഷവും – മ്അദനിയുമായി ഒരഭിമുഖസംഭാഷണം
ആറളം മറ്റൊരു മുത്തങ്ങയാകുമോ? - എം. ഗീതാനന്ദൻ

എന്റെ ഒരു ലേഖനവും ഇതിലുണ്ട്: “യു.പി.എയൊ എൻ.ഡി.എയോ?” വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനെ മുൻ‌നിർത്തിയുള്ള ഒരു രാഷ്ട്രീയ വിശകലനമാണത്. ഇതിന്റെ പൂർണ്ണരൂപം skydrive’live.com ൽ വായിക്കാവുന്നതാണ്.

തുടർലക്കങ്ങളിൽ മ‌അദനിയുടെ ‘കനലെരിയുന്ന കഥകൾ’ ഉണ്ടാകുമെന്ന് ഒരു അറിയിപ്പിൽ കാണുന്നു.
ഒറ്റപ്രതി വില 10 രൂപാ
മാസികയുടെ മേൽ‌വിലാസം:
നാഷനൽ റിവ്യു, മസ്ജിദ് ബിൽഡിങ്, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി 682017

7 comments:

ബഷീര്‍ വെള്ളറക്കാട്‌ said...

മഅദനിയ്ക്ക്‌ എന്തെങ്കിലുമൊക്കെ കേരളീയ സമൂഹത്തില്‍ ക്ര്യയാത്മകമായി ചെയ്യാന്‍ കഴിയുമെന്ന് തോന്നിയിരുന്നു. അദ്ധേഹത്തിന്റെ ജയില്‍ വാസം കഴിന്‍ഞ്ഞുള്ള ആദ്യ പ്രസംഗം കേട്ടിട്ട്‌.

എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയില്ല..

ഈജിപ്തിലെ ഒരു കള്ള സിദ്ധന്റെ ശിഷ്യനായ ഒരു ആധുനിക മുസ്ല്യാരെ ഗുരുവാക്കി ആ കള്ളാന്റെ അനുയായിയായി കേരള മുസ്ലിംകളുടെ ആത്മീയ ഗുരുവായി ചമയാന്‍ നടക്കുന്ന കാഴ്ചയാണിന്നു കാണുന്നത്‌..

മഅ ദനി ഒരു അടഞ്ഞ അധ്യായമായി മാറും ..അദ്ധേഹം തെറ്റു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍

ചിത്രകാരന്‍chithrakaran said...

മദനി...മറ്റൊരു മനുഷ്യ ദൈവം ?!!!
മാസികയുടെ കുറവേ ഉണ്ടായിരുന്നുള്ളു. :)

കാണാപ്പുറം നകുലന്‍ said...

ബി.ആർ.പി. ഭാസ്കർജീ,

മലയാളത്തിൽ പുതിയൊരു മാസികകൂടി എന്നറിയുന്നതിൽ സന്തോഷം. പത്തുവർഷം മുമ്പ്‌ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിരുന്ന മറ്റൊരു മാസികയുടെ സ്ഥിരം വായനക്കാരനായിരുന്നു ഞാൻ. ഇന്ന്‌ ‘നാഷണൽ’റിവ്യൂ ആണെങ്കിൽ, അന്നത്‌ ‘മുസ്‌‌ലിം’റിവ്യൂ ആയിരുന്നു. സമ്പൂർണ്ണമായും ഇസ്‌‌ലാ‍മികമാണ് മാസിക എന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്‌. വിശദാംശങ്ങളറിയാൻ ഈ ചിത്രം കണ്ടുനോക്കുക.

ഭാസ്ക്കർജിയെ ഇപ്പോൾ പലപ്പോഴും മദനിയുമായി ഒരുമിച്ച്‌ വേദികളിൽ കാണാറുള്ളതുകൊണ്ടും ചില പോസ്റ്റുകളൊക്കെ കാണാറുള്ളതുകൊണ്ടും ചോദിക്കുകയാണ്. താങ്കൾക്ക്‌ പുതിയ മാസികയുടെ വിശദാംശങ്ങളും കുറച്ചൊക്കെ അറിയാമായിരിക്കുമെന്നു കരുതുന്നു. പ്രധാനമായും മൂന്നു ചോദ്യങ്ങളാണുള്ളത്‌.

(1) മുസ്‌ലിം റിവ്യൂ സമ്പൂർണ്ണമായി ഇസ്‌ലാമികമാണെന്ന്‌ അവകാശപ്പെട്ടിരുന്നതു പോലെ, നാഷണൽ റിവ്യൂവിൽ സമ്പൂർണ്ണമായി ദേശീയമായ കാര്യങ്ങളായിരിക്കും പ്രതിപാദിക്കുക എന്നുണ്ടോ‌?

(2) മുസ്‌ലിം റിവ്യൂവിൽ അന്നു ഞങ്ങളൊക്കെ വായിച്ചിരുന്നതൊക്കെയാണ് ഇസ്ലാമികം എങ്കിൽ, അത്‌ സമുദായത്തിന് അത്ര നല്ല ഇമേജായിരുന്നില്ല ഉണ്ടാക്കിയിരുന്നത്‌. അതുപോലെ തന്നെ, നാഷണൽ റിവ്യൂവിൽ വരാൻ പോകുന്ന കാര്യങ്ങളൊക്കെ ദേശത്തിനു ചീത്തപ്പേരുണ്ടാക്കും എന്നൊന്നും ഭയക്കേണ്ടതില്ലല്ലോ അല്ലേ‌?

(3) അന്ന്‌ ആ മാസികയിൽ ധാരാളം തെറ്റുകൾ കടന്നുകൂടിയിരുന്നു. സൂര്യൻ എന്നാൽ കറുത്തിരുണ്ടു നീണ്ടുപരന്ന് തണുത്തുറഞ്ഞ് ഏതാണ്ടൊരു മൊട്ടുസൂചിയോളം വലുപ്പം വരുന്നൊരു ഭക്ഷണപദാർത്ഥമാണ് എന്നാരെങ്കിലും പറഞ്ഞാൽ അതിൽ എത്രമാത്രം തെറ്റുണ്ടോ അതിനേക്കാളും വലിയ തെറ്റുകൾ! അക്ഷന്തവ്യമായ തെറ്റുകൾ! ആ തെറ്റുകളൊന്നും പുതിയ സാഹചര്യത്തിൽ - പുതിയമാസികയിൽ ആവർത്തിക്കില്ല എന്നു വിശ്വസിക്കാമോ‌?

തെറ്റുകളിൽ ചിലതൊക്കെ ചിത്രങ്ങൾ സഹിതം വിശദമായി ഇവിടെ ചൂണ്ടിക്കാട്ടിയിരുന്നത്‌ വായിച്ചുമനസ്സിലാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഈ ഓർമ്മപ്പെടുത്തലുകൾ - അല്ലെങ്കിൽ വെളിപ്പെടുത്തലുകൾ - അസുഖകരമായി അനുഭവപ്പെടുന്നെങ്കിൽ പൊറുക്കുക. എല്ലാവരും തെറ്റുകൾ തിരിച്ചറിഞ്ഞ്‌ തിരുത്തി മുന്നോട്ടു പോകണം എന്ന സദുദ്ദേശം മാത്രമേ അതിനു പിന്നിലുള്ളൂവെന്ന്‌ ദയവായി മനസ്സിലാക്കുക. സദുദ്ദേശത്തോടെയുള്ള ഏതു സംരഭങ്ങൾക്കും - മാദ്ധ്യമരംഗത്തുള്ളവയ്ക്കു പ്രത്യേകിച്ചും - എല്ലാ വിധ പിന്തുണയുമുണ്ടാവും. നാഷണൽ റിവ്യൂവിന് എല്ലാ വിധ ഭാവുകങ്ങളും.

സ്നേഹപൂർവ്വം.

B.R.P.Bhaskar said...

പ്രിയപ്പെട്ട കാണാപ്പുറം നകുലന്: മാസികയെക്കുറിച്ചുള്ള താങ്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടത് അത് നടത്തുന്നവരാണ്. മഅദനിയൊ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരൊ ഈ ബ്ലോഗ് കാണാറുണ്ടോ എന്നെനിക്കറിയില്ല. കാണുന്നുണ്ടെങ്കില്‍ താങ്കളുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ അവര്‍ ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നെ “ഇപ്പോള്‍ പലപ്പോഴും മദനിയുമായി ഒരുമിച്ച്‌ വേദികളില്‍ കാണാറുള്ളതുകൊണ്ടു“ കൂടിയാണ് ചോദ്യങ്ങള്‍ എന്നോടാക്കിയതെന്ന് താങ്കള്‍ പറയുന്നു. ഒന്നുകില്‍ താങ്കള്‍ ഇല്ലാത്തത് കാണുന്നു, അല്ലെങ്കില്‍ താങ്കളുടെ ഓര്‍മ്മയില്‍ പിശകു കടന്നുകൂടുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ. മ‌അദനിയുമായി ഞാന്‍ വേദി പങ്കിട്ടുള്ളത് ഒരിക്കല്‍ മാത്രമാണ്. അത് ഈയിടെ മലബാറിന്റെ അവഗണനയ്ക്കെതിരെ അദ്ദേഹം ഉപവസിച്ചപ്പോഴായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ അത് ഉത്ഘാടനം ചെയ്തു.

കാണാപ്പുറം നകുലന്‍ said...

ഭാസ്കർജീ,

ആ ഉപവാസം തന്നെയാണ് ഉദ്ദേശിച്ചതും. അതേപ്പറ്റിയുള്ള ഒരു പോസ്റ്റ് വായിച്ചതുപോലെ ഓർക്കുന്നു. അതോ വാർത്ത മാത്രമായിരുന്നോ എന്നുറപ്പില്ല. പിന്നെ ഇപ്പോൾ ഈ പോസ്റ്റും. അപ്പോൾ, പഴയതും പോസ്റ്റായിരുന്നെങ്കിൽക്കൂടി, ബഹുവചനം പോസ്റ്റുകളുടെ എണ്ണത്തിനു മാത്രമായിരുന്നു ബാധകമാക്കേണ്ടിയിരുന്നത് എന്നതു സമ്മതിക്കുന്നു. ‘വേദിയിൽ കണ്ടതുകൊണ്ടും’ എന്നായിരുന്നു നല്ലത്‌.

തടവുകാലം മദനിയിൽ വലിയ മാനസികപരിവർത്തനമുണ്ടാക്കിയെങ്കിൽ അദ്ദേഹമുൾപ്പെടെ എല്ലാവർക്കുമത് ഗുണകരമായിരിക്കും. അതറിയുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ എന്നു വച്ച് അദ്ദേഹത്തിന്റെ നീക്കങ്ങൾ ജനങ്ങളിനിയും സൂക്ഷ്മമായി നിരീക്ഷിക്കില്ല എന്നർത്ഥമില്ല. അദ്ദേഹവുമായി താങ്കളേപ്പോലെ പ്രമുഖനായൊരാൾ ബന്ധപ്പെടുമ്പോൾ സ്വാഭാവികമായും അതും ശ്രദ്ധിക്കപ്പെടും. അത് ഒരു സ്വാഭാവികതയെന്നേ കരുതേണ്ടൂ. അതിന്റെ പേരിൽ ആളുകൾക്കു താങ്കളോടു പരിഭവമുണ്ടാകേണ്ടതില്ല. തിരിച്ചും അതിന്റെ ആവശ്യമില്ല. പക്ഷേ, നിരീക്ഷിക്കപ്പെടും. നിരന്തരം. അതു നൂനം. തെറ്റുകളാവർത്തിക്കാൻ ആളുകൾക്കു താല്പര്യമില്ല.

പിന്നെ, മുമ്പുചൂണ്ടിക്കാണിച്ച അതേമാസിക തന്നെയാണ് കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം മുഖചിത്രമായി പ്രസിദ്ധീകരിച്ചതിനേത്തുടർന്ന് അടച്ചുപൂട്ടപ്പെട്ടത് എന്നതും താങ്കൾക്കറിയാമായിരിക്കും. അത്രയുമൊക്കെത്തന്നെയേ എനിക്കും പറയാനുള്ളൂ. “എല്ലാം മാസികയുടെ നടത്തിപ്പുകാർ ചെയ്യും” എന്നു പറഞ്ഞ് ഒഴിയുന്നതിൽ തെറ്റില്ല. പക്ഷേ, ഈ പോസ്റ്റ് തീർച്ചയായും പുതിയമാസികയെ പ്രൊമോട്ടുചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതായ സ്ഥിതിയ്ക്ക് താങ്കൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നു തോന്നിയ ചില കാര്യങ്ങളാണ് അറിയിച്ചത്. അറിഞ്ഞുവെന്നു മനസ്സിലായി. അതോടെ എന്റെ ‘ജിജ്ഞാസ‘യും അവസാനിച്ചു. ഇനി പ്രത്യേകിച്ചൊന്നും പറയാനോ അറിയാനോ ഇല്ല.

ആദരപൂർവ്വം.

qw_er_ty

B.R.P.Bhaskar said...

പ്രിയ കാണാപ്പുറം നകുലന്: പ്രതികരണത്തിനു നന്ദി. ‘അറിയിക്കുക’ (to inform) എന്നത് പത്രപ്രവർത്തകൻ പതിവായി നിർവഹിക്കുന്ന ഒരു കർത്തവ്യമാണ്. ആ വാക്കിന്റെ അർത്ഥം പ്രൊമോ‍ട്ട് ചെയ്യുക എന്നല്ല. ആണെന്ന് വിശ്വസിക്കാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ അത് താങ്കളുടെ ഇഷ്ടം.

shaji said...

ഇടപെട്ട് ഒരു കാര്യം മാത്രം പറഞ്ഞോട്ടെ...അറിയിക്കുക, എന്ന കേവലമായി പത്ര പ്രവര്‍തന ധര്‍മത്തെ നിര്‍വചിച്ചാല്‍ അതിനെന്തു മാത്രം പ്രതിലോമകരമാവാന്‍ പറ്റും. എന്ത്, എന്തിനുവേണ്ടീ, ആര്‍കുവേണ്ടി അറിയിക്കുക എന്നത് നിര്‍ണായകമാകാത്ത അറിയിക്കല്‍ അപകടകരമല്ലേ?