Saturday, August 2, 2008

ആൾദൈവങ്ങളുടെ സ്വന്തം നാട്

വർത്തമാനം ദിനപത്രം ‘ആൾദൈവങ്ങളുടെ സ്വന്തം നാട്’ എന്ന പേരിൽ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. മാസികയുടെ രൂപത്തിൽ 100 പേജുകൾ.

ലേഖനങ്ങളിൽ ചിലത്:
വ്യാജസിദ്ധന്മാരെ സൃഷ്ടിക്കുന്നതും വളർത്തുന്നതും മാധ്യമങ്ങൾ -- സക്കറിയ
ഒരു ആൾദൈവത്തിന്റെ ദാരുണ അന്ത്യം –- എൻ.വി.അബ്ദുർറഹ്മാൻ
പരിഹാരം ഒന്നു മാത്രം – സി.പി.ഉമർ സുല്ലമി
ആൾദൈവങ്ങൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും – ഡോ. ഇ.കെ.അഹ്‌മദ്കുട്ടി
ആത്മീയനേതാക്കളും പുരോഹിതന്മാരും ഇല്ലാത്ത യഥാർഥ മതം – ഡോ.ഹുസൈൻ മടവൂർ
ആൾദൈവങ്ങളുടെ കേരളഭൂമി – വി.ആർ.ജയരാജ്
ആൾദൈവ വിരുദ്ധ സമരം പാതിവഴിയിൽ അവസാനിച്ചതെങ്ങനെ? – മുജിബുർ‌റഹ്‌മാൻ കിനാലൂർ
ആൾദൈവവ്യവസായത്തിന്റെ അടിസ്ഥാനം – ശ്രീനി പട്ടത്താനം

എന്റേതായി ‘അശാന്തമാകുന്ന മനസ്സും കപട ആത്മീയതയും‘ എന്നൊരു ലേഖനവും ഇതിൽ ചേർത്തിട്ടുണ്ട്. ഇത് ഞാൻ ലേഖനമായി എഴുതുകയായിരുന്നില്ല. പത്രത്തിന്റെ ഒരു ലേഖകൻ എന്നോട് സംസാരിച്ചശേഷം ഞാൻ പറഞ്ഞ കാര്യങ്ങൾ ലേഖന രൂപത്തിലാക്കുകയായിരുന്നു.

ഈ പ്രത്യേക പതിപ്പിന്റെ വില 15 രൂപയാണ്.

വർത്തമാനം ദിനപ്പത്രമായി കോഴിക്കോട്, കൊച്ചി, ദോഹ എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു.
മേൽ‌വിലാസം: വർത്തമാനം, ചാലപ്പുറം, കോഴിക്കോട് 673002
ഫോൺ 0495-2304555
Email: official@varthamanam.com

2 comments:

anvari said...

പ്രിയ ബി.ആര്‍.പി. ഭാസ്കര്‍ സര്‍,
ആള്‍ ദൈവങ്ങളെ ക്കുറിച്ചുള്ള "വര്‍ത്തമാന"ത്തിന്റെ പ്രത്യേക പതിപ്പിനെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ തോന്നിയത്.
പത്ര മാധ്യമ രംഗത്തെ ഒരു ആള്‍ ദൈവമാണ് "വര്‍ത്തമാനം". താങ്കള്ക്ക് താഴെ കൊടുക്കുന്ന ലിന്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലയേക്കാം.
http://varthamanamwalkouts.blogspot.com/
ഇതിനെക്കുറിച്ച്‌ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഈ കെണിയിലകപ്പെട്ട പത്ര സുഹൃത്തുക്കളെ താങ്കളെപ്പോലുള്ളവര്‍ എങ്ങിനെ നോക്കിക്കാണുന്നു?

BHASKAR said...

നന്ദി,anvari. ഇക്കാര്യം ശ്രദ്ധയിൽ‌പെട്ടിരുന്നു. ഇവിടെ ഈ വിഷയം പരാമർശിക്കുകയും ചെയ്തിരുന്നു.