Monday, September 11, 2017

അച്ചടി മാധ്യമങ്ങള്‍ക്കെന്നപോലെ ദൃശ്യമാധ്യമങ്ങള്‍ക്കും അഭിപ്രായ സ്വരൂപണത്തിനുള്ള അവകാശമുണ്ട്അതിന്റെ ഭാഗമായി ദീര്‍ഘകാലാടിസ്ഥാനത്തിലോ ദൈനംദിനാടിസ്ഥാനത്തിലോ അവര്‍ അജണ്ട നിശ്ചയിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലഇതിന്റെ അര്‍ത്ഥം എല്ലാം ഭംഗിയായി നടക്കുന്നെന്നും കാര്യങ്ങള്‍ ഇന്നത്തെപ്പോലെ തുടരണമെന്നുമല്ല.

മാധ്യമങ്ങള്‍ക്ക് അജണ്ടയാകാം 

ബിആര്‍.പി. ഭാസ്കര്‍

ചാനലുകള്‍ അജണ്ട നിശ്ചയിക്കുമ്പോള്‍” എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കപ്പെടുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ അരുതാത്തതെന്തോ ചെയ്യുന്നു എന്ന ധാരണയുണ്ടാകാനിടയുണ്ട്അച്ചടിയുടെ കാലത്തു തന്നെ മാധ്യമങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചു വിതരണം ചെയ്യുന്നതോടൊപ്പം പൊതുജനാഭിപ്രായം സ്വരൂപിക്കുന്ന ചുമതലയും ഏറ്റെടുത്തിരുന്നുപുരോഗമന ചിന്താഗതിക്കാരായ പത്രാധിപന്മാര്‍ അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തിയിരുന്നില്ലെങ്കില്‍ കൊളോണിയല്‍ ഭരണകൂടം സതിയും ബാലവിവാഹവും പോലുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല,തിരുവിതാംകൂറിലെ രാജഭരണകൂടം ജാതിവ്യവസ്ഥയുടെ കാഠിന്യം കുറയ്ക്കാന്‍ നടപടികളെടുക്കുകയും  ചെയ്യുമായിരുന്നില്ലപുരോഗമനചിന്താഗതിക്കാര്‍ പത്രങ്ങളിലൂടെ മാറ്റത്തിനായി മുറവിളി കൂട്ടിയ കാലത്ത് യാഥാസ്ഥിതിക വിഭാഗങ്ങള്‍ അതിനെതിരെ ശബ്ദമുയര്ത്തിയിരുന്നുഅന്നത്തെ ആശയ സംഘട്ടനത്തില്‍ പുരോഗമനചേരിക്ക് വിജയിക്കാനായി.


അച്ചടി മാധ്യമങ്ങള്‍ക്കെന്നപോലെ ദൃശ്യമാധ്യമങ്ങള്‍ക്കും അഭിപ്രായ സ്വരൂപണത്തിനുള്ള അവകാശമുണ്ട്അതിന്റെ ഭാഗമായി ദീര്‍ഘകാലാടിസ്ഥാനത്തിലോ ദൈനംദിനാടിസ്ഥാനത്തിലോ അവര്‍ അജണ്ട നിശ്ചയിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലഇതിന്റെ അര്‍ത്ഥം എല്ലാം ഭംഗിയായി നടക്കുന്നെന്നും കാര്യങ്ങള്‍ ഇന്നത്തെപ്പോലെ തുടരണമെന്നുമല്ലഇപ്പോള്‍ രാജ്യത്തെയും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം മാധ്യമങ്ങളും സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സ്ഥാപിത താല്‍പര്യങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണുആ താല്‍പര്യങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ നിര്ത്തിയാണ് ചാനലുകള്‍  പലപ്പോഴും അജണ്ട നിശ്ചയിക്കുന്നത്.ചിലപ്പോള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്ഷിക്കുകയെന്ന ലക്‌ഷ്യം മാത്രമാകാം അവരുടെ മുന്നിലുള്ളത്ആ ലക്‌ഷ്യം തെറ്റാണെന്ന് പറയാനാകില്ലഎന്നാല്‍ ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കുന്ന മാര്ഗങ്ങള്‍ സമൂഹത്തിന്റെ വിശാല താല്പര്യങ്ങള്‍ക്ക് ദോഷകരമാകാന്‍ പാടില്ലനിലവാരം കുറഞ്ഞ പരിപാടികള്‍ക്ക് ഉയര്‍ന്ന നിലവാരം പുലര്ത്തുന്നവയേക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതാണ് അനുഭവപാഠംഇത്  തിരിച്ചറിയുന്നവര്‍ അവരെ ത്രസിപ്പിക്കാന്‍ മത്സരിക്കുന്ന ചാനലുകളെ വിശ്വസിക്കാന്‍ മടിക്കുംവായനക്കാരും പ്രേക്ഷകരും വിശ്വസിക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കുവാനും പൊതുജനാഭിപ്രായം രൂപീകരിക്കാനുമുള്ള കഴിവ് ചുരുങ്ങും

ഒന്നുരണ്ട് തലമുറകള്‍ക്ക് മുമ്പ് നിലനിന്ന സാഹചര്യങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ സാക്ഷരത ഉയരുകയും വരുമാനം കൂടുകയും വായനാശീലം വളരുകയും ചെയ്തതിന്റെ ഫലമായി പത്രങ്ങളുടെ പ്രചാരം ഏറെ വര്‍ദ്ധിച്ചതായി കാണാംഅതിനൊത്ത് വലിയ പത്രസ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുമുണ്ട്എന്നാല്‍ അതിനനുസൃതമായി അവയുടെ സ്വാധീനം വളര്‍ന്നിട്ടില്ലഇന്നത്തെ പത്രഭീമന്മാര്‍ക്ക് അവ ചെറിയ സ്ഥാപനങ്ങളായിരുന്ന കാലത്ത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ തരത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ടോയെന്ന് സംശയമാണ്ഇതിന്റെ ഒരു കാരണം പത്രാധിപരുടെ പദവിയില്‍ വന്ന മാറ്റമാണ്കേരളത്തിലെ പൊതുമണ്ഡലത്തില്‍ കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിളക്കും കെ.പി.കേശവ മേനോനും സി.വികുഞ്ഞുരാമനും ഉണ്ടായിരുന്ന സ്ഥാനം അവരുടെ കസേരകളില്‍ ഇപ്പോള്‍ ഇരിക്കുന്നവര്ക്കില്ലചുരുങ്ങിയ കാലം നിലനിന്നതും പരിമിതമായ പ്രചാരം മാത്രമുണ്ടായിരുന്നതുമായ പത്രങ്ങളിലൂടെ ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് കേസരി എബാലകൃഷ്ണപിള്ളയും സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയും മലയാളി മനസ്സില്‍ സ്ഥാനം നേടിയത്.   

പ്രതാപികളായ പത്രാധിപന്മാരുടെ അഭാവത്തില്‍ പത്രങ്ങള്‍ക്ക് പഴയപോലെ സമൂഹത്തെ സ്വാധീനിക്കാനാവുന്നില്ലെങ്കിലും പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള അവരുടെ അവകാശം ഇല്ലാതാകുന്നില്ല

പത്രത്തില്‍ നിന്നു വ്യത്യസ്തമായി ചാനല്‍ അറിയപ്പെടുന്നത് പത്രാധിപരിലൂടെയല്ലനിത്യേന പ്രേക്ഷകരുടെ മുന്നിലെത്തുന്ന അവതാരകരിലൂടെയും ഒരിക്കലും അവരുടെ മുന്നില്‍ വരാതെ പിന്നിലിരുന്നു ചരട് വലിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്ന ഉടമയിലൂടെയുമാണ്അവരെല്ലാം അവരവരുടെതായ രീതിയില്‍ പൊതുജനങ്ങളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നുണ്ട്പക്ഷെ അവര്‍ വിജയിക്കുന്നുണ്ടോ?

കഴിഞ്ഞ കൊല്ലം അഭിഭാഷക സംഘങ്ങള്‍ കേരളത്തിലെ ഹൈക്കോടതിയില്‍ നിന്നും  കീഴ്കോടതികളില്‍ നിന്നും മാധ്യമ പ്രതിനിധികളെ അടിച്ചോടിച്ച ശേഷം അവര്‍ക്ക്  അനുവദിച്ചിരുന്ന മുറികള്‍ അടച്ചു പൂട്ടുകയുണ്ടായിവിഷയം ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും മുന്നിലെത്തിയെങ്കിലും പരിഹാരം കാണാന്‍ അവര്‍ക്കായിട്ടില്ലസുപ്രീം കോടതി പരാതി ഹൈക്കോടതിക്ക് വിട്ടു കൈകഴുകികോടതി പ്രദേശത്തിന്‍റെ നിയന്ത്രണം അവിടത്തെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനാണുപ്രശ്നം പരിഹാരം കാണാതെ തുടരുന്നത് ആ ന്യായാധിപന് കോടതി പരിസരം നിയന്ത്രിക്കാനുള്ള ധാര്‍മ്മികശേഷി ഇല്ലാത്തതുകൊണ്ടാണെന്ന് പറയേണ്ടിവരുന്നുഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടുസാധാരണഗതിയില്‍ കോടതിപരിസരത്തെ ക്രമസമാധാനപാലനത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ പാടില്ലഎന്നാല്‍ മിക്കയിടങ്ങളിലും പ്രശ്നമുണ്ടാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഭിഭാഷകരാകയാല്‍ അദ്ദേഹത്തിന്റെ ഇടപെടല്‍  സ്വാഗതാര്ഹമായ നീക്കമായിരുന്നു.നിര്ഭാഗ്യവശാല്‍ അതും ഹലം കണ്ടില്ല

മാധ്യമ    പ്രവര്ത്തകര്‍ വാര്‍ത്ത തേടി കോടതിയിലെത്തുന്നത് ജനങ്ങളെ വസ്തുതകള്‍ അറിയിക്കാനുള്ള കടമയുടെ ഭാഗമായാണ്അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുമ്പോള്‍ ഇല്ലാതാകുന്നത് ജനങ്ങളുടെ അറിയുവാനുള്ള അവകാശമാണ്പക്ഷെ പൊതുസമൂഹം മാധ്യമ പ്രവര്ത്തകരുടെ പ്രവര്ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി ചെറുവിരല്‍ അനക്കിയില്ല.സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയവരിലേറെയും അവര്‍ക്ക് തല്ലു കിട്ടിയെങ്കില്‍ അത് അര്‍ഹിക്കുന്നതു തന്നെയെന്ന നിലപാടാണെടുത്തത്ഇതില്‍ നിന്നു മനസിലാക്കേണ്ടത് മാധ്യമങ്ങളുടെ അജണ്ട തങ്ങളുടേത് കൂടിയാണെന്ന് ജനങ്ങള്‍ കരുതുന്നില്ലെന്നാണു.

നമ്മുടെ നാട്ടില്‍ രാഷ്ട്രീയ കക്ഷികളുടെയും സാമുദായിക സംഘടനകളുടെയും നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളുണ്ട്അവര്‍ പത്രങ്ങളും ചാനലുകളും നടത്തുന്നത് അവരുടെ രാഷ്ട്രീയ സാമൂഹിക താല്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനാണ്.അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്അതോടൊപ്പം മാധ്യമങ്ങളെന്ന നിലയില്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള  ചുമതലയും അവര്‍ക്കുണ്ട്.കാര്യസാധ്യത്തിനായി സത്യധര്മ്മാദികള്‍ വെടിയാന്‍ മടിയില്ലാത്ത കാലത്ത് -- അതില്‍ തെറ്റില്ലെന്നു പരക്കെ വിശ്വസിക്കുന്ന കാലത്ത് –- ഇത് അത്യന്തം ശ്രമകരമാണ്സങ്കുചിത താല്പര്യങ്ങള്‍ക്കുവേണ്ടി വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതുകൊണ്ട് ഈ വിഭാഗത്തില്‍ പെടുന്ന മാധ്യമങ്ങള്‍ക്ക് സാധാരണയായി സ്വന്തം അണികളെയല്ലാതെ മറ്റുള്ളവരെ ആകര്ഷിക്കാന്‍ കഴിയാറില്ല. അതായത് പ്രചരണോപാധിയെന്ന നിലയില്‍ തന്നെയും അവ പരാജയപ്പെടുകയാണ്.

കക്ഷിബന്ധങ്ങളില്ലാത്ത മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവത്തകര്‍ക്കും രാഷ്ട്രീയ വിഷയങ്ങളില്‍ നിക്ഷ്പക്ഷത പാലിക്കാനുള്ള  ബാധ്യതയുണ്ടെന്ന ധാരണ പരക്കെ നിലനില്ക്കുന്നുണ്ട്.എന്നാല്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ അങ്ങനെയൊരു ബാധ്യത അവരടെ മേല്‍ അടിച്ചേല്പിക്കുന്നില്ലഇന്ത്യയിലെ ഏതൊരു പൌരനുമുള്ള അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യമാണ് മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്ത്തകര്‍ക്കുമുള്ളത്യഥാര്‍ത്ഥത്തില്‍ അതിനപ്പുറം ഒന്നും നമ്മുടെ പത്രസ്വാതന്ത്ര്യ സങ്കല്പത്തിലില്ലഎന്നാല്‍ സ്വന്തം പക്ഷത്തിന്റെ വിജയത്തിനായി മറുപക്ഷത്തിന്‍റെ ആശയങ്ങളെ തമസ്കരിക്കാനൊ വക്രീകരിക്കാനൊ ഉള്ള അവകാശം മാധ്യമങ്ങള്‍ക്കില്ല.

ഒരു പടി കൂടി കടന്ന്‍ ശരിയെന്നു വിശ്വസിക്കുന്ന പക്ഷത്തിനുവേണ്ടി പൊരുതാനുള്ള സ്വാതന്ത്ര്യവും മാധ്യമങ്ങള്‍ക്കുണ്ട്‌. എന്നാല്‍ അത് വസ്തുതകളെ മാനിച്ചുകൊണ്ടാകണം.കഴിഞ്ഞ നൂറ്റാണ്ടില്‍ ബ്രിട്ടനിലെ ഒരു പ്രാദേശിക പത്രം നടത്തിയ വിജയകരമായ ക്യാമ്പെയിന്‍ പൊരുതുന്ന പത്രപ്രവര്‍ത്തനത്തിന്‍റെ നല്ല ഉദാഹരണമാണ്. ഒരു ചെറിയ പട്ടണത്തില്‍ ഒരാള്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകോടതിക്ക് തെറ്റ് പറ്റിയെന്നു വിശ്വസിച്ച പത്രാധിപര്‍ അന്വേഷണത്തിലും മൊഴികള്‍ വിലയിരുത്തുന്നതിലും ഉണ്ടായ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു ഒരു പരമ്പര പ്രസിദ്ധീകരിച്ചുഎല്ലാ ലക്കത്തിലും ഒന്നാം പേജില്‍ നിങ്ങളുടെ മന:സാക്ഷിക്ക് മുന്നില്‍ ഒരു മനുഷ്യന്‍” എന്ന തലക്കെട്ടും അന്യായമായി ശിക്ഷിക്കപ്പെട്ടയാളിന്റെ പടവും ഉണ്ടായിയിരുന്നുപത്രം ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിശിക്ഷിക്കപ്പെട്ടയാള്‍ നിരപാധിയാണെന്നു തെളിയുകയും വിട്ടയക്കപ്പെടുകയും ചെയ്തു.

തൊഴില്മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടും സമൂഹതാല്പര്യങ്ങള്‍ ഉയര്ത്തിക്കാട്ടിക്കൊണ്ടുമുള്ള പ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ അടിയന്തിര മായി വിശ്വാസ്യത വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അവരുടെ അജണ്ടകള്‍ അതിനു സഹായകമാകുന്നവയാകട്ടെ.(ജന്മഭൂമി ഓണപ്പതിപ്പ്, 2017)  

No comments: