Sunday, April 11, 2010

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം

പാർട്ടികളുടെ നിലനില്പാണ് ജനാധിപത്യത്തിന്റെ അടിത്തറ.എന്നാൽ പാർട്ടികൾ കുമിഞ്ഞുകൂടുന്നത് ജനാധിപത്യത്തിനു ഗുണം ചെയ്യുമോ?

കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന് 27ലധികം രാഷ്ട്രീയ പാർട്ടികളുടെ ഭാരം താങ്ങാനാവുമോ?

ഇവരൊക്കെ ജനങ്ങളുടെ ചെലവിൽ ഇങ്ങനെ തഴച്ചുവളരുന്നതും സുഖഭോഗങ്ങളിൽ രമിക്കുന്നതും ശരിയാണോ?

രാഷ്ട്രീയ പാർട്ടികളും ജനാധിപത്യവും പാർട്ടികളുടെ സാമ്പത്തികശസ്ത്രവും വിശകലനം ചെയ്യുന്നു


മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 11ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ച എന്റെ ലേഖനം (“ഇത്രയേറെ പാർട്ടികളെ നാം ചുമക്കണോ?”) അവതരിപ്പിച്ചുകൊണ്ട് എഴുതിയ വാക്കുകളാണിവ.

ലേഖനത്തിന്റെ മൂലരൂപം ഇവിടെ വായിക്കാം.

7 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ചിലതുണ്ട്
ചാലക്കുടി മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് വെറും 7544 വോട്ട് മാത്രം നേടിയ ഒരു സാമൂഹിക പ്രവര്‍ത്തകനായ ജോസ് മാവെലി പൊടിച്ചത് വെറും 21,64,330 രൂപ . വെറും 971 വോട്ട് നേടിയ പാട്ടപിരിവ് സംഘടനയായ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി പൊടിച്ചത് 73503 രൂപ. സി.പി.ഐ എം.എല്‍ റെഡ് ഫാഗിന്റെ ഹനീഫ് പൊടിച്ചത് 126971. ഇവിടെ ഔദ്യോഗിക പാര്‍ട്ടികളായ കോണ്ഗ്രസും സി.പി.എമും 13 ലക്ഷവും 10 ലക്ഷവുമാണ്‌ ചിലവാക്കിയത് മാത്രവുമല്ല ഇരുവരും മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്തു.

ഇനി വടകരയില്‍ 21833 വോട്ട് നേടിയ യഥാര്‍ത്ഥ ഇടതുപക്ഷക്കാരന്‍ ചിലവാക്കിയത് 3,27300. കോഴിക്കോട്ടെ ഇതെ സംഘടനക്കാരന്‍ കമാല്‍ക്കുട്ടി 5000 ഓളം വോട്ട് നേടിയ ഇയാള്‍ 2,51800 രൂപ ചിലവാക്കി. പൊന്നാനിയില്‍ വെറും 2636 വോട്റ്റ് മാത്രം നേടിയ ആസാദ് വരെ 103150 രൂപ ചിലവാക്കി.

ജയിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത മുന്നണികളുടെ ഭാഗം പോലുമല്ലാത്ത ഇവര്‍ക്ക് പോലും ഇത്രയും പണം സമാഹരിക്കാന്‍ കഴിഞ്ഞാല്‍ അലെങ്കില്‍ ഇത്ര അധികം ചിലവുണ്ടെങ്കില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിലവ് അത്രക്ക് കൂടുതലല്ല

suraj::സൂരജ് said...

അങ്ങനെ പറയല്ലേ കിരണ്‍ ജീ. “യഥാര്‍ത്ഥ ഇടതുപക്ഷ”ക്കാരനും ഈര്‍ക്കിലി പാര്‍ട്ടികളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കിട്ട് പണികൊടുക്കണമെന്ന ഉദ്ദേശ്യത്തില്‍ നാലു വോട്ട് ചോര്‍ത്താന്‍ ഇലക്ഷനു നിന്നാല്‍ അത് “ജനാധിപത്യത്തിന്റെ പൂത്തു വിടരല്‍ ”ആണ് സാംസ്കാരിക-പത്രനായകര്‍ക്ക്. അതില്‍ “വരവു ചെലവ്” “പാര്‍ട്ടി ഓഹരിനിക്ഷേപം” എന്നിവയൊന്നും നോക്കാതെ കണ്ണുനിറഞ്ഞ് വാഴ്ത്തിക്കോണമെന്നാണ് അംഗീകൃത സിന്‍ഡിക്കേറ്റ് ചട്ടം ;))

കാക്കര - kaakkara said...

ലേഖനത്തിൽ പറയുന്നു പിതാബരകുറുപ്പ്‌ 20.12 ലക്ഷം ചിലവാക്കി ഒന്നാമതായി.

കിരൺ തോമസ് പറയുന്നു ജോസ്‌ മാവേലി 21.64 ലക്ഷം ചിലവാക്കി.

ചീഫ് ഇലക്റ്ററൽ ഓഫീസിന്റെ വെബ്സൈറ്റ് സ്വന്തന്ത്ര സ്ഥാനാർത്ഥികളെ ഒഴുവാക്കിയതാണൊ?

---

രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ല. സാമ്പത്തിക ഇടപാടുകളിൽ യാതൊരു വിധ സുത്യാരതയുമില്ല. എന്നാലും തമ്മിൽ ഭേദം തൊമ്മൻ, കമ്യുണിസ്റ്റ്‌ പാർട്ടികൾ തന്നെ.

കമ്യുണിസ്റ്റ് പാർട്ടികളിൽ പാനലും ഭീക്ഷണിയുമായെങ്ങിലും തിരഞ്ഞെടുപ്പെങ്ങിലും നടത്തും. കോൺഗ്രസ്സ്‌ ആണെങ്ങിൽ “സമവായം” പോലും നടത്താറില്ല, എല്ലാം നോമിനേഷൻ...

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ ഈ ലിങ്ക് നോക്കൂ മാവേലിയുടെ തിരഞ്ഞെടുപ്പ് ചിലവ് ഇവിടെ കാണാം അതില്‍ കാണിച്ചിരിക്കുന്ന തുക ഇങ്ങനെ 2164330.21

Blogger said...

Dear BRP
The Article disappointing.
പാര്‍ട്ടികളുടെ നിലനില്പാണ് ജനാധിപത്യത്തിന്റെ അടിത്തറ.എന്നാല്‍ പാര്‍ട്ടികള്‍ കുമിഞ്ഞുകൂടുന്നത് ജനാധിപത്യത്തിനു ഗുണം ചെയ്യുമോ?

I don't understand how you become a buyer of Sangparivar Arguments.

It is the matured face of democracy that allowing different view points having their own interest groups and they can participate in the electoral process with that label.

I AM SURPRISED TO READ THAT YOU ARE CLAIMING THAT hatred to Congress made CPM Supporting along with BJP to non congress govt. and it made BJP more stronger.

If you are talking about the 1977 post emergency period govt. it is totally wrong.

If you are talking about the VP Sing govt. again it is wrong.
The support CPM provided to VP Singh was conditional only. CPM STRICTLY SAID SHARING POWER WITH BJP they cannot do. And the support CPM and left provided made BJP desire to join the VP Singh govt. made not possible.

The pressure from the left and CPM forced BJP to stay away from joining the government and provide an outside support.

And it is to be noted that BJP Pressure and threats against VP Sing government did not work. Lalu Prasad Yadav decided to stop the Chariot journey of LK Advani. VP Sing decide not to compromise with BJP but to face the non confidence motion in the Parliament.

In reality Congress if thought properly and decided not to pull down the government of VP Singh which facing threats from communal forces the political history of India might changed totally.

I do not understand BRPji how do you blame CPM for this kind of political mistakes of Congress Party?


While you are speaking about the number of parties in Politics increasing it is to be noted more than 40 years Congress Party ruled India with out the support of any other party and different states of India like UP, Bihar, MP etc had congress rule for several decades without opposition.

Did the increase of political parties made anything worst than what the congress role harm to India?

ജനശക്തി said...

ആള്‍ ഇന്‍ഡ്യാ റേഡിയോ പോലെയാണ് ബി.ആര്‍.പി. :)

കാക്കര - kaakkara said...

കിരൺ തോമസ്...

ലിങ്ക് നല്കി സംശയം മാറ്റിയതിന്‌ നന്ദി.

B.R.P. Bhaskar... പോസ്റ്റിലെ ഒരു തെറ്റ്‌ ഞാൻ ചൂണ്ടികാണിക്കുകയും കിരൺ തോമസ് ലിങ്ക് നൽകി അദേഹത്തിന്റെ വാദം ശരിവെയ്ക്കുകയും ചെയ്ത സ്ഥിതിക്ക്‌ ഒരു വിശദികരണം പ്രതീക്ഷിച്ചിരുന്നു....