കാലിഫോർണിയയിൽനിന്ന് കാർ ഓടിച്ച് ന്യൂ ജേഴ്സിയിലെത്തി സെന്റ് തോമസ് ക്നാനയ പള്ളിയിൽ വെച്ച് ഭാര്യയെയും മറ്റൊരാളെയും വെടിവെച്ചു കൊന്ന മലയാളിയെ പൊലീസ് ജോർജിയയിലെ അറ്റ്ലാന്റാ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.
മലയാള ചാനലുകളും പത്രങ്ങളും ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. SAJAFORUM വെബ്സൈറ്റിൽ സംഭവം ഒരു ചർച്ചാവിഷയമായിരിക്കുന്നു. ലിങ്ക് ഇതാ
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍
BHASKAR
Educational institutions held to ransom
The blessing and curse of real estate boom
How relevant are Gandhi's teachings today?
Modi begins US visit with a PR victory
More stimulus but still not enoughel
KERALA LETTER
A Dalit poet in English, based in Kerala
Foreword to Media Tides on Kerala Coast
Teacher seeks V.S.Achuthanandan's intervention to end harassment by partymen
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala

Tuesday, November 25, 2008
Friday, November 21, 2008
വിഴിഞ്ഞം സ്ഥലമെടുപ്പ് വിജ്ഞാപനം പിന്‍വലിച്ചു
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടത്താന്നായി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സമരപരിപാടിയും ആരംഭിച്ചിരുന്നു. ഇതെക്കുറിച്ച് കഴിഞ്ഞ മാസം ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു.
വിജ്ഞാപനം പിന്‍വലിക്കാന്‍ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതില്‍ സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. ആ വിജ്ഞാപനം സദുദ്ദേശ്യത്തോടെ ഇറക്കിയതല്ലെന്ന് അത് വായിച്ച ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.
സര്‍ക്കാര്‍ പറയുന്നതുപോലെ ബ്രഹത്തായ ഒരു പദ്ധതിയാണിതെങ്കില്‍ കൂടുതല്‍ ഭൂമി തീര്‍ച്ചയായും വേണ്ടി വരും. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എത്ര ഭൂമി ആവശ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചശേഷം അത്രയും ഭൂമി എവിടെ എങ്ങനെ കണ്ഡെത്താം എന്നതിനെക്കുറിച്ച് പ്രദേശത്തെ ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭൂമി മാഫിയയുടെ താല്പര്യം മുന്‍നിര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ടാണ് എതിര്‍പ്പുണ്ടായത്. ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

Labels:
Land acquisition,
Vizhinjam Project
Wednesday, November 19, 2008
അഭയ കേസില്‍ മൂന്ന് അറസ്റ്റുകള്‍
പല സംഘങ്ങള്‍ പതിനാറ് കൊല്ലത്തിലധികമായി അന്വേഷണം നടത്തിയിട്ടും എങ്ങും എത്താതെ നിന്ന അഭയ കൊലക്കേസില്‍ സി.ബി.ഐ. ഒടുവില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടു പാതിരിമാരും ഒരു കന്യാസ്ത്രീയുമാണ് പ്രതികളെന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ കേസിന്റെ അന്വേഷണത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന് വിശ്വസിക്കാന്‍ വകയുണ്ട്. ഒരു സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന് തേളിവുകള്‍ നശിപ്പിച്ചതായ ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥന് വര്‍ഗീസ് പി. തോമസ് അഭയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് എഴുതി കേസ് ഒതുക്കാന്‍ മേലുദ്യോഗസ്ഥന് സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
തേഞ്ഞുമാഞ്ഞുപോകുമെന്നു കരുതിയ കേസ് വിചാരണ ഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാവുന്ന അവസ്ഥ ഉണ്ടാക്കിയെടുത്തതിന് ജോമോന് പുത്തന്‍പുരയ്ക്കലിനും ഹൈക്കോടതിക്കുമാണ് നന്ദി പറയേണ്ടത്.
തെളിവുകള്‍ നശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടുവോളം സമയമുണ്ടായിരുന്നു. ആ നിലയ്ക്ക് കോടതികള്‍ക്ക് സ്വീകാര്യമായ തെളിവുകള്‍ നിരത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയുമോയെന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്.

Tuesday, November 18, 2008
അച്ചടിമാദ്ധ്യമങ്ങള്‍ നടത്തുന്ന പകര്‍പ്പവകാശലംഘനം
രാജ് നീട്ടിയത്ത് എന്‍.പി.രാജേന്ദ്രനും എനിക്കുംഅയച്ച ഒരു മെയില്‍ ചുവടെ ചേര്‍ക്കുന്നു. അച്ചടി മാദ്ധ്യമങ്ങള്‍ ബ്ലോഗുകളില്‍ വരുന്ന ലേഖനങളും പടങ്ങളും പകര്‍പ്പവകാശനിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്നു എന്ന് രാജ് ചൂണ്ടിക്കാണിക്കുന്നു. ചോദിച്ചുവാങ്ങുന്ന ലേഖനങ്ങള്‍ക്കുപോലും പ്രതിഫലം നല്‍കാത്ത പ്രസിദ്ധീകരണങ്ങളുണ്ട്. ദൃശ്യമാദ്ധ്യമങ്ങളും ഈ വിധത്തില്‍ ചൂഷണം നടത്തുന്നുണ്ട്. ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്’ എന്ന ആശയം കാശു കൊടുക്കാതെ ആളുകളുടെ സേവനം സംഘടിപ്പിക്കുന്ന പരിപാടിയാണ്. ഈ പ്രശ്നത്തിന് പ്രായോഗികമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ എനിക്കാവുന്നില്ല. പകര്‍പ്പവകാശലംഘനത്തിന് നിയമനടപടി സ്വീകരിക്കുന്നതിനെ പ്രായോഗിക പദ്ധതിയായി കാണാനാവില്ല. ആര്‍ക്കെങ്കിലും പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കാന്നുണ്ടോയെന്ന് അറിയാനാണ് രാജ് നീട്ടിയത്തിന്റെ സമ്മതത്തോടെ അദ്ദേഹത്തിന്റെ മെയില്‍ ഇവിടെ ചേര്‍ക്കുന്നത്.
അഭിവന്ദ്യരെ,
മലയാളത്തിലെ മുഖ്യധാരാ അച്ചടിമാധ്യമങ്ങൾ തങ്ങളുടെ കഴിവുകേടാലോ അശ്രദ്ധയാലോ തുടർന്നുപോരുന്ന കണ്ടന്റ് മോഷണത്തെ കുറിച്ചൊരു ഇമെയിലാണിത്. നിങ്ങൾ ഇരുവരും മലയാളത്തിലും ഇംഗ്ലീഷിലുമായി ബ്ലോഗെഴുതുന്ന മുതിർന്ന പത്രപ്രവർത്തകരാകയാൽ ഒരു അപേക്ഷയെന്നോളം ചിലകാര്യങ്ങൾ ധരിപ്പിക്കുവാനുണ്ട്. തുടർന്നു വായിക്കുവാൻ താല്പര്യപ്പെടുമെന്നു കരുതട്ടെ,
ബ്ലോഗുകളുടെയും മറ്റു നവ ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെയിലും പ്രൊഫഷണലുകളോടു കിടപിടിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളുമായി പല ബ്ലോഗെഴുത്തുകാരും മലയാളികളിലുണ്ട്. ഇവരുടെ ചിത്രങ്ങളും മറ്റും പലപ്പോഴും മുഖ്യധാരയിലെ അച്ചടിമാധ്യമങ്ങൾ പകർപ്പവകാശനിയമങ്ങൾ ലംഘിച്ചുകൊണ്ടു അനുവാദമില്ലാതെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ചേർക്കുക പതിവായിരിക്കുകയാണ്. പേരെടുത്തു ഒരു പ്രസിദ്ധീകരണത്തെക്കുറിച്ചും പറയുവാനാഗ്രഹിക്കുന്നില്ലെങ്കിലും അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളിൽ എന്നപോലെയാണു കാര്യങ്ങൾ. ഇന്ത്യയിലെ ഐ.ടി / ബൗദ്ധികസ്വത്തവാകശ നിയമങ്ങൾ അവയുടെ ബാല്യദശയിലാകയാൽ നിയമപരമായി കോടതികളുടെ സഹായം തേടുവാനും നേരാംവണ്ണം സാധിക്കുന്നില്ല, പലപ്പോഴും പകർപ്പവകാശ ലംഘനത്തിനു വിധേയരായവർ കേരളത്തിലെ സ്ഥിരതാമസക്കാരാവുകയുമില്ല. ഇന്റർനെറ്റിൽ ചെറുതായി ഒന്നു പരതിയാൽ, തെയ്യത്തിന്റേയും നെല്ലുകൊയ്യുന്നവരുടേയും ചിത്രങ്ങൾ ലഭിക്കുവാൻ എളുപ്പമാകുമ്പോൾ ഒരു സ്റ്റോക്ക് ഇമേജ് തേടിപ്പോകേണ്ടതിന്റെ ആവശ്യമെന്തെന്നു കരുതുകയാണെന്നു തോന്നുന്നു അച്ചടിമാധ്യമരംഗത്തെ പ്രൊഫഷണലുകൾ. സ്ഥിരോത്സാഹത്തോടെ ചിത്രങ്ങളെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ബ്ലോഗെഴുത്തുകാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണു അവർക്കു നേരെയുള്ള പകർപ്പവകാശ ലംഘനങ്ങൾ. നെറ്റിൽ ലഭിക്കുന്ന ചിത്രങ്ങൾ അനുമതി കൂടാതെ ആർക്കും ഉപയോഗിക്കുവാൻ കഴിയുന്നതല്ല എന്നു അറിയാത്തതിനാലുള്ള പ്രശ്നമാണോ ഇതെന്നും തീർച്ചയില്ല. എന്തു തന്നെയായാലും ഇത്തരം ഒട്ടനവധി സംഭവങ്ങൾ പല ബ്ലോഗ് സുഹൃത്തുക്കളും പങ്കുവച്ചു കാണുന്നു.
ഒരു സംഭാഷണത്തിലൂടെ ചിലപ്പോൾ പരിഹരിക്കുവാൻ പറ്റാവുന്നതായേക്കും ഈ പ്രശ്നമെന്നു തോന്നുന്നു. പ്രസ്സ് കൗൺസിൽ, പത്രപ്രവർത്തകസംഘടനകൾ, അച്ചടി മാധ്യമങ്ങൾ പങ്കുവയ്ക്കുന്ന മറ്റിടങ്ങൾ എന്നിവയിൽ ഇന്റർനെറ്റിൽ നിന്നും പ്രത്യേകിച്ചും ബ്ലോഗുകളിൽ നിന്നും ചിത്രങ്ങളും ലേഖനങ്ങളും പകർത്തുന്നതിന്റെ എത്തിക്സിനെ കുറിച്ചു നിങ്ങൾ ഇരുവരേയും പോലുള്ള മുതിർന്ന പത്രപ്രവർത്തകർക്കു സംസാരിക്കുവാൻ സാധിക്കുകയാണെങ്കിൽ ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നു തന്നെ പ്രത്യാശിക്കുന്നു. പകർപ്പവകാശലംഘനം നിയമപരമായി ഗുരുതരമായ കുറ്റമാണെങ്കിലും മാധ്യമങ്ങൾ യാതൊരു കൂസലുമില്ലാതെ അതു തുടരുന്നതു കാണുന്നതിൽ ഖേദമുണ്ട്, നല്ലൊരു മാറ്റം പ്രതീക്ഷിച്ചുകൊള്ളുന്നു.
സ്നേഹാദരങ്ങളോടെ,
രാജ് നീട്ടിയത്ത്

Monday, November 17, 2008
ഒരു ഗ്രാമം ചന്ദ്രദൌത്യ വിജയം ആഘോഷിക്കുന്നു
രാഷ്ട്രപതിയും പ്രധാന മന്ത്രിയും മുതല്‍ താഴോട്ട് എല്ലാവരും ചന്ദ്രദൌത്യത്തിന്റെ വിജയത്തില്‍ ബഹിരാകാശ ശാസ്ത്രഞ്ജന്മാരെ അഭിനന്ദിച്ചു. രാജ്യമൊട്ടുക്കുള്ള ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു. പക്ഷെ കോയമ്പത്തൂരിനടുത്തുള്ള കോത്തവാടി ഗ്രാമത്തിലെ ജനങ്ങളെപ്പോലെ ഒരാഘോഷം മറ്റാരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല.
ചന്ദ്രയാന്‍-ഒന്നിന്റെ പ്രോജക്ട് ഡയറക്ടറായ എം. അണ്ണാദുരൈയുടെ ജന്മനാടാണ് ആ ഗ്രാമം. ഹിന്ദു പത്രത്തിന്റെ ചെന്നൈ എഡിഷനില്‍ കണ്ട റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നു പതിറ്റാണ്ടിനുശേഷം ഇന്നലെ (ഞാറ്യറാഴ്ച)ഗ്രാമത്തിലെത്തിയ അണ്ണാദുരൈയെയും ഭാര്യയെയും സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ ഒന്നടങ്കമെത്തി. കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന തെരുവിലൂടെ അവര്‍ അതിഥികളെ നാഗസ്വരത്തിന്റെ അകമ്പടിയോടെ ആനയിച്ചു. സ്ത്രീകള്‍ അണ്ണാദുരൈയെ കുങ്കുമം അണിയിച്ചു. “ചന്ദ്രയാന്‍ അയച്ച ശാസ്ത്രഞ്ജന്‍ നീണാള്‍ വാഴട്ടെ” എന്ന മുദ്രവാക്യം ഗ്രാമത്തില്‍ മുഴങ്ങിക്കേട്ടു.
അണ്ണാദുരൈ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പഠിച്ച പഠിച്ച പഞ്ചായത്ത് സ്കൂളിലായിരുന്നു സ്വീകരണയോഗം. നാലാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും അണ്ണാദുരൈയുടെ അധ്യാപകനായിരുന്ന എ.ആര്. നടരാജന് പറഞ്ഞു: “അണ്ണാദുരൈയുടെ അധ്യാപകരാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”
ഈ ഗ്രാമമാണ് തനിക്ക് അടിത്തറ നല്‍കിയതെന്ന് അണ്ണാദുരൈ പറഞ്ഞു. “വിദേശത്ത് പോകേണ്ട കാര്യമില്ല. നമുക്ക് ഇവിടെത്തന്നെ പലതും നേടാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sunday, November 16, 2008
സ്ത്രീസമത്വം എത്ര അകലെ
വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിക്കുന്ന ‘ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട്‘ അനുസരിച്ച്, ഇക്കൊല്ലം പഠനവിധേയമായ 130 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 113 ആണ്.
നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്, ഐസ്ലന്ഡ് എനീ നോര്‍ഡിക് രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും പദവികള്‍ തമ്മിലുള്ള വിടവ് ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.
സ്ത്രീപുരുഷ സമത്വത്തില്‍ ഏറ്റവും മുന്പില് നില്ക്കുന്ന ഏഷ്യന്‍ രാജ്യം ഫിലിപ്പീന്‍സ് ആണ്. ആഗോളതലത്തില്‍ അത് ആറാം സ്ഥാനത്ത് നില്ക്കുന്നു. ആദ്യ 20 സ്ഥാനങ്ങളില്‍ മറ്റൊരു ഏഷ്യന്‍ രാജ്യം കൂടിയേയുള്ളു. അത് പന്ത്രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ശ്രീലങ്കയാണ്. രണ്ടു രാജ്യങ്ങളും ഈ സ്ഥാനങ്ങള്‍ മൂന്ന് കൊല്ലമായി തുടര്‍ച്ചയായി നിലനിര്‍ത്തിവരികയാണ്`.
ചൈനയുടെ സ്ഥാനം 57 ആണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശും (90) മാല്‍ഡീവ്സും (91) ഇന്ത്യയുടെ മുന്നിലാണ്. നേപാളും (120) പാകിസ്ഥാനും (127) ഇന്ത്യക്ക് പിന്നിലും. കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് ഇന്ത്യയില്‍ സ്ത്രീപദവി മെച്ചപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശ്വാസപ്രദമാണ്.
ഓരോ രാജ്യവും വിഭവങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമിടയില് എങ്ങനെ വിഭജിക്കുന്നുവെന്നതിനെ ആസ്പദമാക്കി തയ്യാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിലാണ്`അതിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാണെങ്കിലും കേരളം വികസിത പാശ്ചാത്യരാജ്യങ്ങളോടൊപ്പമാണ് നില്‍ക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ സ്ത്രീപദവിയുടെ കാര്യത്തില്‍ അതാണ് അവസ്ഥയെന്ന് തോന്നുന്നില്ല.
ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുള്ളവര് വേള്‍ഡ് എക്കണോമിക് ഫോറം വെബ്സൈറ്റ് കാണുക.

Gender Gap Report,
World Economic Report
Wednesday, November 12, 2008
പി.എസ്.സിയിലെ ലൈംഗിക പീഡനം
ലൈംഗിക പീഡനാാരോപണം ഉന്നയിച്ച പബ്ലിക് സര്‍വീസ് കമ്മിഷന് ജീവനക്കാരിയയ ഗീതയുടെ അനുഭവത്തെക്കുറിച്ച് പി.ഇ.ഉഷ കലാകൌമുദിയുടെ പുതിയ ലക്കത്തില്‍ എഴുതുന്നു: ഗീത എഴുതിയ പി.എസ്.സി.പരീക്ഷ
Subscribe to:
Posts (Atom)