Saturday, October 25, 2014

സർ­ക്കാർ ക­രി­നി­യ­മ­ങ്ങ­ളെ ആ­ശ്ര­യി­ക്കു­മ്പോൾ

ബി ആർ പി ഭാസ്കർ

ക­രി­നി­യ­മ­ങ്ങ­ളു­ടെ ഒ­രു നീ­ണ്ട പ­ര­മ്പ­ര ന­മ്മു­ടെ രാ­ജ്യ­ത്ത്‌ അ­ര­ങ്ങേ­റ­പ്പെ­ട്ടി­ട്ടു­ണ്ട്‌. ഭ­ര­ണ­ഘ­ട­ന നി­ല­വിൽ വ­രു­മ്പോൾ യു­ദ്ധ­കാ­ല­ത്ത്‌ ബ്രി­ട്ടീ­ഷ്‌ കൊ­ളോ­ണി­യൽ ഭ­ര­ണ­കൂ­ടം കൊ­ണ്ടു­വ­ന്ന നി­ര­വ­ധി നി­യ­മ­ങ്ങൾ പ്രാ­ബ­ല്യ­ത്തി­ലു­ണ്ടാ­യി­രു­ന്നു. പു­തി­യ ഭ­ര­ണ­കൂ­ടം അ­വ വ്യാ­പ­ക­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. അ­വ­യിൽ പ­ല­തും 1950ൽ നി­ല­വിൽ വ­ന്ന ഭ­ര­ണ­ഘ­ട­ന വി­ഭാ­വ­ന ചെ­യ്യു­ന്ന മൗ­ലി­കാ­വ­കാ­ശ­ങ്ങ­ളു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ന്ന­വ ആ­യി­രു­ന്നി­ല്ല. ക­ഴി­ഞ്ഞ ആ­റു പ­തി­റ്റാ­ണ്ടു കാ­ല­ത്ത്‌ ഗു­ണ­പ­ര­മാ­യ­ ചി­ല മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യെ­ങ്കി­ലും ക­രി­നി­യ­മ­ങ്ങ­ളിൽ നി­ന്ന്‌ ന­മു­ക്ക്‌ മു­ക്തി നേ­ടാ­നാ­യി­ട്ടി­ല്ല.
പൗ­ര­സ്വാ­ത­ന്ത്ര്യ­ങ്ങ­ളു­ടെ­മേൽ യു­ക്തി­സ­ഹ­മാ­യ നി­യ­ന്ത്ര­ണ­ങ്ങൾ ഏർ­പ്പെ­ടു­ത്താൻ ഭ­ര­ണ­ഘ­ട­ന അ­നു­വ­ദി­ക്കു­ന്നു­ണ്ട്‌. ഈ വ്യ­വ­സ്ഥ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യാ­ണ്‌ കേ­ന്ദ്രം ക­രി­നി­യ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­ത്‌. ഭ­ര­ണ­ഘ­ട­ന നി­ല­വിൽ വ­ന്ന്‌ മാ­സ­ങ്ങൾ­ക്ക­കം ഇ­ത്ത­രം നി­യ­മ­ങ്ങ­ളു­ടെ സാ­ധു­ത സു­പ്രിം കോ­ട­തി­യിൽ ചോ­ദ്യം ചെ­യ്യ­പ്പെ­ട്ടു. ക­രു­തൽ ത­ട­ങ്ക­ലി­ലാ­യി­രു­ന്ന എ­കെ­ജി ആ­ണ്‌ കോ­ട­തി­യെ ആ­ദ്യം സ­മീ­പി­ച്ച­ത്‌. നി­യ­മ­പ­ര­മാ­യ ന­ട­പ­ടി­ക­ളി­ലൂ­ടെ സ്വാ­ത­ന്ത്ര്യ­ങ്ങൾ പ­രി­മി­ത­പ്പെ­ടു­ത്താ­മെ­ന്ന്‌ ഭ­ര­ണ­ഘ­ട­ന പ­റ­യു­ന്ന­തി­നാൽ ഇ­ട­പെ­ടാൻ കോ­ട­തി വി­സ­മ്മ­തി­ച്ചു. കാൽ നൂ­റ്റാ­ണ്ടു­കാ­ലം ആ സ­മീ­പ­നം കോ­ട­തി തു­ടർ­ന്നു. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ല­ത്ത്‌ മൗ­ലി­കാ­വ­കാ­ശ­ങ്ങൾ പ­രി­മി­ത­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള­തു­കൊ­ണ്ട്‌ സർ­ക്കാ­രി­നു ജീ­വി­ക്കാ­നു­ള്ള അ­വ­കാ­ശം പോ­ലും നി­ഷേ­ധി­ക്കാ­നാ­കു­മെ­ന്ന ചീ­ഫ്‌ ജ­സ്റ്റി­സ്‌ വൈ വി ച­ന്ദ്ര­ചൂ­ഡി­ന്റെ വി­ധി അ­തി­ന്റെ ഫ­ല­മാ­യു­ണ്ടാ­യ­താ­ണ്‌. അ­ദ്ദേ­ഹം ത­ന്നെ വൈ­കാ­തെ കോ­ട­തി­യു­ടെ നി­ല­പാ­ട്‌ തി­രു­ത്തി. മേ­ന­കാ ഗാ­ന്ധി ജ­ന­താ സർ­ക്കാർ ത­നി­ക്കെ­തി­രെ എ­ടു­ത്ത ന­ട­പ­ടി കോ­ട­തി­യിൽ ചോ­ദ്യം ചെ­യ്‌­ത­പ്പോൾ ന­ട­പ­ടി­ക്ര­മ­ങ്ങ­ളു­ടെ സാ­ധു­ത പ­രി­ശോ­ധി­ക്കാൻ കോ­ട­തി­ക്ക്‌ അ­ധി­കാ­ര­മു­ണ്ടെ­ന്ന്‌ അ­ദ്ദേ­ഹം പ്ര­സ്‌­താ­വി­ച്ചു.

കോ­ട­തി­വി­ധി­യു­ടെ­യൊ ജ­ന­ങ്ങ­ളു­ടെ ക­ടു­ത്ത എ­തിർ­പ്പി­ന്റെ­യൊ ഫ­ല­മാ­യി ഒ­രു ക­രി­നി­യ­മം പിൻ­വ­ലി­ക്കാൻ നിർ­ബ­ന്ധി­ത­മാ­കു­മ്പോൾ മ­റ്റൊ­രു നി­യ­മം കൊ­ണ്ടു­വ­രി­ക­യാ­ണ്‌ കേ­ന്ദ്രം ചെ­യ്യു­ന്ന­ത്‌. ടാ­ഡ (ടെ­റ­റി­സ്റ്റ്‌ ആൻ­ഡ്‌ ഡി­സ്ര­പ്‌­റ്റീ­വ്‌ ആ­ക്‌­ടി­വി­റ്റീ­സ്‌ ആ­ക്‌­ട്‌), പോ­ട്ട (പ്ര­​‍ി­വൻ­ഷൻ ഓ­ഫ്‌ ടെ­റ­റി­സം ആ­ക്‌­ട്‌), യു­എ­പി­എ (അൺ­ലാ­ഫുൾ ആ­ക്‌­ടി­വി­റ്റീ­സ്‌ പ്രി­വൻ­ഷൻ ആ­ക്‌­ട്‌) എ­ന്നി­വ ഇ­ങ്ങ­നെ കൊ­ണ്ടു­വ­ര­പ്പെ­ട്ട­വ­യാ­ണ്‌. തീ­വ്ര­വാ­ദ­പ്ര­വർ­ത്ത­നം ത­ട­യാൻ അ­ത്ത­രം നി­യ­മ­ങ്ങൾ കൂ­ടി­യേ തീ­രൂ എ­ന്നാ­ണ്‌ സർ­ക്കാർ അ­വ­കാ­ശ­പ്പെ­ടു­ന്ന­ത്‌. കൊ­ല­പാ­ത­കം ഉൾ­പ്പെ­ടെ തീ­വ്ര­വാ­ദി­കൾ ചെ­യ്യു­ന്ന ഏ­തു കു­റ്റ­കൃ­ത്യ­വും കൈ­കാ­ര്യം ചെ­യ്യാ­നാ­വ­ശ്യ­മാ­യ വ­കു­പ്പു­കൾ പീ­നൽ കോ­ഡി­ലു­ണ്ട്‌. എ­ന്നി­ട്ടും സർ­ക്കാർ പു­തി­യ നി­യ­മ­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­ത്‌ കു­റ്റ­വാ­ളി­കൾ­ക്ക്‌ നീ­തി­പൂർ­വ­മാ­യ വി­ചാ­ര­ണ ല­ഭി­ക്കു­ന്നെ­ന്ന്‌ ഉ­റ­പ്പു­വ­രു­ത്താ­നു­ള്ള വ്യ­വ­സ്ഥ­ക­ളിൽ നി­ന്ന്‌ ഒ­ഴി­ഞ്ഞു­മാ­റാ­നാ­ണ്‌. പ്രോ­സി­ക്യൂ­ഷൻ സാ­ക്ഷി­ക­ളെ വി­സ്‌­ത­രി­ച്ചും രേ­ഖ­കൾ ഹാ­ജ­രാ­ക്കി­യും ആ­രോ­പ­ണം സം­ശ­യാ­തീ­ത­മാ­യി തെ­ളി­യി­ക്ക­ണ­മെ­ന്ന്‌ സാ­ധാ­ര­ണ നി­യ­മം ആ­വ­ശ്യ­പ്പെ­ടു­ന്നു. ക­രി­നി­യ­മ­ങ്ങൾ കോ­ട­തി­യു­ടെ അ­ധി­കാ­ര­ത്തെ പ­രി­മി­ത­പ്പെ­ടു­ത്തു­ക­യും പ്രോ­സി­ക്യൂ­ഷ­ന്‌ കൂ­ടു­തൽ പ്ര­വർ­ത്ത­ന സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കു­ക­യും ചെ­യ്യു­ന്നു. അ­വ പ്ര­തി­കൾ­ക്ക്‌ ജാ­മ്യം നി­ഷേ­ധി­ക്കു­ന്നു. ചി­ല­പ്പോൾ അ­വ പ്രോ­സി­ക്യൂ­ഷ­നെ കു­റ്റം തെ­ളി­യി­ക്കാ­നു­ള്ള ബാ­ധ്യ­ത­യിൽ നി­ന്ന്‌ പൂർ­ണ­മാ­യി ഒ­ഴി­വാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ താൻ കു­റ്റം ചെ­യ്‌­തി­ട്ടി­ല്ലെ­ന്ന്‌ പ്ര­തി തെ­ളി­യി­ക്കേ­ണ്ട അ­വ­സ്ഥ ഉ­ണ്ടാ­കു­ന്നു. അ­തി­നാ­ലാ­ണ്‌ ഇ­വ­യെ `നി­യ­മ­വി­രു­ദ്ധ നി­യ­മ­ങ്ങൾ` അ­ഥ­വാ ക­രി­നി­യ­മ­ങ്ങൾ എ­ന്ന്‌ വി­ളി­ക്കു­ന്ന­ത്‌.

ഈ നി­യ­മ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം സൂ­ക്ഷ്‌­മ­മാ­യി പ­രി­ശോ­ധി­ക്കു­മ്പോൾ സർ­ക്കാർ പ്ര­തീ­ക്ഷി­ക്കു­ന്ന ഗു­ണം അ­വ പ്ര­ദാ­നം ചെ­യ്യു­ന്നി­ല്ലെ­ന്ന്‌ കാ­ണാം. ടാ­ഡാ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന കാ­ല­ത്ത്‌ അ­തി­ലെ വ­കു­പ്പു­കൾ ഉ­പ­യോ­ഗി­ച്ച്‌ ധാ­രാ­ളം പേർ­ക്കെ­തി­രെ കേ­സ്‌ എ­ടു­ത്തി­രു­ന്നു. എ­ന്നാൽ ഒ­രു ശ­ത­മാ­നം കേ­സു­ക­ളിൽ മാ­ത്ര­മാ­ണ്‌ പ്ര­തി­കൾ ശി­ക്ഷി­ക്ക­പ്പെ­ട്ട­ത്‌. ഏ­റ്റ­വു­മ­ധി­കം ആ­ളു­കൾ അ­റ­സ്റ്റ്‌ ചെ­യ്യ­പ്പെ­ട്ട­ത്‌ വ­ലി­യ തോ­തി­ലു­ള്ള ഭീ­ക­ര­പ്ര­വർ­ത്ത­നം ന­ട­ന്നി­ട്ടി­ല്ലാ­ത്ത ഗു­ജ­റാ­ത്തി­ലാ­ണ്‌. ഇ­ത്‌ നി­യ­മം വ്യാ­പ­ക­മാ­യി ദു­രു­പ­യോ­ഗി­ക്ക­പ്പെ­ട്ടെ­ന്ന്‌ തെ­ളി­യി­ക്കു­ന്നു. ഇ­ത്ത­രം ക­ടു­ത്ത നി­യ­മ­ങ്ങൾ നി­ല­വി­ലി­രു­ന്ന കാ­ല­ത്താ­ണ്‌ പാർ­ല­മെന്റ്‌ ആ­ക്ര­മ­ണ­വും മും­ബൈ­യി­ലെ സ്‌­ഫോ­ട­ന­ങ്ങ­ളും ന­ട­ന്ന­ത്‌. പൊ­ലീ­സി­ന്‌ കൂ­ടു­തൽ അ­ധി­കാ­രം നൽ­കു­ന്ന ക­രി നി­യ­മ­ങ്ങൾ ഭീ­ക­ര­പ്ര­വർ­ത്ത­ക­രെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തു­ന്നി­ല്ലെ­ന്നർ­ഥം.
കോ­യ­മ്പ­ത്തൂർ സ്‌­ഫോ­ട­ന­ക്കേ­സിൽ വി­ചാ­ര­ണ­ത്ത­ട­വു­കാ­ര­നാ­യി പ­ത്തു കൊ­ല്ല­ത്തോ­ളം ജാ­മ്യ­വും പ­രോ­ളും നി­ഷേ­ധി­ച്ച്‌ ത­ട­ങ്ക­ലിൽ ക­ഴി­ഞ്ഞ അ­ബ്‌­ദുൾ നാ­സർ മ്‌­അ­ദ­നി­യു­ടെ ക­ഥ കേ­ര­ളീ­യർ­ക്ക്‌ സു­പ­രി­ചി­ത­­മാ­ണ്‌. വി­ചാ­ര­ണ ക­ഴി­ഞ്ഞ­പ്പോൾ കോ­ട­തി പ­റ­ഞ്ഞു അ­ദ്ദേ­ഹം നി­ര­പ­രാ­ധി­യാ­ണെ­ന്ന്‌. അ­ദ്ദേ­ഹ­ത്തി­നെ­തി­രെ ആ­രോ­പി­ക്ക­പ്പെ­ട്ട കു­റ്റ­ങ്ങൾ ശ­രി­യാ­യി­രു­ന്നെ­ങ്കിൽ പോ­ലും കൊ­ടു­ക്കാ­വു­ന്ന പ­ര­മാ­വ­ധി ശി­ക്ഷ എ­ട്ടു കൊ­ല്ല­ത്തെ ത­ട­വ്‌ മാ­ത്ര­മാ­യി­രു­ന്നു. ഇ­ത്ത­രം നി­യ­മ­ങ്ങൾ ഭ­ര­ണ­ഘ­ട­ന­യും നി­യ­മ­വ്യ­വ­സ്ഥ­യും ഉ­റ­പ്പു നൽ­കു­ന്ന അ­വ­കാ­ശ­ങ്ങൾ ഇ­ല്ലാ­താ­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ഭ­വം സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ജ­യിൽ­മോ­ചി­ത­നാ­യി നാ­ട്ടിൽ തി­രി­ച്ചെ­ത്തി ഏ­റെ ക­ഴി­യും മു­മ്പ്‌ കർ­ണാ­ട­ക പൊ­ലീ­സ്‌ സ­മാ­ന­മാ­യ ആ­രോ­പ­ണം ചു­മ­ത്തി അ­ദ്ദേ­ഹ­ത്തെ വീ­ണ്ടും അ­റ­സ്റ്റ്‌ ചെ­യ്‌­തു. ആ കേ­സ്‌ ഇ­പ്പോൾ ഇ­ഴ­ഞ്ഞു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌. ക­ഴി­ഞ്ഞ ത­വ­ണ തു­ടർ­ച്ച­യാ­യി ജാ­മ്യം നി­ഷേ­ധി­ച്ച സു­പ്രിം കോ­ട­തി ഇ­ത്ത­വ­ണ അ­നാ­രോ­ഗ്യം പ­രി­ഗ­ണി­ച്ച്‌ അ­ദ്ദേ­ഹ­ത്തി­ന്‌ കാ­രു­ണ്യ­പൂർ­വം താൽ­ക്കാ­ലി­ക ജാ­മ്യം നൽ­കി­യി­ട്ടു­ണ്ടെ­ന്നു മാ­ത്രം.

യു­എ­പി­എ പ്ര­കാ­രം കേ­ര­ള­ത്തിൽ ആ­ദ്യം അ­റ­സ്റ്റ്‌ ചെ­യ്യ­പ്പെ­ട്ട 100 പേ­രിൽ 95 പേർ മു­സ്‌­ലി­ങ്ങ­ളാ­യി­രു­ന്നു. തൊ­ടു­പു­ഴ­യി­ലെ കൈ­വെ­ട്ടു കേ­സ്‌ പ്ര­തി­കൾ അ­ക്കൂ­ട്ട­ത്തിൽ­പ്പെ­ടു­ന്നു. സാ­ധാ­ര­ണ നി­യ­മ­പ്ര­കാ­രം കേ­സെ­ടു­ത്ത്‌ ഉ­ചി­ത­മാ­യ ശി­ക്ഷ വാ­ങ്ങി­ക്കൊ­ടു­ക്കാ­മെ­ന്നി­രി­ക്കെ­യാ­ണ്‌ ക­രി­നി­യ­മം പ്ര­യോ­ഗി­ച്ച­ത്‌. ഇ­ത്ര­യും കാ­ലം മു­സ്‌­ലിം തീ­വ്ര­വാ­ദ­ത്തി­ന്റെ­യും മാ­വോ­യി­സ്റ്റ്‌ തീ­വ്ര­വാ­ദ­ത്തി­ന്റെ­യും പേ­രി­ലാ­ണ്‌ കേ­ര­ളാ പൊ­ലീ­സ്‌ ഈ നി­യ­മം ഉ­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌. നി­യ­മം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യാ­ണെ­ന്ന്‌ ചി­ല മു­സ്‌­ലിം സം­ഘ­ട­ന­ക­ളും മാ­വോ­യി­സ്റ്റ്‌ അ­നു­കൂ­ല സം­ഘ­ട­ന­ക­ളും പ­റ­ഞ്ഞെ­ങ്കി­ലും പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ഭാ­ഗ­ത്തു നി­ന്നും വ­ലി­യ പ്ര­തി­ക­ര­ണ­മു­ണ്ടാ­യി­ല്ല. ഈ­യി­ടെ ഒ­രു ആർ­എ­സ്‌­എ­സു­കാ­ര­നെ ബോം­ബെ­റി­ഞ്ഞു കൊ­ന്ന­തു­സം­ബ­ന്ധി­ച്ച്‌ എ­ടു­ത്തി­ട്ടു­ള്ള കേ­സി­ലെ പ്ര­തി­ക­ളാ­യ സി­പി­എ­മ്മു­കാർ­ക്കെ­തി­രെ ആ­ദ്യ­മാ­യി യു­എ­പി­എ­യി­ലെ വ­കു­പ്പു­ക­ളും ചേർ­ക്ക­പ്പെ­ട്ടു. ഇ­തെ തു­ടർ­ന്ന്‌ നി­യ­മം ദു­രു­പ­യോ­ഗി­ക്ക­പ്പെ­ടു­ക­യാ­ണെ­ന്ന്‌ സി­പി­എം ആ­രോ­പി­ച്ചി­ട്ടു­ണ്ട്‌.

മ­നു­ഷ്യാ­വ­കാ­ശ­ങ്ങൾ അ­വി­ഭാ­ജ്യ­മാ­ണ്‌. ആ­രു ആർ­ക്കെ­തി­രെ മ­നു­ഷ്യാ­വ­കാ­ശ ലം­ഘ­നം ന­ട­ത്തി­യാ­ലും അ­തി­നെ­തി­രെ ശ­ബ്­ദ­മു­യർ­ത്താ­നു­ള്ള ക­ട­മ എ­ല്ലാ­വർ­ക്കു­മു­ണ്ട്‌. ആ ക­ട­മ നിർ­വ­ഹി­ക്കാ­ത്ത­വർ പ­രോ­ക്ഷ­മാ­യെ­ങ്കി­ലും അ­വ­കാ­ശ­ലം­ഘ­ന­ത്തി­നു കൂ­ട്ടു­നിൽ­ക്കു­ക­യാ­ണ്‌. (ജനയുഗം, ഒക്ടോബർ 23, 2014)

2 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അധികാരത്തിന്‍റെ ആധുനിക ആയുധങ്ങളാണ് നിയമങ്ങള്‍ !തന്ത്രപൂര്‍വ്വം തങ്ങള്‍ക്ക് അനുകൂലമായി ഓരോ ഭരണകൂടങ്ങളും അത് ഉപയോഗിക്കുന്നു .മനുഷ്യന്‍റെ സൗകര്യത്തിനു എന്നതിന് പകരം ഭരണകൂടങ്ങളുടെ സൗകര്യത്തിന് വേണ്ടി മാത്രമായി നിയമങ്ങള്‍ ചുരുങ്ങിയിരിക്കുന്നു .

[RajeshPuliyanethu, said...

പൊട്ടാ പോലെയുള്ള കരിനിയമങ്ങൾ മാത്രമേ അങ്ങയുടെ ശ്രദ്ദയിൽപ്പെട്ടുള്ളു എന്ന് തോന്നുന്നു... പക്ഷെ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനം നടക്കുന്നത് സാധാരണ നിയമത്തിന്റെ മറവിലാണ്... ഉദാഹരണത്തിന് പറയാം 'കുബേര ഒപെരേഷൻ'..!! ഇത്ര നിരപരാധികളാണ് ഈ നിയമത്തിന്റെ മറവിൽ അഴി എണ്ണിയത്?? എണ്ണിക്കൊണ്ടിരിക്കുന്നത്?? ആരും അതൊന്നും കാണുന്നില്ല.. കോടതികൾ ഓരോ കേസുകളും മനസ്സിലാക്കാൻ ശ്രമിക്കാതെ ജോലി തീർക്കുന്നത് പോലെ പ്രതികളെ റിമാണ്ട് ചെയ്യുന്നു... ഇതൊക്കെ ആര് കാണുന്നു.. പ്രതികരിക്കുന്നു... യാതൊരു തെളിവും ഇല്ലാതെ എത്രയോ ആൾക്കാരുടെ മേൽ IPC 307, 308 വകുപ്പുകളിൽ കേസ്സെടുക്കുന്നു... കോടതികൾ യാതൊന്നും പരിശോധിക്കാതെ പ്രതികളെ റിമാണ്ട് ചെയ്യുന്നു... അവയൊന്നും കരിനിയമങ്ങൾ കൊണ്ടല്ല സാധിക്കുന്നത്... ഇതൊന്നും ആരും കാണില്ല... പ്രതികരിക്കില്ല.. കാരണം കൈയ്യടി കിട്ടുന്നതിനുള്ള സാദ്ധ്യത കുറവാണ്.. കരിനിയമങ്ങൾ അല്ല സമൂഹത്തിന് ദോഷം... അവ പൊതുജനത്തിന് മേൽ അന്യായമായാണോ പ്രയോഗിക്കുന്നത് എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത കോടതികൾ ആണിവിടെ എന്നുള്ളതാണ്... സാധാരണ നിയമങ്ങൾ കരിനിയമാങ്ങളെക്കാൾ ക്രൂരമായി പ്രയോഗിക്കപ്പെടുന്നു... മനുഷ്യന്റെ അവകാശങ്ങൾ 'സെമിനാറുകളിൽ പ്രസങ്ങിക്കുന്നതിനു' അപ്പുറം പ്രാധാന്യം ജഡ്ജിമാർ കാണുന്നില്ല... അതിനെതിരെയാണ് പ്രതികരിക്കേണ്ടത്... കരിനിയമങ്ങൾ "മുസ്ലിം വർഗ്ഗത്തിനെതിരെ പ്രയോഗിക്കാന്നുള്ളത്" എന്ന് പ്രചരിപ്പിച്ച് പ്രതികരണങ്ങൾ നടത്തിയാൽ വാർത്താ പ്രാധാന്യം കിട്ടും... ഏതു നിയമവും "കരി" ചേർത്ത് പ്രയോഗിക്കുന്നോ എന്ന് പരിശോധിക്കുക... സമൂഹനന്മയാണ് ലക്ഷ്യമെങ്കിൽ അതാണ്‌ ഉചിതം......http://rajeshpuliyanethu.blogspot.com/2014/06/blog-post.html?spref=fb